ഈ വിഷയത്തില്‍ വിക്കിപീഡിയയില്‍ നിന്നും സജീവ ഉപയോക്താക്കളും കാര്യനിര്‍വ്വാഹകരും വിട്ടുനില്‍ക്കുവാനുള്ള തീരുമനങ്ങളെടുക്കുന്നത് വളരെ സങ്കടകരമാണ്. ദയവായി സമവായ ജനാധിപത്യം എന്ന വിക്കിപീഡിയയുടെ സവിശേഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇതിന് ശാശ്വതമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇവിടുത്തെ ചര്‍ച്ചകളില്‍ നിന്നും രണ്ട് പ്രശ്നങ്ങളാണ് പ്രധാനമായും മുന്നോട്ടുവെയ്കപ്പെട്ടിട്ടുള്ളതെന്ന് കാണുന്നു.
ഒന്ന്, യു,എൽ.എസി ലൂടെ വന്നിട്ടുള്ള ഫോണ്ടും അതുണ്ടാക്കുന്ന കുഴപ്പങ്ങളും. യു.എല്‍.എസിനുമുന്പ് കാര്യമായ ഫോണ്ട് പ്രശ്നം ഇല്ലാതിരുന്നിടത്താണ്, യു.എല്‍.എസ് വഴി വരുന്ന ഫോണ്ടും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒരു വിഭാഗം ഉപയോക്താക്കളെയെങ്കിലും കുഴക്കുന്നതെന്ന് തോന്നുന്നു. അപ്പോള്‍ നമുക്ക് എളുപ്പം മുന്നോട്ടുവെയ്കാവുന്ന പരിഹാരമാര്‍ഗ്ഗം യു.എല്‍.എസി ലൂടെ ഫോണ്ട് വിതരണം ചെയ്യുന്ന രീതി ഒഴിവാക്കുകയും വിക്കിപീഡിയയിലെ ഫോണ്ട് സംവിധാനങ്ങള്‍ യു.എല്‍.എസിനു മുന്‍പുള്ള സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുപോകുകയുമാണ്.
നാരായത്തെ മാറ്റിക്കൊണ്ട് യു.എൽ.എസി ലൂടെ വന്നിട്ടുള്ള ടൈപ്പിംഗ് ടൂളും അതിന്റെ പരിമിതികളുമാണ് രണ്ടാമത്തേത്. യു.എല്‍.എസിന്റെ ടൈപ്പിംഗ് ടൂള്‍ ഇപ്പോള്‍ ഡീഫോള്‍ട്ടായി എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുകയാണ്. അതില്‍ തന്നെ ചില പ്രശ്നങ്ങള്‍ പലരും ചൂണ്ടിക്കാട്ടുന്നുമുണ്ട്. യു.എല്‍.എസ് സംവിധാനം ഡീഫോള്‍ട്ടായി വിതരണം ചെയ്യുന്നതിനുപകരം ഉപയോക്താവിന്റെ ഇഷ്ടാനുസരണം എനേബിള്‍ ചെയ്യാവുന്ന വിധത്തില്‍ മാത്രമാക്കുകയായിരുന്നു വേണ്ടത്.
ഇതു രണ്ടിന്റെയും കാര്യത്തിൽ കമ്മ്യൂണിറ്റിക്കുവേണ്ടി ഒരു അവസാന തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ബഗ്ഗുകള്‍ പരിഷ്കരിക്കുകയും ചെയ്യണം. മെറ്റാവിക്കിയിലോ ബഗ്സിലയിലോ ഇവിടെയുണ്ടാകുന്ന സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ നിലപാട് അറിയിക്കണം. തമിഴില്‍ അവര്‍ അക്കാര്യത്തില്‍ വിക്കിപീഡിയയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അവരുടെ നിലപാട് അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം ഉണ്ടാകുകയും ചെയ്തതെന്ന് കാണുന്നു.
നമ്മള് മെയിലിംഗ് ലിസ്റ്റില്‍ കിടന്ന് ഗുസ്തി പിടിക്കേണ്ടതുണ്ടോ ? സാങ്കേതികമായി ഇക്കാര്യങ്ങള്‍ ആഴത്തില്‍ അറിയാവുന്ന ആളുകളാരെങ്കിലും മുന്‍കൈയ്യെടുത്ത് സാങ്കേതിക പഞ്ചായത്തിന്റെ ഉപതാളായി ഒരു വോട്ടിംഗ് താള് ആരംഭിക്കാമോ....?
ഷിജുവും സുനിലുമടക്കം അവിടെ അവരുടെ അഭിപ്രായങ്ങള്‍ അവിടെ രേഖപ്പെടുത്തണമെന്നും ചര്‍ച്ചകള്‍ നയിക്കണമെന്നും അഭ്യര്‍തഥിക്കുന്നു....
സുജിത്ത്
---------- കൈമാറിയ സന്ദേശം ---------- From: "സുനിൽ (Sunil)" vssun9@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Tue, 25 Jun 2013 23:13:15 +0530 Subject: Re: [Wikiml-l] ULS ഫോണ്ട് പ്രശ്നം തമിഴ് വിക്കിപീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടതിൻപ്രകാരം തമിഴിൽ ഡീഫോൾട്ട് വെബ്ഫോണ്ട് ഡിസേബിളാക്കിയിട്ടുണ്ട്. മലയാളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്നും അതുകൊണ്ട് ഡിസേബിൾ ചെയ്യില്ലെന്നുമെന്നാണ് പറയുന്നത്.
ഒരു വോട്ടെടുപ്പ് വേണമെങ്കിൽ വിക്കിയിൽ നടത്തി വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കാം എന്നേ ഒരു വഴിയുള്ളൂ.
2013/6/25 Anilkumar KV anilankv@gmail.com
വിക്കിമീഡിയ തെറ്റായ നിലപാടെടുത്തതുകൊണ്ടു് മാത്രം (അതു് എതെങ്കിലും നിക്ഷിപ്ത താല്പര്യത്തിന്റെ ഇടപെടലുകൊണ്ടുണ്ടായതാണെങ്കില്‍ പോലും), മലയാളം വിക്കിയുമായി വിട്ടുനില്‍ക്കരുതു്. വിക്കിമീഡിയെ കണ്ടിട്ടൊന്നുമല്ലല്ലൊ ഇതുമായി സഹകരിച്ചു് തുടങ്ങിയതു്. അതിനാല്‍, വളരെസജീവപ്രവര്‍ത്തകരായ ഷിജുവും, വിശ്വപ്രഭയും മറ്റും മലയാളം വിക്കിപീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള അവരുടെ തീരുമാനം പെട്ടന്നു് തന്നെ മാറ്റണമെന്നു് ആഗ്രഹിക്കുന്നു.
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
---------- കൈമാറിയ സന്ദേശം ---------- From: CherianTinu Abraham tinucherian@gmail.com To: Wikimedia India Community list wikimediaindia-l@lists.wikimedia.org Cc: Malayalam wiki project mailing list wikiml-l@lists.wikimedia.org Date: Wed, 26 Jun 2013 07:15:57 +0530 Subject: Re: [Wikiml-l] [Wikimediaindia-l] Malayalam Wikipedia crosses 1000 contributors milestone. Congratulations & Best wishes to the Malayalam Wiki Community.
Regards Tinu Cherian
On Tue, Jun 25, 2013 at 7:29 PM, Ravishankar ravidreams@gmail.com wrote:
Hey,
Malayalam Wikipedia crosses 1000 contributors milestone.
http://stats.wikimedia.org/EN/TablesWikipediaML.htm
Congrats for the awesome community.
Ravi
Wikimediaindia-l mailing list Wikimediaindia-l@lists.wikimedia.org To unsubscribe from the list / change mailing preferences visit https://lists.wikimedia.org/mailman/listinfo/wikimediaindia-l
---------- കൈമാറിയ സന്ദേശം ---------- From: "നവനീത് .....(Navaneeth Krishnan.S)" navaneeth.sree@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Wed, 26 Jun 2013 10:47:27 +0530 Subject: Re: [Wikiml-l] ULS ഫോണ്ട് പ്രശ്നം ആണവച്ചില്ല് വിക്കിയുപയോഗിക്കുന്നവരില് അടിച്ചേല്‍പ്പിച്ചതുപോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ഇതും. ആണവച്ചില്ലിന്റെ കാര്യത്തില്‍ ആണവമല്ലാത്ത ചില്ലുപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ വിക്കിമീഡിയോ സോഫ്റ്റ്വെയര് പൊളിച്ചെഴുതിയിരുന്നു. ഇവിടെ പക്ഷേ നിങ്ങള്‍ക്ക് ഏതു ഫോണ്ടുവേണമെങ്കിലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലുമുണ്ട്. ഫയല്നെയിം ആണവച്ചില്ലുപയോഗിക്കാതെ എഴുതി എന്ന ഒറ്റക്കാരണത്താല്‍ ലയാളം വിക്കിയില്‍ ചിത്രം എടുക്കാതിരിക്കുന്നു. മലയാളം വിക്കിയില്‍ ഉപയോഗിക്കണമെങ്കില്‍ ആണവച്ചില്ലില്‍ എഴുതിക്കൊണ്ടുവരണമത്രേ! യുണിക്കോഡ് കണ്‍സോര്‍ഷ്യം അനുവദിച്ച ഒരു ക്യാരക്റ്ററിനെ വിക്കിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത പാകത്തിലാക്കിയ പാതകം ചെയ്ത ആളുകള്‍തന്നെയല്ലേ ഇപ്പോള്‍ ഈയൊരു അടിച്ചേല്‍പ്പിക്കലിനേയും എതിര്‍ക്കുന്നതെന്നത് കൗതുകകരമായിത്തോന്നുന്നു. വെബ്ഫോണ്ട് ഉപയോഗിക്കാനുള്ള ഒരു ഓപ്ഷന് ഉണ്ടാക്കിയിട്ടാല്‍ മാത്രം മതിയാകുന്നതാണെന്നാണ് എനിക്കു തോന്നുന്നത്.
2013/6/25 സുനിൽ (Sunil) vssun9@gmail.com
തമിഴ് വിക്കിപീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടതിൻപ്രകാരം തമിഴിൽ ഡീഫോൾട്ട് വെബ്ഫോണ്ട് ഡിസേബിളാക്കിയിട്ടുണ്ട്. മലയാളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്നും അതുകൊണ്ട് ഡിസേബിൾ ചെയ്യില്ലെന്നുമെന്നാണ് പറയുന്നത്.
ഒരു വോട്ടെടുപ്പ് വേണമെങ്കിൽ വിക്കിയിൽ നടത്തി വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കാം എന്നേ ഒരു വഴിയുള്ളൂ.
2013/6/25 Anilkumar KV anilankv@gmail.com
വിക്കിമീഡിയ തെറ്റായ നിലപാടെടുത്തതുകൊണ്ടു് മാത്രം (അതു് എതെങ്കിലും നിക്ഷിപ്ത താല്പര്യത്തിന്റെ ഇടപെടലുകൊണ്ടുണ്ടായതാണെങ്കില്‍ പോലും), മലയാളം വിക്കിയുമായി വിട്ടുനില്‍ക്കരുതു്. വിക്കിമീഡിയെ കണ്ടിട്ടൊന്നുമല്ലല്ലൊ ഇതുമായി സഹകരിച്ചു് തുടങ്ങിയതു്. അതിനാല്‍, വളരെസജീവപ്രവര്‍ത്തകരായ ഷിജുവും, വിശ്വപ്രഭയും മറ്റും മലയാളം വിക്കിപീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള അവരുടെ തീരുമാനം പെട്ടന്നു് തന്നെ മാറ്റണമെന്നു് ആഗ്രഹിക്കുന്നു.
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- സ്നേഹപൂര്‍വ്വം നവനീത്....
http://kizhakkunokkiyandram.blogspot.com/ കിഴക്കുനോക്കിയന്ത്രം സന്ദര്‍ശിക്കുക http://sciencemirror.blogspot.com ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
നാരായം Vs ULS എന്ന നിലയിലേക്കാണു് മലയാളം വിക്കിപ്പീഡിയയിലെ ചര്‍ച്ചകള്‍ മുന്നേറുന്നതു്. മലയാളം വിക്കി കമ്മ്യൂണിറ്റിയില്‍ നിന്നു് വന്ന വളരെ മികച്ച ഒരു ടൂളാണു് നാരായം. വിവിധ IMEകള്‍ ഒരുമിച്ചുനല്‍കുന്ന സംവിധാനം. അതിന്റെ ഡവലപ്പറായ ജുനൈദിനു് തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യം. അതിനെ നശിപ്പിച്ചു എന്നാണു് വാദം.
ULS വന്നാലും വന്നില്ലെങ്കിലും എനിക്കൊന്നുമില്ല. എന്നാല്‍ ഇത്ര വിവാദമായ ulsനെക്കുറിച്ചു് മീഡിയവിക്കിയില്‍ നിന്നു് വായിച്ചിടത്തോളം അതു് നാരായം പോലെ മറ്റൊരു പദ്ധതിയല്ല. നാരായത്തിന്റെ ആശയം uls കടംകൊണ്ടിട്ടുണ്ടു്. ആശയങ്ങള്‍ അങ്ങനെയാണു്. പ്രത്യേകിച്ചു് മേന്മയുള്ള ആശയങ്ങളാണെങ്കില്‍ അവ ധാരാളംപേര്‍ കടംകൊള്ളും. നാരായം ഇല്ലാതാവുകയല്ല, നാരായം യുഎല്‍എസിന്റെ ഭാഗമായി മാറുകയാണു് ചെയ്തതു്.
നാരായം മാറ്റി പകരം uls കൊണ്ടുവരുന്നു എന്നുപറയുമ്പോള്‍ ulsനു് ആ ഒരൊറ്റ ഫങ്ഷനാലിറ്റിയേ ഉള്ളൂന്നു് തോന്നും. ഇന്റര്വിക്കി ഹൈപ്പര്‍ലിങ്ക്സ് അടക്കം സെമാന്റിക് ഡേറ്റാ കണ്സോളിഡേഷന് കൊണ്ടുവരുന്ന സംവിധാനമാണു് യുഎല്‍എസ് എന്നാണു് എനിക്കു് വായിച്ചിട്ടു മനസ്സിലായതു്. ഇംഗ്ലീഷ് വിക്കിയിലുള്ള ഒരു ലേഖനം പ്രാദേശികഭാഷാവിക്കിയില് കൂടി തുടങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന നിലയില്‍ മെഷീന് ട്രാന്സ്ലേഷന് സൌകര്യമടക്കം, അതിന്റെ ആലോചനകളിലുണ്ടു്. നിലവില്‍ ഗൂഗിള്‍ പോലും ട്രാന്‍സ്ലേറ്റ് ചെയ്യാവുന്ന ഭാഷകളുടെ പട്ടികയില്‍ വളരെയധികം ഭാഷകളെ (മലയാളമടക്കം) ഒഴിവാക്കിയിട്ടുണ്ടു്. അവയ്ക്കൊക്കെ ഈ സൌകര്യം കിട്ടുന്നതു്, എന്നില്‍ വളരെ excitement ഉണര്‍ത്തുന്നു. അഥീന എന്ന proposed Ux ഒക്കെ കണ്ടാല്‍ കൊതിവരും. IME, webfonts തുടങ്ങിയ സൌകര്യങ്ങളും അതിന്റെ ഭാഗമാവുകയാണു്. ഫോണ്ടില്ലാത്ത സിസ്റ്റങ്ങളില്‍ നിന്നു് വിക്കി ആക്സസ് ചെയ്യുമ്പോള്‍ ഫോണ്ടു് കാണിക്കാനുള്ള സംവിധാനമാണു് വെബ്ഫോണ്ട്സ്. അതില്‍ മലയാളത്തില്‍ മീര എന്ന ഫോണ്ടു് പാടില്ലെന്നാണു് പിടിവാശി. ഞങ്ങളുടെ സിസ്റ്റത്തില്‍ ഞങ്ങള്‍ പഴയ മീര മാത്രമേ സൂക്ഷിക്കൂ എന്നും. തമിഴില്‍ വെബ്ഫോണ്ട്സ് പ്രശ്നമാകുന്നതിന്റെ സാഹചര്യം സുവ്യക്തമാണു്. കൊള്ളാവുന്ന സ്വതന്ത്ര തമിഴ് യൂണിക്കോഡ് ഫോണ്ട് ഇല്ലാത്തതാണു് പ്രശ്നം. എന്നാല്‍ മലയാളത്തിലെ പ്രശ്നം വലിപ്പം കുറഞ്ഞ ഫോര്‍ക്ക്ഡ് ഫോണ്ടു് അവരവരുടെ സിസ്റ്റത്തില്‍ നിന്നു മാറ്റാന്‍ തയ്യാറാവാത്തതും. ഡെവലപ്പര്‍ തുമ്പികള്ക്കു് CVയില്‍ ചേര്‍ക്കാനുള്ള കല്ലാണു് uls എന്നാണു് ആരോപണം.
പുതുതായി വരുന്ന ഏതുകാര്യത്തിനും ബഗ്ഗുകളുണ്ടാവുക സ്വാഭാവികം. അതു പരിഹരിക്കാന്‍ ഇടപെടുകയാണു് വേണ്ടതു്. അതല്ലാതെ അതിനെ കുത്തിമലര്ത്താനാണു് വാജ്ഞ. ആറുമാസം മുമ്പേ ട്രാന്‍സ്ലേറ്റ് വിക്കിയിലും വിക്കിഡേറ്റയിലും ഇതു് പരീക്ഷണാര്‍ത്ഥം ലഭ്യമാക്കിയിരുന്നു. മീഡിയവിക്കിയില്‍ ഇതുസംബന്ധിച്ച അനൌണ്സ്മെന്റ് ഉണ്ടായിരുന്നു. ടെസ്റ്റിങ്ങിനു് വോളന്റിയര്‍മാരെ ക്ഷണിച്ചിരുന്നു. അന്നൊന്നും ഇതു് ടെസ്റ്റ് ചെയ്തു് ബഗ് ഫിക്സ് ചെയ്യാന്‍ മുതിരാതെയിരുന്നവര് ഇന്നു് ഇവര്‍ ബീറ്റാ റോളൌട്ട് എന്തുകൊണ്ടു് ചെയ്തില്ല എന്നുചോദിക്കുന്നതു് വിചിത്രമെന്നേ പറയേണ്ടൂ. അഞ്ചുഘട്ടമായാണു് പല ഭാഷാവിക്കികളില്‍ ഇതു് കൊണ്ടുവരുന്നതു്. നിലവില്‍ മൂന്നുഘട്ടം കഴിഞ്ഞപ്പോഴേക്കും 130ലധികം വിക്കികളില്‍ ഇതുവന്നുകഴിഞ്ഞു. ഇംഗ്ലീഷില്‍ ജൂലായ് രണ്ടിനെത്തും.
ബഗ് ഫയല്‍ ചെയ്യുന്നയാള്‍ ഗ്യാലറിയിലിരുന്നു് കളികാണുകയാണെന്നു് പറയുന്നതു് ഒരു വകയാണു്. ഗ്യാലറിയിലിരുന്നും ബഗ് ഫയല്‍ ചെയ്യുന്നവരുണ്ടു്, ഒരു ബഗ് പോലും ഫയല്‍ ചെയ്യാതെ വിക്കിപ്രവര്‍ത്തനം അവസാനിപ്പിക്കുന്നവരുമുണ്ടു്. ഇതിനെയെല്ലാം എന്നിട്ടു് അനാവശ്യമായി എസ്എംസിയിലേക്കു് കൂട്ടിക്കെട്ടുകയാണു്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് ഇതിലൊക്കെ എന്താണു കാര്യം? എത്രയോ സംഘടനകള്‍ പോലെ സ്വതന്ത്ര സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന മാത്രമാണതു്. ഫലമുള്ള മാവായതുകൊണ്ടു് കല്ലേറുകിട്ടുന്നു. ആകട്ടെ. സ്പേസും എടിപിഎസും ഡിഎകെഎഫും പോലെ കേരളത്തില്‍ തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേറെയാളുകളുമുണ്ടു്. ഇവര്‍ക്കൊന്നുമില്ലാത്ത താത്പര്യം എസ്എംസിക്കു് സവിശേഷമായി മലയാളം വിക്കിയിലുണ്ടാവേണ്ട കാര്യമെന്താണു്? വെറുതെ അവരെ ചൊറിയുക എന്നതുമാത്രമാണോ കാര്യം? അതോ എസ്എംസിയുടെ പ്രോജക്റ്റ് ലീഡ് വിക്കിയില്‍ പണിയെടുക്കുന്നതാണോ കണ്ണുകടി?
i have had provided the screen shots. Meera's size had increased considerably than that of the old releases. Meera's aesthetic quality lies in the fact that, it is a geometric font. The ratio of increase in ascent, descent and em size is 560:440:1000 (old version) to 1434:614:2048 (version 5.0.1).
Consider it with the em size of Anjali, Rachana and Raghumalayalam managed by SMC. All three has an aspect ratio of 1638:410:2048. Cibu maintains another version of Anjali in which, he had broken many of its stacked forms. It too runs the same ratio. Some of the English fonts follow the same ratio, while some other follow the ratio, 800:200:1000. It varies from font to font and the ratio has something to do with vector to raster conversion as well.
The apparent size difference for these fonts wrt Meera is because of their higher ascent size. If Meera too follow the suite, it will break the geometric proportion of Meera. You could see that there is no difference in em size between the fonts, as if now. So technically speaking, all popular libre fonts for unicode malayalam maintains the same size.
If Meera increases its ascent too, without touching on the other two elements, it might well look like the other three fonts. Otherwise, to maintain Meera's ratio, we should increase the em size as well. That would be detrimental to many a websites running on Meera.
Adjusting the apparent difference with CSS is not a good idea, since it might change with all of the fonts unless, the value is font specific. In a deployment of this magnitude, providing font specific sizes is not that easy. But if somebody is that much aggrieved, they could file a bug to specify that, if Meera is the font to be displayed, the em size should be 110% of the natural size.
What i tried to say was that, meera though legible is still small, when compared to anjali old lipi in its visual appeal, but only because, Meera is more round which is the traditional way, we are being taught to write Malayalam. When you say, it is tiny, you do not state the fact that, you are using Junaid's fork, where in, he brought atomic chillus while SMC held back. He did it with old meera which had a smaller size. Now atomic chillus are there in upstream release for the past one year. Not just font, any piece of code would be better off with upstream releases in most of the cases and not with its forked forms.
And if there is a higher conspiracy, so be it.
ഫോണ്ട് പ്രശ്നം പോലും ഡിഫൻഡ് ചെയ്യാൻ വെറുതെ ഒരു ആയുധമാക്കുകയാണ്.
സെബിനെ പരിചയമില്ല, വിക്കിമീഡിയ ഡെവലപ്പർ ആണെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക, ഫോണ്ട് പ്രശ്നം കൂടാതെ അനവധി നിസ്സാരവും അല്ലാത്തതുമായി ബഗ്ഗുകളോടെ ആണ് യു.എല്ലെസ് കോമൺസിൽ ലൈവായത്. തുടക്കത്തിൽ യൂസർ പ്രിഫറൻസ് പോലും യു.എല്ലെസിൽ സെറ്റ് ആവുന്നില്ലായിരുന്നു.
കണ്ണുകടി കുശുമ്പ് എന്നൊക്കെ പറഞ്ഞ് വരുന്ന നിങ്ങളുടെ ഉദ്ദേശം മനസ്സിലായി. ഇടക്ക് പറയുന്നു മൂന്നു ഡെവലപ്പർമാരേ ഉള്ളൂ അതുകൊണ്ടാണെന്ന്. എന്താണോ ആവോ??
ആർക്കും യു.എല്ലെസിനോട് എതിർപ്പില്ല, മര്യാദക്ക് ഉപയോഗിക്കാൻ പറ്റുന്ന പരുവത്തിൽ തന്നാൽ ആരും പരാതി പറയാൻ വരികയുമില്ല, ഇതാണ് മെച്ചം എന്നും പറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത സാധനം തലയിൽ കെട്ടി വെക്കുന്നതിനോടാണ് എതിർപ്പ്. സൗജന്യമായതു കൊണ്ട് എന്തു കിട്ടിയാലും വിഴുങ്ങിക്കോണം എന്നൊന്നും പറയല്ലേ!
ഒരു സംശയം- എന്ത് സെമാന്റിക് ഡാറ്റാ കൺസോളിഡേഷനാണ് യു.എല്ലെസ് കൊണ്ടുവരുന്നതെന്ന് പറഞ്ഞു തരാമോ?? ഒന്നും മനസ്സിലായില്ല.
പുതുതായി വരുന്ന ഏതു സാധനത്തിനും ബഗ്ഗുണ്ടാവുമെന്ന അറിവിന് നന്ദി, പുതുതായി കിട്ടുന്ന സാധനങ്ങൾ ഇനി സൂക്ഷിച്ച് ഉപയോഗിച്ചോളാം. ഒരു കമ്മ്യൂണിറ്റിയിൽ പ്രവർത്തിക്കുമ്പോൾ പലതരത്തിലുള്ള ആളുകളുണ്ടാവും, വിമർശനങ്ങളെ നേരിടാൻ താല്പര്യമില്ലാത്തവർ എന്തിനീ പണിക്കിറങ്ങിത്തിരിച്ചുവെന്നേ ചോദിക്കാനുള്ളൂ?
ദീപു.
2013/6/26 Sebin Jacob sebinajacob@gmail.com
നാരായം Vs ULS എന്ന നിലയിലേക്കാണു് മലയാളം വിക്കിപ്പീഡിയയിലെ ചര്‍ച്ചകള്‍ മുന്നേറുന്നതു്. മലയാളം വിക്കി കമ്മ്യൂണിറ്റിയില്‍ നിന്നു് വന്ന വളരെ മികച്ച ഒരു ടൂളാണു് നാരായം. വിവിധ IMEകള്‍ ഒരുമിച്ചുനല്‍കുന്ന സംവിധാനം. അതിന്റെ ഡവലപ്പറായ ജുനൈദിനു് തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യം. അതിനെ നശിപ്പിച്ചു എന്നാണു് വാദം.
ULS വന്നാലും വന്നില്ലെങ്കിലും എനിക്കൊന്നുമില്ല. എന്നാല്‍ ഇത്ര വിവാദമായ ulsനെക്കുറിച്ചു് മീഡിയവിക്കിയില്‍ നിന്നു് വായിച്ചിടത്തോളം അതു് നാരായം പോലെ മറ്റൊരു പദ്ധതിയല്ല. നാരായത്തിന്റെ ആശയം uls കടംകൊണ്ടിട്ടുണ്ടു്. ആശയങ്ങള്‍ അങ്ങനെയാണു്. പ്രത്യേകിച്ചു് മേന്മയുള്ള ആശയങ്ങളാണെങ്കില്‍ അവ ധാരാളംപേര്‍ കടംകൊള്ളും. നാരായം ഇല്ലാതാവുകയല്ല, നാരായം യുഎല്‍എസിന്റെ ഭാഗമായി മാറുകയാണു് ചെയ്തതു്.
നാരായം മാറ്റി പകരം uls കൊണ്ടുവരുന്നു എന്നുപറയുമ്പോള്‍ ulsനു് ആ ഒരൊറ്റ ഫങ്ഷനാലിറ്റിയേ ഉള്ളൂന്നു് തോന്നും. ഇന്റര്വിക്കി ഹൈപ്പര്‍ലിങ്ക്സ് അടക്കം സെമാന്റിക് ഡേറ്റാ കണ്സോളിഡേഷന് കൊണ്ടുവരുന്ന സംവിധാനമാണു് യുഎല്‍എസ് എന്നാണു് എനിക്കു് വായിച്ചിട്ടു മനസ്സിലായതു്. ഇംഗ്ലീഷ് വിക്കിയിലുള്ള ഒരു ലേഖനം പ്രാദേശികഭാഷാവിക്കിയില് കൂടി തുടങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന നിലയില്‍ മെഷീന് ട്രാന്സ്ലേഷന് സൌകര്യമടക്കം, അതിന്റെ ആലോചനകളിലുണ്ടു്. നിലവില്‍ ഗൂഗിള്‍ പോലും ട്രാന്‍സ്ലേറ്റ് ചെയ്യാവുന്ന ഭാഷകളുടെ പട്ടികയില്‍ വളരെയധികം ഭാഷകളെ (മലയാളമടക്കം) ഒഴിവാക്കിയിട്ടുണ്ടു്. അവയ്ക്കൊക്കെ ഈ സൌകര്യം കിട്ടുന്നതു്, എന്നില്‍ വളരെ excitement ഉണര്‍ത്തുന്നു. അഥീന എന്ന proposed Ux ഒക്കെ കണ്ടാല്‍ കൊതിവരും. IME, webfonts തുടങ്ങിയ സൌകര്യങ്ങളും അതിന്റെ ഭാഗമാവുകയാണു്. ഫോണ്ടില്ലാത്ത സിസ്റ്റങ്ങളില്‍ നിന്നു് വിക്കി ആക്സസ് ചെയ്യുമ്പോള്‍ ഫോണ്ടു് കാണിക്കാനുള്ള സംവിധാനമാണു് വെബ്ഫോണ്ട്സ്. അതില്‍ മലയാളത്തില്‍ മീര എന്ന ഫോണ്ടു് പാടില്ലെന്നാണു് പിടിവാശി. ഞങ്ങളുടെ സിസ്റ്റത്തില്‍ ഞങ്ങള്‍ പഴയ മീര മാത്രമേ സൂക്ഷിക്കൂ എന്നും. തമിഴില്‍ വെബ്ഫോണ്ട്സ് പ്രശ്നമാകുന്നതിന്റെ സാഹചര്യം സുവ്യക്തമാണു്. കൊള്ളാവുന്ന സ്വതന്ത്ര തമിഴ് യൂണിക്കോഡ് ഫോണ്ട് ഇല്ലാത്തതാണു് പ്രശ്നം. എന്നാല്‍ മലയാളത്തിലെ പ്രശ്നം വലിപ്പം കുറഞ്ഞ ഫോര്‍ക്ക്ഡ് ഫോണ്ടു് അവരവരുടെ സിസ്റ്റത്തില്‍ നിന്നു മാറ്റാന്‍ തയ്യാറാവാത്തതും. ഡെവലപ്പര്‍ തുമ്പികള്ക്കു് CVയില്‍ ചേര്‍ക്കാനുള്ള കല്ലാണു് uls എന്നാണു് ആരോപണം.
പുതുതായി വരുന്ന ഏതുകാര്യത്തിനും ബഗ്ഗുകളുണ്ടാവുക സ്വാഭാവികം. അതു പരിഹരിക്കാന്‍ ഇടപെടുകയാണു് വേണ്ടതു്. അതല്ലാതെ അതിനെ കുത്തിമലര്ത്താനാണു് വാജ്ഞ. ആറുമാസം മുമ്പേ ട്രാന്‍സ്ലേറ്റ് വിക്കിയിലും വിക്കിഡേറ്റയിലും ഇതു് പരീക്ഷണാര്‍ത്ഥം ലഭ്യമാക്കിയിരുന്നു. മീഡിയവിക്കിയില്‍ ഇതുസംബന്ധിച്ച അനൌണ്സ്മെന്റ് ഉണ്ടായിരുന്നു. ടെസ്റ്റിങ്ങിനു് വോളന്റിയര്‍മാരെ ക്ഷണിച്ചിരുന്നു. അന്നൊന്നും ഇതു് ടെസ്റ്റ് ചെയ്തു് ബഗ് ഫിക്സ് ചെയ്യാന്‍ മുതിരാതെയിരുന്നവര് ഇന്നു് ഇവര്‍ ബീറ്റാ റോളൌട്ട് എന്തുകൊണ്ടു് ചെയ്തില്ല എന്നുചോദിക്കുന്നതു് വിചിത്രമെന്നേ പറയേണ്ടൂ. അഞ്ചുഘട്ടമായാണു് പല ഭാഷാവിക്കികളില്‍ ഇതു് കൊണ്ടുവരുന്നതു്. നിലവില്‍ മൂന്നുഘട്ടം കഴിഞ്ഞപ്പോഴേക്കും 130ലധികം വിക്കികളില്‍ ഇതുവന്നുകഴിഞ്ഞു. ഇംഗ്ലീഷില്‍ ജൂലായ് രണ്ടിനെത്തും.
ബഗ് ഫയല്‍ ചെയ്യുന്നയാള്‍ ഗ്യാലറിയിലിരുന്നു് കളികാണുകയാണെന്നു് പറയുന്നതു് ഒരു വകയാണു്. ഗ്യാലറിയിലിരുന്നും ബഗ് ഫയല്‍ ചെയ്യുന്നവരുണ്ടു്, ഒരു ബഗ് പോലും ഫയല്‍ ചെയ്യാതെ വിക്കിപ്രവര്‍ത്തനം അവസാനിപ്പിക്കുന്നവരുമുണ്ടു്. ഇതിനെയെല്ലാം എന്നിട്ടു് അനാവശ്യമായി എസ്എംസിയിലേക്കു് കൂട്ടിക്കെട്ടുകയാണു്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് ഇതിലൊക്കെ എന്താണു കാര്യം? എത്രയോ സംഘടനകള്‍ പോലെ സ്വതന്ത്ര സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന മാത്രമാണതു്. ഫലമുള്ള മാവായതുകൊണ്ടു് കല്ലേറുകിട്ടുന്നു. ആകട്ടെ. സ്പേസും എടിപിഎസും ഡിഎകെഎഫും പോലെ കേരളത്തില്‍ തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേറെയാളുകളുമുണ്ടു്. ഇവര്‍ക്കൊന്നുമില്ലാത്ത താത്പര്യം എസ്എംസിക്കു് സവിശേഷമായി മലയാളം വിക്കിയിലുണ്ടാവേണ്ട കാര്യമെന്താണു്? വെറുതെ അവരെ ചൊറിയുക എന്നതുമാത്രമാണോ കാര്യം? അതോ എസ്എംസിയുടെ പ്രോജക്റ്റ് ലീഡ് വിക്കിയില്‍ പണിയെടുക്കുന്നതാണോ കണ്ണുകടി?
i have had provided the screen shots. Meera's size had increased considerably than that of the old releases. Meera's aesthetic quality lies in the fact that, it is a geometric font. The ratio of increase in ascent, descent and em size is 560:440:1000 (old version) to 1434:614:2048 (version 5.0.1).
Consider it with the em size of Anjali, Rachana and Raghumalayalam managed by SMC. All three has an aspect ratio of 1638:410:2048. Cibu maintains another version of Anjali in which, he had broken many of its stacked forms. It too runs the same ratio. Some of the English fonts follow the same ratio, while some other follow the ratio, 800:200:1000. It varies from font to font and the ratio has something to do with vector to raster conversion as well.
The apparent size difference for these fonts wrt Meera is because of their higher ascent size. If Meera too follow the suite, it will break the geometric proportion of Meera. You could see that there is no difference in em size between the fonts, as if now. So technically speaking, all popular libre fonts for unicode malayalam maintains the same size.
If Meera increases its ascent too, without touching on the other two elements, it might well look like the other three fonts. Otherwise, to maintain Meera's ratio, we should increase the em size as well. That would be detrimental to many a websites running on Meera.
Adjusting the apparent difference with CSS is not a good idea, since it might change with all of the fonts unless, the value is font specific. In a deployment of this magnitude, providing font specific sizes is not that easy. But if somebody is that much aggrieved, they could file a bug to specify that, if Meera is the font to be displayed, the em size should be 110% of the natural size.
What i tried to say was that, meera though legible is still small, when compared to anjali old lipi in its visual appeal, but only because, Meera is more round which is the traditional way, we are being taught to write Malayalam. When you say, it is tiny, you do not state the fact that, you are using Junaid's fork, where in, he brought atomic chillus while SMC held back. He did it with old meera which had a smaller size. Now atomic chillus are there in upstream release for the past one year. Not just font, any piece of code would be better off with upstream releases in most of the cases and not with its forked forms.
And if there is a higher conspiracy, so be it.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
സെബിൻ എഴുതിയിരിക്കുന്നതിൽ പല കാര്യങ്ങളും ശരിയായി വസ്തുതകളെ മനസ്സിലാക്കാതെയോ അല്ലെങ്കിൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടവയോ ആണു് എന്നു പറയാതെ നിർവ്വാഹമില്ല.
1. ULS - ഇന്റർവിക്കി സമന്വയം.
ULS, വിക്കിഡാറ്റ, വിഷ്വൽ എഡിറ്റർ തുടങ്ങി അടിസ്ഥാനപരമായി വ്യത്യസ്തവും പരസ്പരം സ്വതന്ത്രവുമായ പല പുതിയ പദ്ധതികളും വിക്കിമീഡിയ നടപ്പിൽ വരുത്തുന്നുണ്ടു്. ഇവയിൽ ഇന്റർവിക്കി/സെമാന്റിൿ സമന്വയം നടക്കാൻ പോകുന്നതിനു് പ്രഥമമായും ULS അല്ല മാർഗ്ഗം. വിക്കിഡാറ്റയാണു് ആ ലക്ഷ്യം മുൻനിർത്തി ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതു്.
2. മീര എന്ന ഫോണ്ടിന്റെ ഏറ്റവും "ഔദ്യോഗികമായ" വേർഷനു തന്നെ ഈ "വലിപ്പക്കുറവിന്റെ" പ്രശ്നമുണ്ടു്. വിക്കിയുടെ ലേ-ഔട്ടും മീരയുടെ അടിസ്ഥാന ഡിസൈൻ ഡൈമെൻഷനുകളും തമ്മിലുള്ള പൊരുത്തക്കേടിന്റെ പ്രശ്നമാണു് ഇതു്. അല്ലാതെ, 'ജുനൈദിന്റെ ഫോർക്ക്' എന്നൊരു വേർഷനോ അതു രൂപം കൊണ്ട പ്രാഗ്രൂപങ്ങളോ അല്ല ഉത്തരവാദി. (ഇതു ഞാൻ തന്നെ സ്വന്തം സ്ക്രീനിൽ ഇതിനകം പല വട്ടം പരീക്ഷിച്ചു് ഇപ്പോൾ ബോദ്ധ്യപ്പെട്ടിട്ടുണ്ടു്.)
3. ഏതെങ്കിലും ഒരു ഫോണ്ട് മറ്റേതിനേക്കാൾ നല്ലതാണെന്നു് ദാതാക്കൾ തീരുമാനിക്കുന്നതു് POV ആണു്. അച്ചടിച്ചുകാണുമ്പോൾ മീരയായിരിക്കാം കൂടുതൽ നന്നായി "ഏതെങ്കിലും ഒരാൾക്കു്" തോന്നുന്നുണ്ടാവുക. പക്ഷേ, മറ്റൊരാളെ സംബന്ധിച്ചിടത്തോളം സ്ക്രീനിൽ അഞ്ജലിയായിരിക്കാം കൂടുതൽ സ്വീകാര്യം. മീരയ്ക്കുപകരം അഞ്ജലി തന്നെ ഡിഫോൾട്ട് ആയി വേണം എന്ന് ആരെങ്കിലും വാശിപിടിച്ചാലും POV തന്നെയാണു്.
4. പഴയ ഉപയോക്താക്കളെയല്ല ULS-ന്റെ സൗകര്യങ്ങളും അസൗകര്യങ്ങളും ബാധിക്കാൻ പോവുന്നതു്. പകരം പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റമുകൾ ഉള്ള പുതിയ വിക്കിഉപയോക്താക്കളെയും ലോഗിൻ ചെയ്യാൻ ഇഷ്ടമില്ലാത്ത, അല്ലെങ്കിൽ ലോഗിൻ ചെയ്യാതെത്തന്നെ വിക്കിപീഡിയ ഉപയോഗിക്കാൻ കഴിയുന്ന മൗലികമായ സ്വാതന്ത്ര്യം പ്രയോഗിക്കാനാഗ്രഹിക്കുന്നവരെയാണു്. . അവരുടെ നിലയിൽനിന്നു ചിന്തിച്ചുകൊണ്ടുതന്നെയാണു് ULS- ന്റെ ഇപ്പോഴത്തെ ക്രമങ്ങൾ ആശയക്കുഴപ്പം നിറഞ്ഞതും അപ്രായോഗികവുമാണെന്നു ഞാൻ അഭിപ്രായപ്പെടുന്നതു്. ഇപ്പോഴത്തെ നിലയിൽ തന്നെ വളരെ ചെറിയ ഭേദഗതികളോടെ ULS-ലെ ഇത്തരം പല പ്രശ്നങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ.
5. അത്തരം ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്കുപരി ഈ തർക്കത്തിൽ വേറെ എന്തെങ്കിലും രാഷ്ട്രീയമോ വ്യക്തിപൂജയോ വ്യക്തിഹത്യയോ ഇവിടെ ആരെങ്കിലും നടത്തുന്നു എന്നു തോന്നുന്നില്ല (വിഷയത്തിനുപുറത്തേക്കു ചർച്ച നീണ്ടുപോകുന്ന ചുരുക്കം ചിലരുടെ അപ്രസക്തമായ ആരോപണങ്ങളൊഴികെ.).
6. വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന പുതുതും പഴയതുമായ ഒരു നല്ല ഭൂരിപക്ഷത്തിനു് അതിന്റെ സാങ്കേതികതയിലോ ഡെവലപ്മെന്റിലോ ബഗ്ഗുകളിലോ താല്പര്യമോ അവഗാഹമോ ഇല്ല. തങ്ങൾക്കു നേരിട്ട് അനുഭവവേദ്യമാവുന്ന പ്രശ്നങ്ങളെപ്പറ്റി, അവ തങ്ങൾക്കുമുമ്പിൽ പ്രത്യക്ഷമാവുമ്പോൾ മാത്രമാണു് അവർക്കതു തിരിച്ചറിയാൻ കഴിയുക. അതിനാൽ, മറ്റു കമ്പ്യൂട്ടിങ്ങ് സംഘങ്ങളെപ്പോലെ, ബഗ് ഫയൽ ചെയ്യുക, ട്രയലിൽ പങ്കുചേരുക തുടങ്ങിയ പ്രോ-ആക്ടീവും പ്രീ-എംപ്റ്റീവുമായ കാര്യങ്ങൾ വിക്കിപീഡിയ ഉപയോക്താക്കളുടെ കാര്യത്തിൽ പ്രതീക്ഷിക്കാനാവില്ല.
7. സന്തോഷ് തോട്ടിങ്ങൽ, ജുനൈദ് തുടങ്ങിയവരും അവരുടെ അദ്ധ്വാനഫലങ്ങളും വിക്കിമീഡിയയിലും മറ്റു കമ്പ്യൂട്ടിങ്ങ് രംഗങ്ങളിലും ആഗോളതലത്തിൽ തന്നെ മികച്ച സംദാതാക്കളായി വരുന്നതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരാണു് ഇവിടെയുള്ളവരിൽ ഭൂരിപക്ഷമെങ്കിലും. (എനിക്കെങ്കിലും അതങ്ങനെത്തന്നെയാണു്. ULS പദ്ധതിയിൽ അവരുടെ ഉൾപ്പെടലോ അഭാവമോ പ്രത്യേകിച്ചെന്തെങ്കിലും മുൻവിധികൾ ഉണ്ടാക്കുന്നില്ല. നേരേ മറിച്ച്, അക്കാരണം കൊണ്ടുതന്നെ, നാരായം പോലെത്തന്നെയോ അതിലുമേറെ മികച്ചോ ULS നിലവിൽ വരണമെന്നുതന്നെയാണു് എന്റെ ആഗ്രഹം.)
ഇത്രയും മുകളിൽ എഴുതിച്ചേർത്തിരിക്കുന്നതു് ഏതെങ്കിലും പക്ഷം ചേരുന്നതിനോ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനോ അല്ല. മുകളിൽ അനിൽ എഴുതിയിരിക്കുന്നതുപോലെത്തന്നെ, കാര്യങ്ങൾ അത്ര സങ്കീർണ്ണമൊന്നുമല്ല. ചർച്ചയിലൂടെ അങ്ങനെയാക്കുകയാണു്.
P.S. വിക്കിപീഡിയയിൽ ദീർഘകാലം പ്രവർത്തിച്ചു എന്ന കുറ്റം കൊണ്ടു മാത്രം ആരെയെങ്കിലും വ്യക്തിപരമായി (അല്ലെങ്കിൽ അതുപോലുള്ള ആളുകളെ കൂട്ടമായി) അധിക്ഷേപിക്കാതിരിക്കാൻ സെബിൻ ദയവു ചെയ്തു ശ്രദ്ധിക്കുക. ഗോഡ് ഫാദറിസമൊന്നും മലയാളം വിക്കിപീഡിയയിൽ ഇതുവരെ ഇവരിൽ ആരും പ്രകടിപ്പിച്ചുകണ്ടിട്ടില്ല. ശരിയല്ലാത്ത അത്തരമൊരു ആരോപണം അവതരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ നല്ല അക്ഷരവിപ്ലവത്തിന്റെ ആരോഗ്യത്തേയും സാദ്ധ്യതകളെത്തന്നെയും നശിപ്പിച്ചുകളയുമെന്നു ദയവായി ഓർക്കുക.
വിശ്വേട്ടാ, അതിനു കൊട് ഒരു കൈ
I cannot think of a better way in putting forward the thoughts of a community which is probably more of laymen than techies.
ULS is good as long as it gives the flexibility for the user to just use their choice of fonts and stuff without making it too technical. Please do not have presumptions of the user base. That thought process alone being thrown out of the window will resolve at least 90% of the issues going out of tangent half way through the discussion and never reaching the logical conclusion.
സ്നേഹപൂര്‍വ്വം അഭി
2013/6/27 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
സെബിൻ എഴുതിയിരിക്കുന്നതിൽ പല കാര്യങ്ങളും ശരിയായി വസ്തുതകളെ മനസ്സിലാക്കാതെയോ അല്ലെങ്കിൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടവയോ ആണു് എന്നു പറയാതെ നിർവ്വാഹമില്ല.
- ULS - ഇന്റർവിക്കി സമന്വയം.
ULS, വിക്കിഡാറ്റ, വിഷ്വൽ എഡിറ്റർ തുടങ്ങി അടിസ്ഥാനപരമായി വ്യത്യസ്തവും പരസ്പരം സ്വതന്ത്രവുമായ പല പുതിയ പദ്ധതികളും വിക്കിമീഡിയ നടപ്പിൽ വരുത്തുന്നുണ്ടു്. ഇവയിൽ ഇന്റർവിക്കി/സെമാന്റിൿ സമന്വയം നടക്കാൻ പോകുന്നതിനു് പ്രഥമമായും ULS അല്ല മാർഗ്ഗം. വിക്കിഡാറ്റയാണു് ആ ലക്ഷ്യം മുൻനിർത്തി ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതു്.
- മീര എന്ന ഫോണ്ടിന്റെ ഏറ്റവും "ഔദ്യോഗികമായ" വേർഷനു തന്നെ ഈ
"വലിപ്പക്കുറവിന്റെ" പ്രശ്നമുണ്ടു്. വിക്കിയുടെ ലേ-ഔട്ടും മീരയുടെ അടിസ്ഥാന ഡിസൈൻ ഡൈമെൻഷനുകളും തമ്മിലുള്ള പൊരുത്തക്കേടിന്റെ പ്രശ്നമാണു് ഇതു്. അല്ലാതെ, 'ജുനൈദിന്റെ ഫോർക്ക്' എന്നൊരു വേർഷനോ അതു രൂപം കൊണ്ട പ്രാഗ്രൂപങ്ങളോ അല്ല ഉത്തരവാദി. (ഇതു ഞാൻ തന്നെ സ്വന്തം സ്ക്രീനിൽ ഇതിനകം പല വട്ടം പരീക്ഷിച്ചു് ഇപ്പോൾ ബോദ്ധ്യപ്പെട്ടിട്ടുണ്ടു്.)
- ഏതെങ്കിലും ഒരു ഫോണ്ട് മറ്റേതിനേക്കാൾ നല്ലതാണെന്നു് ദാതാക്കൾ
തീരുമാനിക്കുന്നതു് POV ആണു്. അച്ചടിച്ചുകാണുമ്പോൾ മീരയായിരിക്കാം കൂടുതൽ നന്നായി "ഏതെങ്കിലും ഒരാൾക്കു്" തോന്നുന്നുണ്ടാവുക. പക്ഷേ, മറ്റൊരാളെ സംബന്ധിച്ചിടത്തോളം സ്ക്രീനിൽ അഞ്ജലിയായിരിക്കാം കൂടുതൽ സ്വീകാര്യം. മീരയ്ക്കുപകരം അഞ്ജലി തന്നെ ഡിഫോൾട്ട് ആയി വേണം എന്ന് ആരെങ്കിലും വാശിപിടിച്ചാലും POV തന്നെയാണു്.
- പഴയ ഉപയോക്താക്കളെയല്ല ULS-ന്റെ സൗകര്യങ്ങളും അസൗകര്യങ്ങളും ബാധിക്കാൻ
പോവുന്നതു്. പകരം പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റമുകൾ ഉള്ള പുതിയ വിക്കിഉപയോക്താക്കളെയും ലോഗിൻ ചെയ്യാൻ ഇഷ്ടമില്ലാത്ത, അല്ലെങ്കിൽ ലോഗിൻ ചെയ്യാതെത്തന്നെ വിക്കിപീഡിയ ഉപയോഗിക്കാൻ കഴിയുന്ന മൗലികമായ സ്വാതന്ത്ര്യം പ്രയോഗിക്കാനാഗ്രഹിക്കുന്നവരെയാണു്. . അവരുടെ നിലയിൽനിന്നു ചിന്തിച്ചുകൊണ്ടുതന്നെയാണു് ULS- ന്റെ ഇപ്പോഴത്തെ ക്രമങ്ങൾ ആശയക്കുഴപ്പം നിറഞ്ഞതും അപ്രായോഗികവുമാണെന്നു ഞാൻ അഭിപ്രായപ്പെടുന്നതു്. ഇപ്പോഴത്തെ നിലയിൽ തന്നെ വളരെ ചെറിയ ഭേദഗതികളോടെ ULS-ലെ ഇത്തരം പല പ്രശ്നങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ.
- അത്തരം ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്കുപരി ഈ തർക്കത്തിൽ വേറെ എന്തെങ്കിലും
രാഷ്ട്രീയമോ വ്യക്തിപൂജയോ വ്യക്തിഹത്യയോ ഇവിടെ ആരെങ്കിലും നടത്തുന്നു എന്നു തോന്നുന്നില്ല (വിഷയത്തിനുപുറത്തേക്കു ചർച്ച നീണ്ടുപോകുന്ന ചുരുക്കം ചിലരുടെ അപ്രസക്തമായ ആരോപണങ്ങളൊഴികെ.).
- വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന പുതുതും പഴയതുമായ ഒരു നല്ല
ഭൂരിപക്ഷത്തിനു് അതിന്റെ സാങ്കേതികതയിലോ ഡെവലപ്മെന്റിലോ ബഗ്ഗുകളിലോ താല്പര്യമോ അവഗാഹമോ ഇല്ല. തങ്ങൾക്കു നേരിട്ട് അനുഭവവേദ്യമാവുന്ന പ്രശ്നങ്ങളെപ്പറ്റി, അവ തങ്ങൾക്കുമുമ്പിൽ പ്രത്യക്ഷമാവുമ്പോൾ മാത്രമാണു് അവർക്കതു തിരിച്ചറിയാൻ കഴിയുക. അതിനാൽ, മറ്റു കമ്പ്യൂട്ടിങ്ങ് സംഘങ്ങളെപ്പോലെ, ബഗ് ഫയൽ ചെയ്യുക, ട്രയലിൽ പങ്കുചേരുക തുടങ്ങിയ പ്രോ-ആക്ടീവും പ്രീ-എംപ്റ്റീവുമായ കാര്യങ്ങൾ വിക്കിപീഡിയ ഉപയോക്താക്കളുടെ കാര്യത്തിൽ പ്രതീക്ഷിക്കാനാവില്ല.
- സന്തോഷ് തോട്ടിങ്ങൽ, ജുനൈദ് തുടങ്ങിയവരും അവരുടെ അദ്ധ്വാനഫലങ്ങളും
വിക്കിമീഡിയയിലും മറ്റു കമ്പ്യൂട്ടിങ്ങ് രംഗങ്ങളിലും ആഗോളതലത്തിൽ തന്നെ മികച്ച സംദാതാക്കളായി വരുന്നതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരാണു് ഇവിടെയുള്ളവരിൽ ഭൂരിപക്ഷമെങ്കിലും. (എനിക്കെങ്കിലും അതങ്ങനെത്തന്നെയാണു്. ULS പദ്ധതിയിൽ അവരുടെ ഉൾപ്പെടലോ അഭാവമോ പ്രത്യേകിച്ചെന്തെങ്കിലും മുൻവിധികൾ ഉണ്ടാക്കുന്നില്ല. നേരേ മറിച്ച്, അക്കാരണം കൊണ്ടുതന്നെ, നാരായം പോലെത്തന്നെയോ അതിലുമേറെ മികച്ചോ ULS നിലവിൽ വരണമെന്നുതന്നെയാണു് എന്റെ ആഗ്രഹം.)
ഇത്രയും മുകളിൽ എഴുതിച്ചേർത്തിരിക്കുന്നതു് ഏതെങ്കിലും പക്ഷം ചേരുന്നതിനോ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനോ അല്ല. മുകളിൽ അനിൽ എഴുതിയിരിക്കുന്നതുപോലെത്തന്നെ, കാര്യങ്ങൾ അത്ര സങ്കീർണ്ണമൊന്നുമല്ല. ചർച്ചയിലൂടെ അങ്ങനെയാക്കുകയാണു്.
P.S. വിക്കിപീഡിയയിൽ ദീർഘകാലം പ്രവർത്തിച്ചു എന്ന കുറ്റം കൊണ്ടു മാത്രം ആരെയെങ്കിലും വ്യക്തിപരമായി (അല്ലെങ്കിൽ അതുപോലുള്ള ആളുകളെ കൂട്ടമായി) അധിക്ഷേപിക്കാതിരിക്കാൻ സെബിൻ ദയവു ചെയ്തു ശ്രദ്ധിക്കുക. ഗോഡ് ഫാദറിസമൊന്നും മലയാളം വിക്കിപീഡിയയിൽ ഇതുവരെ ഇവരിൽ ആരും പ്രകടിപ്പിച്ചുകണ്ടിട്ടില്ല. ശരിയല്ലാത്ത അത്തരമൊരു ആരോപണം അവതരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ നല്ല അക്ഷരവിപ്ലവത്തിന്റെ ആരോഗ്യത്തേയും സാദ്ധ്യതകളെത്തന്നെയും നശിപ്പിച്ചുകളയുമെന്നു ദയവായി ഓർക്കുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
This guy Sebin, i dont know who he is ..am just opposing his views, is misinterpretting things and misleading people.
Dirty manipulation, tricks and may be a bigger conspiracy.
These guys are seeing some oppurtunity in wikipedia, trying to hijack the hardwork of thousands.
We never opposed ULS, but wanted minimum quality and a workable tool. Still not opposing implementation of uls.
Still believe wikipedia is very open and free unlike many other so called groups which are free only in name but closed and controlled by few.
Deepu. On 27 Jun 2013 22:07, "Abhilash S Unni" abhilashunni@gmail.com wrote:
വിശ്വേട്ടാ, അതിനു കൊട് ഒരു കൈ
I cannot think of a better way in putting forward the thoughts of a community which is probably more of laymen than techies.
ULS is good as long as it gives the flexibility for the user to just use their choice of fonts and stuff without making it too technical. Please do not have presumptions of the user base. That thought process alone being thrown out of the window will resolve at least 90% of the issues going out of tangent half way through the discussion and never reaching the logical conclusion.
സ്നേഹപൂര്‍വ്വം അഭി
2013/6/27 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
സെബിൻ എഴുതിയിരിക്കുന്നതിൽ പല കാര്യങ്ങളും ശരിയായി വസ്തുതകളെ മനസ്സിലാക്കാതെയോ അല്ലെങ്കിൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടവയോ ആണു് എന്നു പറയാതെ നിർവ്വാഹമില്ല.
- ULS - ഇന്റർവിക്കി സമന്വയം.
ULS, വിക്കിഡാറ്റ, വിഷ്വൽ എഡിറ്റർ തുടങ്ങി അടിസ്ഥാനപരമായി വ്യത്യസ്തവും പരസ്പരം സ്വതന്ത്രവുമായ പല പുതിയ പദ്ധതികളും വിക്കിമീഡിയ നടപ്പിൽ വരുത്തുന്നുണ്ടു്. ഇവയിൽ ഇന്റർവിക്കി/സെമാന്റിൿ സമന്വയം നടക്കാൻ പോകുന്നതിനു് പ്രഥമമായും ULS അല്ല മാർഗ്ഗം. വിക്കിഡാറ്റയാണു് ആ ലക്ഷ്യം മുൻനിർത്തി ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതു്.
- മീര എന്ന ഫോണ്ടിന്റെ ഏറ്റവും "ഔദ്യോഗികമായ" വേർഷനു തന്നെ ഈ
"വലിപ്പക്കുറവിന്റെ" പ്രശ്നമുണ്ടു്. വിക്കിയുടെ ലേ-ഔട്ടും മീരയുടെ അടിസ്ഥാന ഡിസൈൻ ഡൈമെൻഷനുകളും തമ്മിലുള്ള പൊരുത്തക്കേടിന്റെ പ്രശ്നമാണു് ഇതു്. അല്ലാതെ, 'ജുനൈദിന്റെ ഫോർക്ക്' എന്നൊരു വേർഷനോ അതു രൂപം കൊണ്ട പ്രാഗ്രൂപങ്ങളോ അല്ല ഉത്തരവാദി. (ഇതു ഞാൻ തന്നെ സ്വന്തം സ്ക്രീനിൽ ഇതിനകം പല വട്ടം പരീക്ഷിച്ചു് ഇപ്പോൾ ബോദ്ധ്യപ്പെട്ടിട്ടുണ്ടു്.)
- ഏതെങ്കിലും ഒരു ഫോണ്ട് മറ്റേതിനേക്കാൾ നല്ലതാണെന്നു് ദാതാക്കൾ
തീരുമാനിക്കുന്നതു് POV ആണു്. അച്ചടിച്ചുകാണുമ്പോൾ മീരയായിരിക്കാം കൂടുതൽ നന്നായി "ഏതെങ്കിലും ഒരാൾക്കു്" തോന്നുന്നുണ്ടാവുക. പക്ഷേ, മറ്റൊരാളെ സംബന്ധിച്ചിടത്തോളം സ്ക്രീനിൽ അഞ്ജലിയായിരിക്കാം കൂടുതൽ സ്വീകാര്യം. മീരയ്ക്കുപകരം അഞ്ജലി തന്നെ ഡിഫോൾട്ട് ആയി വേണം എന്ന് ആരെങ്കിലും വാശിപിടിച്ചാലും POV തന്നെയാണു്.
- പഴയ ഉപയോക്താക്കളെയല്ല ULS-ന്റെ സൗകര്യങ്ങളും അസൗകര്യങ്ങളും ബാധിക്കാൻ
പോവുന്നതു്. പകരം പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റമുകൾ ഉള്ള പുതിയ വിക്കിഉപയോക്താക്കളെയും ലോഗിൻ ചെയ്യാൻ ഇഷ്ടമില്ലാത്ത, അല്ലെങ്കിൽ ലോഗിൻ ചെയ്യാതെത്തന്നെ വിക്കിപീഡിയ ഉപയോഗിക്കാൻ കഴിയുന്ന മൗലികമായ സ്വാതന്ത്ര്യം പ്രയോഗിക്കാനാഗ്രഹിക്കുന്നവരെയാണു്. . അവരുടെ നിലയിൽനിന്നു ചിന്തിച്ചുകൊണ്ടുതന്നെയാണു് ULS- ന്റെ ഇപ്പോഴത്തെ ക്രമങ്ങൾ ആശയക്കുഴപ്പം നിറഞ്ഞതും അപ്രായോഗികവുമാണെന്നു ഞാൻ അഭിപ്രായപ്പെടുന്നതു്. ഇപ്പോഴത്തെ നിലയിൽ തന്നെ വളരെ ചെറിയ ഭേദഗതികളോടെ ULS-ലെ ഇത്തരം പല പ്രശ്നങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ.
- അത്തരം ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്കുപരി ഈ തർക്കത്തിൽ വേറെ
എന്തെങ്കിലും രാഷ്ട്രീയമോ വ്യക്തിപൂജയോ വ്യക്തിഹത്യയോ ഇവിടെ ആരെങ്കിലും നടത്തുന്നു എന്നു തോന്നുന്നില്ല (വിഷയത്തിനുപുറത്തേക്കു ചർച്ച നീണ്ടുപോകുന്ന ചുരുക്കം ചിലരുടെ അപ്രസക്തമായ ആരോപണങ്ങളൊഴികെ.).
- വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന പുതുതും പഴയതുമായ ഒരു നല്ല
ഭൂരിപക്ഷത്തിനു് അതിന്റെ സാങ്കേതികതയിലോ ഡെവലപ്മെന്റിലോ ബഗ്ഗുകളിലോ താല്പര്യമോ അവഗാഹമോ ഇല്ല. തങ്ങൾക്കു നേരിട്ട് അനുഭവവേദ്യമാവുന്ന പ്രശ്നങ്ങളെപ്പറ്റി, അവ തങ്ങൾക്കുമുമ്പിൽ പ്രത്യക്ഷമാവുമ്പോൾ മാത്രമാണു് അവർക്കതു തിരിച്ചറിയാൻ കഴിയുക. അതിനാൽ, മറ്റു കമ്പ്യൂട്ടിങ്ങ് സംഘങ്ങളെപ്പോലെ, ബഗ് ഫയൽ ചെയ്യുക, ട്രയലിൽ പങ്കുചേരുക തുടങ്ങിയ പ്രോ-ആക്ടീവും പ്രീ-എംപ്റ്റീവുമായ കാര്യങ്ങൾ വിക്കിപീഡിയ ഉപയോക്താക്കളുടെ കാര്യത്തിൽ പ്രതീക്ഷിക്കാനാവില്ല.
- സന്തോഷ് തോട്ടിങ്ങൽ, ജുനൈദ് തുടങ്ങിയവരും അവരുടെ അദ്ധ്വാനഫലങ്ങളും
വിക്കിമീഡിയയിലും മറ്റു കമ്പ്യൂട്ടിങ്ങ് രംഗങ്ങളിലും ആഗോളതലത്തിൽ തന്നെ മികച്ച സംദാതാക്കളായി വരുന്നതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരാണു് ഇവിടെയുള്ളവരിൽ ഭൂരിപക്ഷമെങ്കിലും. (എനിക്കെങ്കിലും അതങ്ങനെത്തന്നെയാണു്. ULS പദ്ധതിയിൽ അവരുടെ ഉൾപ്പെടലോ അഭാവമോ പ്രത്യേകിച്ചെന്തെങ്കിലും മുൻവിധികൾ ഉണ്ടാക്കുന്നില്ല. നേരേ മറിച്ച്, അക്കാരണം കൊണ്ടുതന്നെ, നാരായം പോലെത്തന്നെയോ അതിലുമേറെ മികച്ചോ ULS നിലവിൽ വരണമെന്നുതന്നെയാണു് എന്റെ ആഗ്രഹം.)
ഇത്രയും മുകളിൽ എഴുതിച്ചേർത്തിരിക്കുന്നതു് ഏതെങ്കിലും പക്ഷം ചേരുന്നതിനോ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനോ അല്ല. മുകളിൽ അനിൽ എഴുതിയിരിക്കുന്നതുപോലെത്തന്നെ, കാര്യങ്ങൾ അത്ര സങ്കീർണ്ണമൊന്നുമല്ല. ചർച്ചയിലൂടെ അങ്ങനെയാക്കുകയാണു്.
P.S. വിക്കിപീഡിയയിൽ ദീർഘകാലം പ്രവർത്തിച്ചു എന്ന കുറ്റം കൊണ്ടു മാത്രം ആരെയെങ്കിലും വ്യക്തിപരമായി (അല്ലെങ്കിൽ അതുപോലുള്ള ആളുകളെ കൂട്ടമായി) അധിക്ഷേപിക്കാതിരിക്കാൻ സെബിൻ ദയവു ചെയ്തു ശ്രദ്ധിക്കുക. ഗോഡ് ഫാദറിസമൊന്നും മലയാളം വിക്കിപീഡിയയിൽ ഇതുവരെ ഇവരിൽ ആരും പ്രകടിപ്പിച്ചുകണ്ടിട്ടില്ല. ശരിയല്ലാത്ത അത്തരമൊരു ആരോപണം അവതരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ നല്ല അക്ഷരവിപ്ലവത്തിന്റെ ആരോഗ്യത്തേയും സാദ്ധ്യതകളെത്തന്നെയും നശിപ്പിച്ചുകളയുമെന്നു ദയവായി ഓർക്കുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
അഭിപ്രായം പറയുന്നതു് ഏതെങ്കിലും ഉപജാപത്തിന്റെയോ തന്ത്രങ്ങളുടെയോ വന്‍ ഗൂഢാലോചനയുടെയോ ഭാഗമാണെന്നു് കണ്ടെത്തിയ സാമൂഹ്യശാസ്ത്രജ്ഞനു നന്ദി. പ്രവീണ്‍ പിയും മറ്റും ഇടപെട്ട രീതിയെക്കാള്‍ മോശമായോ ഭേദമായോ ഇടപെടാന്‍ തത്ക്കാലം കഴിയില്ലായിരുന്നു. വിക്കിപ്പീഡിയയില്‍ അവസരം തേടുന്നയാളെന്ന പേടി താങ്കള്‍ക്കുവേണ്ട. ബ്യൂറോക്രാറ്റാവാനും സ്റ്റുവേര്ഡാകാനുമൊന്നും ഞാന്‍ ഒരു കാലത്തും വരില്ല. വിക്കിത്തഴമ്പുള്ളവര് പ്രകടിപ്പിക്കുന്ന അഭിപ്രായത്തിനും അല്ലാത്തവര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായത്തിനും രണ്ടുവിലയാണെന്നു് മനസ്സിലായിരുന്നില്ല. ഈ വിഷയത്തില്‍ പറയാനുള്ളതൊക്കെ പറഞ്ഞു. ഏകപക്ഷീയമായി പോയ ഒരു ഡിസ്കഷനെ ന്യൂട്രലൈസ് ചെയ്യാന്‍ ശ്രമിച്ചു എന്നതുമാത്രമാണു്, താങ്കളുടെ ആരോപണത്തിനുഹേതു. ഈ ചെറുക്കന്, സെബിന്, അവനെയെനിക്കറിയില്ല എന്ന ലൈന്‍ എന്തിനാണെന്നു പിടികിട്ടിയില്ല. എന്നെ അറിയേണ്ടകാര്യമെന്താണിതില്? വിക്കിപ്പീഡിയയില്‍ വരുന്നവരുടെയെല്ലാം കുടുംബപുരാണം തിരക്കിയിട്ടാണോ, ഒരാളെഴുതുന്നതിനെ വിലയിരുത്തുന്നതു്? വിക്കി പഞ്ചായത്തില്‍ അനിവറിന്റെ അഭിപ്രായത്തിനു ചുവടെയും ഇതേപോലെ എഴുതിയിരിക്കുന്നതു് കണ്ടു. അനിവറാരായാലും എന്തായാലും താങ്കള്ക്കെന്താണു്? എന്തിനാണു് മുന്‍വിധിയോടെ മാത്രം അഭിപ്രായങ്ങളെ സമീപിക്കുന്നതു്? മെയിന്‍ ത്രെഡില്‍ സിബു പറഞ്ഞതിനോടു് യോജിച്ചുകൊണ്ടു് ചര്‍ച്ചയില്‍ നിന്നു് പിന്തിരിഞ്ഞതാണു് ഞാന്‍. എന്നിട്ടും പിന്നാലെ വന്നു് അതുമിതും പറയാന്‍ ഉണ്ടായ ചേതോവികാരത്തിനു് കാരണമെന്താണു്?
സനാതനരോഗങ്ങള്ക്കു ചികിത്സകൊണ്ടു് കാര്യമില്ല. അതിടയ്ക്കിടെ ഇങ്ങനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും!
വിശ്വത്തോടു്,
വിക്കിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരെ ആക്ഷേപിക്കാനല്ല, ഗോഡ്ഫാദര് പ്രയോഗം നടത്തിയതു്. അതു് ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള മുനവച്ച വര്‍ത്തമാനമായി തെറ്റിദ്ധരിക്കേണ്ട. അതു് ഒരു പവര്‍ പൊസിഷനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദം മാത്രമാണു്. അതുകൊണ്ടാണു്, ഗോഡ് മദര്‍ എന്നുകൂടി ചേര്ത്തെഴുതിയതു്. അത്തരം പൊസിഷനെടുക്കുന്നതിനു് പഴമയും പുതുമയും ജെന്‍ഡറും ഒന്നുമൊരു ഘടകമല്ലല്ലോ.
പിന്നെ ഒരു ഫോണ്ടു് മറ്റൊന്നിനേക്കാള്‍ മെച്ചമെന്ന തീരുമാനം ഇവിടെയുണ്ടായിട്ടുണ്ടോ? മലയാളത്തില്‍ നിന്നു് രണ്ടു സ്വതന്ത്ര ഫോണ്ടുകള്‍ നല്കിയിരിക്കുന്നു. കാര്‍ത്തിക നല്ലതാണെന്നു് സുനില്‍ പറയുന്നു (എന്റെ അഭിപ്രായം അപ്രസക്തമാണു്). കാര്‍ത്തിക സ്വതന്ത്രഫോണ്ടല്ലാത്തതിനാല്, അതിന്റെ വിതരണം മൈക്രോസോഫ്റ്റിന്റെ കോപ്പിറൈറ്റ് ലംഘിക്കുമെന്നതിനാല്‍ അതു് വെബ് ഫോണ്ട്സില്‍ ഉള്‍പ്പെടുത്താനാവില്ല. ഒരു പുതിയ ലിപി ഫോണ്ടെങ്കിലും വേണമെന്ന അഭിപ്രായം മൂന്നുതവണയെങ്കിലും ഈ ഡിസ്കഷനിടയ്ക്കു് ഞാന്‍ പ്രകടിപ്പിച്ചിരുന്നു. ഇവയിലേതുഫോണ്ടു് വേണമെന്നു് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഇതൊന്നും വേണ്ടെങ്കില്‍ സിസ്റ്റം ഫോണ്ട് മതിയെന്നു് സെറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപയോക്താവിനുണ്ടെന്നാണു് ഞാന്‍ മനസ്സിലാക്കുന്നതു്. അതു് ലോഗിന്‍ ചെയ്യാത്ത യൂസര്‍ക്കും ഉണ്ടാവണം എന്നുതന്നെയാണു് എന്റെ അഭിപ്രായം. അതും നേരത്തെ പറഞ്ഞിരുന്നതാണു്. ഇവിടെ ഏതെങ്കിലും ഫോണ്ടുതന്നെ വേണം എന്നല്ല, കേരളത്തിലെ പത്രങ്ങള്‍ മിക്കതും ഓണ്ലൈനിലുപയോഗിക്കുന്ന ഒരു ഫോണ്ട് ഉപയോഗിക്കാനേ പാടില്ല എന്നതാണു് പ്രിമൈസ് എന്നാണു് ധാരണ. അതിന്റെ apparent ആയ വലിപ്പക്കുറവു് എങ്ങനെയാണു് തോന്നിക്കുന്നതെന്നു് വിശദമായി മുകളില്‍ എഴുതിയിട്ടുണ്ടു് (വലിപ്പക്കുറവു് തോന്നിക്കുന്ന വിവരം ഞാനും സ്ക്രീന്‍ഷോട്ട് അടക്കം നല്കി പറഞ്ഞിരുന്നു). അതു് വിശ്വപ്രഭയ്ക്കും അറിയാമെന്നു് 2 ാം നമ്പറിലെ രണ്ടാമത്തെ വരിയില്‍ നിന്നു് വ്യക്തമാണുതാനും. അങ്ങനെയൊരു സ്പെസിഫിക് പ്രശ്നത്തെ ആ നിലയില്‍ ചൂണ്ടിക്കാട്ടി ബഗ് ഫയല്‍ ചെയ്യുന്നതു് തീര്‍ച്ചയായും പ്രശ്നം പരിഹരിക്കാന്‍ ഉതകുന്ന കാര്യമാവും.
വിക്കിഡേറ്റയാണു് സെമാന്റിക് ഡേറ്റ കണ്സോളിഡേഷനു് ഉപയോഗിക്കുന്നതു് എന്ന പ്രസ്താവന ശരിയാണു്. അത്തരം മാറ്റങ്ങളൊക്കെ ഈ യുഎല്സിന്റെ കൂടി ഭാഗമായല്ലേ വരുന്നതു്? അതായതു്, ഒരു ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള കമ്പോണന്റ് യൂണിറ്റുകളല്ലേ, ഇവയോരോന്നും?
ലെഗസി ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ (വിന്‍ഡോസ് XP പോലുള്ളവ) ഉപയോഗിക്കുന്ന പുതിയ ഉപയോക്താക്കളെപ്രതിയുള്ള കണ്‍സേണ്‍ (സുനിലും വിശ്വപ്രഭയും പ്രകടിപ്പിച്ചതു്) തത്വത്തില്‍ ശരിയായിരിക്കുമ്പോഴും, അവയുടെ ഉപയോഗം തീരെ പരിമിതപ്പെട്ടുകഴിഞ്ഞില്ലേ? എത്രപേരാണു്, പുതിയ കമ്പ്യൂട്ടറില്‍ xp ഇന്‍സ്റ്റോള്‍ ചെയ്തിട്ടു്, ആദ്യമായി മലയാളം വിക്കി ഉപയോഗിക്കാന്‍ പോകുന്നതു്? ഇപ്പോള്‍ മിക്ക സൈബര്‍ കഫേകളിലും വിന്‍ഡോസിന്റെ പുതിയ വിതരണങ്ങളാണുള്ളതു്. എന്നാല്‍ മലയാളം ഡിടിപി ചെയ്യുന്നവര്‍ xp ഇപ്പോഴും ഉപയോഗിക്കുന്നുണ്ടു്. ഇതു് ഒരു interim പ്രശ്നമാണു്. ട്രൂടൈപ്പില് മലയാളത്തിനായി പുതിയ സ്ക്രിപ്റ്റ് ടാഗ്, മൈക്രോസോഫ്റ്റ് പ്രൊപ്പോസ് ചെയ്തിരുന്നു. ഇതനുസരിച്ചു് റെന്‍ഡറിങ് ലോജിക്കില്‍ ചെറിയ മാറ്റങ്ങളുണ്ടാവും. ഈ പുതിയ സ്ക്രിപ്റ്റ് ടാഗ് ഉപയോഗിക്കുന്ന യൂണിക്കോഡ് ഫോണ്ടുകള്‍ മാത്രമാവും അഡോബ് ക്രിയേറ്റീവ് സ്യൂട്ടിന്റെ (ഇന്‍ഡിസൈന്‍, ഫോട്ടോഷോപ്പ്, തുടങ്ങിയവ) അടുത്ത റിലീസില്‍ പ്രവര്‍ത്തനക്ഷമമാവുക. ആസ്കി ഫോണ്ടുകള്‍ ഫേസ് ഔട്ട് ആകാന്‍ വലിയ കാലതാമസമില്ല. മലയാളത്തില്‍ പ്രവര്‍ത്തനക്ഷമമായ യൂണിക്കോഡ് ഫോണ്ടുകളുടെ എണ്ണം കുറവായതാണു് ഏക തടസ്സം. അതു പരിഹരിക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസൈനര്‍മാര്‍ക്കു വേണ്ടി ഫോണ്ട് വര്‍ക്ഷോപ് നടത്തി ഡവലപ്മെന്റ് ഫണ്ട് ചെയ്യാന്‍ പോകുന്നുവെന്നാണു് അറിഞ്ഞതു്. അതായതു്, സര്‍ക്കാര്‍ ചെലവില്‍ ഈ ഫോണ്ടില്ലായ്മ പ്രശ്നം പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടു്. മലയാളത്തിലെ ണ്ട പ്രശ്നം കാരണം, മിക്ക ഡിടിപിക്കാരും ഇന്ഡിസൈനിലേക്കു മാറാതെ പേജ്മേക്കര്‍ 7ല്‍ കടിച്ചുതൂങ്ങിക്കിടക്കുന്നതു് ഇതോടെ ഒഴിവാകും. അതായതു്, മൈക്രോസോഫ്റ്റും, അഡോബുമെല്ലാം, കൊമേഴ്സ്യല്‍ ലക്ഷ്യത്തോടെ തന്നെ ഇതിലേക്കുള്ള മാറ്റത്തിനു് പ്രേരണയാകും. മാറ്റം നല്ലതുമാണു്. ഈ മാറ്റത്തിന്റെ കാലമാവും വരുന്ന രണ്ടുവര്ഷങ്ങള്. ചുരുക്കം പറഞ്ഞാല്‍ ഫോണ്ടിന്റെ കാര്യത്തില്‍ ഇനിയും തെറ്റിദ്ധാരണകളും അതിന്റെ പേരില്‍ ചിലരെ പ്രതിക്കൂട്ടില്‍ കയറ്റലും ഒക്കെ കാണാന്‍ കിടക്കുന്നു. (പ്രവീണും ദീപുവുമെല്ലാ, അപ്പോഴുംവരണേ, ഇതുവഴി ആനകളേയും തെളിച്ചുകൊണ്ടു്...) ഒരേ ഫോണ്ടില്‍ ഈ രണ്ടു സ്ക്രിപ്റ്റ് ടാഗുകളും സപ്പോര്‍ട്ട് ചെയ്യാനാവുമോ എന്ന പരീക്ഷണത്തിലാണു് കുറേനാളായി രജീഷ്. പക്ഷെ ലിബര്‍ ഓഫീസ് അടക്കം പല പ്രോഗ്രാമുകളിലും അതു് പ്രശ്നമാകുന്നുണ്ടു്. അതിനാല്‍ ഒരേ ഫോണ്ടിന്റെ തന്നെ രണ്ടുവ്യത്യസ്ത ബ്രാഞ്ചുകള്‍ നിലനിര്‍ത്തേണ്ടതായ ബാധ്യത ഈ കാലയളവിലുണ്ടാവാം.
(രജീഷ് എസ്എംസിയുടെ വോളന്റിയറാണെന്നു പറയുന്നതു് ഇവിടെ blasphemy ആകുമോ? സാരമില്ല, നമുക്കു് വേറെ സംഘടനയുണ്ടാക്കാം. സംഘടനകളെത്രയുണ്ടായാലും നല്ലതല്ലേ... പേരിലല്ലാതെ പേറിലും ഓപ്പണാവുക എന്നതാണല്ലോ ദീപുവിന്റെ തിയറി. പോരാത്തതിനു് 'ശ്രേഷ്ഠകോടി'യുമുണ്ടു്, മാടിവിളിക്കാന്‍ )
ആറാമത്തെ പോയിന്റിനെക്കുറിച്ചു് എനിക്കു പറയാനുള്ളതു് ഇതാണു്: ഡവലപ്മെന്റിലോ ബഗ് ഫയല്‍ ചെയ്യുന്നതിലോ ട്രാക്ക് ചെയ്യുന്നതിലോ താത്പര്യമില്ലാത്ത 'സാധാരണ' ഉപയോക്താക്കള്‍ പിന്നെ എന്തിനാണു്, ഡവലപ്മെന്റ് തടയണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതു്? പ്രവീണ്‍ ആരോപിച്ചതു്, ഇതു് ബീറ്റ റോളൌട്ട് ചെയ്തില്ലെന്നായിരുന്നു. ആറുമാസം മുന്നെ ഇതു് ടെസ്റ്റിങ്ങിനു് ലഭ്യമാക്കിയിരുന്ന കാര്യം എടുത്തുപറഞ്ഞതു് അപ്പോഴാണു്. അല്ലാതെ പ്രീഎംപ്റ്റീവ് ആയ ആര്ഗ്യുമെന്റേ ആയിരുന്നില്ല, അതു്.
വ്യക്തിഹത്യയില്ല എന്ന നിഷേധത്തോടു് വിയോജിക്കുന്നു. പ്രവീണ്‍ പിയുടെ ഇടപെടല്‍ ആ തരത്തില്‍ തന്നെയാണുള്ളതു്. വരിയെടുത്തെഴുതി തെളിയിക്കാന്‍ പറഞ്ഞാല്‍ കഴിയില്ല. മൊത്തത്തിലുള്ള ഇടപെടലിനെക്കുറിച്ച്, ടോണിനെക്കുറിച്ചു് ആണു് പറയുന്നതു്. അതേ പോലെ മനോജിനെ ആക്ഷേപിച്ചില്ലെന്നു് പറയാന്‍ കഴിയുമോ? സജീവപ്രവര്ത്തകരെല്ലാം വിക്കിപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നു് ഉപയോക്തൃത്താളില്‍ കുറിപ്പിട്ടു് ചുമ്മാതിരുന്നു് എഡിറ്റെണ്ണം കുറയ്ക്കുന്നതു് അറിഞ്ഞുകൊണ്ടായാലും അല്ലാതെയായാലും അതു് അവരുടെ സ്വാതന്ത്ര്യത്തില്‍ പെടുന്നകാര്യമാണു് എന്നു് അംഗീകരിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, വിക്കിയുടെ ആരോഗ്യത്തിനു് നല്ലതാണോ? പകരം നിങ്ങള്‍ വന്നിരുന്നു് ചെയ്തോ എന്നാണെങ്കില്‍ ആരാണീ നിങ്ങള്‍ എന്നു ചോദിക്കേണ്ടിവരും. ഇവിടെയങ്ങനെയൊരു നിങ്ങളുമില്ല. ചിലതു് കാണുമ്പോള്‍ തിരുത്തും. ചിലതു് വിട്ടുപിടിക്കും. ചിലര്‍ അതൊരു ജീവിതദൌത്യമായി തന്നെ ഏറ്റെടുക്കും. അവരോടു് ബഹുമാനം മാത്രമേയുള്ളൂ. പക്ഷെ അങ്ങനെയുള്ളവര്‍ ഒരു പിടിവാശിക്കു് ഉപേക്ഷിച്ചുപോകുമെന്നു് പറയുന്നതു്, അയ്യോ അച്ഛാ പോകല്ലേ വിളികള്ക്കു് കാതോര്‍ക്കുന്നതു്, ബാലിശമാണെന്നു പറയാതെ വയ്യ. ഷിജുവായാലും സുനിലായാലും മനോജായാലും (പക്ഷമേതായാലും) ഇതു് ബാലവാടി നിലവാരത്തിലുള്ള കളിയാണു്. അതിനെ മറികടക്കാന്‍ സ്വന്തം ഐഡിയില്‍ നിന്നു കുത്തിയിരുന്നു ബോട്ടോടിക്കാനും എന്നിട്ടു് ബാന്‍ മേടിക്കാനും ആരും വരുന്നുമില്ല. ഞാന്‍ എഴുതിയതില്‍ വ്യക്തിഹത്യയുടെ അനുരണനങ്ങളുണ്ടെങ്കില് അതു് കണ്ടന്‍തടിക്കു മുണ്ടന്തടിയായി കരുതി അവഗണിച്ചേക്കുക.
നന്ദി
For a moment, I just wish we spent all these energy in doing what we are here for - yes, that - build a great online encyclopedia. Rather than fighting among us and writing essays here, why dont we write down the issues on a page in wiki, preferably in english, and send it to foundation dev managers for review?
(Sorry for en, on work mac with no ml)
Regards, Jyothis.
http://www.Jyothis.net [[User:Jyothis]] http://meta.wikimedia.org/wiki/User:Jyothis Camerocks - Rock your digital world! https://www.camerocks.com/
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2013/6/28 Sebin Jacob sebinajacob@gmail.com

സെബിന് പറഞ്ഞു
കാര്‍ത്തിക നല്ലതാണെന്നു് സുനില്‍ പറയുന്നു (എന്റെ അഭിപ്രായം അപ്രസക്തമാണു്).
വിന്‍ഡോസില്‍ മലയാളം കാണാന്‍ കാര്‍ത്തിക എന്ന ഫോണ്ട് സ്വതേ ലഭ്യമാണെന്നതില്ക്കൂടുതലായി ഏതെങ്കിലും തരത്തിലുള്ള താരതമ്യം ഞാന്‍ ഈ മെയിലിങ് ലിസ്റ്റില്‍ നടത്തിയിട്ടില്ലെന്ന് വിശ്വസിക്കുന്നു.
2013/6/28 Jyothis E jyothis.e@gmail.com

ULS നല്കുന്ന സംവിധാനങ്ങളൊക്കെ ഗംഭിരമായിരിക്കാം.
അതെന്തായാലും, ULS കൊണ്ടുവന്നതിനാല്‍ വളരെപേര്ക്കു് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നതു് വ്യക്തമാണു്. അതിനാല്‍ സ്വതവേ സജീവമാകുന്ന രീതിയില്‍ അതു് കൊണ്ടുവരരുതു്. അതിന്റെമേല്‍ സമവായം സാദ്ധ്യമല്ലെങ്കില്‍, വോട്ടെടുപ്പു് നടക്കട്ടെ. ഇപ്പോഴത്തെ അവസ്ഥ ഇനിയും തുടരുന്നതു് ആശ്വാസകരമല്ല.
വെബ്ബ്ഫോണ്ടു് നല്ല സംവിധാനമാണു്. എന്നാല്‍ അതും സമവായമില്ലാതെ സ്വതവേ സജീവമാകുന്ന രീതിയില്‍ വരുത്തരുതു്.വെബ്ബ്ഫോണ്ടിനു് ഒരു ക്രമീകരണസംവിധാനമുണ്ടാവുകയും, അതില്‍ നിന്നും വ്യത്യസ്ത അക്ഷരസഞ്ചയങ്ങള്‍ ഉപയോക്താവിന്റെ അഭിരുചിക്കനുസരിച്ചു് തിരഞ്ഞെടുക്കാവുന്നതുമായിരിക്കും നല്ല സംവിധാനം. ഇതും സ്വതവെ നിര്‍ജ്ജീവമായി നല്‍കുന്നതായിരിക്കും ഉത്തമം. ഇതിലും സമവായമില്ലെങ്കില്‍ വോട്ടെടുപ്പു് നടക്കട്ടെ.
- അനില്‍
*അനിലേട്ടൻ പറഞ്ഞതിനോടു യോജിക്കുന്നു...* വെറുതേ, ഓരോ പ്രശ്നം പറഞ്ഞ് വലിച്ചുനീട്ടാതെ ഈ പ്രശ്നം കഴിയുന്നതും വേഗം തീർപ്പാക്കണം. പുതിയ കൂട്ടിച്ചേർക്കലുകൾക്ക് പ്രാരംഭദശയിൽ എന്തായാലും പ്രശ്നങ്ങൾ കാണും. സമയമെടുത്തായാലും അതൊരു തുടക്കമായി കണ്ട് സഹകരിക്കുകയും പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അവയൊക്കെ യഥാസമയം പരിഹരിച്ചും മുന്നേറുകയാണു വേണ്ടത്.
രാജേഷ് ഒടയഞ്ചാൽ...
ഈ സംവിധാനങ്ങള്‍ ആര്ക്കുവേണ്ടിയാണെന്നതാവണം ആദ്യമേ നോക്കേണ്ടതു്. ദിവസത്തില്‍ ഏറിയ കൂറും വിക്കിപ്പീഡിയയില്‍ കിടന്നു കുത്തിമറിയുന്നവര്ക്കല്ല, ഇതിന്റെയൊന്നും ആവശ്യം.
എനിക്കു് ആദ്യമായി ഒരു കമ്പ്യൂട്ടര്‍ കയ്യില്‍ കിട്ടുന്നു. യൂണിക്കോഡിനെക്കുറിച്ചോ മലയാളം എങ്ങനെ ടൈപ്പ് ചെയ്യാം എന്നതിനെക്കുറിച്ചോ എനിക്കു് യാതൊരു ധാരണയുമില്ല. അങ്ങനെയുള്ള ഞാന്‍ അബദ്ധവശാല്‍ മലയാളം വിക്കിപ്പീഡിയയില്‍ എത്തിപ്പെട്ടു. എനിക്കു് ലേഖനം വൃത്തിയായി കാണാനാവണോ വേണ്ടയോ? അതില്‍ തെറ്റുകണ്ടാല്‍ തിരുത്താനുള്ള ലിങ്ക് കണ്ടാല്‍ ഞാന്‍ ക്ലിക് ചെയ്തുകഴിയുമ്പോള്‍ എങ്ങനെ ടൈപ്പ് ചെയ്യും? മംഗ്ലീഷില്‍ ടൈപ്പ് ചെയ്താല്‍ മലയാളത്തില്‍ വരുന്ന സംവിധാനത്തെ കുറിച്ചു് ഞാന്‍ കേട്ടിട്ടുണ്ടു്. അതിനു് എന്തുചെയ്യണമെന്നൊന്നും എനിക്കറിയില്ല. അത്തരമൊരു സംവിധാനം ഉണ്ടാകുന്നതു് നല്ലതല്ലേ?
ഇതില്‍ ആദ്യത്തെ കാര്യം വേണ്ട എന്നു് നേരത്തെ നമ്മളങ്ങ് തീരുമാനിച്ചു. അതായതു്, അഞ്ജലി ഡൌണ്‍ലോഡ് ചെയ്തു് സെറ്റപ്പ് ചെയ്യാന്‍ അറിയാവുന്നവര്‍ മാത്രം വൃത്തിക്കു് വിക്കിപ്പീഡിയ കണ്ടാല്‍ മതി എന്നു് നമ്മളങ്ങ് വച്ചു. കാര്‍ത്തിക നല്ല ഫോണ്ടാണെന്നു് സര്‍ട്ടീറ്റും കൊടുത്തു. രണ്ടാമത്തെ കാര്യം നാരായം എന്ന പേരില്‍ നമ്മള് നടപ്പാക്കിയിരുന്നു. പുതിയ യുഎല്‍എസ് വന്നപ്പോള്‍ അതിലെ പല സൌകര്യങ്ങളിലൊന്നായി ഇതുരണ്ടിനേയും ഏറ്റെടുത്തു് മറ്റുപലതിനുമൊപ്പം ലഭ്യമാക്കുന്നു. ആദ്യ പടിയായി ഇവയാണു് എടുത്തുപറയാവുന്ന ഫീച്ചര്‍ എന്നുമാത്രം. നമ്മുടെ കമ്മ്യൂണിറ്റിയുടെ സംഭാവനയെ സ്കെയില്‍ ചെയ്യുന്ന കാര്യം നാം അഭിമാനത്തോടെ കാണേണ്ടതിനു പകരം അതില്‍ ഈഗോ വിചാരിക്കുന്നതു് എത്രമാത്രം മെച്ചമാണു്?
നിലവില്‍ ലോഗ് ചെയ്ത ഉപയോക്താക്കള്‍ക്കു് മാത്രമേ സിസ്റ്റം ഫോണ്ട് മതി എന്നു സെറ്റ് ചെയ്യാന്‍ കഴിയൂ എന്നതു് ആരംഭകാലത്തെ പ്രശ്നമായിരിക്കാനാണു് സാധ്യത. ഇതു് എല്ലാ ഉപയോക്താക്കള്‍ക്കുമായി വരും എന്നുതന്നെയാണു് കരുതുന്നതു്. അതല്ലാതെയുള്ള പ്രശ്നങ്ങള്‍ (ചില്ലുകാണാത്തതും വലിപ്പക്കുറവും) പഴയ ഫോണ്ടു് സിസ്റ്റത്തിലിടുന്നതിന്റേതാണു്. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍ എത്രപേര്‍ വിന്‍ഡോസ് 98 ഉപയോഗിക്കുന്നുണ്ടു്? എത്രപേര്‍ xp തന്നെ ഉപയോഗിക്കുന്നുണ്ടു്? എന്തുകൊണ്ടാണു് ഇതില്‍ നിന്നും വിന്‍ഡോസ് 7ലേക്കും 8ലേക്കും ഒക്കെ ആളുകള്‍ മാറിയതു്? ഇതേപോലെ, ഫോണ്ടിന്റെ പുതിയ വേര്‍ഷനിലേക്കു് മാറുന്നതില്‍ എന്താണു് ഈഗോയ്ക്കപ്പുറമൊരു തടസ്സം? അതുപറ്റില്ലെങ്കില്‍ 'വകയ്ക്കുകൊള്ളാത്ത' ആ ഫോണ്ടു് സിസ്റ്റത്തില്‍ നിന്നെടുത്തു ദൂരെക്കളയരുതോ സാര്‍? എന്തിനാണു് അത്രമോശപ്പെട്ട ഫോണ്ടു് ഇട്ടോണ്ടിരിക്കുന്നതു്?
തുടക്കക്കാര്‍ക്കു് മീഡിയവിക്കി ഉപയോഗിച്ചു് തിരുത്തല്‍ നടത്താന്‍, പരിശീലത്തിന്റേയൊ സഹായതാളിന്റേയോ ആവശ്യമുണ്ടു്. സ്വതവേ നിര്‍ജ്ജീവമായി കിടക്കുന്ന സംവിധാനങ്ങള്‍ നല്കുന്ന സാദ്ധ്യതകളെ കുറിച്ചും,സജീവമാക്കുന്ന രീതിയുമൊക്കെ,പരിശീലത്തിന്റേയൊ സഹായതാളിന്റേയോ ഭാഗമാകും
- അനില്‍
That is the only way, where there is a space for the hegemony to play: The hegemony of existing users who are well versed in these things. ഇതൊക്കെ അറിയാവുന്ന കുറച്ചുപേരും, അറിയാന്‍ വയ്യാത്ത അപ്പാവികളും എന്ന വിഭജനം digital divideല്‍ കുറഞ്ഞ ഒന്നുമല്ല, against which any progressive organisation should fight. And I hope, Democratic Alliance for Knowledge Freedom in which you and I are part has an added responsibility in this front.
അതേ സമയം, പുതുതായി വരുന്ന എല്ലാവര്‍ക്കുമായി ഈ സൌകര്യം ലഭ്യമാകുന്നതു് സമഭാവനയും സമശീര്ഷതയുമാവശ്യപ്പെടുന്ന കാര്യമാണു്. അവിടെ മലയാളം വിക്കിപ്പീഡിയയ്ക്കു് പിതാമഹന്മാരും പിതാമഹികളും ഉണ്ടാവില്ല. അതാണോ ഇതിലേക്കുള്ള എതിര്‍പ്പിന്റെ മൂലകാരണം? Should we begot more and more Godfather's and Godmother's?
:)
ഇവിടെ കാര്യങ്ങള്‍ അത്ര സങ്കീര്‍ണ്ണമൊന്നുമല്ല. ലളിതമായിട്ടാണു് സമവായമില്ലെങ്കില്‍ വോട്ടെടുപ്പു് എന്ന നിര്‍ദ്ദേശം അവതരിപ്പിച്ചതും. ലാഘവത്തോടെ ചിന്തിച്ചാല്‍ തന്നെ ബോധ്യപ്പെടാവുന്നതെയുള്ളു.
- അനില്‍
പുതിയ എന്തിലും ബഗ്ഗുണ്ടാവാം, വിക്കിമീഡിയയിൽ ഇപ്പറഞ്ഞ യു.എല്ലെസ് ഡെവലപ്പ്മെന്റിൽ ആകെ മൂന്നു ഡെവലപ്പേർസ് മാത്രമേ ഉള്ളൂ എന്നീ കാരണങ്ങൾ സെബിൻ പറഞ്ഞത് നന്നായി, വല്ലാത്ത ഒരു തെറ്റിദ്ധാരണയിലാരുന്നു. ബഗ്ഗൊക്കെ works for me എന്നൊക്കെ പറഞ്ഞ് ക്ലോസ് ചെയ്തോണ്ടിരുന്നപ്പോൾ ശരിക്കും സംശയിച്ചു, പാവങ്ങൾ.
Deepu.
2013/6/26 Anilkumar KV anilankv@gmail.com
:)
ഇവിടെ കാര്യങ്ങള്‍ അത്ര സങ്കീര്‍ണ്ണമൊന്നുമല്ല. ലളിതമായിട്ടാണു് സമവായമില്ലെങ്കില്‍ വോട്ടെടുപ്പു് എന്ന നിര്‍ദ്ദേശം അവതരിപ്പിച്ചതും. ലാഘവത്തോടെ ചിന്തിച്ചാല്‍ തന്നെ ബോധ്യപ്പെടാവുന്നതെയുള്ളു.
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഇതല്ലേ അവരുടെ ഒഫീഷ്യൽ സൈറ്റ്? - https://www.mediawiki.org/wiki/Wikimedia_Language_engineering പിന്നെ ഇതും - https://wikimediafoundation.org/wiki/Language_Engineering_team
മലയാളത്തിന് വേണ്ടിയുള്ള ലാംഗ്വേജ് സപ്പോർട്ട് ടീം ഇതും - https://translatewiki.net/wiki/Language_support_team#ml_-_Malayalam
എംപ്ലോയീ ലിസ്റ്റ് പോലത്തെ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല.
Regards, Balasankar C
2013, ജൂൺ 26 4:31 PM ന്, Deepu G Nair deepugn@gmail.com എഴുതി:
പുതിയ എന്തിലും ബഗ്ഗുണ്ടാവാം, വിക്കിമീഡിയയിൽ ഇപ്പറഞ്ഞ യു.എല്ലെസ് ഡെവലപ്പ്മെന്റിൽ ആകെ മൂന്നു ഡെവലപ്പേർസ് മാത്രമേ ഉള്ളൂ എന്നീ കാരണങ്ങൾ സെബിൻ പറഞ്ഞത് നന്നായി, വല്ലാത്ത ഒരു തെറ്റിദ്ധാരണയിലാരുന്നു. ബഗ്ഗൊക്കെ works for me എന്നൊക്കെ പറഞ്ഞ് ക്ലോസ് ചെയ്തോണ്ടിരുന്നപ്പോൾ ശരിക്കും സംശയിച്ചു, പാവങ്ങൾ.
Deepu.
2013/6/26 Anilkumar KV anilankv@gmail.com
:)
ഇവിടെ കാര്യങ്ങള്‍ അത്ര സങ്കീര്‍ണ്ണമൊന്നുമല്ല. ലളിതമായിട്ടാണു് സമവായമില്ലെങ്കില്‍ വോട്ടെടുപ്പു് എന്ന നിര്‍ദ്ദേശം അവതരിപ്പിച്ചതും. ലാഘവത്തോടെ ചിന്തിച്ചാല്‍ തന്നെ ബോധ്യപ്പെടാവുന്നതെയുള്ളു.
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Best Regards, *Deepu G Nair*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
On Wednesday 26 June 2013 02:38 PM, Sebin Jacob wrote:
നാരായം Vs ULS എന്ന നിലയിലേക്കാണു് മലയാളം വിക്കിപ്പീഡിയയിലെ ചര്‍ച്ചകള്‍ മുന്നേറുന്നതു്. മലയാളം വിക്കി കമ്മ്യൂണിറ്റിയില്‍ നിന്നു് വന്ന വളരെ മികച്ച ഒരു ടൂളാണു് നാരായം. വിവിധ IMEകള്‍ ഒരുമിച്ചുനല്‍കുന്ന സംവിധാനം. അതിന്റെ ഡവലപ്പറായ ജുനൈദിനു് തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യം. അതിനെ നശിപ്പിച്ചു എന്നാണു് വാദം.
ULS വന്നാലും വന്നില്ലെങ്കിലും എനിക്കൊന്നുമില്ല. എന്നാല്‍ ഇത്ര വിവാദമായ ulsനെക്കുറിച്ചു് മീഡിയവിക്കിയില്‍ നിന്നു് വായിച്ചിടത്തോളം അതു് നാരായം പോലെ മറ്റൊരു പദ്ധതിയല്ല. നാരായത്തിന്റെ ആശയം uls കടംകൊണ്ടിട്ടുണ്ടു്. ആശയങ്ങള്‍ അങ്ങനെയാണു്. പ്രത്യേകിച്ചു് മേന്മയുള്ള ആശയങ്ങളാണെങ്കില്‍ അവ ധാരാളംപേര്‍ കടംകൊള്ളും. നാരായം ഇല്ലാതാവുകയല്ല, നാരായം യുഎല്‍എസിന്റെ ഭാഗമായി മാറുകയാണു് ചെയ്തതു്.
സംശയമെന്താണ് നാരായം കൃത്യമായി കണ്ട്രോൾ+എമ്മിൽ പ്രവർത്തിക്കുന്ന ഒരു എക്സ്റ്റെൻഷനായിരുന്നു. ആവശ്യമില്ലാത്തവർക്ക് അത് സ്ഥിരമായി (കോഡിന്റെ ഒരു അല്പം പോലും ക്ലയന്റിലേയ്ക്കെത്താതെ) ഡിസേബിൾ ചെയ്യാമായിരുന്നു. ഈ രണ്ട് ആവശ്യവും എന്തായാലും എനിക്ക് പ്രവർത്തിക്കുന്നില്ല.
പ്രത്യക്ഷത്തിൽ നാരായത്തോട് വെബ്ഫോണ്ട്സ് കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഒരു മൂന്നാംകിട ഉത്പന്നം തന്നെയാണ് യു.എൽ.എസ്. വെബ്ഫോണ്ട്സ് മുമ്പൊരിക്കൽ ഉപയോക്താക്കളുടെ എതിർപ്പിനെത്തുടർന്ന് മലയാളത്തിൽ ഡിപ്ലോയ് ചെയ്യാതെ പോയതുമാണ്. ഇപ്പോഴെന്ത് സമ്മതമുണ്ടായിട്ടാണ് അത് ഡിപ്ലോയ് ചെയ്തതെന്ന് സെബിനറിയാമായിരിക്കുമെങ്കിലും ബഹുഭൂരിഭാഗം മലയാളം വിക്കിമീഡിയർക്കും അറിയാനിടയില്ല. (ഉല്ലാസത്തിന്റെ കൂടുതൽ പ്രശ്നങ്ങൾ പഞ്ചായത്തിൽ കാണാം)
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നതു തന്നെയാണ് യു.എൽ.എസിന്റെ പ്രധാന പ്രശ്നം. ഒരിക്കൽ ഓടാതെ പോയ വെബ്ഫോണ്ട്സ്, നാരായത്തിന്റെ ചിലവിൽ ഓടിക്കാനല്ലെങ്കിൽ എന്തിനാണ് പരസ്പരം ഒരു ബന്ധവുമില്ലാത്ത (ഒരെണ്ണം ടൈപ്പിങ് ടൂൾ, അടുത്തത് ഫോണ്ടില്ലാത്തവർക്ക് ഡൈനാമിക്കായി ഫോണ്ട് ചേർക്കാനുള്ള സൗകര്യം) ഇക്കാര്യങ്ങൾ ചേർത്തുകെട്ടിയതെന്ന് സെമാന്റിക് ഡേറ്റാ കൺസോളിഡേഷൻ എന്നൊക്കെയല്ലാതെ ലളിതമായി പറയാൻ പറ്റുമോ :-) ? KISS തത്വമെന്താണെന്ന് കേട്ടിട്ടില്ലെങ്കിൽ കൂടി സേർച്ച് ചെയ്യാനുള്ള അറിവെങ്കിലും താങ്കൾക്കുണ്ടാകും എന്നു കരുതട്ടെ.
നാരായം മാറ്റി പകരം uls കൊണ്ടുവരുന്നു എന്നുപറയുമ്പോള്‍ ulsനു് ആ ഒരൊറ്റ ഫങ്ഷനാലിറ്റിയേ ഉള്ളൂന്നു് തോന്നും. ഇന്റര്വിക്കി ഹൈപ്പര്‍ലിങ്ക്സ് അടക്കം സെമാന്റിക് ഡേറ്റാ കണ്സോളിഡേഷന് കൊണ്ടുവരുന്ന സംവിധാനമാണു് യുഎല്‍എസ് എന്നാണു് എനിക്കു് വായിച്ചിട്ടു മനസ്സിലായതു്.
വിശദീകരിച്ചാൽ മനസ്സിലാക്കാമായിരുന്നു :-) കുറഞ്ഞപക്ഷം ഇന്റർവിക്കി ലിങ്ക്സ് എന്താണെന്നെങ്കിലും മനസ്സിലാക്കുക.
ഇംഗ്ലീഷ് വിക്കിയിലുള്ള ഒരു ലേഖനം പ്രാദേശികഭാഷാവിക്കിയില് കൂടി തുടങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന നിലയില്‍ മെഷീന് ട്രാന്സ്ലേഷന് സൌകര്യമടക്കം, അതിന്റെ ആലോചനകളിലുണ്ടു്. നിലവില്‍ ഗൂഗിള്‍ പോലും ട്രാന്‍സ്ലേറ്റ് ചെയ്യാവുന്ന ഭാഷകളുടെ പട്ടികയില്‍ വളരെയധികം ഭാഷകളെ (മലയാളമടക്കം) ഒഴിവാക്കിയിട്ടുണ്ടു്. അവയ്ക്കൊക്കെ ഈ സൌകര്യം കിട്ടുന്നതു്, എന്നില്‍ വളരെ excitement ഉണര്‍ത്തുന്നു. അഥീന എന്ന proposed Ux ഒക്കെ കണ്ടാല്‍ കൊതിവരും. IME, webfonts തുടങ്ങിയ സൌകര്യങ്ങളും അതിന്റെ ഭാഗമാവുകയാണു്. ഫോണ്ടില്ലാത്ത സിസ്റ്റങ്ങളില്‍ നിന്നു് വിക്കി ആക്സസ് ചെയ്യുമ്പോള്‍ ഫോണ്ടു് കാണിക്കാനുള്ള സംവിധാനമാണു് വെബ്ഫോണ്ട്സ്. അതില്‍ മലയാളത്തില്‍ മീര എന്ന ഫോണ്ടു് പാടില്ലെന്നാണു് പിടിവാശി. ഞങ്ങളുടെ സിസ്റ്റത്തില്‍ ഞങ്ങള്‍ പഴയ മീര മാത്രമേ സൂക്ഷിക്കൂ എന്നും. തമിഴില്‍ വെബ്ഫോണ്ട്സ് പ്രശ്നമാകുന്നതിന്റെ സാഹചര്യം സുവ്യക്തമാണു്. കൊള്ളാവുന്ന സ്വതന്ത്ര തമിഴ് യൂണിക്കോഡ് ഫോണ്ട് ഇല്ലാത്തതാണു് പ്രശ്നം. എന്നാല്‍ മലയാളത്തിലെ പ്രശ്നം വലിപ്പം കുറഞ്ഞ ഫോര്‍ക്ക്ഡ് ഫോണ്ടു് അവരവരുടെ സിസ്റ്റത്തില്‍ നിന്നു മാറ്റാന്‍ തയ്യാറാവാത്തതും.
ഈ ഫോണ്ട് പ്രശ്നങ്ങൾ ഒഴിവാക്കാനാണ് വെബ്ഫോണ്ട്സ് എന്നാണ് കേട്ടിരുന്നത്. ഫോണ്ടാണ് പ്രധാന പ്രശ്നമെന്നത് ഭയങ്കരം തന്നെയാണ്. :-) ഒടുവിൽ സിസ്റ്റം ഫോണ്ട് ഡീഫോൾട്ടാക്കണമെന്ന് പറഞ്ഞിട്ട വോട്ടെടുപ്പിൽ "_എതിർത്ത്_" അതേ അഭിപ്രായം തന്നെ രണ്ട് പ്രാവശ്യം ഇട്ടതും ഇതേ സെബിൻ തന്നെയാണെന്നത് അത്ഭുതകരമാണ്!!
ഡെവലപ്പര്‍ തുമ്പികള്ക്കു് CVയില്‍ ചേര്‍ക്കാനുള്ള കല്ലാണു് uls എന്നാണു് ആരോപണം.
ഈ കുഞ്ഞു തുമ്പികളുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുഴിയാനകൾ പിന്നോട്ട് നടക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല. :-)
പുതുതായി വരുന്ന ഏതുകാര്യത്തിനും ബഗ്ഗുകളുണ്ടാവുക സ്വാഭാവികം. അതു പരിഹരിക്കാന്‍ ഇടപെടുകയാണു് വേണ്ടതു്. അതല്ലാതെ അതിനെ കുത്തിമലര്ത്താനാണു് വാജ്ഞ. ആറുമാസം മുമ്പേ ട്രാന്‍സ്ലേറ്റ് വിക്കിയിലും വിക്കിഡേറ്റയിലും ഇതു് പരീക്ഷണാര്‍ത്ഥം ലഭ്യമാക്കിയിരുന്നു. മീഡിയവിക്കിയില്‍ ഇതുസംബന്ധിച്ച അനൌണ്സ്മെന്റ് ഉണ്ടായിരുന്നു. ടെസ്റ്റിങ്ങിനു് വോളന്റിയര്‍മാരെ ക്ഷണിച്ചിരുന്നു. അന്നൊന്നും ഇതു് ടെസ്റ്റ് ചെയ്തു് ബഗ് ഫിക്സ് ചെയ്യാന്‍ മുതിരാതെയിരുന്നവര് ഇന്നു് ഇവര്‍ ബീറ്റാ റോളൌട്ട് എന്തുകൊണ്ടു് ചെയ്തില്ല എന്നുചോദിക്കുന്നതു് വിചിത്രമെന്നേ പറയേണ്ടൂ.
ബീറ്റാ റോളൗട്ട് ആണ് ഉപയോക്താക്കൾക്ക് ടെസ്റ്റ് ചെയ്യാനുള്ള മാർഗ്ഗം. സെബിന് വിക്കിമീഡിയയുടെ സാധാരണ രീതികൾ പരിചയമില്ലാഞ്ഞിട്ടോ ഏതെങ്കിലും യു.എൽ.എസ്. പക്ഷപാതി തെറ്റിദ്ധരിപ്പിക്കുന്നതു കൊണ്ടോ ആണ് ഇമ്മാതിരി പച്ചക്കള്ളങ്ങൾ തട്ടിമൂളിക്കുന്നത്. വെക്ടർ സ്കിൻ, പുതിയ എഡിറ്റ് ബാർ, തുടങ്ങിയ നിരവധി കാര്യങ്ങൾ ബീറ്റ റോളൗട്ട് ചെയ്ത് കഴിയുന്നത്ര ബഗുകൾ ഒഴിവാക്കിയാണ് ലൈവാക്കിയത്. ഇപ്പോൾ വിഷ്വൽ എഡിറ്റർ ഇങ്ങനെ ലഭ്യമായ കാര്യവും പറഞ്ഞിരുന്നുവല്ലോ. യു.എൽ.എസിന് അത് സാധിക്കാത്തത്, അത് പൂർണ്ണമായി ഒഴിവാക്കാനുള്ള സൗകര്യം മനഃപൂർവ്വം അതിൽ ചേർക്കാത്തതൊന്നുകൊണ്ട് മാത്രമാണ്. അതുകൊണ്ടാണ് അത് ഇങ്ങനെ അടിച്ചേൽപ്പിക്കേണ്ടിവരുന്നതും.
അഞ്ചുഘട്ടമായാണു് പല ഭാഷാവിക്കികളില്‍ ഇതു് കൊണ്ടുവരുന്നതു്. നിലവില്‍ മൂന്നുഘട്ടം കഴിഞ്ഞപ്പോഴേക്കും 130ലധികം വിക്കികളില്‍ ഇതുവന്നുകഴിഞ്ഞു.
ഇന്ത്യൻ ഭാഷകളുടെ സ്ഥിതി അറിയാവുന്നവർക്ക് എന്തുകൊണ്ടാണ് മലയാളവും തമിഴും മാത്രം ഇതിനെ എതിർക്ക്കുന്നതെന്നും മനസ്സിലാകും.
ഇംഗ്ലീഷില്‍ ജൂലായ് രണ്ടിനെത്തും.
ഡീഫോൾട്ട് സിസ്റ്റം ഫോണ്ടായിരിക്കും. അവർക്കൊട്ട് ടൈപ്പിങ് ടൂൾ വേണ്ട താനും.
ബഗ് ഫയല്‍ ചെയ്യുന്നയാള്‍ ഗ്യാലറിയിലിരുന്നു് കളികാണുകയാണെന്നു് പറയുന്നതു് ഒരു വകയാണു്. ഗ്യാലറിയിലിരുന്നും ബഗ് ഫയല്‍ ചെയ്യുന്നവരുണ്ടു്, ഒരു ബഗ് പോലും ഫയല്‍ ചെയ്യാതെ വിക്കിപ്രവര്‍ത്തനം അവസാനിപ്പിക്കുന്നവരുമുണ്ടു്. ഇതിനെയെല്ലാം എന്നിട്ടു് അനാവശ്യമായി എസ്എംസിയിലേക്കു് കൂട്ടിക്കെട്ടുകയാണു്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് ഇതിലൊക്കെ എന്താണു കാര്യം? എത്രയോ സംഘടനകള്‍ പോലെ സ്വതന്ത്ര സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന മാത്രമാണതു്. ഫലമുള്ള മാവായതുകൊണ്ടു് കല്ലേറുകിട്ടുന്നു. ആകട്ടെ. സ്പേസും എടിപിഎസും ഡിഎകെഎഫും പോലെ കേരളത്തില്‍ തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേറെയാളുകളുമുണ്ടു്. ഇവര്‍ക്കൊന്നുമില്ലാത്ത താത്പര്യം എസ്എംസിക്കു് സവിശേഷമായി മലയാളം വിക്കിയിലുണ്ടാവേണ്ട കാര്യമെന്താണു്? വെറുതെ അവരെ ചൊറിയുക എന്നതുമാത്രമാണോ കാര്യം? അതോ എസ്എംസിയുടെ പ്രോജക്റ്റ് ലീഡ് വിക്കിയില്‍ പണിയെടുക്കുന്നതാണോ കണ്ണുകടി?
ഇതിൽ ഈ പറഞ്ഞ സിയ്ക്ക് എന്തെങ്കിലും താത്പര്യമുണ്ടോ? ശ്രീ ശ്രീ അനിവാറും, സെബിനുമൊക്കെ ഇടയ്ക്കിടയ്ക്ക് ഈ പേര് മൂളിക്കുന്നത് കേൾക്കാമല്ലോ!!
i have had provided the screen shots. Meera's size had increased considerably than that of the old releases. Meera's aesthetic quality lies in the fact that, it is a geometric font. The ratio of increase in ascent, descent and em size is 560:440:1000 (old version) to 1434:614:2048 (version 5.0.1).
Consider it with the em size of Anjali, Rachana and Raghumalayalam managed by SMC. All three has an aspect ratio of 1638:410:2048. Cibu maintains another version of Anjali in which, he had broken many of its stacked forms. It too runs the same ratio. Some of the English fonts follow the same ratio, while some other follow the ratio, 800:200:1000. It varies from font to font and the ratio has something to do with vector to raster conversion as well.
The apparent size difference for these fonts wrt Meera is because of their higher ascent size. If Meera too follow the suite, it will break the geometric proportion of Meera. You could see that there is no difference in em size between the fonts, as if now. So technically speaking, all popular libre fonts for unicode malayalam maintains the same size.
If Meera increases its ascent too, without touching on the other two elements, it might well look like the other three fonts. Otherwise, to maintain Meera's ratio, we should increase the em size as well. That would be detrimental to many a websites running on Meera.
Adjusting the apparent difference with CSS is not a good idea, since it might change with all of the fonts unless, the value is font specific. In a deployment of this magnitude, providing font specific sizes is not that easy. But if somebody is that much aggrieved, they could file a bug to specify that, if Meera is the font to be displayed, the em size should be 110% of the natural size.
What i tried to say was that, meera though legible is still small, when compared to anjali old lipi in its visual appeal, but only because, Meera is more round which is the traditional way, we are being taught to write Malayalam. When you say, it is tiny, you do not state the fact that, you are using Junaid's fork, where in, he brought atomic chillus while SMC held back. He did it with old meera which had a smaller size. Now atomic chillus are there in upstream release for the past one year. Not just font, any piece of code would be better off with upstream releases in most of the cases and not with its forked forms.
And if there is a higher conspiracy, so be it.
ഗൂഢാലോചന സഹിച്ചോളാൻ പറയാൻ താങ്കളാരാണ് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല. അല്ലെങ്കിൽ തന്നെ അത് സെബിന്റെ കക്ഷത്തിലിരിക്കുന്ന സൈറ്റിൽ ചെന്ന് പറഞ്ഞാൽ മതി. ഇവിടുത്തെ കാര്യങ്ങൾ ഉപയോക്താക്കൾ തന്നെ തീരുമാനിക്കും (അൽപം താമസിച്ചാണെങ്കിലും)