ULS നല്‍കുന്ന സംവിധാനങ്ങളൊക്കെ ഗംഭിരമായിരിക്കാം.

അതെന്തായാലും, ULS കൊണ്ടുവന്നതിനാല്‍ വളരെപേര്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നതു് വ്യക്തമാണു്. അതിനാല്‍ സ്വതവേ സജീവമാകുന്ന രീതിയില്‍ അതു് കൊണ്ടുവരരുതു്. അതിന്റെമേല്‍ സമവായം സാദ്ധ്യമല്ലെങ്കില്‍, വോട്ടെടുപ്പു് നടക്കട്ടെ. ഇപ്പോഴത്തെ അവസ്ഥ ഇനിയും തുടരുന്നതു് ആശ്വാസകരമല്ല.

വെബ്ബ്ഫോണ്ടു് നല്ല സംവിധാനമാണു്. എന്നാല്‍ അതും സമവായമില്ലാതെ സ്വതവേ സജീവമാകുന്ന രീതിയില്‍ വരുത്തരുതു്.വെബ്ബ്ഫോണ്ടിനു് ഒരു ക്രമീകരണസംവിധാനമുണ്ടാവുകയും, അതില്‍ നിന്നും വ്യത്യസ്ത അക്ഷരസഞ്ചയങ്ങള്‍ ഉപയോക്താവിന്റെ അഭിരുചിക്കനുസരിച്ചു് തിരഞ്ഞെടുക്കാവുന്നതുമായിരിക്കും നല്ല സംവിധാനം. ഇതും സ്വതവെ നിര്‍ജ്ജീവമായി നല്‍കുന്നതായിരിക്കും ഉത്തമം. ഇതിലും സമവായമില്ലെങ്കില്‍  വോട്ടെടുപ്പു് നടക്കട്ടെ.

- അനില്‍