Can someone please block this BS?
On Sun, Aug 29, 2010 at 1:04 AM, vinod kumar <vinodkumaruk4(a)gmail.com>wrote:
> Just a friendly reminder that I invited you to Shelfari. Come see the
> books I love and see if we have any in common. Then pick my next book so I
> can keep on reading.
>
> Join me on Shelfari!
>
> http://www.shelfari.com/<http://www.shelfari.com/register?ActivityId=150972121&InvitationCode=d33227…>
>
> vinod kumar
>
> Shelfari is a free site that lets you share book ratings and reviews with
> friends and meet people who have similar tastes in books. It also lets you
> build an online bookshelf, join book clubs, and get good book
> recommendations from friends.
>
> You have received this email because vinod kumar (vinodkumaruk4(a)gmail.com)
> directly invited you to join his or her community on Shelfari.
>
> It is against Shelfari's policies to invite people who you don't know
> directly. Follow this link to prevent<http://www.shelfari.com/invitationOptOut?email=wikiml-l@lists.wikimedia.org…>future invitations to this address. If you believe you do not know this
> person, you may view <http://www.shelfari.com/o1514357384> his or her
> Shelfari page or report him or her in our feedback<http://www.shelfari.com/faq>section.
>
> Amazon.com, 701 Fifth Avenue, Seattle, WA 98104
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
Just a friendly reminder that I invited you to Shelfari. Come see the books I love and see if we have any in common. Then pick my next book so I can keep on reading.
Click below to join my group of friends on Shelfari!
http://www.shelfari.com/register?ActivityId=150972121&InvitationCode=d33227…
vinod kumar
Shelfari is a free site that lets you share book ratings and reviews with friends and meet people who have similar tastes in books. It also lets you build an online bookshelf, join book clubs, and get good book recommendations from friends. You should check it out.
You have received this email because vinod kumar (vinodkumaruk4(a)gmail.com) directly invited you to join his or her community on Shelfari.
It is against Shelfari's policies to invite people who you don't know directly. Follow this link (http://www.shelfari.com/invitationOptOut?email=wikiml-l@lists.wikimedia.org…) to prevent future invitations to this address. If you believe you do not know this person, you may view (http://www.shelfari.com/o1514357384) his or her Shelfari page or report him or her in our feedback (http://www.shelfari.com/faq) section.
Amazon.com, 701 Fifth Avenue, Seattle, WA 98104
പ്രിയ സുഹൃത്തുക്കളേ, മീഡിയവിക്കി സോഫ്റ്റ്വേറിന്റെയും വിക്കിമീഡിയ ഫൗണ്ടെഷൻ പദ്ധതികളിൽ
ഉപയോഗിക്കുന്ന അനുബന്ധങ്ങളുടേയും തർജ്ജമ ഏകദേശം പൂർണ്ണമാണ്. ഇനി പരിഭാഷയുടെ നിലവാരം
കുറവാണെങ്കിൽ അത് ഉയർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. വിക്കിപീഡിയ പോലുള്ള
സംരംഭങ്ങളിൽ സമ്പർക്ക മുഖം തരുന്നത് ഈ പരിഭാഷകളായതിനാൽ ഇത് പ്രധാനമാണ്. മീഡിയവിക്കി
പരിഭാഷകളുടെ തർജ്ജമകളുടെ നിലവാരം അളക്കുന്നതിനും മറ്റ് ഏതാനം അടിസ്ഥാന
വിവരങ്ങളെക്കുറിച്ചറിയാനും ചെറിയൊരു അഭിപ്രായ ശേഖരണം നടത്തുന്നു. താങ്കളുടെ അഞ്ച്
മിനിറ്റിലധികം ഒരു കാരണവശാലും ഈ സർവേ അപഹരിക്കില്ല. താങ്കളുടെ അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക
http://spreadsheets.google.com/viewform?formkey=dHRQSmg5eUQwSWRoX3hmYVg5MjY…
മുകളിലെ ലിങ്ക് ഞെക്കിയോ, പകർത്തി ബ്രൗസറിന്റെ അഡ്രസ്ബാറിൽ ഉപയോഗിച്ചോ സർവേയിൽ
പങ്കെടുക്കുമല്ലോ.
നന്ദി
പ്രവീൺ.പി.
I just joined Shelfari to connect with other book lovers. Come see the books I love and see if we have any in common. Then pick my next book so I can keep on reading.
Click below to join my group of friends on Shelfari!
http://www.shelfari.com/register?ActivityId=150394494&InvitationCode=d33227…
vinod kumar
Shelfari is a free site that lets you share book ratings and reviews with friends and meet people who have similar tastes in books. It also lets you build an online bookshelf, join book clubs, and get good book recommendations from friends. You should check it out.
You have received this email because vinod kumar (vinodkumaruk4(a)gmail.com) directly invited you to join his or her community on Shelfari.
It is against Shelfari's policies to invite people who you don't know directly. Follow this link (http://www.shelfari.com/invitationOptOut?email=wikiml-l@lists.wikimedia.org…) to prevent future invitations to this address. If you believe you do not know this person, you may view (http://www.shelfari.com/o1514357384) his or her Shelfari page or report him or her in our feedback (http://www.shelfari.com/faq) section.
Amazon.com, 701 Fifth Avenue, Seattle, WA 98104
അക്ഷരങ്ങള് ഒന്നുകൂടി ഭംഗിയാകണം
2010/8/18 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: Kaumudi news item gurudeva works in wiki (CherianTinu Abraham)
> 2. ??????????? ?????? ???? (praveenp)
> 3. Re: ??????????? ?????? ???? (Praveen Prakash)
> 4. Re: ??????????? ?????? ???? (Shiju Alex)
>
>
> ---------- Forwarded message ----------
> From: CherianTinu Abraham <tinucherian(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Fri, 13 Aug 2010 13:20:05 +0530
> Subject: Re: [Wikiml-l] Kaumudi news item gurudeva works in wiki
> Good job !
>
> -Tinu Cherian
>
> On Thu, Aug 12, 2010 at 11:06 AM, Ramesh N G <rameshng(a)gmail.com> wrote:
>
>> see the attached file for the news!
>>
>>
>> Msg from Santhosh Thottingal:
>>
>> Attached a news came in Kerala Koumudi newspaper regarding the Sree
>> Narayana Guru Complete works project. The project was to make all works of
>> Sree Narayana guru available in Malayalam wikisource.
>> Monoj K from SMC handled the unicode conversion task with the help of
>> Payyans ASCII-Unicode converter tool of SMC. Shiju Alex from Malayalm
>> wikipedia coordianted the project.
>> Congrats to Manoj and people behind the Payyans tool.
>>
>> -Santhosh
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> ---------- Forwarded message ----------
> From: praveenp <me.praveen(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Tue, 17 Aug 2010 21:04:33 +0530
> Subject: [Wikiml-l] മീഡിയവിക്കി തർജ്ജമ സർവേ
> പ്രിയ സുഹൃത്തുക്കളേ, മീഡിയവിക്കി സോഫ്റ്റ്വേറിന്റെയും വിക്കിമീഡിയ ഫൗണ്ടെഷൻ
> പദ്ധതികളിൽ ഉപയോഗിക്കുന്ന അനുബന്ധങ്ങളുടേയും തർജ്ജമ ഏകദേശം പൂർണ്ണമാണ്. ഇനി
> പരിഭാഷയുടെ നിലവാരം കുറവാണെങ്കിൽ അത് ഉയർത്താനുള്ള പദ്ധതികൾ
> ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. വിക്കിപീഡിയ പോലുള്ള സംരംഭങ്ങളിൽ സമ്പർക്ക മുഖം
> തരുന്നത് ഈ പരിഭാഷകളായതിനാൽ ഇത് പ്രധാനമാണ്. മീഡിയവിക്കി പരിഭാഷകളുടെ
> തർജ്ജമകളുടെ നിലവാരം അളക്കുന്നതിനും മറ്റ് ഏതാനം അടിസ്ഥാന
> വിവരങ്ങളെക്കുറിച്ചറിയാനും ചെറിയൊരു അഭിപ്രായ ശേഖരണം നടത്തുന്നു. താങ്കളുടെ
> അഞ്ച് മിനിറ്റിലധികം ഒരു കാരണവശാലും ഈ സർവേ അപഹരിക്കില്ല. താങ്കളുടെ
> അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക
>
>
> http://spreadsheets.google.com/viewform?formkey=dHRQSmg5eUQwSWRoX3hmYVg5MjY…
>
> മുകളിലെ ലിങ്ക് ഞെക്കിയോ, പകർത്തി ബ്രൗസറിന്റെ അഡ്രസ്ബാറിൽ ഉപയോഗിച്ചോ സർവേയിൽ
> പങ്കെടുക്കുമല്ലോ.
> നന്ദി
>
> പ്രവീൺ.പി.
>
>
>
>
> ---------- Forwarded message ----------
> From: Praveen Prakash <me.praveen(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Wed, 18 Aug 2010 05:33:24 +0530
> Subject: Re: [Wikiml-l] മീഡിയവിക്കി തർജ്ജമ സർവേ
> ആദ്യമേ പറയാൻ വിട്ടു പോയി, ഏഴുദിവസമാവും അഭിപ്രായ ശേഖരണമുണ്ടാവുക, 24-നു സർവേ
> അവസാനിക്കും.
> പ്രവീൺ.പി.
>
>
> 2010/8/17 praveenp <me.praveen(a)gmail.com>
>
>> പ്രിയ സുഹൃത്തുക്കളേ, മീഡിയവിക്കി സോഫ്റ്റ്വേറിന്റെയും വിക്കിമീഡിയ ഫൗണ്ടെഷൻ
>> പദ്ധതികളിൽ ഉപയോഗിക്കുന്ന അനുബന്ധങ്ങളുടേയും തർജ്ജമ ഏകദേശം പൂർണ്ണമാണ്. ഇനി
>> പരിഭാഷയുടെ നിലവാരം കുറവാണെങ്കിൽ അത് ഉയർത്താനുള്ള പദ്ധതികൾ
>> ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. വിക്കിപീഡിയ പോലുള്ള സംരംഭങ്ങളിൽ സമ്പർക്ക മുഖം
>> തരുന്നത് ഈ പരിഭാഷകളായതിനാൽ ഇത് പ്രധാനമാണ്. മീഡിയവിക്കി പരിഭാഷകളുടെ
>> തർജ്ജമകളുടെ നിലവാരം അളക്കുന്നതിനും മറ്റ് ഏതാനം അടിസ്ഥാന
>> വിവരങ്ങളെക്കുറിച്ചറിയാനും ചെറിയൊരു അഭിപ്രായ ശേഖരണം നടത്തുന്നു. താങ്കളുടെ
>> അഞ്ച് മിനിറ്റിലധികം ഒരു കാരണവശാലും ഈ സർവേ അപഹരിക്കില്ല. താങ്കളുടെ
>> അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക
>>
>>
>> http://spreadsheets.google.com/viewform?formkey=dHRQSmg5eUQwSWRoX3hmYVg5MjY…
>>
>> മുകളിലെ ലിങ്ക് ഞെക്കിയോ, പകർത്തി ബ്രൗസറിന്റെ അഡ്രസ്ബാറിൽ ഉപയോഗിച്ചോ
>> സർവേയിൽ പങ്കെടുക്കുമല്ലോ.
>> നന്ദി
>>
>> പ്രവീൺ.പി.
>>
>
>
>
> ---------- Forwarded message ----------
> From: Shiju Alex <shijualexonline(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Wed, 18 Aug 2010 09:22:06 +0200
> Subject: Re: [Wikiml-l] മീഡിയവിക്കി തർജ്ജമ സർവേ
> വിക്കിമീഡിയ ഫൗണ്ടേഷൻ പുറത്തിറക്കുന്ന മീഡിയാവിക്കി എന്ന സോഫ്റ്റ്വെയറിന്റെ
> പുറത്താണു് വിക്കിപീഡിയ അടക്കമുള്ള വിക്കിസംരംഭങ്ങൾ പ്രവർത്തിപ്പിക്കുന്നത്
> എന്ന് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു. ഇംഗ്ലീഷാണു് ഈ സോഫ്റ്റ്വെയറിന്റെ
> അടിസ്ഥാനഭാഷയെങ്കിലും ലോകത്തുള്ള നിരവധി ഭാഷകളിലേക്ക് മീഡിയാ വിക്കി
> സോഫ്റ്റ്വെയറിന്റെ സമ്പർക്കമുഖം പരിഭാഷ ചെയ്തിട്ടുണ്ടു്.
>
> ഇന്ത്യൻ ഭാഷകളിൽ മീഡിയാവിക്കി സോഫ്റ്റ്വെയറിന്റെ സമ്പർക്ക മുഖം ഏറ്റവും
> നന്നായി പരിഭാഷപ്പെടുത്തുകയും അതിനെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതു്
> മലയാളത്തിലാണു്. ഏറ്റവും അധികം ശതമാനം സന്ദേശങ്ങൾ പരിഭാഷപ്പെടുത്തിയതും നമ്മൾ
> തന്നെ.
>
> മലയാളത്തിൽ മലയാളം വിക്കിപീഡിയ അടക്കമുള്ള മലയാളം വിക്കിസംരംഭങ്ങൾ മാത്രമല്ല
> മീഡിയാ വിക്കി ഉപയോഗിക്കുന്നത്. നിരവധി സ്വകാര്യ സൈറ്റുകളും സർക്കാർ സൈറ്റുകളും
> മീഡിയാവിക്കി എന്ന വിക്കി സോഫ്റ്റ്വെയറിന്റെ മലയാളം പതിപ്പ്
> ഉപയോഗിക്കുന്നുണ്ടു്. എസ്.എം.സി വിക്കി (http://wiki.smc.org.in),
> സർവ്വവിജ്ഞാനകോശം (http://mal.sarva.gov.in), സ്കൂൾ വിക്കി (
> http://www.schoolwiki.in/) തുടങ്ങിയ ചില പ്രധാന സൈറ്റുകൾ തന്നെ ഉദാഹരണം.
> നിങ്ങൾക്കും സ്വന്തമായി ഒരു വിക്കി നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത്
> പ്രവർത്തിപ്പിക്കാം എന്ന് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു.
>
> മീഡിയാ വിക്കി എന്ന സൊഫ്റ്റ്വെയർ വിക്കിപീഡിയ അടക്കമുള്ള സംരംഭങ്ങളെ
> ലക്ഷ്യമിട്ടുള്ളതിനാൽ അതിന്റെ പ്രാദേശിക വൽക്കരണം പൂർണ്ണമായും മലയാളം
> വിക്കിപ്രവർത്തകർ ആണു് ചെയ്യുന്നത്. മീഡിയാ വിക്കി സോഫ്റ്റ്വെയറിന്റെ
> സമ്പർക്കമുഖത്തിൽ കാണുന്ന സന്ദേശങ്ങൾ പരിഭാഷപ്പെടുത്തുന്നത് അല്പം ശ്രമകരമായ
> ജോലിയാണു്. വെറും പദാനുപദ പരിഭാഷ ചെയ്യാൻ നിൽക്കാതെ മലയാളഭാഷയുടെ വ്യാകരണം,
> ശൈലി, ഒക്കെ നോക്കി പരിഭാഷപ്പെടുത്തേണ്ട സന്ദേശം ആവശ്യമായ വിധത്തിൽ
> മാറ്റിയെടുക്കുകയാണു് ഈ സമ്പർക്കമുഖത്തിന്റെ പരിഭാഷയുടെ പിന്നിൽ
> പ്രവർത്തിക്കുന്നവർ ചെയ്യുന്നത്. ഈ പ്രയത്നം ഒരിക്കലും അവസാനിക്കുന്നില്ല.
> എപ്പ്പൊഴും മെച്ചപ്പെടുത്തലുകൾ നടക്കുന്നു കൊണ്ടേ ഇരിക്കുന്ന ഒന്നാണിത്.
>
> അതിനാൽ തന്നെ സമ്പർക്കമുഖത്തിൽ നിങ്ങൾ കാണുന്ന മലയാളത്തിലുള്ള സന്ദേശങ്ങൾ
> മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ തരുന്നത് മീഡിയാ വിക്കി പോലുള്ള ഒരു ജനകീയ
> സോഫ്റ്റ്വെയറിന്റെ ഏറ്റവും മികച്ച മലയാളം പതിപ്പ് ലഭ്യമാക്കാൻ മലയാളം
> വിക്കിപ്രവർത്തകരെ സഹായിക്കും. അതിനാൽ മലയാളം വിക്കിപീഡിയയോ മറ്റുള്ള മലയാളം
> വിക്കികളോ നിങ്ങൾ ഉപയോഗിക്കുമ്പോൾ സമ്പർക്കമുഖത്തിലെ സന്ദേശങ്ങളിൽ കാണൂന്ന
> പ്രശ്നങ്ങൾ, പരിഭാഷ നന്നാക്കാനുള്ള നിർദ്ദെശങ്ങൾ, നന്നായി ചെയ്തതിനുള്ള
> അഭിനന്ദനങ്ങൾ തുടങ്ങി ഇതിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഈ സർവ്വെയിൽ
> പങ്കെടുത്ത് രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.
>
> മീഡിയാ വിക്കിയുടെ മെച്ചപ്പെട്ട മലയാളം പതിപ്പ് ലഭ്യമാക്കാൻ ഈ സർവ്വേയിൽ
> പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് സാധിക്കും. അതിനാൽ മീഡിയാ വിക്കി
> ഉപയോഗിക്കുന്ന എല്ലാവരും ഈ സർവ്വേയിൽ പങ്കെടുത്ത് സഹകരിക്കുക. സർവ്വേയിൽ
> ഏറ്റവും താഴത്തെ നിരയിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കാതിരിക്കുക.
>
> സർവ്വേയിൽ പങ്കെടുക്കാൻ ഈ കണ്ണിയിൽ ഞെക്കുക
>
>
> http://spreadsheets.google.com/viewform?formkey=dHRQSmg5eUQwSWRoX3hmYVg5MjY…
>
>
>
> ഷിജു
>
> 2010/8/18 Praveen Prakash <me.praveen(a)gmail.com>
>
>> ആദ്യമേ പറയാൻ വിട്ടു പോയി, ഏഴുദിവസമാവും അഭിപ്രായ ശേഖരണമുണ്ടാവുക, 24-നു സർവേ
>> അവസാനിക്കും.
>> പ്രവീൺ.പി.
>>
>>
>> 2010/8/17 praveenp <me.praveen(a)gmail.com>
>>
>> പ്രിയ സുഹൃത്തുക്കളേ, മീഡിയവിക്കി സോഫ്റ്റ്വേറിന്റെയും വിക്കിമീഡിയ ഫൗണ്ടെഷൻ
>>> പദ്ധതികളിൽ ഉപയോഗിക്കുന്ന അനുബന്ധങ്ങളുടേയും തർജ്ജമ ഏകദേശം പൂർണ്ണമാണ്. ഇനി
>>> പരിഭാഷയുടെ നിലവാരം കുറവാണെങ്കിൽ അത് ഉയർത്താനുള്ള പദ്ധതികൾ
>>> ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. വിക്കിപീഡിയ പോലുള്ള സംരംഭങ്ങളിൽ സമ്പർക്ക മുഖം
>>> തരുന്നത് ഈ പരിഭാഷകളായതിനാൽ ഇത് പ്രധാനമാണ്. മീഡിയവിക്കി പരിഭാഷകളുടെ
>>> തർജ്ജമകളുടെ നിലവാരം അളക്കുന്നതിനും മറ്റ് ഏതാനം അടിസ്ഥാന
>>> വിവരങ്ങളെക്കുറിച്ചറിയാനും ചെറിയൊരു അഭിപ്രായ ശേഖരണം നടത്തുന്നു. താങ്കളുടെ
>>> അഞ്ച് മിനിറ്റിലധികം ഒരു കാരണവശാലും ഈ സർവേ അപഹരിക്കില്ല. താങ്കളുടെ
>>> അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക
>>>
>>>
>>> http://spreadsheets.google.com/viewform?formkey=dHRQSmg5eUQwSWRoX3hmYVg5MjY…
>>>
>>> മുകളിലെ ലിങ്ക് ഞെക്കിയോ, പകർത്തി ബ്രൗസറിന്റെ അഡ്രസ്ബാറിൽ ഉപയോഗിച്ചോ
>>> സർവേയിൽ പങ്കെടുക്കുമല്ലോ.
>>> നന്ദി
>>>
>>> പ്രവീൺ.പി.
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
see the attached file for the news!
Msg from Santhosh Thottingal:
Attached a news came in Kerala Koumudi newspaper regarding the Sree Narayana
Guru Complete works project. The project was to make all works of Sree
Narayana guru available in Malayalam wikisource.
Monoj K from SMC handled the unicode conversion task with the help of
Payyans ASCII-Unicode converter tool of SMC. Shiju Alex from Malayalm
wikipedia coordianted the project.
Congrats to Manoj and people behind the Payyans tool.
-Santhosh
*പുതിയ ഉപയോക്താക്കള് ധാരാളം വരുന്നത് കൊണ്ട് ഇത് ഇവിടെ ഷെയര് ചെയ്യുന്നത്
അനുയോജ്യമെന്ന് കരുതുന്നു.*
ഇതിന്റെ ഓണ്ലൈന് വിക്കിപീഡിയ വേര്ഷന്
*ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
*
എന്താണു് വിക്കി?
സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും
എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും മറ്റാരുടെയെങ്കിലും
സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക
പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനും) വിവരങ്ങൾ
കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും
സൌകര്യവും നൽകുന്ന ഒരു സോഫ്റ്റ്വെയർ സംവിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ
വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച
ഉപാധിയാണു് വിക്കി സോഫ്റ്റ്വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും
ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു്
വിക്കി.
വാർഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർട്ട്ലാൻഡുകാരനാണ് വിക്കി എന്ന
ആശയത്തിനും, സോഫ്റ്റ്വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം
വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്വെയറാണു് വിക്കി എന്ന
ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ചു് 25-നു് അദ്ദേഹം ഇത് www.c2.com എന്ന
വെബ്ബ് സൈറ്റിൽ സ്ഥാപിച്ചു. കണ്ണിംഹാം തന്നെയാണ് ഈ പുതിയ ആപ്ലിക്കെഷനു് വിക്കി
എന്ന പേരു് നിർദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെർമിനലുകളെ
ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി. 52 എന്ന ബസ്സ്
സർവ്വീസിനെകുറിച്ചു് അവിടുത്തെയൊരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ
പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know
Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.
എന്താണു് വിക്കിപീഡിയ?
വിക്കി സോഫ്റ്റ്വെയർ ഉപയോഗിച്ച് അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും
സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൌജന്യവുമായ ഓൺലൈൻ
വിജ്ഞാനകോശമാണ് വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും
വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുമുണ്ട്. നിരവധി ഉപയോക്താക്കൾ
തുടർച്ചയായി വിക്കിപീഡിയ തിരുത്തുന്നുണ്ടു്. ഈ തിരുത്തലുകളുടെ ചരിത്രം
എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ചു് വെക്കുന്നുണ്ടു്. അനാവശ്യ മാറ്റങ്ങൾ വളരെ
പെട്ടെന്നു് തന്നെ സാധാരണയായി ഒഴിവാക്കാറുണ്ടു്. അതേ പോലെ തുടർച്ചയായി
ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു്
തടയാറുമുണ്ടു്
വിക്കിയും വിക്കിപീഡിയയും ഒന്നാണോ?
വിക്കിയും വിക്കിപീഡിയയും ഒന്നല്ല. വിക്കിപീഡിയയുടെ മറ്റൊരു പേരല്ല വിക്കി എന്ന
നാമം.
വിക്കി എന്നതു് കൂട്ടായ്മയിലൂടെ രചന നിർവ്വഹിക്കാൻ സഹായിക്കുന്ന ഒരു
സോഫ്റ്റ്വെയർ മാത്രമാണ്. വിക്കി സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു എന്നതാണു്
വിക്കിപീഡിയയും വിക്കിയും തമ്മിലുള്ള ബന്ധം. യഥാർത്ഥത്തിൽ വിക്കി സോഫ്റ്റ്വെയർ
ഉപയോഗിക്കുന്ന അസംഖ്യം വെബ്ബ് സൈറ്റുകളിൽ ഒന്നു് മാത്രമാണു് വിക്കിപീഡിയ.
ഇന്നു് നിലവിലുള്ള വിക്കികളിൽ പ്രചാരവും ഉള്ളടക്കത്തിന്റെ മികവും കൊണ്ടു്
ഏറ്റവും മുന്നിട്ടു് നിൽക്കുന്നതും വിക്കിപീഡിയ എന്ന സർവ്വവിജ്ഞാനകോശം ആണു്.
പക്ഷെ, വിക്കിപീഡിയയുടെ ജനപ്രീതിയും വളർച്ചയും മൂലം വിക്കി എന്നു് പറഞ്ഞാൽ
വിക്കിപീഡിയ ആണെണു് പലരും ധരിച്ചു് വെച്ചിട്ടുണ്ടു്. അതു് ശരിയല്ല എന്നു്
ഇപ്പോൾ മനസ്സിലായല്ലോ.
വിക്കിപീഡിയയുടെ ലഘു ചരിത്രം തരാമോ?
ആർക്കും എഴുതാവുന്ന സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം പ്രാവർത്തികമാക്കാനുള്ള
ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റർപീഡിയ ആയിരുന്നു. എങ്കിലും അത് പ്ലാനിങ്
ഘട്ടം കഴിഞ്ഞു് അധികം മുന്നോട്ടുപോയില്ല. അതാതു് വിഷയങ്ങളിൽ നൈപുണ്യമുള്ളവരുടെ
ലേഖനങ്ങൾക്കു് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നുപീഡിയ (Nupedia) ആയിരുന്നു
വേറൊരു പ്രധാനസംരംഭം. ജിമ്മി വെയിൽസും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ
ശിൽപ്പികൾ. ലേഖനങ്ങളുടെ ഗുണമേന്മയ്ക്കു് കൊടുത്തിരുന്ന അമിതപ്രാധാന്യം മൂലം
അതിന്റെ വളർച്ച വളരെ പതുക്കെയായിരുന്നു. അതുകൊണ്ട്, നുപീഡിയയെ സഹായിക്കാനായി
ആർക്കും എഡിറ്റ് ചെയ്യാനാവുന്ന വിക്കിപീഡിയ എന്ന സംരംഭം ജിമ്മി വെയിൽസും സഹായി
ലാരി സാങറും ചേർന്നു് ആരംഭിച്ചു. അതിശയമെന്നു പറയട്ടെ, ജനകീയ
പങ്കാളിത്തത്തിലൂടെ മാതൃവെബ്സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീഡിയ,
കാലാന്തരത്തിൽ തനതുവ്യക്തിത്വമുള്ള സ്വതന്ത്രവിജ്ഞാനകോശമായി മാറി. ഇന്നു്
സ്വതന്ത്രവിജ്ഞാനകോശം എന്നതിന്റെ മറുവാക്കായി വിക്കിപീഡിയ
മാറികഴിഞ്ഞിരിക്കുന്നു.
ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷൻ (
http://wikimediafoundation.org) എന്ന സ്ഥാപനമാണ് ഇപ്പോൾ വിക്കിപീഡിയയെ
നിയന്ത്രിക്കുന്നത്.
ഏതൊക്കെ ഭാഷകളിൽ വിക്കിപീഡിയ ഉണ്ടു്?
ഏതാണ്ടു് 270-തിൽ പരം ലോകഭാഷകളിൽ വിക്കിപീഡിയ നിലവിലുണ്ടു്. മലയാളത്തിലും
വിക്കിപീഡിയ ഉണ്ടു്.
2001 ജനുവരി 15-നു് ഇംഗ്ലീഷു് ഭാഷയിലാണു് ആദ്യ വിക്കിപീഡിയ തുടങ്ങുന്നതു്. 2001
മാർച്ച് 16-നു് ആരംഭിച്ച ജർമ്മൻ ഭാഷയിലുള്ള വിക്കിപീഡിയയാണു് രണ്ടാമത്തെ
വിക്കിപീഡിയ. തുടർന്നുള്ള മാസങ്ങളിൽ ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹീബ്രു,
ഇറ്റാലിയൻ, റഷ്യൻ തുടങ്ങിയ വിവിധ ഭാഷകളിൽ വിക്കിപീഡിയ ആരംഭിച്ചു.
എങ്കിലും ആദ്യത്തെ ഒരു വർഷത്തിൽ ഒരു ഇന്ത്യൻ ഭാഷയിൽ പോലും വിക്കി
ആരംഭിക്കാനുള്ള ശ്രമങ്ങളുണ്ടായില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായതു്
2002 ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, ഒറിയ ഭാഷകളിലുള്ള വിക്കിപീഡിയ
ആരംഭിച്ചപ്പോഴാണു്. ഈ മൂന്നു് ഇന്ത്യൻ ഭാഷകൾക്കു് ശേഷം 2002 ഡിസംബർ 21നാണു്
മലയാളം വിക്കിപീഡിയ പിറവിയെടുത്തതു്. ക്രമേണ 2003-ഫെബ്രുവരിയിൽ ഭോജ്പൂരി, 2003
മെയിൽ മറാഠി, 2003 ജൂണിൽ കന്നഡ, 2003 ജൂലൈയിൽ ഹിന്ദി, 2003 സെപ്തംബറിൽ തമിഴ്,
2003 ഡിസംബറിൽ തെലുഗ്, ഗുജറാത്തി, 2004 ജനുവരിയിൽ ബംഗാളി എന്നിങ്ങനെ വിവിധ
ഇന്ത്യൻ ഭാഷകളിൽ ഉള്ള വിക്കിപീഡിയകൾ ആരംഭിച്ചു. നിലവിൽ 270-തിൽ പരം ലോകഭാഷകളിൽ
വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. മൃതമായിക്കൊണ്ടിരുന്ന പല ഭാഷകളും ലിപികളും
വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ ഇപ്പോൾ പുതുജീവൻ പ്രാപിക്കുന്നു.
ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണു് (http://en.wikipedia.org/). ഇംഗ്ലീഷ്
വിക്കിപീഡിയയിൽ നിലവിൽ (2010 ഏപ്രിൽ) 32 ലക്ഷത്തിൽപ്പരം ലേഖനങ്ങളുണ്ടു്. മലയാളം
ിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതേയുള്ളൂ. നിലവിൽ (2010
ഏപ്രിൽ) 12,000 ത്തോളം ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിലുള്ളതു്.
ഇതൊരു സർക്കാർ പദ്ധതി ആണോ? ഇതിൽ സർക്കാറിന്റെ പങ്കെന്താണ്?
വിക്കിപീഡിയ ഒരു സർക്കാർ പദ്ധതിയോ വിക്കിമീഡിയ ഫൌണ്ടേഷൻ ഒരു സർക്കാർ സ്ഥാപനമോ
അല്ല. അതിൽ ഒരു രാജ്യത്തെ സർക്കാരുകൾക്കും യാതൊരു പങ്കുമില്ല. വിക്കിമീഡിയ
ഫൌണ്ടേഷൻ എന്ന ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ കീഴിലാണു്
വിക്കിപീഡിയ പ്രവർത്തിക്കുന്നതു്. വിക്കിമീഡിയ ഫൌണ്ടേഷന്റെ കീഴിലുള്ള എല്ലാ
വിക്കികളുടേയും പ്രവർത്തനച്ചെലവിനുള്ള പണം വിക്കി ഉപയോഗിക്കുന്ന സാധാരണക്കാർ
നൽകുന്ന എളിയ സംഭാവനകളിൽ നിന്നാണു് കണ്ടെത്തുന്നതു്. ഈ അടുത്ത കാലത്തായി
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി പല
സർക്കാറുകളും കോർപ്പറേറ്റു് കമ്പനികളും വിവിധ രീതിയിൽ സഹായങ്ങൾ
ചെയ്യുന്നുണ്ടു്.
വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതിനു് എഴുതേണ്ട വിഷയത്തിൽ നല്ല അറിവു് വേണ്ടേ?
വിക്കിപീഡിയയിൽ നിന്നു് ആളുകളെ അകറ്റി നിർത്തുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണു്
ഇതു്. വിക്കിപീഡിയയിൽ ലേഖനം എഴുതുവാൻ നിങ്ങൾക്കു് ഒരു വിഷയത്തിലും
അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാൾ മാത്രമായി
എഴുതിതീർത്തതുമല്ല. പല മേഖലയിലുള്ളവർ, പലരാജ്യങ്ങളിൽ താമസിക്കുന്നവർ,
ഇന്റർനെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിതീർത്തവയാണു് മലയാളം
വിക്കിപീഡിയയിലെ ഓരോ ലേഖനവും. ഒരു ഉദാഹരണം വഴി ഇതു് വ്യക്തമാക്കാം.
തിരുവനന്തപുരത്തെ ഒരു സ്കൂൾ വിദ്യാർത്ഥി ഇലക്ട്രിക് ബൾബ് എന്ന ഒരു ലേഖനം
വിക്കിപീഡിയയിൽ എഴുതുവാൻ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ
പരിധിയിൽനിന്നുകൊണ്ടു് ഇലക്ട്രിക് ബൾബ് എന്താണു് ചെയ്യുന്നതെന്നതിന്റെ ഒരു
അടിസ്ഥാന വിവരണം മാത്രം ഒരു ഖണ്ഡികയിൽ എഴുതുകയാണു് അവൻ ചെയ്യുക. കുറേ ദിവസം
കഴിഞ്ഞു് മദ്രാസിൽ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആ ലേഖനം അല്പം കൂടി
വിപുലപ്പെടുത്തി ബൾബിന്റെ പ്രവർത്തന തത്വങ്ങളും, അതിന്റെ രേഖാചിത്രങ്ങളും അതേ
ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നു. തുടർന്നു് അമേരിക്കയിൽ ജോലി ചെയ്യുന്ന
മലയാളിയായ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബൾബുകളെ
കുറിച്ചു് കുറച്ചു് കൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ
മറ്റുകാര്യങ്ങൾകൂടി ആ ലേഖനത്തിൽ ചേർക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം
ഇലക്ട്രിക് ബൾബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി
മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണു് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു
പിന്നിലും ഉള്ള തത്വം. ഇതിൽ ഭാഗഭാക്കാവാൻ നിങ്ങൾക്കും സാധിക്കും എന്നു്
മനസ്സിലായില്ലേ. പുതിയ ലേഖനങ്ങൾ തുടങ്ങിയും നിലവിലുള്ള ലേഖനങ്ങൾ
മെച്ചപ്പെടുത്തിയും നിങ്ങൾക്കു് ഈ സംരംഭത്തിന്റെ ഭാഗമാകാം
ഞാൻ എന്തിനു് വിക്കിപീഡിയയിൽ ലേഖനം എഴുതണം? വിക്കിപീഡിയയിൽ ലേഖനം എഴുതിയാൽ
എനിക്കെന്താ പ്രയോജനം?
നമുക്കോരോരുത്തർക്കും ഇന്നു് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു്
കൊണ്ടിരിക്കുന്ന അറിവു്, പലരിൽനിന്നു്, പലസ്ഥലങ്ങളിൽ നിന്നു്, പലപ്പോഴായി
പകർന്നു് കിട്ടിയിട്ടുള്ളതാണു്. അതു് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന
രീതിയിൽ പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാൻ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ
നമുക്കോരോരുത്തർക്കും കടമയുണ്ടു്. രേഖപ്പെടുത്താതു് മൂലം നഷ്ടമായിപ്പോയ നിരവധി
അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി
സംരംഭങ്ങളിൽ കൂടിയും പങ്കു് വെക്കുന്നതിലൂടെ നമ്മൾ നമ്മുടെ ഭാവി തലമുറയ്ക്കായി
ഒരു സേവനം ആണു് ചെയ്യുന്നതു്.
സൌജന്യമായി വിജ്ഞാനം പകർന്നു് നൽകുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു്
വിക്കിയന്മാർക്കു് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു്
വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴംചൊല്ലു് നിത്യജീവിതത്തിൽ
പ്രാവർത്തികമാകുന്നതും കാണാനാകും. ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ
വിചാരിച്ചതിന്റെ ഫലമാണു് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.
വിക്കിപീഡിയപോലുള്ള സംരംഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവു്
വർദ്ധിക്കുകയും ആ അറിവു് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി
ഇരിക്കുകയും ചെയ്യുന്ന പ്രതിഭാസമാണു് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ
ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിപീഡിയർ എല്ലാം
തന്നെ സമ്മതിക്കുന്നുണ്ടു്. കാരണം സ്വന്തമായി ലേഖനം എഴുതുമ്പോൾ അതിൽ എഴുതുന്ന
കാര്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായി പ്രസ്തുത വിഷയം സ്വയം പഠിക്കും.
അതോടൊപ്പം നിരവധി വിക്കിപീഡിയരുമായി സംവദിക്കുമ്പോൾ ആർജ്ജിക്കുന്ന അറിവു്
വേറെയും.
വിക്കിപീഡിയയിൽ ലേഖനം എഴുതിയാൽ എനിക്കെന്തെങ്കിലും സാമ്പത്തിക ലാഭം കിട്ടുമോ?
വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതു് വഴി താങ്കൾക്കു് യാതൊരുവിധ
സാമ്പത്തികലാഭവും കിട്ടില്ല. വിജ്ഞാനം പകരുക വഴി വർദ്ധിക്കുന്നു എന്ന
പഴഞ്ചൊല്ലു് പ്രാവർത്തികമാക്കുകയാണു് വിക്കിപീഡിയയിലൂടെ താങ്കൾക്കു്
ചെയ്യാനാകുന്നതു്. വിദ്യ കൊടുക്കും തോറും ഏറീടും എന്നാണല്ലോ. താങ്കൾ നേടിയ
വിജ്ഞാനം പങ്കുവെക്കാതിരിക്കുന്നതു് വഴി അതു് നഷ്ടപ്പെടുത്തുയും ഉള്ള അറിവിനെ
മുരടിപ്പിച്ചു് കളയുകയുമാണു് താങ്കൾ ചെയ്യുന്നതു്.
മലയാളം വിക്കിപീഡിയയുടെ ലഘു ചരിത്രം തരാമോ?
മലയാളം പോലുള്ള ഭാഷകൾക്കു് കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന
ലിപിവ്യവസ്ഥകളിൽ ആദ്യമൊന്നും പൊതുവായ മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാൽ തന്നെ
ഇത്തരം ഭാഷകളിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കാൻ പ്രസ്തുത ലേഖനമെഴുതിയ ആൾ ഉപയോഗിച്ച
ഫോണ്ടും കമ്പ്യൂട്ടർ വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു.
യൂണിക്കോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം
കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങൾ
നിശ്ചയിച്ചുകൊണ്ടു് അന്താരാഷ്ട്രതലത്തിൽ നിലവിൽ വന്നിട്ടുള്ള സംവിധാനമാണു്
യൂണികോഡ്. മലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണു്
മലയാളം വിക്കിപീഡിയ സജീവമായതു്.
2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന
തിരുവനന്തപുരം സ്വദേശിയായ മലയാളം വിക്കിപീഡിയക്കു് (http://ml.wikipedia.org/)
തുടക്കം ഇട്ടതു്. ഏറെക്കുറെ അദ്ദേഹം ഒറ്റയ്ക്കായിരുന്നു ആദ്യത്തെ രണ്ടു്
വർഷത്തോളം മലയാളം വിക്കിപീഡിയയെ സജീവമായി വിലനിർത്താൻ പ്രയത്നിച്ചതും. മലയാളം
വിക്കിപീഡിയയുടെ ആരംഭകാലങ്ങളിൽ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം
വിദേശമലയാളികളായിരുന്നു. പക്ഷെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേർ
ചേർന്നു് മുന്നോട്ടു് കൊണ്ടു പോകുന്നതു് അസാദ്ധ്യമായതിനാൽ മലയാളം
വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004
വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മദ്ധ്യത്തോടെ മലയാളം
യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു.
മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്തു് ചെറിയ
ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തിൽ നൂറെണ്ണം പോലും തികഞ്ഞിരുന്നില്ല.
2004 ഡിസംബറിലാണു് മലയാളം വിക്കിപീഡിയയിൽ 100 ലേഖനങ്ങൾ തികയുന്നതു്. 2005
മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ
അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005
സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു് ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ
സാങ്കേതിക കാര്യങ്ങളിൽ മെറ്റാവിക്കിയിലെ പ്രവർത്തകരെ ആശ്രയിക്കാതെ മലയാളം
വിക്കിപീഡിയക്കു് നിലനിൽക്കാം എന്ന സ്ഥിതിയായി.
മലയാളികൾക്കു് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞതമൂലം മലയാളം വിക്കിപീഡിയയുടെ വളർച്ച
ഇഴഞ്ഞിഴഞ്ഞു് നീങ്ങുകയായിരുന്നു. 2006ലാണു് ഇതിനു് മാറ്റം കണ്ടുതുടങ്ങിയതു്.
യൂണീക്കോഡ് മലയാളം ഉപയോഗിച്ചു് ഗൾഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും,
മറ്റു് മറുനാടുകളിലും ഉള്ള അനേക മലയാളികൾ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ
തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ് അനായസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും
ശ്രദ്ധ ക്രമേണ വിജ്ഞാനസംഭരണസംരംഭമായ വിക്കിപീഡിയയിലേക്കു് തിരിഞ്ഞു.
അങ്ങനെ കുറച്ചു് സജീവ പ്രവർത്തകർ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും
ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10നു് മലയാളം
വിക്കിപീഡിയയിൽ 500-മത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവർഷം
സെപ്റ്റംബറിൽ 1000-വും, 2007 ഡിസംബർ 12-നു് 5000 വും, 2009 ജൂൺ 1-നു്
10,000-വും കടന്നു. മലയാളം വിക്കിപീഡിയയിൽ നിലവിൽ (2010 ഏപ്രിൽ) 12,000 ത്തിൽ
പരം ലേഖനങ്ങളുണ്ടു്.
ആരാണു് മലയാളം വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതു്?
അറിവു് പങ്കുവെയ്ക്കാൻ താല്പര്യവും, മലയാള ഭാഷയോടു് സ്നേഹവുമുള്ള താങ്കളെ
പോലുള്ള സാധാരണ ഉപയോക്താക്കളാണു് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതുന്നതു്.
അതിൽ സ്കൂൾ വിദ്യാർത്ഥികളുണ്ടു്, കർഷകരുണ്ടു്, വീട്ടമ്മമാരുണ്ടു്,
വിമുക്തഭടന്മാരുണ്ടു്, ഐടി മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ടു്, സർക്കാർ
ജീവനക്കാരുണ്ടു്, അങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ള സുമനസ്സുകൾ മലയാളം
വിക്കിപീഡിയയിലൂടെ തങ്ങൾക്കുള്ള അറിവു് പങ്കു് വെച്ചു് തങ്ങളുടെ അറിവിന്റെ
ചക്രവാളത്തെ വികസിപ്പിക്കുകയും അതോടൊപ്പം മലയാളിയുടെ ഭാവിതലമുറയ്ക്കായി വലിയ
സേവനവും ചെയ്യുന്നു.
മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം
വിക്കിപീഡിയയുടെ പ്രത്യേകതകൾ എന്തൊക്കെയാണു്?
മലയാളികൾ എന്ന നിലയിൽ നമുക്കഭിമാനിക്കാവുന്ന നിരവധി പ്രത്യേകതകൾ മലയാളം
വിക്കിപീഡിയയ്ക്കുണ്ടു്. പ്രസിദ്ധീകൃത ലേഖനങ്ങളുടെ ആഴത്തിന്റെ (Depth)
കാര്യത്തിൽ ലോകത്തുള്ള എല്ലാ സജീവ വിക്കിപീഡിയകളുടേയും വിവിധ ഭാഷാപതിപ്പുകളിൽ
മലയാളം വിക്കിപീഡിയയുടെ സ്ഥാനം രണ്ടാമതാണു്. അതായതു് ഇംഗ്ലീഷു് മാത്രമാണു്
മലയാളത്തിനു് മുൻപിലുള്ളതു്. ആഴത്തിന്റെ കാര്യത്തിൽ ഇംഗ്ലീഷിനു് 500 പോയിന്റും
മലയാളത്തിനു് 300 പോയിന്റും ആണു് ഇപ്പോൾ (2010 ഏപ്രിൽ) ഉള്ളതു്.
മലയാളത്തേക്കാൾ ലേഖനങ്ങളുള്ള തെലുങ്കിന് 7-ഉം ഹിന്ദിക്ക് 18-ഉം ബംഗാളിക്ക്
88-ഉം തമിഴിനു് 27-ഉം പോയിന്റുകൾ മാത്രമാണു് ഉള്ളതു് എന്നു് കൂടി അറിയുക. ഓരോ
ഭാഷയിലേയും ലേഖനങ്ങളുടെ ആഴം തീരുമാനിക്കുന്നതു് വിക്കിയുടെ ഗുണമേന്മാ മാനകം
അടിസ്ഥാനമാക്കിയാണ്. ആഴം (Depth) = [(Edits/Articles) x
(Non-Articles/Articles) x (Stub-ratio)] എന്ന സമവാക്യം ഉപയോഗിച്ചാണു് ഇതു്
കണക്കാക്കുക. അതായത് ലേഖനങ്ങൾക്കുമേൽ നടന്ന തിരുത്തലുകളുടെ എണ്ണത്തെയും
അംഗങ്ങളുടെ താൾ, സംവാദ താൾ, പദ്ധതി താൾ, ചിത്രങ്ങൾ, വർഗ്ഗങ്ങൾ, ഫലകങ്ങൾ
തുടങ്ങിയ ലേഖനങ്ങളല്ലാത്ത വിക്കി താളുകളുടെ എണ്ണത്തെയും, ലേഖനങ്ങളുടെ
എണ്ണമുപയോഗിച്ച് വെവ്വേറെ ഹരിച്ചുകിട്ടുന്ന സംഖ്യകളെ സ്റ്റബ് അനുപാതവുമായി
ഗുണിച്ച് ലഭിക്കുന്ന സംഖ്യയാണ് ആഴം (Depth). ഇത് അക്കാദമിക് ഗുണമേന്മയായി
പരിഗണിച്ചുകൊള്ളണമെന്നില്ല. എന്നാൽ വിക്കി മാനകമനുസരിച്ചുള്ള നിലവാരം
ലേഖനങ്ങൾക്കുണ്ടാകും.
മറ്റു് ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം
വിക്കിപീഡിയയുടെ മറ്റു് ചില പ്രത്യേകതകൾ താഴെ പറയുന്നവയാണു്.
- ഏറ്റവും അധികം തിരുത്തലുകൾ നടന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (6
ലക്ഷത്തിലധികം)
- ഒരു ലേഖനത്തിനു് ഏറ്റവുമധികം പതിപ്പുകളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (
അധികം)
- നൂറ് ബൈറ്റ്സിനു് മേൽ വലിപ്പമുള്ള ഏറ്റവും കൂടുതൽ ലേഖനങ്ങളുള്ള ഇന്ത്യൻ
ഭാഷാ വിക്കിപീഡിയ
- ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
- ഏറ്റവും അധികം ചിത്രങ്ങൾ അപ്ലോഡ് ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
അങ്ങനെ നിരവധി ഗുണനിലവാര മാനകങ്ങളിൽ മലയാളം വിക്കിപീഡിയ മറ്റു് ഇന്ത്യൻ
ഭാഷാവിക്കിപീഡിയകളേക്കാൾ വളരെ മുൻപിലാണു്. ലേഖനങ്ങളുടെ എണ്ണത്തിന്റെ
കാര്യത്തിലാണു് മറ്റു് ചില ഇന്ത്യൻ ഭാഷാവിക്കിപീഡിയകളുമായി താരതമ്യം
ചെയ്യുമ്പോൾ നമ്മൾ പിന്നിൽ. അതു് പക്ഷെ ധാരാളം പുതിയ ഉപയോക്താക്കൾ മലയാളം
വിക്കിപീഡിയയിൽ എത്തി, നിരവധി പുതിയ വിഷയങ്ങളിൽ ലേഖനങ്ങൾ തുടങ്ങുമ്പോൾ തീരുന്ന
പ്രശ്നമേ ഉള്ളൂ.
എനിക്കു് മലയാളം വിക്കിപീഡിയയിൽ എഴുതണമെന്നുണ്ടു്. പക്ഷേ മലയാളം ടൈപ്പിംഗ്
അറിയില്ല. ഞാനെന്തു് ചെയ്യും?
മലയാളം ടൈപ്പ് ചെയ്യാൻ ധാരാളം മാർഗ്ഗങ്ങളുണ്ടു്. ബാഹ്യ ഉപകരണങ്ങളുടെ
സഹായമില്ലാതെ മലയാളം എഴുതുവാനുള്ള ഒരു സംവിധാനം മലയാളം വിക്കിപീഡിയയിൽ
ഒരുക്കിയിട്ടുണ്ടു്. ഇതു് കൂടാതെ, മലയാളം ടൈപ്പ് ചെയ്യാൻ മറ്റു് ബാഹ്യ
ഉപകരണങ്ങളുടെ സഹായം താങ്കൾക്കു് തേടാവുന്നതാണു്. കൂടുതൽ വിവരങ്ങൾക്കു് മലയാളം
വിക്കിപീഡിയയിലെ സഹായം:എഡിറ്റിങ്
വഴികാട്ടി<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:…>എന്ന
താൾ കാണുക.
എനിക്കു് ഇംഗ്ലീഷ് നന്നായി അറിയാം. ഞാനെന്തിനു് മലയാളം വിക്കിസംരംഭങ്ങളിൽ
സംഭാവന ചെയ്യണം?
താങ്കൾക്കു് എത്ര നന്നായി മറ്റു് ഭാഷകൾ അറിയാമെങ്കിലും
മലയാളിയല്ലാതാകുന്നില്ലല്ലോ. അതുകൊണ്ടു് തന്നെ സ്വന്തം മാതൃഭാഷയോടു്
താങ്കൾക്കു് ഉത്തരവാദിത്വവും ഉണ്ടു്. താങ്കൾക്കു് ഇംഗ്ലീഷിലുള്ള പ്രാവീണ്യം
പലയിടങ്ങളിൽ നിന്നു് കൂടുതൽ വിവരങ്ങൾ സമ്പാദിക്കാനും അവ മാതൃഭാഷയിൽ
പുനഃപ്രസിദ്ധീകരിക്കാനും വിക്കിപീഡിയ അവസരം നൽകുന്നു. മലയാളം മാത്രമറിയുന്ന ഒരു
വ്യക്തിക്കോ, മലയാള ഭാഷയിൽ വൈജ്ഞാനിക വിഷയങ്ങൾ വായിക്കാൻ താല്പര്യമുള്ള
മറ്റുള്ളവർക്കും വിജ്ഞാനം പകരുവാൻ കഴിയുന്നതു് താങ്കൾക്കും സന്തോഷകരമല്ലേ!
അത്തരം പ്രവർത്തനത്തിൽ പങ്കാളിയാകുമ്പോൾ താങ്കളുടെ സ്വന്തം അറിവും
വർദ്ധിക്കുന്നതാണു്. കാരണം അറിവു് പകർന്നു് കൊടുക്കുമ്പോൾ വർദ്ധിക്കുമല്ലോ.
അതൊനൊപ്പം താങ്കൾ താങ്കലുടെ മാതൃഭാഷയ്ക്കായി വലിയ സേവനവും ചെയ്യുന്നു.
ഒരു സർവ്വവിജ്ഞാനകോശത്തിന്റെ സ്ഥാനമാണു് മലയാളം വിക്കിപീഡിയയ്ക്കു്. വിജ്ഞാനം
സ്വന്തം ഭാഷയിൽ തന്നെ വേണം എന്നതു് ഭാഷയുടെ വളർച്ചയുടെ ആവശ്യമാണു്. ഇതിനൊക്കെ
അപ്പുറം കേരളീയർ/മലയാളികൾ എന്ന നിലയിലുള്ള നമ്മുടെ സംസ്കാരത്തിന്റേയും
തനിമയുടേയും ഒക്കെ സൂക്ഷിപ്പു് കൂടിയാണു് മലയാളം വിക്കിസംരംഭങ്ങൾ ലക്ഷ്യം
വെക്കുന്നതു്
മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്തു്?
വിവരങ്ങൾ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെതാണു്
വിക്കിപീഡിയ ഉൾപ്പെടുന്ന വിക്കിമീഡിയാ ഫൌണ്ടേഷൻ വിക്കി സംരംഭങ്ങളുടെ
പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ
ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി
നിർത്തുക എന്നതു് കൂടിയാണു് മലയാളം വിക്കി സംരംഭങ്ങളുടെ ലക്ഷ്യം.
നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്തു്
പാഠപുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും
ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്കു് മലയാളം വിക്കിപീഡിയ
അടക്കമുള്ള വിവിധ വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ടു്.
ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം
വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണു്. പകർപ്പവകാശമുക്തമായ ധാരാളം
കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. ഏതൊരു വൈജ്ഞാനിക വിഷയത്തെ
കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു.
ബഹുഭാഷ നിഘണ്ടുവായ വിക്കിനിഘണ്ടുവിലൂടെ വിവിധഭാഷകളിലുള്ള വാക്കുകളുടെ
മലയാളത്തിലുള്ള അർത്ഥം അറിയാം. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു് നേടുക
എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള
അവസരം കൂടി ലഭ്യമാണു്. അതോടൊപ്പം നമ്മുടെ ഭാഷയുടെ നിലനിൽപ്പിനും
കെട്ടുപണിക്കുമായി താങ്കളും താങ്കളെ കൊണ്ടാകുന്ന സംഭാവന ചെയ്യുന്നു.
കാര്യങ്ങൾ നേരാംവണ്ണം മനസ്സിലാക്കിയെടുക്കാന് പാകപ്പെട്ടിട്ടുള്ളൊരു സൈക്കിയാണ്
കേരളീയ സമൂഹത്തിന്റേത്. സമൂഹത്തിൽ നിലനിന്നിരുന്ന പല അസമത്വങ്ങളും
മാറ്റിയെടുക്കാൻ ഈ സൈക്കി, കേരളത്തിനെ സഹായിച്ചിട്ടുണ്ട്. അങ്ങനെ വിപ്ലവങ്ങളുടെ
നാടെന്നും കേരളത്തിന് പേരു വീണു.കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും ഡിജിറ്റൽ ഡിവൈഡ്
എന്ന അസമത്വം അവസാനിപ്പിക്കാൻ നമുക്കായിട്ടില്ല. ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്
കേരളത്തിൽ ഐടിയുടെ സാധ്യതകൾ അനുഭവിക്കുന്നത്. മലയാളത്തിന്റെ കാര്യത്തിൽ, ഐടി
മേഖലയിൽ പ്രവർത്തിക്കുന്ന ഭാഷാസ്നേഹികൾ ആവുംവിധം ചിലതൊക്കെ ഭാഷയ്ക്ക് വേണ്ടി
ചെയ്തിട്ടുണ്ട്. ലിപിമാറ്റ സോഫ്റ്റ്വയറുകളും വിക്കിപീഡിയയുടെ മലയാളം പതിപ്പും
ബ്ലോഗുകളും സൈറ്റുകളും ഇവയിൽ ചിലതാണ്.
എഴുതിവയ്ക്കപ്പെടേണ്ടത് ഏതു സംസ്കാരത്തിന്റേയും നിലനിൽപിനെന്നതു പോലെ
കേരളസംസ്കാരത്തിനും ആവശ്യമാണ്. എഴുതിവയ്ക്കപ്പെടുക എന്നാൽ വരാനിരിക്കുന്ന അനേകം
തലമുറകളിലേയ്ക്ക് സംപ്രേക്ഷണം ചെയ്യപ്പെടുക എന്നാണർഥം.സംസ്കാരമെന്നാൽ
മറഞ്ഞുപോയ തലമുറകളിൽ നിന്നും പകർന്നു കിട്ടിയതും. ഇത്രയും നമുക്ക് ദാനം
കിട്ടിയതാണെങ്കിൽ, ഒരണ്ണാറക്കണാവുന്നിടത്തോളമെങ്കിലും
വരാനിക്കുന്നവർക്കുവേണ്ടിയെടുത്തുവയ്ക്കാൻ നമുക്ക് കടമയുണ്ടു്.
എനിക്കു് പ്രധാന താൾ തിരുത്താനാവുന്നില്ല
എന്തുകൊണ്ട് വിക്കിപീഡിയയുടെ പ്രധാന പേജ് എഡിറ്റു ചെയ്യാനാവുന്നില്ല?
എല്ലാവർക്കും തോന്നാവുന്ന സംശയം.
തുറന്നു വച്ച പേജുകളായതിനാൽ വിക്കിപീഡിയയുടെ താളുകളിൽ അനാവശ്യ ലിങ്കുകൾ
പതിപ്പിക്കുന്ന ധാരാളം പേരുണ്ട്. Vandalism എന്നു വിളിക്കുന്ന ഇത്തരം
ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിനാണ് പ്രധാന താളിലെ തിരുത്തലുകൾ
നിയന്ത്രിച്ചിരിക്കുന്നത്. Vandalism വരുത്തുന്ന ദോഷകരമായ മാറ്റങ്ങളറിയുവാൻ
താഴെപ്പറയുന്ന ലിങ്കുകൾ പരിശോധിക്കുക.
- Vandalism 1<http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4…>
- Vandalism 2<http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4…>
- Vandalism 3<http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4…>
സിസോപ് പദവിയുള്ള ഉപയോക്താക്കൾക്കു മാത്രമേ പ്രധാനതാൾ തിരുത്താനാവൂ.
വിക്കിപീഡിയയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ആർക്കും സിസോപ്പ് ആകാം.
വിക്കിപീഡിയയിൽ എങ്ങനെ സിസോപ്പ് ആകാമെന്നറിയാൻ ഈ
താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>സന്ദർശിക്കുക.
വിക്കിപീഡിയയിൽ എന്തൊക്കെ എഴുതാം, എന്തൊക്കെ എഴുതരുതു് എന്നതിനെക്കുറിച്ച്
നിബന്ധനകൾ വല്ലതും ഉണ്ടോ?
വൈജ്ഞാനിക സ്വഭാവമുള്ള ഏതു് വിഷയത്തെക്കുറിച്ചും വിക്കിപീഡിയയിൽ ലേഖനം
എഴുതാമെങ്കിലും ഇക്കാര്യത്തിൽ വിക്കിപീഡിയയിൽ കുറച്ചു് നയങ്ങൾ ഉണ്ടു്. ആ നയങ്ങൾ
പാലിച്ചു് കൊണ്ടു് ഏതു് വിഷയത്തെ കുറിച്ചും താങ്കൾക്കു് വിക്കിപീഡിയയിൽ ലേഖനം
എഴുതാം. ഏതൊക്കെ വിഷയങ്ങൾ ഒഴിവാക്കണം എന്നറിയാൻ മലയാളം വിക്കിപീഡിയയിലെ
വിക്കിപീഡിയ
എന്തൊക്കെയല്ല<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
മാർഗ്ഗരേഖ കാണുക.
ഞാനെഴുതിത്തുടങ്ങിയ ഒരു ലേഖനം എന്റെ അറിവോ സമ്മതോ കൂടാതെ മറ്റുപലരും
തിരുത്തുന്നു. ഇതെന്തുകൊണ്ടാണ്?
വിക്കിപീഡിയയിലെ ലേഖനങ്ങൾ ആരുടേയും സ്വന്തമല്ല. താങ്കൾ എഴുതിയ ഒരു ലേഖനം
മറ്റൊരാൾ തിരുത്തരുതു് എന്നു് നമുക്കൊരിക്കലും നിർബന്ധം പിടിക്കാനും
സാധിക്കില്ല / കഴിയില്ല. ഇതു് വിക്കിപീഡിയ - ഒരു സ്വതന്ത്ര വിജ്ഞാനകോശം എന്ന
നിർവ്വചനത്തിനു് തന്നെ ചേരുന്നതല്ല. ലേഖനം സ്വതന്ത്രമാണു്. ആർക്കും അതു്
തിരുത്താനവകാശമുണ്ടു്. പക്ഷേ, ആധികാരികമല്ലാത്ത അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ
ലേഖനങ്ങളിൽ ചേർക്കുന്നതു് ശരിയല്ല
വിക്കിപീഡിയയിലെ വസ്തുതാ പരമായ തെറ്റുകളെ പറ്റി ഒരു ലേഖനം പ്രസിദ്ധീകരിക്കാൻ
ഉദ്ദേശിക്കുന്നു. ഇതിനെ കുറിച്ചു് വിക്കിപീഡിയർ എന്തു് പറയുന്നു?
വിക്കിപീഡിയയെ പരമ്പരാഗത വിജ്ഞാനസ്രോതസ്സുകൾക്കു് തുല്യമായി കാണുന്നതു
കൊണ്ടാണു് താങ്കൾക്കിങ്ങനെയൊരു സംശയമുണ്ടായതു്. താങ്കൾക്കു് പരിചയമുള്ള എല്ലാ
മാദ്ധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാണു് വിക്കിപീഡിയയുടെ കാര്യം.
പത്രമാദ്ധ്യമങ്ങളൊ, പുസ്തകങ്ങളൊ, ബ്ലോഗോ, ടി.വി. ചാനലുകളോ എന്തുമാകട്ടെ
പ്രസ്തുത മാദ്ധ്യമങ്ങളിൽ വരുന്ന വസ്തുതാ പരമായ തെറ്റുകൾ തിരുത്താനും പറ്റിയ
വേദികളിൽ ഉന്നയിക്കാനും അവ തിരുത്താനുമുള്ള അവകാശവും അധികാരവും മിക്കപ്പോഴും
താങ്കൾക്കില്ല. എന്നാൽ ആർക്കും തിരുത്താവുന്ന സ്വതന്ത്രവിജ്ഞാനകോശമായ
വിക്കിപീഡിയയുടെ കാര്യം അങ്ങിനെയല്ല. വിക്കിപീഡിയ സ്വതന്ത്രവും ആർക്കും
തിരുത്താവുന്നതുമാണു്. വസ്തുതാപരമായ തെറ്റു് കണ്ടാൽ അതു് വിക്കിപീഡിയയിൽ വന്നു്
നേരിട്ടു് തിരുത്താനുള്ള അധികാരവും അവകാശവും വിക്കിപീഡിയ താങ്കൾക്കു് തരുന്നു.
അതിനാൽ താങ്കൾക്കു് കൂടെ ഉത്തരവാദിത്വവും അധികാരവും അവകാശവുമുള്ള
വിക്കിപീഡിയയിൽ നേരിട്ടു് തിരുത്താൻ അവസരമുള്ളപ്പോൾ അതിലെ തെറ്റുകളെപ്പറ്റി
ലേഖനം എഴുതാൻ നിൽക്കുന്നതു് അപഹാസ്യമല്ലേ. മാത്രമല്ല ഉത്തരവാദിത്വത്തിൽ
നിന്നുള്ള ഒളിച്ചോട്ടവും അല്ലേ.
താങ്കൾ വിക്കിപീഡിയയിലെ ലേഖനത്തിലെ തെറ്റുകളെ കുറിച്ചു് ഒരു ലേഖനം
എഴുതുന്നതിലും എഴുതുന്നതിലും എത്രയോ എളുപ്പമാണു് ലേഖനം തന്നെ തിരുത്തി തെറ്റുകൾ
നീക്കം ചെയ്യുന്നതു്. വിക്കിപീഡിയയിലെ ഒരു ലേഖനവും ആദ്യം തന്നെ സമഗ്രവും
സമ്പൂർണ്ണം ശരിയുമായിട്ടു് പിറക്കുന്നതല്ല. നമ്മളോരോരുത്തരും എഴുതിയും തമ്മിൽ
തിരുത്തിയും ഉരുത്തിരിഞ്ഞു വരുന്നതാണു്. അതുകൊണ്ടു് ലേഖനത്തിലെ തെറ്റുകളെ
മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുന്നതിലും നല്ലതു് വിക്കിപീഡിയയിൽ തന്നെ
തിരുത്തി ശരിയാക്കുന്നതാണു്.
വിക്കിപീഡിയക്കു് പുറമേയുള്ള വിക്കി സംരംഭങ്ങൾ ഏതൊക്കെയാണു്?
വിക്കിപീഡിയ എന്ന ഓൺലൈൻ വിജ്ഞാനകോശത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയെത്തുടർന്നു്
വിക്കിമീഡിയ ഫൌണ്ടേഷൻ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര
ബഹുഭാഷാ നിഘണ്ടുവായ വിൿഷ്ണറി, പൊതു സഞ്ചയത്തിലുള്ള അല്ലെങ്കിൽ
പകർപ്പവകാശനിബന്ധനകൾ ഇല്ലാത്ത പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്,
പഠനസഹായികളും മറ്റും ചേർക്കുന്ന വിക്കിബുക്ക്സ്, സിറ്റിസൺ ജേണലിസത്തെ
പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, ഓൺലൈൻ പരിശീലനം നൽകുന്നു
വിക്കിവാഴ്സിറ്റി, ചൊല്ലുകൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ
ഒട്ടേറെ സഹോദര സംരംഭങ്ങൾ വിക്കിപീഡിയയ്ക്കുണ്ടു്.
ഇതിൽ വിക്കിസോഴ്സ് മലയാളത്തിൽ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിൿഷ്ണറി
വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും
വിക്കിക്വോട്സ് വിക്കിചൊല്ലുകൾ എന്ന പേരിലും പ്രവർത്തിക്കുന്നുണ്ടു്. ഈ
പദ്ധതികളെല്ലാം തന്നെ മലയാളത്തിൽ ശൈശവദശയിലാണെന്നു പറയാം. മേൽപ്പറഞ്ഞ എല്ലാ
വിക്കിസംരംഭങ്ങൾക്കും മലയാളത്തിൽ ഏറെ പ്രസക്തിയുണ്ടു്.
ഏതൊക്കെ മലയാളം വിക്കിസംരംഭങ്ങളാണു് നിലവിൽ സജീവമായിരിക്കുന്നതു്?
*വിക്കിപീഡിയ (http://ml.wikipedia.org)*
ഏറ്റവും പ്രധാനവും ഏറ്റവും സജീവവും ആയിരിക്കുന്നതു്, സൌജന്യവും സ്വതന്ത്രവുമായ
സർവ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയാണു്. മലയാളം വിക്കിപീഡിയയെ കുറിച്ചു്
നമ്മൾ ഇതിനകം തന്നെ മുൻചോദ്യങ്ങളിൽ നിന്നു് ധാരാളം മനസ്സിലാക്കിയല്ലോ. മലയാളം
വിക്കിപീഡിയക്കു് താഴെ പറയുന്ന സഹോദര സംരംഭങ്ങളുമുണ്ടു്.
*വിക്കിഗ്രന്ഥശാല (http://ml.wikisource.org)*
പകർപ്പവകാശനിബന്ധനകളില്ലാത്ത കൃതികൾ ശേഖരിച്ചു്, ആവശ്യക്കാർക്കു് എളുപ്പം
ലഭ്യമാക്കുന്ന വിക്കിയാണു് വിക്കിഗ്രന്ഥശാല. പകർപ്പവകാശപരിധിയിൽ വരാത്ത
പ്രാചീനകൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി
പൊതുസഞ്ചയത്തിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു് തരം കൃതികളാണു്
വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന മലയാളകൃതികൾ, മറ്റു്
ഭാഷകളിലെ കൃതികളുടെ മലയാളലിപ്യന്തരണങ്ങൾ എന്നിവ വിക്കിഗ്രന്ഥശാലയിലേക്കു്
കൂട്ടിച്ചേർക്കാവുന്നതാണു്.
2006 മാർച്ച് 29-നാണു് വിക്കിഗ്രന്ഥശാലയുടെ തുടക്കം. പൂന്താനത്തിന്റെ
ജ്ഞാനപ്പാനയാണു് ആദ്യമായി വിക്കിഗ്രന്ഥശാലയിൽ ചേർത്തു് തുടങ്ങിയതു്. ആ
വർഷംതന്നെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ഗ്രന്ഥശാലയിലാക്കുന്ന പ്രവർത്തനം
ആരംഭിച്ചു. 2008-2009-ൽ സത്യവേദപുസ്തകം, ഖുർആൻ, കേരളപാണിനീയം, ഇന്ദുലേഖ,
കൃഷ്ണഗാഥ എന്നിവ സമ്പൂർണ്ണമായി വിക്കിഗ്രന്ഥശാലയിലെത്തിച്ചു. കുമാരനാശാന്റെയും
ചങ്ങമ്പുഴകൃഷ്ണപിള്ളയുടെയും കവിതകൾ ഏതാണ്ടു് പൂർണ്ണമായി ഗ്രന്ഥശാലയിൽ
സമാഹരിച്ചിട്ടുണ്ടു്.
ശ്രീനാരായണഗുരു, കുഞ്ചൻ നമ്പ്യാർ, പൂന്താനം, എഴുത്തച്ഛൻ, മേല്പത്തൂർ, തുടങ്ങി
നിരവധി പേരുടെ വിവിധ കൃതികൾ ഗ്രന്ഥശാലയിൽ സമാഹരണത്തിന്റെ
പ്രാഥമികഘട്ടത്തിലാണു്. ഭാഗവതം കിളിപ്പാട്ടു്, നാരായണീയം, ഗീതഗോവിന്ദം, ഋഗ്വേദം
തുടങ്ങിയവ അപൂർണ്ണമായി നിൽക്കുന്നു. അറബിമലയാളത്തിലെ ആദ്യകാവ്യമായി
കരുതപ്പെടുന്ന ഖാസി മുഹമ്മദിന്റെ മുഹ്യുദ്ദീൻ മാലയും, കെ.വി. സൈമൺ, , പി.എം.
കൊച്ചുകുറു, പി.വി. തൊമ്മി, മോശവത്സലം, വി. നാഗൽ, കൊച്ചുകുഞ്ഞുപദേശി
തുടങ്ങിയവരുടെ ക്രിസ്തീയകീർത്തനങ്ങളും ആണു് വിക്കിഗ്രന്ഥശാലയുടെ അപൂർവത.
ത്യാഗരാജകൃതികൾ, സ്വാതിതിരുനാൾ കൃതികൾ, ഉള്ളൂർ കൃതികൾ എന്നിവയും
വിക്കിഗ്രന്ഥശാലയിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.
അച്ചടിയുടെ കാലത്തിനുമുമ്പു് വിശിഷ്ടഗ്രന്ഥങ്ങൾ ഒരു ചുരുങ്ങിയ വിഭാഗത്തിന്റെ
കയ്യിലേക്കും മനസ്സിലേക്കും ഒതുങ്ങിയിരുന്നു. അവ ഭൂരിപക്ഷത്തിനു്
അപ്രാപ്യമായിയിരുന്നു. അച്ചടി ഇക്കാര്യത്തിൽ സമഗ്രമായ മാറ്റമുണ്ടാക്കി.
എന്നാലിന്നു് പുസ്തകങ്ങളുടെ വർദ്ധനവു് പല കൃതികളെയും വീണ്ടും
അലഭ്യമാക്കിയിരിക്കുന്നു. ഉല്പാദനത്തിന്റെ ചെലവും ലാഭേച്ഛയും ലഭ്യമായ
പുസ്തകങ്ങളെക്കൂടി സാധാരണക്കാരിൽനിന്നു് അകറ്റുകയാണു്. പഴയ കൃതികളുടെ
പുനർമുദ്രണം ചുരുക്കമായി നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കാലത്തെ കൃതികൾ സമസ്തവും
പ്രസിദ്ധീകരിക്കുക അച്ചടിമേഖലയ്ക്കു് അസാദ്ധ്യം തന്നെ. അച്ചടി ഉയർത്തുന്ന
പാരിസ്ഥിതികപ്രശ്നങ്ങളും ചെറുതല്ല. ഈ അവസരത്തിലാണു് വിക്കിഗ്രന്ഥശാല
പ്രസക്തമാകുന്നതു്. പകർപ്പവകാശത്തിനുപുറത്തുള്ള എല്ലാ കൃതികളും - മതം,
ശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത, വൈദ്യം, വ്യാകരണം - എന്തുമാകട്ടെ -
മലയാളിക്കു് പ്രാപ്യമാക്കുക എന്നതാണു് വിക്കിഗ്രന്ഥശാലയുടെ ലക്ഷ്യം. മലയാളത്തിൽ
ചീരാമകവിയുടെ രാമചരിതം മുതൽ ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം വരെയുള്ള
ഗ്രന്ഥങ്ങൾ വിരൽത്തുമ്പിൽ - സ്വതന്ത്രവും സൌജന്യവുമായി- എത്തുക എന്നതു് ഏതൊരു
ഭാഷാ-സാഹിത്യപഠിതാവിനും ആഹ്ലാദകരമാണു്. അതിനുള്ള ഭൂമികയാണു് ഗ്രന്ഥശാല.
ഓരോരുത്തരും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്താൽ ഈ ആഹ്ലാദം അകലെയല്ല.
ആവശ്യത്തിനു് സന്നദ്ധസേവകർ ഇല്ല എന്നതാണു് മലയാളം വിക്കിഗ്രന്ഥശാല നേരിടുന്ന
പ്രതിസന്ധി. വിക്കിഗ്രന്ഥശാലയെക്കുറിച്ചു് കൂടുതൽ അവബോധമുണ്ടാകുന്നതിലൂടെ ഇതു്
രിഹരിക്കപ്പെടുമെന്നാണു് പ്രതീക്ഷ. പ്രാചീനഗ്രന്ഥങ്ങളെ പബ്ലിക് റിസോഴ്സ് ആയി
ലഭ്യമാക്കാൻ കേരളാ സർക്കാരും വിക്കിഗ്രന്ഥശാലയും കൈകോർക്കുകയാണെങ്കിൽ
സമഗ്രഗ്രന്ഥശേഖരം എന്ന സ്വപ്നം സാർത്ഥകമാകും.
*വിക്കിനിഘണ്ടു (http://ml.wiktionary.org)*
നിർവചനങ്ങൾ, ശബ്ദോത്പത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ,
വിപരീതപദങ്ങൾ, തർജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു
സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണു് മലയാളം വിക്കിനിഘണ്ടു. മലയാളം
വാക്കുകൾക്കു് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ
മലയാളത്തിലുള്ള അർത്ഥവും ചേർത്തു് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഈ
സംരംഭത്തിനുവേണ്ടി പ്രവർത്തിക്കുന്നു. നിലവിൽ ഏതാണ്ടു് അര ലക്ഷത്തോളം (51,000)
പദങ്ങളുടെ നിർവചനമാണു് വിക്കിനിഘണ്ടുവിലുള്ളതു്. മലയാള വാക്കുകളുടേതിനു് പുറമേ
ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയൻ, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും
അവയുടെ മലയാളത്തിലുള്ള നിർവചനവും ഈ വിക്കിയിലുണ്ടു്. കാലക്രമേണ ഇതു് ഓൺലൈൻ
മലയാളത്തിന്റെ നട്ടെല്ലായി മാറും.
*വിക്കിപാഠശാല (http://ml.wikibooks.org)*
പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ
എന്നിവ ചേർക്കുന്ന വിക്കിയാണു വിക്കിപാഠശാല. ഈ പദ്ധതി വരുംകാലങ്ങളിൽ
മലയാളികൾക്കു് ഏറെ പ്രയോജനപ്പെടുത്താവുന്നതാണു്. ആവശ്യത്തിനു്
പ്രവർത്തകരില്ലാത്തതു് മൂലം ഇഴഞ്ഞു് നീങ്ങുന്ന ഒരു പദ്ധതി ആണിതു്.
*വിക്കിചൊല്ലുകൾ (http://ml.wikiquote.org)*
പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ /
പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ള ഉദ്ധരണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണു്
വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തിൽ വലിയ പ്രവർത്തനങ്ങൾ നടക്കുന്നില്ല.
വിജ്ഞാനം പങ്കുവയ്ക്കുവാൻ തയ്യാറുള്ള ധാരാളം പ്രവർത്തകർ വന്നാൽ മാത്രമേ ഈ
സംരംഭങ്ങൾ സജീവമാകൂ.
*സാങ്കേതികപരമായ സ്ഥിരം ചോദ്യങ്ങൾ
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>കാണാം.
*
2010 ല് നടന്ന വിക്കിമാനിയയില്<http://wikimania2010.wikimedia.org/wiki/Main_Page>ഇത്തവണ
ഇന്ത്യന് ഭാഷകളുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. ചെറിയ
ഭാഷവിക്കികളുടെ വികസനത്തെക്കുറിച്ച് ധാരാളം ചര്ച്ചകള് നടന്ന ഈ വിക്കിമീഡിയ
സമ്മേളനത്തില് മലയാളം വിക്കിപീഡിയ പ്രവര്ത്തകരായ ഷിജു അലക്സ്, സന്തോഷ്
തോട്ടിങ്ങല് എന്നിവര് പങ്കെടുത്തിരുന്നു. ഇവരുടെ അനുഭവക്കുറിപ്പുകളിലൂടെ ഒരു
യാത്ര. ഇവിടെ നിന്ന്: http://shijualex.blogspot.com/2010/07/2010.html കൂടാതെ
സന്തോഷ് തോട്ടിങ്ങലിന്റെ ഇംഗ്ലീഷിലുള്ള ബ്ലോഗ് ഇവിടെ കാണാം :
http://thottingal.in/blog/2010/07/17/wikimania-2010-poland/ 2010 ലെ
വിക്കിമാനിയ - അനുഭവക്കുറിപ്പ്<http://shijualex.blogspot.com/2010/07/2010.html>
പോളണ്ടിലെ ഡാൻസ്കിൽ വച്ച് നടന്ന ഈ വർഷത്തെ വിക്കിമാനിയയിൽ, മലയാളം വിക്കി
സമൂഹത്തിൽ നിന്നു്, പങ്കെടുക്കാൻ പ്രമുഖ ഫോസ്സ് ഡെവലപ്പറായ സന്തോഷ്
തോട്ടിങ്ങലിനും എനിക്കും അവസരം ലഭിച്ചു. മലയാളം വിക്കിപീഡിയയിൽ സംഭാവന ചെയ്തത്
കൊണ്ടോ ലേഖനങ്ങൾ എഴുതിയത് കൊണ്ടോ അല്ല ഞങ്ങൾക്ക് അവസരം കിട്ടിയത്, മറിച്ച്
ഞങ്ങൾ 2 പേരും വിക്കിമാനിയയിൽ അവതരിപ്പിക്കാനായി സമർപ്പിച്ച പേപ്പറുകൾ
തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണു്.
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ വിക്കികളിൽ പ്രവർത്തിക്കുന്നവരുടെ ആഗോള
പ്രവർത്തകസംഗമം ആണു് വിക്കിമാനിയ. ഫൗണ്ടെഷന്റെ വിവിധ വിക്കികളിൽ
പ്രവർത്തിക്കുന്നവർക്ക് പുറമേ, ഇതിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും
പഠിക്കാനും ഇഷ്ടപ്പെടുന്നവരും വിക്കിമാനിയയിൽ പങ്കെടുക്കാറുണ്ടു്. ലൊകത്തിന്റെ
വിവിധ കോണുകളിലിരുന്ന് വിക്കിയിൽ സജീവമായി ഇടപെടുന്നവർക്ക് ഒത്തു ചേരാനുള്ള
പ്രധാനപ്പെട്ട വേദി കൂടിയാണു് *വിക്കിമാനിയ*.
ഒരോ വർഷവും ഒരോ രാജ്യത്താണു് വിക്കിമാനിയ നടക്കുക. 2005-ലാണു് വിക്കിമാനിയ
നടത്താൻ തുടങ്ങിയത്. ഈ വർഷം പോളണ്ടിലുള്ള ഡാൻസ്ക് എന്ന നഗരത്തിലാണു്
വിക്കിമാനിയ നടന്നതു്. കഴിഞ്ഞ വർഷം അർജന്റീനയിലുള്ള ബ്യൂണസ് ഐറീസിലാണു്
നടന്നത്. അടുത്ത വർഷം ഇസ്രായേലിലുള്ള ഹൈഫ എന്ന നഗരത്തിൽ നടക്കും.
ഞങ്ങൾ പങ്കെടുത്തതിന്റെ ഉദ്ദേശം
മലയാളം വിക്കിപീഡിയ സിഡി പുറത്തിറക്കാനുള്ള പ്രയത്നത്തിൽ പങ്കു ചേർന്നതിനാൽ
അതിനെക്കുറിച്ചുള്ള അനുഭവം, ഇങ്ങനെ വിക്കിപീഡിയ സിഡി പുറത്തിറക്കാത്ത മറ്റു്
ഭാഷക്കാരുമായി പങ്കു വെക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം.ഒപ്പം വർഷങ്ങളായി
ഇമെയിലിലൂടെ മാത്രം ബന്ധപ്പെട്ടിട്ടുള്ള പല പ്രമുഖവിക്കിമീഡിയരെ നേരിൽ കാണണം
എന്ന ആഗ്രഹവും ഉണ്ടായിരുന്നു.
മലയാളം വിക്കിപീഡിയ സിഡി നിർമ്മിക്കാൻ വേണ്ടി താൻ വികസിപ്പിച്ച എന്ന
സൊഫ്റ്റ്വെയർ പരിചയപ്പെടുത്തുക എന്നതായിരുന്നു സന്തൊഷിന്റെ ഉദ്ദേശം.
മലയാളം വിക്കിപീഡിയ സിഡി
മലയാളം വിക്കിസമൂഹം വിക്കിപീഡിയ സിഡി പുറത്തിറക്കിയതോടെ ഇന്ത്യൻ ഭാഷകളിൽ
വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളിൽ
തന്നെ *വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ* ആണു് മലയാളം. ജർമ്മൻ,
ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ ആണു് ഇതിനു് മുൻപ്
വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. ഈ സിഡി പുറത്തിറക്കാൻ മലയാളം വിക്കിസമൂഹം
നടത്തിയ കാൽവെപ്പുകളും അതിനിടയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളേയും
കുറിച്ചുള്ള കഥകൾ സന്തോഷിന്റേയും എന്റെയും ബ്ലൊഗ് പോസ്റ്റുകളിൽ
വിവരിച്ചിട്ടുണ്ടു്. അതു് ഇവിടെ നിന്ന് വായിക്കാം.
- http://thottingal.in/blog/2010/04/17/mlwikioncd/
<http://thottingal.in/blog/2010/04/17/mlwikioncd/%20>
-
http://shijualex.wordpress.com/2010/04/24/creating-malayalam-wikipedia-cd/
യാത്രയ്ക്കുള്ള തയ്യാറെടുപ്പ്
സമർപ്പിച്ച പേപ്പർ തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ഞങ്ങൾ 2 പേരും യാത്രയ്ക്കായുള്ള
തയ്യാറെടുപ്പ് തുടങ്ങി.
പക്ഷെ ഞങ്ങൾ 2 പേരും കൂടി സമർപ്പിച്ച പ്രസന്റേഷൻ ഞങ്ങളുടെ
പ്രതീക്ഷിയ്ക്കപ്പുറമായി വളരാൻ തുടങ്ങി. ഇംഗ്ലീഷ് വിക്കിപീഡിയ സി.ഡിയുടെ
പ്രൊജക്ട് തലവനായ മാർട്ടിൻ വാക്കർ, ഓപ്പൺ സിം പ്രൊജക്ട് ലീഡായ ജർമ്മൻകാരൻ
മാനുവൽ സ്നീഡർ എന്നിവർ ഞങ്ങളുമായി ഒത്ത് ചേർന്ന് 3 മണിക്കൂറോളം നീണ്ടു
നിൽക്കുന്ന ഒരു ഓഫ്ലൈൻ വിക്കിപീഡിയ വർക്ക്ഷോപ്പ് ചെയ്യാൻ ആഗ്രഹം
പ്രകടിപ്പിച്ചു. അങ്ങനെ ഞങ്ങൾ ആദ്യം സമർപ്പിച്ച പ്രസന്റേഷൻ ആകെ മാറി മറിഞ്ഞു.
ഇതിന്റെ ഒപ്പം അവസാന നിമിഷത്തിൽ വിക്കിപീഡിയ ബുക്ക് പ്രൊജക്ടിന്റെ
(പീഡിയപ്രസ്സ്) തലവൻ ഹീക്കോ ഹീസ് കൂടെ ചേർന്നതോടെ വർക്ക് ഷോപ്പിന്റെ സ്കോപ്പ്
വർദ്ധിച്ചു. ചുരുക്കത്തിൽ മലയാളം വിക്കിപീഡിയ സിഡിയെ പരിചയപ്പെടുത്താനായി ഞങ്ങൾ
സമർപ്പിച്ച 1 മണിക്കൂർ പ്രസന്റേഷൻ, 3 മണിക്കൂർ നീണ്ടു നിൽക്കുന്നതും
വിക്കിപീഡിയയുടെ എല്ലാ ഓഫ് ലൈൻ സംരംഭങ്ങളേയും ഒരുമിച്ച് കൊണ്ടു വരുന്നതുമായ 3
മണിക്കൂർ വർക്ക്ഷോപ്പ് ആയി മാറി.
വിക്കിമാനിയക്കു് പോകാനുള്ള സ്കോളർഷിപ്പ് കിട്ടിയതോടെ വിസ കിട്ടാനുള്ള
ഓട്ടമായി. ഏതാണ്ടു് 3 ആഴ്ചക്കാലം നിരവധി പേർ പല വിധത്തിൽ മുംബൈയിലുള്ള പോളിഷ്
കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായി സന്തോഷിനും എനിക്കും മറ്റു്
ചിലർക്കും ഞങ്ങൾ യാത്ര പുറപ്പെടാനിരുന്ന ദിവസം വൈകുന്നേരം പൊളണ്ടിലേക്ക്
പ്രവെശിക്കാനുള്ള വിസ കിട്ടി. സംഘാടക സമിതിയുടെ ഭാഗത്ത് നിന്നു് വിസാ
ഇൻവിറ്റേഷൻ ലെറ്റർ തരുന്നതിനു് ഉണ്ടായ കാലതാമസം മൂലവും, പോളിഷ് എംബസിയിലെ ചില
തലതിരിഞ്ഞ നയങ്ങൾ മൂലവും, ഇടയ്ക്ക് വന്ന് ചേർന്ന ഭാരത് ബന്ദും എല്ലാം കൂടി
ചേർന്ന് തമിഴ് വിക്കിപീഡിയയിൽ നിന്നുള്ള രവിക്ക് വിക്കിമാനിയയിൽ
പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടു. :(
അങ്ങനെ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് 2010 ജൂലൈ 8 ആം തീയതി അതിരാവിലെ 2
മണിക്കുള്ള ബാംഗ്ലൂരിൽ നിന്നു് ടിനു, ഞാൻ പിന്നെ വേരെ 2 പേരും
ഫ്രാൻക്ഫർട്ടിലേക്ക് യാത്രപുറപ്പെട്ടു. ഫ്രാൻക്ഫർട്ടിൽ വച്ച് സന്തോഷും
ഞങ്ങളുടെ ഒപ്പം ചേർന്നു. ഫാൻക്ഫർട്ടിൽ നിന്നു് ഡാൻസ്കിലേക്കുള്ള വിമാനം
കാത്തു നിൽക്കുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള ബെലായത്തും കൂട്ടുകാരനും പിന്നെ
നേപ്പാളി വിക്കിപീഡിയയിൽ നിന്നുള്ള രാജേഷ പാണ്ഡെ പിന്നെ വിവിധ ഭാഷക്കാരും
രാജ്യക്കാരും ആയ നിരവധി പേർ ഞങ്ങളോടൊപ്പം ചേർന്നു. ചുരുക്കത്തിൽ
ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡാൻസ്കിലേക്ക് ഞങ്ങൾ കയറിയ ഫ്ലൈറ്റ് ഒരു *വിക്കിമാനിയ
ഫ്ലൈറ്റ്* ആയിരുന്നു. :)
യാത്രയുടെ മറ്റു് സൂക്ഷ്മമായ വിവരങ്ങൾ എഴുതുന്നില്ല. ഇന്ത്യൻ വിക്കിപീഡിയർ
ഉൾപ്പെട്ട ചില പ്രധാന സംഭവങ്ങൾ മാത്രം എഴുതുന്നു.
വിക്കിമാനിയയിൽ
1. ഓഫ്ലൈൻ വിക്കിപീഡിയ കണ്ടെന്റിനെ പറ്റിയുള്ള ഞങ്ങളുടെ വർക്ക് ഷോപ്പ്
ഇപ്രാവശ്യത്തെ വിക്കിമാനിയയിൽ മലയാളം വിക്കിപിഡിയ, മലയാളം വിക്കിപീഡിയ സി.ഡി
ഇതു് രണ്ടും വമ്പിച്ച ജനശ്രദ്ധ നേടി. ഞങ്ങൾ 2 പേരും, പിന്നെ അമേരിക്ക, ജർമ്മനി
എന്നിവടങ്ങളിൽ നിന്നുള്ള 3 പേരും കൂടെ ചേർന്ന് 3 മണിക്കൂറോളം നീണ്ടു നിന്ന ഒരു
വിക്കിപീഡിയ സി.ഡി ക്രിയേഷൻ വർക്ക് ഷോപ്പ് നടത്തി.അമേരിക്കക്കാരൻ മാർട്ടിൻ
വാക്കർ ഇംഗ്ലീഷ് വിക്കിപീഡിയ സിഡി നിർമ്മിക്കാൻ നടത്തിയ പ്രയതനങ്ങളെക്കുറിച്ച്
സംസാരിച്ചു. മലയാളം വിക്കിപീഡിയ സി.ഡി നിർമ്മിക്കാൻ നടത്തിയ
പ്രയത്നത്തെക്കുറിച്ച് ഞാൻ സൂചിപ്പിച്ചു. അതിനു് ശേഷം ഓപ്പൺ സിം പ്രൊജക്ടിന്റെ
ആളായ മാനുവൽ സ്നീഡർ ഓപ്പൺ സിമ്മിനെ കുറിച്ച് സംസാരിച്ചു.
<http://3.bp.blogspot.com/_h5sqYMznD_0/TEav1nSYDMI/AAAAAAAADD0/1CMoYlVMiQo/s…>
*ടിനുവും സന്തോഷും മാർട്ടിൻ വാക്കറുമൊത്ത്*
അതിനു് ശേഷം വിക്കിപീഡിയ സിഡി നിർമ്മിക്കുന്നതിന്റെ ഡെമോ സന്തോഷ്
കാണിച്ചു. *പോളിഷ്,
ഇംഗ്ലീഷ്, ഹീബ്രു, തമിഴ്, ജാപ്പനീസ് *എന്നീ ഭാഷകളിൽ ഉള്ള വിക്കിപീഡിയ സിഡി
നിർമ്മിച്ചതിന്റെ സാമ്പിൾ കാണിച്ചു. അതെല്ലാവരും വളരെ താല്പര്യത്തോടെ കണ്ടു.
അതിനെ അടിസ്ഥാനമാക്കി ചൊദ്യങ്ങളും ഉണ്ടായി.
*ഞാൻ പഠിച്ച ഒരു പ്രധാന പാഠം*
കൂടുതൽ ആളുകൾ ഉൾപ്പെടുന്നതിനാൽ 2 ദിവസം ആയാണു് ഈ വർക്ക് ഷൊപ്പ് നടന്നത്. 2
ദിവസം മിക്കവാറും മുഴുവനുമായി ഇതിന്റെ പിറകെ പോയി. അതിനാൽ തന്നെ ആദ്യത്തെ 2
ദിവസത്തെ പങ്കെടുക്കണം എന്ന് ഞാൻ ആഗ്രഹിച്ച പല പ്രധാനപ്പെട്ട സെഷൻസും എനിക്ക്
നഷ്ടമായി.
വിക്കിമാനിയയിൽ വളരെ കാഷുവലായി ആയിരുന്നു ആളുകൾ വിവിധ സെഷൻസ് ചെയ്തിരുന്നത്.
ആദ്യമായി പോയ ഞാൻ മസിൽ പിടിച്ചാണു് ഇതൊക്കെ ചെയ്തത്. ഇനി ഇതേ പോലെയുള്ള വലിയ
പരിപാടികളിൽ കയറി തല ഇടാതെ, ചെറിയതെന്തെങ്കിലും ചെയ്ത് ബാക്കി സെഷൻസ് ഒക്കെ
അറ്റൻഡ് ചെയ്യുന്നതാണു് നല്ലത് എന്ന പാഠം പഠിച്ചു. :)
ആ വർക്ക് ഷോപ്പിൽ ഉടനീളവും അല്ലാതുള്ള വിവിധചർച്ചകളിലും മലയാളം, കേരളം എന്നിവയെ
അവിടുള്ളവർക്ക് വേണ്ട വിധത്തിൽ പരിചയപ്പെടുത്തി കൊടുക്കാൻ ഞങ്ങൾക്കായി. *ഇന്ത്യ
എന്നാൽ ഹിന്ദി എന്നാണു് എന്ന് ധരിച്ച് വച്ചിരിക്കുന്ന പലരുടേയും മിഥ്യാധാരണ
മാറ്റാൻ ഞങ്ങൾക്കായി*.
*മലയാളത്തിനും തമിഴിനും* മാത്രമേ വിക്കിമാനിയയിൽ സജീവമായ ഇടപെടലുകൾ നടത്താൻ
ആയുള്ളൂ. ബാക്കി ഇന്ത്യൻ ഭാഷകളുടെ ഒന്നും വിക്കി കമ്യൂണിറ്റി സജീവമല്ലാത്തതിനാൽ
ആ ഭാഷകളെക്കുറിച്ച് ഒരു പരാമാർശവും ഉണ്ടായില്ല. ഹിന്ദിയെ പോലെ 50കോടിയിൽ പരം
ജനങ്ങൾ സംസാരിക്കുന്ന ഒരു ഭാഷയിൽ നിന്നു് എന്തേ ഒരു മുന്നേറ്റവും
ഉണ്ടാവാത്തതെന്ന് പലരും സ്വകാര്യമായി എന്നോട് ചോദിച്ചു. പലർക്കും ഇന്ത്യയിൽ
ഇത്രയധികം ഭാഷ ഉണ്ടു് എന്ന് തന്നെ അറിയില്ലായിരുന്നു. ചുരുക്കത്തിൽ
സമ്മേളനത്തിന്റെ അവസാന ദിവസമായപ്പോഴേക്ക് പലർക്കും ഇന്ത്യയെന്നാൽ മലയാളം ആയി.
:)
2. വിക്കിപീഡിയ സി.ഡിയുടെ വിജയഗാഥ
ആദ്യത്തെ ദിവസം തന്നെ വിക്കിമീഡിയ ഫൗണ്ടേഷനിലെ പ്രമുഖരായ പലർക്കും നമ്മൾ
പുറത്തിറക്കിയ മലയാളം വിക്കിപീഡിയ സി.ഡി ഞങ്ങൾ കൈമാറി. (ഭാഗ്യത്തിനു് ടിനു
മലയാളം വിക്കിപീഡിയ സി.ഡിയുടെ കുറച്ച് കോപ്പികൾ കൊണ്ടു വന്നതിനാൽ അത് നടന്നു.
അതിനു് ടിനുവിനു് പ്രത്യേക നന്ദി.)
മലയാളം പോലെ ഒരു ഭാഷ ഇതു് ചെയ്തു എന്നതും അതിനായി സംസ്ഥാന
വിദ്യാഭ്യാസവകുപ്പുമായി മലയാളം വിക്കിസമൂഹം ബന്ധപ്പെട്ടു എന്നത് വളരെ
ആഹ്ലാദത്തോടെയാണു് വിക്കിമീഡിയ ഫൗണ്ടേഷന്റെ പല ഭാരവാഹികളും പ്രതികരിച്ചത്.
പലർക്കും* ഐടി@സ്കൂളിന്റെ പ്രവർത്തനത്തേയും, സ്കൂൾ വിക്കിയേയും* (എനിക്കുള്ള
പരിമിതമായ അറിവ് വച്ച്) ഒക്കെ പരിചയപ്പെടുത്തി കൊടുക്കാൻ എനിക്കായി.
പക്ഷെ ആദ്യത്തെ 2 ദിവസവും വിക്കിപീഡിയയുടെ സ്ഥാപകരിലൊരാളായ *ജിമ്മിവെയിൽസുമായി
* ബന്ധപ്പെടാൻ എനിക്കായില്ല. അതിനുള്ള അവസരം ഒത്തത് 3 ആമത്തെ ദിവസം പുള്ളിയുടെ
കീനോട്ട് അഡ്രസ്സിനു് തൊട്ടു മുൻപായിരുന്നു. ഇപ്രാവശ്യം ചെറിയ ഭാഷകളുടെ
വിക്കിപീഡിയ വളരേണ്ടതിന്റെ ആവശ്യകത ആയിരുന്നു പുള്ളിയുടെ പ്രസംഗത്തിലെ
പ്രധാനവിഷയം. പുള്ളിയുടെ പ്രസംഗത്തിനു് തൊട്ട് മുൻപു് ടിനുവും ഞാനും അദ്ദേഹത്തെ
പോയി കാണുകയും *നമ്മൾ പുറത്തിറക്കിയ സിഡി അദ്ദേഹത്തിനു് കൊടുക്കുകയും ചെയ്തു*.
വളരെ ആശ്ചര്യത്തോടെ നമ്മുടെ വിക്കിപീഡിയ സിഡിയുടെ കഥകൾ ചോദിച്ചറിഞ്ഞ
അദ്ദേഹം, *ഐടി@സ്കൂൾ
ഇതിനായി സഹകരിച്ചു* എന്നത് ആഹ്ലാദത്തോടെ കേട്ടിരുന്നു. മലയാളം
സർവ്വവിജ്ഞാനകോശം വിക്കിപീഡിയയിൽ ആക്കുന്ന കാര്യത്തെ കുറിച്ചും ചോദിച്ചു. 2008
ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫ്രീ സോഫ്റ്റ്വെയർ കോൺഫറൻസിൽ
സംബന്ധിധിച്ച ഓർമ്മകൾ അദ്ദേഹം അയവിറക്കുകയും ചെയ്തു.
അതിനു് ശെഷം സിഡി കൈമാറിയതിൽ സന്തൊഷം രെഖപ്പെടുത്തിയ ജിമ്മി, ഇന്ന് തന്റെ
പ്രസംഗത്തിലെ ഒരു പ്രധാന വിഷയം ഇതായിരിക്കും എന്ന് ഞങ്ങളൊട് സൂചിപ്പിച്ചു.
അതിനു് ശെഷം തന്റെ പ്രസംഗം തുടങ്ങിയ ജിമ്മി, ചെറുവിക്കിപീഡിയകളെക്കുറിച്ച്
തനിക്കുള്ള പ്രതീക്ഷ എന്താണെന്ന് ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള
വിക്കിപീഡിയരുമായുള്ള സംഭാഷണങ്ങൾ വിവരിച്ച് സംസാരിച്ചു. അതിനു് ശെഷം
വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വിക്കിപീഡിയകൾ
നടത്തേണ്ടുന്ന ശ്രമം വിവരിക്കാൻ തുടങ്ങിയപ്പോൾ നമ്മുടെ സിഡി
കൈയ്യിലെടുത്തു. *“എനിക്ക്
ഈ വിഷയത്തിൽ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു
വെക്കാൻ സന്തോഷമുണ്ടു്”* എന്ന് പറഞ്ഞ് നമ്മുടെ സിഡി ഉയർത്തിക്കാട്ടി മലയാളം
വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം
സംസ്ഥാനവിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച വിവരവും പുറത്തു വിട്ടു. ജിമ്മി
വെയിൽസ് നമ്മുടെ മലയാളം സിഡി ഉയർത്തിക്കാട്ടി അതിന്റെ വിശദാംശങ്ങൾ
വിവരിക്കുന്ന ഫോട്ടോ ഇതാ ഇവിടെ.
<http://upload.wikimedia.org/wikipedia/commons/4/4d/2010-07-11-gdansk-by-Ral…>
*ജിമ്മി വെയിൽസ് മലയാളം വിക്കിപീഡിയ സിഡിയെ വിക്കിമാനിയയിൽ
പരിചയപ്പെടുത്തുന്നു.*
അവിടെ കൂടിയിരുന്നവർ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാർത്തയെ
സ്വീകരിച്ചു. പലരും ജിമ്മി സിഡി പിടിച്ച് നിൽക്കുന്ന ഫൊട്ടോ എടുക്കാനായി
വേദിയുടെ മുന്നിലേക്ക് വന്നു. :) :)
ജിമ്മിയുടെ പ്രസംഗത്തിനു് ശേഷം നിരവധി പേർ ഞങ്ങളൊട് ഇതിന്റെ വിശദാംശങ്ങൾ
അന്വേഷിച്ചറിഞ്ഞു.
3. ഗെരാർഡിനെ കണ്ടത്
വിക്കിമീഡിയയുടെ ഇന്ത്യാ മെയിലിങ്ങ് ലിസ്റ്റ് പിന്തുടരുന്നവർക്ക് ഗെരാർഡ് എന്ന
യൂറോപ്യൻ വിക്കിപ്രവർത്തകൻ ഇന്ത്യൻ ഭാഷകളിലുള്ള വിക്കികളിൽ നടത്തുന്ന
പ്രവർത്തകനെക്കുറിച്ച് അറിയാമെന്ന് കരുതുന്നു. അദ്ദെഹത്തെ കാണാനും
പരിചയപ്പെടാനും കഴിഞ്ഞത് സന്തോഷം തരുന്ന ഒന്നായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള
ഒരു പടം ഇവിടെ.
<http://2.bp.blogspot.com/_h5sqYMznD_0/TEavL_B-wbI/AAAAAAAADDM/4YDhWVz7bQM/s…>
* ഗെരാർഡ് സന്തോഷിനോടൊപ്പം*
4. സീബ്രാന്റിനെ കണ്ടത്
സീബ്രാന്റ് എന്ന യൂറോപ്യൻ വിക്കിപീഡിയൻ മലയാളം വിക്കിപ്രവർത്തകരിൽ പലർക്കും
സുപരിചിതനാണു്. വിക്കിയുടെയുടേയും, വിക്കിയുമായി ബന്ധപ്പെട്ട വിവിധ
സോഫ്റ്റ്വെയറുകളുടേയും സമ്പർക്കമുഖം വിവിധ ലോകഭാഷകളിലേക്ക്
പരിഭാഷപ്പെടുത്തുന്ന വമ്പൻ പരിഭാഷാപദ്ധതിയായ ട്രാൻസ്ലേറ്റ് വിക്കിയുടെ
ചുക്കാൻ പിടിക്കുന്ന ആളാണു് അദ്ദേഹം. സന്തോഷ് വികസിപ്പെച്ചെടുത്ത Wiki2CD
സോഫ്റ്റ്വെയർ അദ്ദെഹം സൂക്ഷമമായി വിലയിരുത്തുകയും മെച്ചപ്പെടുത്താനുള്ള
അഭിപ്രായങ്ങൾ സന്തോഷിനെ അറിയിക്കുകയും ചെയ്തു. അതിന്റെ ഒപ്പം Wiki2CD
സോഫ്റ്റ്വെയർ ട്രാൻസലെറ്റ് വിക്കിയിലേക്ക് ചേർക്കാനുള്ള സാദ്ധ്യതകളെപറ്റിയും
അദ്ദേഹം ആരാഞ്ഞു. അദ്ദേഹത്തിന്റെ പടം ഇവിടെ.
<http://1.bp.blogspot.com/_h5sqYMznD_0/TEavZ5I1YfI/AAAAAAAADDU/c4SEQWK7g1M/s…>
*സീബ്രാന്റ്*
5. കാരി ബാസ്സിനെ കണ്ടത്
വിവിധ ഭാഷളിലുള്ള വിക്കിമീഡിയരും വിക്കിമീഡിയ ഫൗണ്ടെഷനുമായുള്ള ബന്ധത്തിനു്
സഹായിക്കുന്ന ആളാണു് കാരി ബാസ്സ്. വളരെ നാളുകളായി അദ്ദേഹത്തെ വിക്കിമീഡിയ
ഇന്ത്യ മെയിലിങ്ങ് ലിസ്റ്റ് വഴി അറിയാം. അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും
സന്തോഷമുള്ള കാര്യമാണു്.
<http://1.bp.blogspot.com/_h5sqYMznD_0/TEavfNcMyXI/AAAAAAAADDc/a7QtxFqB-PM/s…>
* കാരി ബാസ്സ്*
6. എറിക്ക്
എല്ലാ വിക്കിസംരംഭങ്ങളുടേയും സ്ഥിതിവിവരക്കണക്ക് മാസാമാസം തയ്യാറാക്കുന്നതിനു്
നേതൃത്വം കൊടുക്കുന്ന ആളാണു് . ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളുടെ
സ്ഥിതിവിവരക്കണക്ക് അദ്ദേഹം തയ്യാറാക്കുന്നതിന്റെ ഒരു സബ്സെറ്റ് മാത്രമാണു്.
ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളുടെ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുന്നതുമായി
ബന്ധപ്പെട്ട് പലപ്പോഴും അദ്ദെഹവുമായി ബന്ധപ്പെടെണ്ടി വന്നിട്ടുണ്ടു്.
ഇപ്പോഴാണു് നേരിട്ട് കാണാനും സംസാരിക്കാനും അവരമുണ്ടായത്.
<http://3.bp.blogspot.com/_h5sqYMznD_0/TEavjxXTr5I/AAAAAAAADDk/jjry7ie_MVU/s…>
*എറിക്ക്*
7. മയൂരനാഥൻ
തമിഴ് വിക്കിപീഡിയ തുടങ്ങിയത് മയൂരനാഥനാണു്. വളരെ നാളുകളായി കാണണം എന്ന് ഞാൻ
ആശിച്ച ആൾ. ശ്രീലങ്കൻ തമിഴനാണു്. കഴിഞ്ഞ 17 വർഷമായി യു.എ.ഇയിൽ ജൊലി
ചെയ്യുന്നു.
<http://2.bp.blogspot.com/_h5sqYMznD_0/TEavolN_RiI/AAAAAAAADDs/qbIOuc4MYh0/s…>
*മയൂരനാഥൻ*
8. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിക്കിമീഡിയർ
<http://4.bp.blogspot.com/_h5sqYMznD_0/TEawiffuETI/AAAAAAAADD8/dGbsobK7B0I/s…>
* ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് വിക്കിമാനിയയിൽ പങ്കെടുത്തവർ *
വിക്കിമാനിയയുടെ നടത്തിപ്പ്
കോൺഫറൻസിൽ വിവിധ സെഷൻസ് നടത്തിയ വിധം, പരിപാടിയുടെ ഓഡിയോ വീഡിയോ സ്ട്രീമിങ്ങ്
എന്നിവ വിക്കിമാനിയയിൽ* വളരെ നന്നായി കൈകാര്യം* ചെയ്തു. പക്ഷെ താമസം, ഭക്ഷണം,
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ അന്താരാഷ്ട്ര വിക്കിമീഡിയരെ സംഘാടക സമിതി
കൈകാര്യം ചെയ്ത വിധം എന്നിവ വളരെ മൊശമായിരുന്നു. യൂറോപ്പിൽ നിന്ന് വന്നവർക്ക്
ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. യൂറോപ്യൻ കോൺഫറൻസ് ആയിരുന്നെങ്കിൽ ഒരു
പരാതിയും ഇല്ലാതെ കാര്യങ്ങൾ നടന്നേനെ. പക്ഷെ ബാക്കി രാജ്യങ്ങളിൽ നിന്ന്
വന്നവർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. പലപ്പോഴും പരാതിപ്പെടാൻ
പോലും ആളില്ല എന്ന സ്ഥിതിയായിരുന്നു. ഈ സമയത്തൊക്കെ *കാരിയുടെ
സാന്നിദ്ധ്യംഞങ്ങളെ സഹായിച്ചു*. കാരിയെ പോലുള്ള പ്രവർത്തകർ വിക്കിമീഡിയ
ഫൗണ്ടെഷനു മുതൽകൂട്ട് ആണു് എന്നതിനു് യാതൊരു സംശയവും ഇല്ല.
എല്ലാം പങ്കു വെച്ചുള്ള സന്നദ്ധ പ്രവർത്തനം ആയതിനാൽ ആരും എവിടേയും
പരാതിപ്പെടാനൊന്നും പോയില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിക്കിമീഡിയരെ എല്ലാം
കൂടി ഒരുമിച്ചു കാണാൻ സാധിച്ചു എന്നത് തന്നെ വലിയ കാര്യം ആയിരുന്നു. അടുത്ത
വർഷം ഇസ്രായെലിൽ വീണ്ടും കാണാം എന്ന ആശയോടെ എല്ലാവരും ഡാൻസ്കിൽ നിന്നു് വിട
പറഞ്ഞു.