നാരായം Vs ULS എന്ന നിലയിലേക്കാണു് മലയാളം വിക്കിപ്പീഡിയയിലെ ചര്‍ച്ചകള്‍
മുന്നേറുന്നതു്. മലയാളം വിക്കി കമ്മ്യൂണിറ്റിയില്‍ നിന്നു് വന്ന വളരെ മികച്ച
ഒരു ടൂളാണു് നാരായം. വിവിധ IMEകള്‍ ഒരുമിച്ചുനല്‍കുന്ന സംവിധാനം. അതിന്റെ
ഡവലപ്പറായ ജുനൈദിനു് തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യം. അതിനെ
നശിപ്പിച്ചു എന്നാണു് വാദം.
ULS വന്നാലും വന്നില്ലെങ്കിലും എനിക്കൊന്നുമില്ല. എന്നാല്‍ ഇത്ര വിവാദമായ
ulsനെക്കുറിച്ചു് മീഡിയവിക്കിയില്‍ നിന്നു് വായിച്ചിടത്തോളം അതു് നാരായം പോലെ
മറ്റൊരു പദ്ധതിയല്ല. നാരായത്തിന്റെ ആശയം uls കടംകൊണ്ടിട്ടുണ്ടു്. ആശയങ്ങള്‍
അങ്ങനെയാണു്. പ്രത്യേകിച്ചു് മേന്മയുള്ള ആശയങ്ങളാണെങ്കില്‍ അവ ധാരാളംപേര്‍
കടംകൊള്ളും. നാരായം ഇല്ലാതാവുകയല്ല, നാരായം യുഎല്‍എസിന്റെ ഭാഗമായി മാറുകയാണു്
ചെയ്തതു്.
നാരായം മാറ്റി പകരം uls കൊണ്ടുവരുന്നു എന്നുപറയുമ്പോള്‍ ulsനു് ആ ഒരൊറ്റ
ഫങ്ഷനാലിറ്റിയേ ഉള്ളൂന്നു് തോന്നും. ഇന്റര്വിക്കി ഹൈപ്പര്‍ലിങ്ക്സ് അടക്കം
സെമാന്റിക് ഡേറ്റാ കണ്സോളിഡേഷന് കൊണ്ടുവരുന്ന സംവിധാനമാണു് യുഎല്‍എസ്
എന്നാണു് എനിക്കു് വായിച്ചിട്ടു മനസ്സിലായതു്. ഇംഗ്ലീഷ് വിക്കിയിലുള്ള ഒരു
ലേഖനം പ്രാദേശികഭാഷാവിക്കിയില് കൂടി തുടങ്ങാന്‍ ഉപയോക്താക്കളെ
പ്രേരിപ്പിക്കുന്ന നിലയില്‍ മെഷീന് ട്രാന്സ്ലേഷന് സൌകര്യമടക്കം, അതിന്റെ
ആലോചനകളിലുണ്ടു്. നിലവില്‍ ഗൂഗിള്‍ പോലും ട്രാന്‍സ്ലേറ്റ് ചെയ്യാവുന്ന
ഭാഷകളുടെ പട്ടികയില്‍ വളരെയധികം ഭാഷകളെ (മലയാളമടക്കം) ഒഴിവാക്കിയിട്ടുണ്ടു്.
അവയ്ക്കൊക്കെ ഈ സൌകര്യം കിട്ടുന്നതു്, എന്നില്‍ വളരെ excitement
ഉണര്‍ത്തുന്നു. അഥീന എന്ന proposed Ux ഒക്കെ കണ്ടാല്‍ കൊതിവരും. IME, webfonts
തുടങ്ങിയ സൌകര്യങ്ങളും അതിന്റെ ഭാഗമാവുകയാണു്. ഫോണ്ടില്ലാത്ത സിസ്റ്റങ്ങളില്‍
നിന്നു് വിക്കി ആക്സസ് ചെയ്യുമ്പോള്‍ ഫോണ്ടു് കാണിക്കാനുള്ള സംവിധാനമാണു്
വെബ്ഫോണ്ട്സ്. അതില്‍ മലയാളത്തില്‍ മീര എന്ന ഫോണ്ടു് പാടില്ലെന്നാണു്
പിടിവാശി. ഞങ്ങളുടെ സിസ്റ്റത്തില്‍ ഞങ്ങള്‍ പഴയ മീര മാത്രമേ സൂക്ഷിക്കൂ
എന്നും. തമിഴില്‍ വെബ്ഫോണ്ട്സ് പ്രശ്നമാകുന്നതിന്റെ സാഹചര്യം സുവ്യക്തമാണു്.
കൊള്ളാവുന്ന സ്വതന്ത്ര തമിഴ് യൂണിക്കോഡ് ഫോണ്ട് ഇല്ലാത്തതാണു് പ്രശ്നം.
എന്നാല്‍ മലയാളത്തിലെ പ്രശ്നം വലിപ്പം കുറഞ്ഞ ഫോര്‍ക്ക്ഡ് ഫോണ്ടു് അവരവരുടെ
സിസ്റ്റത്തില്‍ നിന്നു മാറ്റാന്‍ തയ്യാറാവാത്തതും. ഡെവലപ്പര്‍ തുമ്പികള്ക്കു്
CVയില്‍ ചേര്‍ക്കാനുള്ള കല്ലാണു് uls എന്നാണു് ആരോപണം.
പുതുതായി വരുന്ന ഏതുകാര്യത്തിനും ബഗ്ഗുകളുണ്ടാവുക സ്വാഭാവികം. അതു
പരിഹരിക്കാന്‍ ഇടപെടുകയാണു് വേണ്ടതു്. അതല്ലാതെ അതിനെ കുത്തിമലര്ത്താനാണു്
വാജ്ഞ. ആറുമാസം മുമ്പേ ട്രാന്‍സ്ലേറ്റ് വിക്കിയിലും വിക്കിഡേറ്റയിലും ഇതു്
പരീക്ഷണാര്‍ത്ഥം ലഭ്യമാക്കിയിരുന്നു. മീഡിയവിക്കിയില്‍ ഇതുസംബന്ധിച്ച
അനൌണ്സ്മെന്റ് ഉണ്ടായിരുന്നു. ടെസ്റ്റിങ്ങിനു് വോളന്റിയര്‍മാരെ
ക്ഷണിച്ചിരുന്നു. അന്നൊന്നും ഇതു് ടെസ്റ്റ് ചെയ്തു് ബഗ് ഫിക്സ് ചെയ്യാന്‍
മുതിരാതെയിരുന്നവര് ഇന്നു് ഇവര്‍ ബീറ്റാ റോളൌട്ട് എന്തുകൊണ്ടു് ചെയ്തില്ല
എന്നുചോദിക്കുന്നതു് വിചിത്രമെന്നേ പറയേണ്ടൂ. അഞ്ചുഘട്ടമായാണു് പല
ഭാഷാവിക്കികളില്‍ ഇതു് കൊണ്ടുവരുന്നതു്. നിലവില്‍ മൂന്നുഘട്ടം
കഴിഞ്ഞപ്പോഴേക്കും 130ലധികം വിക്കികളില്‍ ഇതുവന്നുകഴിഞ്ഞു. ഇംഗ്ലീഷില്‍ ജൂലായ്
രണ്ടിനെത്തും.
ബഗ് ഫയല്‍ ചെയ്യുന്നയാള്‍ ഗ്യാലറിയിലിരുന്നു് കളികാണുകയാണെന്നു് പറയുന്നതു് ഒരു
വകയാണു്. ഗ്യാലറിയിലിരുന്നും ബഗ് ഫയല്‍ ചെയ്യുന്നവരുണ്ടു്, ഒരു ബഗ് പോലും
ഫയല്‍ ചെയ്യാതെ വിക്കിപ്രവര്‍ത്തനം അവസാനിപ്പിക്കുന്നവരുമുണ്ടു്. ഇതിനെയെല്ലാം
എന്നിട്ടു് അനാവശ്യമായി എസ്എംസിയിലേക്കു് കൂട്ടിക്കെട്ടുകയാണു്.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് ഇതിലൊക്കെ എന്താണു കാര്യം? എത്രയോ
സംഘടനകള്‍ പോലെ സ്വതന്ത്ര സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു
സംഘടന മാത്രമാണതു്. ഫലമുള്ള മാവായതുകൊണ്ടു് കല്ലേറുകിട്ടുന്നു. ആകട്ടെ.
സ്പേസും എടിപിഎസും ഡിഎകെഎഫും പോലെ കേരളത്തില്‍ തന്നെ ഈ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന വേറെയാളുകളുമുണ്ടു്. ഇവര്‍ക്കൊന്നുമില്ലാത്ത താത്പര്യം
എസ്എംസിക്കു് സവിശേഷമായി മലയാളം വിക്കിയിലുണ്ടാവേണ്ട കാര്യമെന്താണു്? വെറുതെ
അവരെ ചൊറിയുക എന്നതുമാത്രമാണോ കാര്യം? അതോ എസ്എംസിയുടെ പ്രോജക്റ്റ് ലീഡ്
വിക്കിയില്‍ പണിയെടുക്കുന്നതാണോ കണ്ണുകടി?
i have had provided the screen shots. Meera's size had increased
considerably than that of the old releases. Meera's aesthetic quality lies
in the fact that, it is a geometric font. The ratio of increase in ascent,
descent and em size is 560:440:1000 (old version) to 1434:614:2048 (version
5.0.1).
Consider it with the em size of Anjali, Rachana and Raghumalayalam managed
by SMC. All three has an aspect ratio of 1638:410:2048. Cibu maintains
another version of Anjali in which, he had broken many of its stacked
forms. It too runs the same ratio. Some of the English fonts follow the
same ratio, while some other follow the ratio, 800:200:1000. It varies from
font to font and the ratio has something to do with vector to raster
conversion as well.
The apparent size difference for these fonts wrt Meera is because of their
higher ascent size. If Meera too follow the suite, it will break the
geometric proportion of Meera. You could see that there is no difference in
em size between the fonts, as if now. So technically speaking, all popular
libre fonts for unicode malayalam maintains the same size.
If Meera increases its ascent too, without touching on the other two
elements, it might well look like the other three fonts. Otherwise, to
maintain Meera's ratio, we should increase the em size as well. That would
be detrimental to many a websites running on Meera.
Adjusting the apparent difference with CSS is not a good idea, since it
might change with all of the fonts unless, the value is font specific. In a
deployment of this magnitude, providing font specific sizes is not that
easy. But if somebody is that much aggrieved, they could file a bug to
specify that, if Meera is the font to be displayed, the em size should be
110% of the natural size.
What i tried to say was that, meera though legible is still small, when
compared to anjali old lipi in its visual appeal, but only because, Meera
is more round which is the traditional way, we are being taught to write
Malayalam. When you say, it is tiny, you do not state the fact that, you
are using Junaid's fork, where in, he brought atomic chillus while SMC held
back. He did it with old meera which had a smaller size. Now atomic chillus
are there in upstream release for the past one year. Not just font, any
piece of code would be better off with upstream releases in most of the
cases and not with its forked forms.
And if there is a higher conspiracy, so be it.