തമിഴ് വിക്കിപീഡിയ ആഗസ്റ്റ് 17നു 15,000 ലേഖനം എന്ന നാഴികക്കല്ല്
പിന്നിട്ടു. ഈ സമയത്തു അവര്‍ അതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുകയുണ്ടായി.
ചര്‍ച്ചയില്‍ അഭിപ്രായം പ്രകടിപ്പിച്ച് 2 ഉപയോക്താക്കളുടെ അഭിപ്രായവും
അതിന്റെ ഏകദേശ മലയാള പരിഭാഷയും ഇവിടെ പൊസ്റ്റുന്നു. മലയാളം വിക്കിയെ
അവരുടെ സംവാദങ്ങളില്‍ പരാമര്‍ശിക്കുന്ന കാര്യം ആയതു കൊണ്ട് ഈ വാര്‍ത്ത
മലയാളം വിക്കിയുടെ നിലവാരത്തെകുറിച്ചും ഇനിയുള്ള വളര്‍ച്ച
എങ്ങയെയായിരിക്കണം എന്നും ചിന്തിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കട്ടെ.
'''തമിഴ് വിക്കിയില്‍ നടന്ന സംവാദം'''
5,000 கட்டுரைகளை எட்ட இருக்கின்றோம்
ഒറിജിനല്‍ ഇവിടെ കാണാം:
http://ta.wikipedia.org/wiki/%E0%AE%B5%E0%AE%BF%E0%AE%95%E0%AF%8D%E0%AE%95%…
'''അതിന്റെ ഏകദേശ മലയാള പരിഭാഷ'''
2007 നവമ്പര്‍ 7ന് തമിഴ് വിക്കിയില്‍ 12000 ലേഖനങ്ങള്‍ ഉണ്ടായിരുന്നത്
ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അത് 15000 ആയി വര്‍ദ്ധിച്ചേക്കാം .
എന്നാലും ഇക്കാര്യത്തില്‍ നമ്മുടെ വളര്‍ച്ച സാവധാനത്തിലാണെന്ന് പറയാതെ
വയ്യ . തമിഴ് വിക്കിയില്‍ എഴുത്ത് നിര്‍ത്തി പോകുന്നവരേക്കാളും പുതിയ
എഴുത്തുകാരെ ആകര്‍ഷിക്കാനും , അങ്ങനെ കടന്നുവരുന്നവരെക്കൊണ്ട്
പരമാവധി എഴുതുന്ന ലേഖനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും
ശ്രമിക്കേണ്ടതുണ്ട് . മലയാളം വിക്കിയില്‍ ഏതാണ്ട് അമ്പതോളം
ലേഖനങ്ങള്‍ പ്രത്യേക ലേഖനങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട് . കൂടാതെ
അവയെല്ലാം 80 - 100 കിലോ ബൈറ്റ് അളവില്‍ നീണ്ട ലേഖനങ്ങളായും കാണുന്നു.
ഉള്ളടക്കങ്ങളുടെ സവിശേഷ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കിലും
എഴുത്തിന്റെ ശൈലിയുടെ പ്രത്യേകത എന്തെന്ന് മനസ്സിലായിട്ടില്ല. പൊതുവെ
പറഞ്ഞാല്‍ മലയാളവും സമീപകാലമായി ഹിന്ദിയും നല്ല നിലയില്‍ മുന്നേറി
വരുന്നത് കാണാന്‍ കഴിയും. ഇത് വരെയും തമിഴ് വിക്കിയുടെ വളര്‍ച്ച
അഭിമാനാര്‍ഹമാണ് . തങ്ങളുടേതായ സംഭാവന നല്കി ഇതിനെ പോഷിപ്പിച്ച
എല്ലാവര്ക്കും അഭിമാനിക്കാന്‍ വകയുണ്ട് . അടുത്ത വര്‍ഷം 50 kb ഉള്ള
100ഓളം പ്രത്യേക ലേഖനങ്ങളടക്കം 7,000 മോ കഴിയുമെങ്കില്‍ 10,000 മോ
ആയി ലേഖനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് എനിക്കാഗ്രഹമുണ്ട് .
--செல்வா 15:02, 16 ஆகஸ்ட் 2008 (UTC)
ശെല്‍വ പറഞ്ഞത് ശരിയാണ് . തമിഴ് വിക്കിപീഡിയ തുടങ്ങിയിട്ട് ഇപ്പോള്‍
അഞ്ച് വര്‍ഷങ്ങള്‍ ആയി . ലേഖനങ്ങളുടെ എണ്ണം പതിനഞ്ചായിരത്തോടടുക്കുന്നു .
അതായത് വര്‍ഷത്തില്‍ ശരാശരി മൂവായിരം ലേഖനങ്ങള്‍ . കഴിഞ്ഞ നവമ്പര്‍
മുതല്‍ ഇന്ന് വരെ പത്ത് മാസത്തില്‍ എഴുതപ്പെട്ട മൂവായിരം ലേഖനങ്ങള്‍
ശരാശരിയിലും കൂടുതലാണെങ്കിലും നാം പ്രാപിക്കേണ്ടിയിരുന്ന പുരോഗതി
കണക്കിലെടുക്കുമ്പോള്‍ വേഗത പോര എന്ന് പറയേണ്ടി വരും . ശെല്‍വ
ചൂണ്ടിക്കാട്ടിയത് പോലെ മലയാളം വിക്കി പല തുറകളില്‍ വളരെ നന്നായി
മുന്നേറി വരുന്നു . ഗണ്യമായ അളവില്‍ അവര്‍ നീണ്ട ലേഖനങ്ങള്‍ എഴുതി
വരുന്നു . മലയാളം വിക്കിയില്‍ 'Depth' 117 ഉള്ളപ്പോള്‍ തമിഴിന്റെ
depth വെറും 20 മാത്രമാണ് . ഇത് മലയാളം വിക്കിയില്‍ സംഭാവന
നല്‍കുന്നവരുടെ ആര്ജ്ജവത്തെയാണോ കാണിക്കുന്നത് എന്നെനിക്കറിയില്ല .
ഏതായാലും വരും വര്‍ഷങ്ങളില്‍ തമിഴ് വിക്കിയില്‍ ലേഖനങ്ങളുടെ
സൃഷ്ടിപരമായ വേഗത വര്‍ദ്ധിപ്പിച്ചേ മതിയാവൂ --.மயூரநாதன் 16:09, 16
ஆகஸ்ட் 2008 (UTC)
----
ഏതൊക്കെ പരാമീറ്റര്‍ വച്ച് അളന്നാലും മറ്റ് ഏതൊരു ഇന്ത്യന്‍
ഭാഷാവിക്കിയേക്കാള് വളരെ ഉയരെയാണു ഗുണനിലവാരത്തിന്റെ കാര്യത്തില്‍
നമ്മുടെ സ്ഥാനം. ആ ഗുണനിലവാരം തന്നെയാണു മലയാളം വിക്കിയെക്കുറിച്ച്
പരാമര്‍ശിക്കുവാന്‍ തമിഴ് വിക്കിക്കാരെ ഇപ്പോള്‍ പ്രേരിപ്പിച്ചതു.
വിക്കിയിലെ ആക്ടിവ്സം അളക്കുന്ന പരാമീറ്റര്‍ ആയ '''പേജ് ഡെപ്ത്ത്''' അതു
കൊണ്ടാണു മലയാളം വിക്കിക്കു ഏറ്റവും കൂടുതല്‍ ഉയര്‍ന്നു നില്ക്കുന്നതും
അതു അവിടെ പ്രത്യേക പരാമര്ശവിഷയമായതും. പേജ് ഡെപ്ത്തിന്റെ
കാര്യത്തില്നമുക്കു അഭിമാനം കൊള്ളാന്‍ ഒരു അപ്ഡേറ്റ് കൂടി. ലോകത്തുള്ള
എല്ലാ ഭാഷകളിലേയും സജീവമായ വിക്കിപീഡിയകള്‍ (കുറഞ്ഞതു 1000ലേഖനം എങ്കിലും
ഉള്ള വിക്കിപീഡിയകള്‍) എടുത്താല്‍ മൂന്നാം സ്ഥാനമാണു നമ്മുടെ ഭാഷയ്ക്കു.
അതായതു ഇംഗ്ലീഷും, ഹീബ്രു ഭാഷയും കഴിഞ്ഞാാല്‍ ഏറ്റവും അധികം പേജ്
ഡെപ്ത്ത് ഉള്ള വിക്കിപീഡിയ മലയാളം വിക്കിപീഡിയ. അതിനു പുറമേ:
*ഏറ്റവും അധികം ആക്ടീവ് യൂസേര്‍സ് ഉള്ള ഇന്ത്യന്‍ വിക്കിപീഡിയ (ഈ അടുത്ത്
വരെ ഏറ്റവും അധികം രെജിസ്റ്റേറ്ഡ് യൂസേര്സും നമ്മുടെ
വിക്കിയിലായിരുന്നു)
*ഒരു ലെഖനത്തില്‍ ഏറ്റവും അധികം എഡിറ്റ് നടക്കുന്ന ഇന്ത്യന്‍ വിക്കിപീഡിയ
*ഏറ്റവും അധികം ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ വിക്കിപീഡിയ
*100 ബൈറ്റ്സു മേല്‍ വലിപ്പം ഉള്ള 50നു മേല്‍ ലേഖനം ഉള്ള ഏക ഇന്ത്യന്‍ വിക്കിപീഡിയ
ഇങ്നഗ്നെ നമുക്കു അഭിമാനിക്കാവുന്ന നിരവധി പ്രത്യേകതകള്‍ നമ്മുടെ മലയാളം
ഭാഷയിലെ ഈ കൊച്ചു വിക്കിക്കു ഉണ്ട്.
ഇത്തരുണത്തില്‍ എനിക്കു ഒന്നേ പറയാനുള്ളൂ. ലേഖനത്തിന്റെ എണ്ണത്തിന്റെ
കാര്യത്തില്‍ നമുക്കു ഒരു വിക്കിപീഡിയയോടും മത്സരിക്കെണ്ട കാര്യമില്ല. ആ
മത്സരം അര്‍ത്ഥശൂന്യവുമാണു. നമ്മള് എഴുതുന്നതൊക്കെ വായിക്കപ്പെടണം
എന്നും, അതു ആളുകള്‍ക്ക് ശരിക്കും ഒരു വിജ്ഞാനകോശ ലേഖനമായി ഉപകാരപ്പെടണം
എന്ന ഉദ്ഡേശത്തോടും കൂടി മാത്രമായിരിക്കണം നമ്മള് ലേഖനം എഴുതുന്നതു.
അതിനു എഴുതുന്ന എല്ലാ ലേഖനങ്ങളുടേയും ഗുണനിലവാരം ഇനിയും വര്‍ദ്ധിപ്പിച്ചേ
പറ്റൂ. കൂടുതല്‍ ആളുകള്‍ വിക്കിയിലേക്കു വരണം. കൂടുതല്‍ ആലുകള്‍
വിക്കിയിലെത്തുമ്പോള്‍, കൂടുതലാളുകള്‍ വിക്കിയിലെ ഓരോ ലേഖനന്ത്തിലും
കൈവെക്കുമ്പോള്‍ ലേഖനഗ്ങള്‍ കൂടുതല്‍ നന്നാവുന്നു.
വിക്കിയിലെ ഗുണനിലവാരം കൂടുതല്‍ കൂട്ടുന്നതിന്റെ ആദ്യ പടിയായി
Special:ShortPages എന്ന താളില്‍ കാണൂന്ന നാനാര്‍ത്ഥങ്ങള്‍ അല്ലാത്ത
ലേഖനങ്ങള്‍ വിപുലീകരിക്കുന്നതിനു ശ്രമിക്കുന്നതു നന്നായിരിക്കും. അതേപോലെ
Special:WithoutInterwiki, Special:DeadendPages ഇതിലൊക്കെ നമ്മുടെ
പ്രത്യേക ശ്രദ്ധപതിയേണ്ട താളുകള്‍ കാണാം.
ഷിജു
ഈ വീഡിയൊ.. റീ ഡയരക്ട് ലിങ്കുകള്‍ കൊടുക്കുന്നതാണ് കാണിക്കുന്നത്..
അതു പോലെ മറ്റൊരു സംശയം.
1. ലേഖനം ഇല്ലാത്ത ഒരു വാക്ക് തിരയുമ്പോള്‍ അതിനോട് സാമ്യമുള്ള ലേഖനങ്ങള്‍ താഴെ
കാണിക്കുന്നു.. പക്ഷേ, ലേഖനത്തിന്റെ തലക്കെട്ടില്‍ സാമ്യമുള്ളത്
കാണിക്കുന്നില്ല, പക്ഷേ ഉള്ളടക്കത്തില്‍ സാമ്യമുള്ളതേ കാണിക്കുന്നുള്ളു..
2. എല്ലാവരോട് മായി ചോദിക്കാന്‍ ഗ്രൂപ്പിലേക്കയക്കുന്നു..
3. wikiml-l(a)lists.wikimedia.org ഒരു ഗ്രൂപ്പ് മെയില്‍ വിലാസമാണോ? ഇതില്‍
മെയില്‍ അയച്ചാല്‍ എല്ലാവര്ക്കും കിട്ടുന്നുണ്ടോ? അപ്പോ, ഈ
helpwiki(a)googlegroups.com>, നിര്‍ത്തലാക്കിയോ/
നന്ദി...
രമേശ്...
21 August 2008 5:51 PM ന്, Anoop <anoop.ind(a)gmail.com> എഴുതി:
> ഉത്തരങ്ങള്‍
> 1. സാമ്യമുള്ള രണ്ട് ലേഖനങ്ങള്‍ പ്രത്യേകിച്ചും ഒരേ തലക്കെട്ടോടുകൂടി
> ഉള്ളവയാണെങ്കില്‍ നാനാര്‍ത്ഥത്താളുകള്‍ ഉണ്ടാക്കണം.
> 2. അതാണു നല്ലതെന്നു തോന്നുന്നു. മറ്റുള്ളവരുടെയും അഭിപ്രായം ഇക്കാര്യത്തില്‍
> അറിയാന്‍ താല്പര്യമുണ്ട്.
> 3. ജഗതി എന്ന വാക്കുള്പ്പെടുത്തി ഒരു പുതിയ ലേഖനം വരികയാണെങ്കില്‍
> (ഉദാഹരണമായി ജഗതി എന്ന പേരോടു കൂടി ശ്രീകുമാര്‍ അല്ലാതെ ഒരു ചലച്ചിത്ര നടന്
> കൂടെ) അത് നാനാര്ത്ഥതാളില് മാനുവല്‍ ആയി ഉള്‍പ്പെടുത്തണം.
> നാനാര്‍ത്ഥത്താളുകള്‍ സൃഷ്ടിക്കുന്നതിനു ഈ വീഡിയോ<http://shijualexonline.googlepages.com/redirect.htm>കൂടുതല്‍ ഉപകരിക്കുമെന്ന് കരുതുന്നു.
> അനൂപ്
>
>
> 2008/8/21 Rameshng <rameshng(a)gmail.com>
>
>> വലിയപറമ്പ് എന്ന പേജ് ആദ്യമേ ഉണ്ടായിരുന്നു.. ഞാന്‍ ഒരബദ്ധം ചെയ്തത് ,
>> തൃശ്ശുര്‍ ജില്ലയിലെ വലിയപറമ്പ് എടുത്ത് അതില്‍ തന്നെ ചേര്‍ത്തൂ.. പിന്നീട്
>> തിരുത്തനുള്ള ശ്രമത്തിലാണ്, നാനാര്‍ഥ പേജ് ഉണ്ടാക്കാനുള്ള ശ്രമം നടത്തിയത്. ചില
>> സംശങ്ങള്‍..
>>
>> 1. സാമ്യമുള്ള രണ്ട് ലേഖനങ്ങള്‍ ഉള്ളപ്പോള്‍, നാനാര്‍ഥ പേജ് തന്നെ
>> ഉണ്ടാകുമ്മൊ? അതോ ഈ വലിയപറമ്പിന്റെ കാര്യത്തില്‍ താങ്കള്‍ ചേര്‍ത്തതാണോ അത്?
>> 2. നാനാര്ഥത്തിന്റെ പൊതൂവേ ഉള്ള വാക്ക് അന്വേഷിക്കുംപ്പോള്/അല്ലെങ്കില്‍
>> ലേഖനം തുടങ്ങുമ്പോള്‍ നാനാര്‍ഥ പേജിലേക്ക് തന്നെ റീ ഡയറക്ട് പേജ് ഉണ്ടാകുമ്മൊ?
>> അതോ സ്വയം ഉണ്ടാക്കണമോ?
>> ഉദാ: ജഗതി എന്ന അന്വേഷണത്തില്‍ അതി നാനാര്‍ഥ പേജിലേക്ക്പോകുന്നത്,
>> സ്വയം/മാനുവലി ചെയ്തിരിക്കുന്ന ഒന്നാണോ? ഭാവിയില്‍ ഒരുപുതിയ ലേഖനം ജഗതി വാക്ക്
>> ഉള്പ്പെടുത്ഥി തുടങ്ങിയാല്‍ അത് തന്നെ നാനാര്‍ഥ പേജില്‍ ചേരുമോ?
>>
>>
>> നന്ദി... രമേശ്.. ~~~~
>>
>> ---
>> This e-mail was sent by Rameshng to Anoopan by the "Email user" function
>> at വിക്കിപീഡിയ.
>>
>
>
>
> --
> With Regards,
> Anoop
> anoop.ind(a)gmail.com
>
*Important*: ഇതു മലയാളം വിക്കിഗ്രന്ഥശാലയുമായി ബന്ധപ്പെട്ട മെയിലാണു.
മലയാളം വിക്കിഗ്രന്ഥശാലയുടെ പ്രധാനതാള്‍ റീഡിസൈന്‍ ചെയ്യുന്നതിനെ കുറിച്ച്
കുറേ നാളായി പലരോടായി സംസാരിച്ചിട്ടുള്ളതാണു. ഒരു വിക്കിയിലേക്കു
കടക്കുന്നതിനുള്ള വാതിലായ പ്രധാനതാള്‍ എത്ര ശ്രദ്ധാപൂര്‍വ്വം കൈകാര്യം
ചെയ്യെണ്ട്താണെന്ന കാര്യം നമുക്ക് അറിയാവുന്നതും ആണാല്ലോ. ഗ്രന്ഥശാല എന്ന
വിക്കിയുടെ പ്രത്യേകതകള്‍ ഒക്കെ കണക്കിലെടുത്തു വിക്കിയിലെ ഉള്ളടക്കം പരമാവധി
പുറത്തു കാണിക്കാനുള്ള കിളിവാതിലുകളാണു പ്രധാനതാളിലെ ഓരോ കണ്ണിയും. പ്രധാനതാള്‍
ശ്രദ്ധാപൂര്‍വ്വം രൂപകല്പന ചെയ്തില്ലെങ്കില്‍ എത്ര മഹത്തായ കൃതികള്‍
ഗ്രന്ഥശാലയില്‍ ഉണ്ടായാലും അതൊന്നും ആരുടേയും ശ്രദ്ധയില്‍ പെടില്ല.
അതിനാല്‍ പൌരാണിക ഗ്രന്ഥങ്ങള്‍ ശെഖരിക്കുന്ന നമ്മുടെ ഗ്രന്ഥശാലാ വിക്കിക്കു
പുതിയ ഒരു ഡിസൈന്‍ സിദ്ധാര്ത്ഥന് എന്ന മലയാളം ഗ്രന്ഥശാല ഉപയോക്താവ്
നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതു ഗ്രന്ഥശാല എന്ന വിക്കിയുടെ പ്രധാനതാള്‍
ഭംഗിയായി രൂപകല്പന ചെയ്യുന്നതിനുള്ള തുടക്കമാണു.
ഡിസൈന്‍ ചിത്രമായിട്ടാണു അപ്ലൊഡ് ചെയ്തിരിക്കുന്നതു. അതു ഇവിടെ കാണാം. താഴെ
തന്നിട്ടുള്ള
http://ml.wikisource.org/wiki/Image:Grandhasala_home.jpg
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആ ചിത്രത്തിന്റെ സംവാദം താളില്‍
രേഖപ്പെടുത്തുക. അതിലേക്കുള്ള കണ്ണി:
http://ml.wikisource.org/wiki/Image_talk:Grandhasala_home.jpg
വിക്കിഗ്രന്ഥശാല എന്ന വിക്കിയുടെ എല്ലാ പ്രത്യേകതകളും പുറത്തു കാണിക്കുന്ന
വിധത്തിലുള്ള ഡിസൈനിന് വേണം
നമുക്കെത്തിച്ചേരാന്‍. വെറും അച്ചടിച്ച പുസ്തകങ്ങള്‍ മാത്രമല്ല താളിയോലകള്‍,
മറ്റു തരത്തിലുള്ള ഡോക്കുമെന്റുകള് ഒക്കെ ഇവിടെ വന്നു ചേരേണ്ടതാണു.
മലയാളത്തിന്റെ ഓണലൈന് റെഫറന്‍സ് ലൈബ്രറി ആവേണ്ട വിക്കിയാണതു.നിര്‍ദ്ദേശങ്ങള്‍
വയ്ക്കുമ്പോല്‍ ഇതൊക്കെ മനസില്‍ കാണുക.
ഈ വിക്കിയുടെ ഉദ്ദേശം തന്നെ വേറെയായതിനാല്‍ ദയവുചെയ്ത് ഗ്രന്ഥശാലയുടെ
പ്രധാനതാള്‍ വിക്കിപീഡിയയുടെ പ്രധാന താളുമായി താരതമ്യം ചെയ്യരുത്.സഹായത്തിനായി
മറ്റു ഭാഷകളിലുള്ള വിക്കിസോര്സുകള് റെഫര്‍ ചെയ്യാവുന്നതാണു. മറ്റു
വിക്കിസോര്സുകളില് ഒന്നുമില്ലാത്ത ഇന്നോവേറ്റീവ് ആയ ആശയങ്ങല്‍
പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പ്രസ്തുത ചിത്രത്തിന്റെ സംവാദം താളില്‍
രേഖപ്പെടുത്തുകയോ അതിനു താല്പര്യമില്ലാത്തവര് എനിക്കു മെയിലയക്കുകയോ ചെയ്യുക.
സസ്നേഹം
ഷിജു അലക്സ്
--
Thanks & Regards
************************************************
Rajesh V. R.
Student - M.Tech. (Energy Management)
NIT-Calicut
Kerala
India
673601.
************************************************