*The Hindu : "Wikimedia Commons set to reach a milestone"*
http://www.thehindu.com/todays-paper/tp-national/tp-karnataka/article169574…
*Wikimedia Commons (http://commons.wikimedia.org) may not be as well-known
as Wikipedia. But the multilingual free-content media repository is poised
to reach a milestone in which Indian contributors have played a role.*
*
*
*At present, Wikimedia Commons, a source of freely usable media files to
which anyone can contribute, has a database of 99,84,064 files. It is
expected to reach the mega milestone of 10 million uploaded files any time
this month. The five millionth file was uploaded on September 9, 2009. So,
the project has doubled in size in the past 17 months and is still growing,
says Wikimedia Foundation.*
*
*
*Media files on Wikimedia Commons are viewed by over 400 million visitors
every month, via more than 250 language Wikipedias that use photos from the
Commons, it says.*
*
*
*The content on Wikimedia Commons is a resource used by bloggers,
individuals and organisations that want to illustrate content with free
media.*
*
*
*In five years, Wikimedia Commons may become the largest repository of free
media in the world, says the Foundation. It is difficult to point to a
number of contributors to the Commons as anybody can contribute photos
besides which, they can use pseudonyms too.*
*
*
*The contributors include Indians as well.*
*
*
*Srikanth Ramakrishnan, a class 12 student of Vijaya College, Bangalore, has
contributed 50 photos of transport and infrastructure of different cities,
particularly Bangalore, to the Commons. “Several of my classmates look up
the Commons to take photos for using as wallpapers on their computers and
mobile phones,” he said. About tracking how many times the photos he
uploaded to the Commons were used and by whom, he said that Wikipedians
acknowledged the use but not others.*
*
*
*Sreejith K, a software engineer in Bangalore, has contributed at least 100
photographs of places, people, and government offices. However, he feels
that not all contributors send good quality photos.*
*
*
*“If someone can get photos with commercial value, why should they give it
to the Commons?” he said.*
*
*
*Over the last one-and-a-half years, Rajesh Odayanchal, a software engineer
in Bangalore and Wikipedian, has added to the Commons 50 photographs of
historical places, simply for the “satisfaction”, he gets. He said: “I don't
want any credit. Anyone can use them.”*
*
*
*Sreejith said that 1,500 photographs were uploaded during an ongoing online
“Malayalam loves Wikimedia” initiative (April 2 to 17).*
Regards
Tinu Cherian
http://wikimedia.in/wiki/In_the_news#April_2011
മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
വിക്കിപദ്ധതി 13-മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര
ചിത്രങ്ങളുടെ എണ്ണം *1220* കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ
ഇവിടെ കാണാം കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>,
മലയാളം വിക്കിയിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%…>
നിങ്ങൾ ചേർക്കുന്ന ചിത്രം ഈ പദ്ധതിയുടെ ഭാഗമായി വരാൻ ചിത്രം അപ്ലോഡ്
ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കാൻ
മറക്കരുത്. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ *Additional
info*എന്നയിടത്തും കോമണിസ്റ്റ്
ടൂൾ <http://commons.wikimedia.org/wiki/Commonist> ഉപയോഗിക്കുന്നവർ *ലൈസൻസ്
എന്ന ടെക്സ്റ്റ് ബോക്സിൽ* ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം ലൈസൻസിനുശേഷം അതേ
ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia event}} എന്ന ഫലകം
ടൈപ്പ് ചെയ്താൽ മതിയാലും.
ചിത്രം ഉചിതമായ വർഗ്ഗത്തിൽ ചേർക്കുകയും ഉചിതമായ (മലയാളം/ഇംഗ്ലീഷ്) വിക്കിപീഡിയ
താളിൽ ചേർക്കുകയും ചെയ്യുന്നതും നല്ലതാണ്. ചെടികൾ, മൃഗങ്ങൾ എന്നിവയ്ക്ക് അവയുടെ
ശാസ്ത്രീയ നാമമാണ് വർഗ്ഗമായി ചേർക്കേണ്ടത്. ശാസ്ത്രീയ നാമം അറിയില്ലെങ്കിൽ
Generic ആയ വർഗ്ഗം, അതായത് Unidentified plant, Unidentified mushroom,
Unidentified birds, Turtle, Tiger എന്നിവ ഒക്കെ ചേർക്കാവുന്നതാണ്. ശരിയായ
വർഗ്ഗമോ, ശരിയായ വിവരണമോ ശരിയായ താളിൽ ഉൾപ്പെടുത്തലോ ഇല്ലെങ്കിൽ ചിത്രത്തിന്
ശരിയായ പ്രയോജനം കിട്ടില്ലെന്ന് എല്ലാവർക്കും ഇതിനോടകം മനസ്സിലായിക്കാണുമെന്ന്
കരുതുന്നു.
ഇനിയുള്ള ദിവസങ്ങളിൽ നമുക്ക് നമ്മുടെ ചിത്ര ശേഖരം 1,500 കടപ്പിക്കുന്നതിനും
അതിൽ കേരളത്തിനകത്തുനിന്നുള്ള ചിത്രങ്ങൾക്ക് പ്രാതിനിധ്യം കൂട്ടുന്നതിനും
ശ്രമിക്കാം. നമ്മുടെ ആചാരങ്ങൾ, ഭക്ഷണങ്ങൾ, സ്ഥലങ്ങൾ, പ്രധാനപ്പെട്ട വ്യക്തികൾ,
കെട്ടിടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ ഒക്കെ ചിത്രങ്ങൾ അപ്ലോഡ്
ചെയ്യാൻ ശ്രദ്ധിക്കുക.
പദ്ധതി ലോക വിക്കിപീഡിയയ്ക്ക് തന്നെ അസൂയാർഹമായ വിജയം ആകാൻ നമുക്കൊത്തൊരുമിച്ച്
പ്രയത്നിക്കാം.
- ശ്രീജിത്ത് കെ.
> പ്രിയപ്പെട്ട ഷിജു അലക്സ് ,
> ഞാന് വികിയിലേക്ക് ഒരു ചിത്രം അപ്പ്|ലോഡ്
> ചെയ്തു കഴിഞ്ഞപ്പോള് കിട്ടിയ സന്ദേശം ഇതോടൊപ്പം അയയ്ക്കുന്നു .
> ഈ സന്ദേശം കൊണ്ട് എന്താന്~ അര്ത്ഥമാക്കുന്നത് ? ഈ സന്ദേശം
> കണക്കിലെടുക്കെന്ടതാണോ ?
> റെജി
>
ഒരു മലയാളം വിക്കിഉപയോക്താവായ റെജിയുടെ ചോദ്യത്തിനുള്ള ഉത്തരം ആണു് താഴെ.
കോമൺസിലേക്ക് ചിത്രം അപ്ലോഡ് ചെയ്യുന്ന മറ്റ് പലർക്കും സമാനമായ പ്രശ്നം
നേരിടാൻ സാദ്ധ്യത ഉള്ളതിനാൽ റെജിക്ക് കൊടുത്ത ഉത്തരം ലിസ്റ്റിൽ പങ്ക്
വെക്കന്ന്നു.
വിക്കിമീഡിയ കോമൺസിലേക്ക് നമ്മൾ ചേർക്കുന്ന ചിത്രങ്ങളിൽ കൃത്യമായ ലൈസൻസും
മറ്റും ചേർക്കുന്ന പോലെ തന്നെ പ്രധാനമാണൂ് ആ ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ
(നിങ്ങൾക്ക് അറിയുന്ന വർഗ്ഗങ്ങൾ) കൂടെ ചേർക്കുക്ക എന്നത്.
റെജി അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ കൃത്യമായ ലൈസൻസ് ചേർത്തിട്ടുണ്ടെങ്കിലും
വർഗ്ഗം ചെർത്തിട്ടില്ല. അത് ചേർക്കണം എന്ന് സൂചിപ്പിച്ച് വിക്കി സോഫ്റ്റ്വെയർ
തന്നെ റെജിക്ക് അയച്ച ഒരു മെയിൽ ആണു് താഴെ.
റെജി ഇപ്പോൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ *മലയാളികൾ വിക്കിമീഡിയയെ
സ്നേഹിക്കുന്നു *പദ്ധതിയുടെ ഭാഗമായി ചേർക്കുന്നതിനാൽ {{Malayalam loves
Wikimedia event}} എന്ന ടാഗ് എങ്കിലും ചേർക്കണമായിരുന്നു. അത് ചേർത്താൽ
സ്വാഭാവികമായി Category:Malayalam_loves_
Wikimedia_event_-_2011_April എന്ന വർഗ്ഗം ചെർക്കപ്പെടും. അത്
ചെയ്തിരുന്നുവെങ്കിൽ ഈ സന്ദേശം കിട്ടുമായിരുന്നില്ല. ഇപ്പോൾ റെജിയുടെ ചിത്രങ്ങൾ
*മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു *പദ്ധതിയുടെ ഭാഗമായി പൊലും
കാണിക്കുന്നില്ല.
അതിനാൽ റെജി അപ്ലോഡ് ചെയ്ത എല്ലാ
ചിത്രങ്ങളും<http://commons.wikimedia.org/wiki/Special:Contributions/Reji_Jacob>എഡിറ്റ്
ചെയ്ത് {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കുക.
ഒപ്പം ഓരോ ചിത്രവും ഉൾപ്പെടുന്ന വർഗ്ഗങ്ങൾ അറിയുമെങ്കിൽ അതും ചേർക്കുക.
ഷിജു
On Wed, Apr 13, 2011 at 6:50 AM, Reji Jacob <rejimathoor(a)gmail.com> wrote:
> പ്രിയപ്പെട്ട ഷിജു അലക്സ് ,
> ഞാന് വികിയിലേക്ക് ഒരു ചിത്രം അപ്പ്|ലോഡ്
> ചെയ്തു കഴിഞ്ഞപ്പോള് കിട്ടിയ സന്ദേശം ഇതോടൊപ്പം അയയ്ക്കുന്നു .
> ഈ സന്ദേശം കൊണ്ട് എന്താന്~ അര്ത്ഥമാക്കുന്നത് ? ഈ സന്ദേശം
> കണക്കിലെടുക്കെന്ടതാണോ ?
> റെജി
> ---------- Forwarded message ----------
> From: MediaWiki Mail <wiki(a)wikimedia.org>
> Date: 12 April 2011 17:29
> Subject: Wikimedia Commons page User talk:Reji Jacob has been changed by
> CategorizationBot
> To: Reji Jacob <rejimathoor(a)gmail.com>
>
>
> Dear Reji Jacob,
>
>
> The Wikimedia Commons page User talk:Reji Jacob has been changed on
> 12 April 2011 by CategorizationBot, see
> http://commons.wikimedia.org/wiki/User_talk:Reji_Jacob for the current
> revision.
>
> See
>
> http://commons.wikimedia.org/w/index.php?title=User_talk:Reji_Jacob&diff=0&…
> for all changes since your last visit.
>
> Editor's summary: Notifying user of 1
> [[Category:Media_needing_categories_as_of_11_April_2011|uncategorized]]
> image(s)
>
> Contact the editor:
> mail:
> http://commons.wikimedia.org/wiki/Special:EmailUser/CategorizationBot
> wiki: http://commons.wikimedia.org/wiki/User:CategorizationBot
>
> There will be no other notifications in case of further changes unless
> you visit this page.
> You could also reset the notification flags for all your watched pages
> on your watchlist.
>
> Your friendly Wikimedia Commons notification system
>
> --
> To change your watchlist settings, visit
> http://commons.wikimedia.org/wiki/Special:Watchlist/edit
>
> To delete the page from your watchlist, visit
>
> http://commons.wikimedia.org/w/index.php?title=User_talk:Reji_Jacob&action=…
>
> Feedback and further assistance:
> http://commons.wikimedia.org/wiki/Help:Contents
>
>
FYI
---------- Forwarded message ----------
From: Wikipedia 10 Kochi <wikikochi(a)gmail.com>
Date: Mon, Apr 11, 2011 at 9:17 AM
Subject: Wiki allround - Kochi on 13th April
To:
Dear Wiki-Patron,
Thanks you for your interest in participating for the Wikipedia 10 meetup at
Kochi.
Instead of a full fledged meetup that we were planning earlier, we have
decided to have an informal gathering 'Wiki allround' to kick-off for future
plans.
*Venue:* Conference Room, Edapally Changampuzha Park, Kochi
*Date:* 13th April, 2011
*Time*: 4 - 6 PM
*On behalf of the volunteering group, I invite you to this get-together and
network with the regional Wiki community and enthusiasts.*
Sorry for the inconvenience caused by the short notice in the change of
plans.
In case of any queries please revert back or contact us at the following
numbers: 09400036496 (Nithin) / 09447062441 (Johnson).
*Your suggestions are welcome as always. Also, please share this information
to your friends in Kochi.*
*Updates are also posted here:* http://ten.wikipedia.org/wiki/Talk:Kochi
*and here: *http://www.facebook.com/event.php?eid=171101316265391*
*
*
*
Hope to see you soon.
Warm regards,
For Wiki allround - Kochi event
Nithin Naik
മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
വിക്കിപദ്ധതി 10-മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര
ചിത്രങ്ങളുടെ എണ്ണം *1000* കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ
ഇവിടെ കാണാം കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>
നമ്മൾ ലക്ഷ്യമിട്ടതിനേക്കാൾ ബഹുദൂരം മുന്നിലാണ് നമ്മൾ ഇപ്പോൾ. ഈ പദ്ധതിയ്ക്കായി
ചിത്രങ്ങൾ സംഭാവന ചെയ്ത മുഴുവൻ വിക്കിപീഡിയ സ്നേഹികൾക്കും അഭിനന്ദനങ്ങൾ. ഇനിയും
ഒരുപാട് ചിത്രങ്ങൾ നമുക്ക് സംഭാവന നൽകാൻ കഴിയും. ചിത്രങ്ങൾ ഇനിയും
പ്രവഹിക്കട്ടെ.
*ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ -*
നിങ്ങൾ അപ്ലോഡ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് എന്തെങ്കിലും സന്ദേശം കോമൺസിലെ
നിങ്ങളുടെ സംവാദം താളിൽ വന്നാൽ അതിന് ഉചിതമായ നടപടി കഴിവതും വേഗം എടുക്കാൻ
ശ്രദ്ധിക്കേണ്ടതാണ്. ചിത്രത്തിന്റെ താളിൽ നിങ്ങൾ നൽകാൻ വിട്ടുപോയ വിവരങ്ങൾ
(ശ്രോതസ്സ്, രചയിതാവ്, എന്നിവ) ചേർക്കുക, വർഗ്ഗം നൽകുക എന്നിവ ആയിരിക്കും ആ
സന്ദേശ്നങ്ങൾ അധികവും. നിബന്ധനകൾ പാലിക്കാത്ത ചിത്രങ്ങൾ മായ്ക്കപ്പെടാൻ
സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ലഭിച്ചേക്കാം. ഇവയിൽ എന്ത് നടപടിയാണ്
എടുക്കേണ്ടത് എന്നറിയില്ലെങ്കിൽ അക്കാര്യം ഈ ഗ്രൂപ്പിൽ അറിയിക്കാൻ മടിക്കരുത്.
നമ്മൾ എടുത്ത എല്ലാ ചിത്രങ്ങളും അപ്ലോഡ് ചെയ്യണം എന്നില്ല. കോമൺസിൽ
വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ മാത്രമാണ് ആവശ്യമുള്ളത്. ഔട്ട് ഓഫ് ഫോക്കസ്സ്
ആയവ, ഒരേ പോലെയുള്ള ഒന്നിലധികം ചിത്രങ്ങൾ എന്നിവയൊക്കെ അപ്ലോഡ്
ചെയ്യാതിരിക്കുന്നതാവും ചിലപ്പോൾ നല്ലത്. ഉചിത്രമായ തീരുമാനം നിങ്ങൾ തന്നെ
കൈക്കൊള്ളുക.
മറ്റുള്ളവരുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. അവർക്ക്
തങ്ങളുടെ ചിത്രങ്ങൾ ഇങ്ങനെ പരസ്യമായി പ്രദർശിപ്പിക്കുന്നതിൽ താത്പര്യം
കാണണമെന്നില്ല. അറിയപ്പെടുന്ന വ്യക്തികൾ ആകുമ്പോൾ ഇത് പ്രശ്നമാകില്ല. എന്നാൽ
ആൾക്കൂട്ടങ്ങളുടേയും മറ്റും ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ അവയിൽ
ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് ദോഷകരമാകുന്ന രീതിയിൽ ചിത്രം ഉപയോഗിക്കാൻ
ആവില്ല എന്ന് ഉറപ്പുള്ള ചിത്രങ്ങൾ മാത്രം അപ്ലോഡ് ചെയ്യുന്നതാവും നല്ലത്.
നന്ദി
ശ്രീജിത്ത് കെ
മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
വിക്കിപദ്ധതി 8-മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര
ചിത്രങ്ങളുടെ എണ്ണം *700* കവിഞ്ഞു. ഇന്നലെ ഒറ്റ ദിവസം 200-ൽ പരം ചിത്രങ്ങളാണു്
അപ്ലൊഡ് ചെയ്യപ്പെട്ടത്. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം
കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>
,
ഇന്നലെ അപ്ലോഡ് ചെയ്ത പടങ്ങളിൽ നിരവധിയെണ്ണം കേരളത്തെസംബന്ധിച്ചുള്ളതാണു്
എന്നത് എടുത്ത് പറയേണ്ടതാണു്. കേരളത്തെ സംബന്ധിച്ച് ഇനിയും ധാരാളം പടങ്ങൾ
ആവശ്യമാണു്. കേരളത്തെ സംബന്ധിച്ച പടങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യാൻ മുൻകൈ
എടുക്കേണ്ടത് നമ്മൾ തന്നെയാണു്. ആ പണിയും കേരളം സന്ദർശിക്കാൻ വരുന്ന
സായിപ്പിനു് വിട്ടു കൊടുക്കുന്നത് ശരിയല്ലല്ലോ.
കേരളത്തിലെ ഓരോ ഗ്രാമപഞ്ചായത്തുകളെക്കുറിച്ചും (970-ൽ പരം) വിക്കിയിൽ
ലെഖനം<http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%…>ഉണ്ട്.
പക്ഷെ ഇതിലൊന്നിനും പടമില്ല. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ
ഗ്രാമപഞ്ചായത്ത് ഓഫീസിന്റേയും പ്രസ്തുത പഞ്ചായത്തിലെ ശ്രദ്ധേയമായ സംഗതികളും
വിക്കിയിലേക്ക് അപ്ലോഡ് ചെയ്ത് അതത് ഗ്രാമപഞ്ചായത്ത് ലെഖനങ്ങൾ
പുഷ്ടിപ്പെടുത്താൻ സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.
ഷിജു
കേരളത്തിൽ ഏതാണ്ട് 970 ഗ്രാമപഞ്ചായത്തുകൾ ആണുള്ളത്. സർക്കാരിന്റെ ഈ
http://www.lsg.kerala.gov.in/htm/website.php?lang=ml സൈറ്റിൽ നിന്ന് ഓരോ
ഗ്രാമപഞ്ചായത്തിന്റേയും വെബ്ബ്സൈറ്റ് കണ്ണികൾ കിട്ടും.
പക്ഷെ പൊതുസഞ്ചയം/കോപ്പിലെഫ്റ്റ് ലൈസൻസ് ഉപയോഗിക്കാത്തത് മൂലം ഈ സൈറ്റുകളുടെ
ഉള്ളടക്കം നമുക്ക് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയില്ല.
പൊതുജനത്തിന്റെ പണം ഉപയോഗിച്ച് കേരളസർക്കാർ നിർമ്മിച്ച സൈറ്റുകളാണു് ഇതെങ്കിലും
ഈ സൈറ്റുകളിലെ ഒന്നും ഉള്ളടക്കം പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതല്ല. എല്ലാ
സൈറ്റുകളും അടഞ്ഞ ലൈസൻസാണൂ് ഉപയോഗിക്കുന്നത്. സത്യത്തിൽ ജനാധിപത്യസംവിധാനത്തിൽ
സർക്കാരിന്റെ പൊതുവായ സംഗതികൾ ഒക്കെ (രാജ്യസുരക്ഷയെ ബാധിക്കുന്ന സംഗതികൾ
ഒഴിച്ച്) പൊതുസഞ്ചയത്തിൽ ആണു് വരേണ്ടത്. നമ്മുടെ ഭരണാധികാരികൾക്ക് ഈ വിധ
സംഗതികളെ കുറിച്ച് അവബോധം ഇല്ലാത്തതിനാൽ ഈ കാര്യങ്ങൾ ഒന്നും ക്രമപ്പെടുത്താൻ
ഒരു ശ്രമവും ഇതുവരെ ഉണ്ടായില്ല. ഇത് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യ
ഒട്ടാകെ ഇതു് തന്നെയാണു് സ്ഥിതി.
എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സർക്കാർ സൈറ്റുകൾ നമുക്ക്
ഉപകാരപ്പെടില്ലെങ്കിലും വിക്കിപീഡിയയെ സ്നേഹിക്കുന്നവർ എന്ന നിലയിൽ ഈ 970
ഗ്രാമപഞ്ചായത്തുകളേയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിലും അത്
വിക്കിയിലാക്കുന്നതിലും നമ്മൾ പിറകോട്ട് പൊയ്ക്കൂടാ. അങ്ങനെ ഉള്ള ശ്രമത്തിന്റെ
ഭാഗമായാണൂ് കേരളത്തിലെ ഗ്രാമപഞ്ചായത്തുകളെ മൊത്തം വിക്കിയിലാക്കുന്ന ബൃഹത്
പദ്ധതിക്ക് തുടക്കം കുറിച്ചത്. അങ്ങനെ നിരവധി പേർ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ
നടത്തിയ പ്രവർത്തനം മൂലം കേരളത്തിലെ 970 ഗ്രാമപഞ്ചായത്തുകളെ കുറിച്ചും നമ്മൾ
ഭാഗികമായെങ്കിലും ലെഖനം നിർമ്മിച്ചിട്ടൂണ്ട്. ഓരോ *ഗ്രാമപഞ്ചായത്ത് ലെഖനവും
ഇവിടെ നിന്ന്*<http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%…>കണ്ടെടുക്കാം.
നിലവിൽ ഈ ലേഖനങ്ങളിലെ ഉള്ളടക്കം ശുഷ്കമാണു്. ലൈസൻസ് പ്രശ്നം മൂലം
സർക്കാർ സൈറ്റുകളിൽ നിന്ന് ഉള്ളടക്കം എടുക്കാൻ നിവർത്തിയും ഇല്ല.
അതിനാൽ നിങ്ങളുടെ ഓരോരുത്തരുടേയും ഗ്രാമപഞ്ചായത്തിനെകുറിച്ചുള്ള വിവരങ്ങൾ
കൂട്ടി ചേർത്ത് ലെഖനങ്ങൾ വിപുലീകരിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു
എന്നാൽ ഉള്ളടക്കം ശുഷകമാണെങ്കിലും വേറെ പല വിധത്തിൽ ഓരോ ലേഖനത്തേയും
മെച്ചപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കും. അതിൽ പ്രധാനപ്പെട്ട ഒരു വഴിയാണു് ഓരോ
പഞ്ചായത്ത് ലേഖനത്തിലും പ്രസ്തുത പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങൾ
കൂട്ടി ചേർക്കുക എന്നത്. ഏറ്റവും ചുരുങ്ങിയ പക്ഷം ഓരോ പഞ്ചായത്ത് ലെഖനത്തിലും
പ്രസ്തുതഗ്രാമപഞ്ചായത്തോഫീസിന്റെ പടം എങ്കിലും ആവശ്യമാണു്. കേരളത്തിൽ
താമസിക്കുന്നവർ ഇക്കാര്യത്തിൽ സവിശേഷശ്രദ്ധ വെക്കുവാൻ അഭ്യർത്ഥിക്കുന്നു. *നിങ്ങൾ
താമസിക്കുന്ന സ്ഥലം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പടം വിക്കിയിലേക്ക്
അപ്ലോഡ് ചെയ്ത് ഈ പദ്ധതിയെ സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു. പറ്റുമെങ്കിൽ ആ
പഞ്ചായത്തുമായി ബന്ധപ്പെട്ട മറ്റ് പ്രധാനസംഗതികളുടേയും പടം അപ്ലോഡ് ചെയ്യുക*.
(സർക്കാർ സൈറ്റുകളിലെ ഉള്ളടക്കം ദയവായി വിക്കിയിലേക്ക് പകർത്തരുത്. അത്
പകർപ്പവകാശലംഘനം ആണു്. ആ വിധത്തിൽ നടത്തുന്ന തിരുത്തലുകൾ വിക്കിപ്രവർത്തരുടെ
കണ്ണിൽ പെടുന്ന മാത്രയിൽ നീക്കം ചെയ്യും)