സർക്കാർ സംരംഭങ്ങൾക്ക് പുറത്ത് നിരവധി സൈറ്റുകൾ
സ്വതന്ത്രലൈസൻസിലേക്ക്
മാറിയിട്ടുണ്ട്.
ആണെന്ന് തോന്നുന്നു (എന്റെ അറിവിൽ) ഈ വിധത്തിൽ
ആദ്യമായി സ്വതന്ത്രലൈസനിലേക്ക് മാറിയത്. മറ്റൊരു ഉദാഹരണം ദേശാഭിമാനി
പത്രത്തിന്റെ വെബ്ബ് സൈറ്റ് <http://deshabhimani.com>.
സ്വകാര്യ/അർദ്ധസർക്കാർ സംരംഭങ്ങളിൽ സ്വതന്ത്രലൈസൻസുകളുടെ പ്രാധാന്യം
അറിയുന്നവർ ഉള്ളത് കൊണ്ടാവാം മലയാളത്തിൽ അതിനു് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ആ
അവബോധം സർക്കാർ തലത്തിലേക്ക് കൂടെ ഇറങ്ങണം.
2013/2/10 Shiju Alex <shijualexonline(a)gmail.com>
പഴയ ഐടി@സ്കൂൾ ഡയറക്ടർ ഇതിനു വേണ്ട നിരവധി സഹായങ്ങൾ
ചെയ്തിരുന്നു എന്ന്
> നന്ദിയോടെ ഓർക്കുന്നു.
>
പഴയ ഐടി@സ്കൂൾ ഡയറക്ടറുടെ പേർ പറയാൻ വിട്ടു. പഴയ ഐടി@സ്കൂൾ ഡയറക്ടർ *അൻവർ
സാദത്ത് *എന്ന് തിരുത്തി വായിക്കുക.
ഷിജു
2013/2/10 Shiju Alex <shijualexonline(a)gmail.com>
> സർക്കാർ സൈറ്റുകളുടെ ലൈസൻസ് സ്വതന്ത്രമാക്കാൻ നമ്മൾ 2007 തൊട്ട്
> ശ്രമിക്കുന്നതാണ്. പഴയ ഐടി@സ്കൂൾ ഡയറക്ടർ ഇതിനു വേണ്ട നിരവധി സഹായങ്ങൾ
> ചെയ്തിരുന്നു എന്ന് നന്ദിയോടെ ഓർക്കുന്നു. ഈ വിഷയവുംആയി ബന്ധപ്പെട്ട്
> പലരുമായുള്ള ചർച്ചയ്ക്കും അദ്ദേഹം മുൻകൈ എടുത്തിരുന്നു. ചർച്ചയ്ക്ക് മുൻകൈ
> എടുക്കുക മാത്രമല്ല ഇതിന്റെ പ്രാധാന്യം നന്നായി അറിയാവുന്നതിനാൽ തന്റെ
> വകുപ്പിൽ അത് പ്രാവർത്തികമാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ
> കീഴിൽ ഉണ്ടായിരുന്ന സ്കൂൾ വിക്കിയുടെ ലൈസൻസ് സ്വതന്ത്രലൈസൻസ് ആക്കിയത് തന്നെ
> ഏറ്റവും വലിയ ഉദാഹരണം.
>
> സർക്കാർ സൈറ്റുകളൂടെ ലൈസൻസ് സ്വതന്ത്രമാക്കുന്നതുമായി ബന്ധപ്പെട്ട ഈ
> മേഖലയിൽ ഏറ്റവും വിപ്ലവകരമായ മുന്നേറ്റം നടന്നത് 2008-ൽ
> സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കിയത് ആയിരുന്നു. അത് പക്ഷെ
> ഇപ്പോൾ GFDL ലൈസൻസിൽ വന്ന മാറ്റങ്ങൾ മൂലം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ
>
ആവില്ല<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…
സ്ഥിതിയാണ്. ഈ വിഷയത്തിൽ തക്കതായ ഒരു പരിഹാരം സർവ്വവിജ്ഞാനകോശം
> അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം.
>
> സർക്കാർ സൈറ്റുകളുടെ ലൈസൻസ് സ്വതന്ത്രമാക്കാൻ പല ഇടപെടലുകളും
> വിക്കിപീഡിയർ നടത്തിയിരുന്നു. 2010-ൽ അന്നത്തെ വിദ്യാഭ്യാസവകുപ്പ്
> മന്ത്രിയായിരുന്ന എം.എ. ബേബിയുമായും ഈ വിഷയം പ്രധാനകാര്യമായി നമ്മൾ ഒരു
> നിവേദനം
കൊടുത്തിരുന്നു<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4….B4.9A>.
> അതിനു പുറമേ മറ്റ് പല സർക്കാർ വിഭാഗങ്ങൾക്കും സമാനമായ നിവേദനം നമ്മൾ
> നൽകിയിരുന്നു. ഏറ്റവും അവസാനമായി നിവേദനം നൽകിയത് 2012 നവംബറിൽ ഐ.ടി.
> സെക്രട്ടറി പി.എച്ച്. കുര്യന് ആയിരുന്നു.
>
> ഇതുമായി ബന്ധപ്പെട്ട് വിവിധ ആളുകളുമായി ബന്ധപ്പെട്ട് സംസാരിച്ച
> അനുഭവത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത് രാഷ്ട്രീയ പ്രവർത്തകർക്ക്
> മിക്കവർക്കും ഇത് വളരെ ആവശ്യമാണ് എന്ന് ബോദ്ധ്യമുണ്ട് എന്നാണ്. പൊതുപണം
> ചിലവഴിച്ച് നിർമ്മിക്കുന്ന സംഗതികൾ പൊതുജനങ്ങൾക്ക് സ്വതന്ത്രമായി ഉപയൊഗിക്കാൻ
> ലഭ്യമാകണം എന്ന സാമാന്യയുക്തി ഞാൻ സംസാരിച്ച എല്ലാ രാഷ്ട്രീയക്കാരും
> (കക്ഷിഭേദമില്ലാതെ) വെച്ച് പുലർത്തുനുണ്ട്. ഈ സാമാന്യബോധത്തിന്റെ
> പ്രവർത്തനഫലമായി ആകാം കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി
> സൈറ്റുകൾ (രാഷ്ടീയകക്ഷികളുമായി ബന്ധപ്പെട്ടത്) സ്വതന്ത്രലൈസൻസിലാണ്
> പ്രസിദ്ധീകരിക്കപ്പെട്ടത്. അത് ഇപ്പോഴും തുടരുന്നും ഉണ്ട്.
>
> പക്ഷെ സർക്കാർ തലത്തിലേക്ക് വരുമ്പോൾ ഇതിനു തടസ്സം നിൽക്കുന്നത്
> ബ്യൂറോക്രാറ്റുകൾ ആണെന്ന് കാണുന്നു. (രാഷ്ടീയപ്രവർത്തകർ മിക്ക സംഗതികളുടെ
> തീരുമാനത്തിനും നടത്തിപ്പിനും ബ്യൂറൊക്രാറ്റുകളെ ആശ്രയിക്കുന്നതിനാൽ
> പൊതുജനങ്ങളുടെ പല അഭ്യർത്ഥനകളും ബ്യൂറോക്രാറ്റുകൾ ബ്ലോക്ക് ചെയ്യുന്നത് മൂലം
> നടപ്പാകാതെ പോകുന്നു. മിക്കസർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും അവരുടെ
> വകുപ്പുമായി ബന്ധപ്പെട്ട സംഗതികൾ അവർ കുറച്ച് പേരുടെ കുടുംബസ്വത്ത് ആണെന്ന
> മിഥ്യാബോധമോ മറ്റോ ആണ്. ഇതുമായി ബന്ധപ്പെട്ട് 2 സംഗതികൾ ഏറ്റവും അടുത്തായി
> ഉണ്ടായി
>
>
> - കോഴിക്കോട് സർവ്വകലാശാല (ഹിസ്റ്ററി ഡിപ്പാർട്ട് മെന്റ് ആണെന്ന്
> തോന്നുന്നു) അവരുടെ കൈയ്യിലുള്ള പൊതുസഞ്ചയത്തിൽ ഉള്ള പുസ്തകങ്ങൾ (ഇതിന്റെ
> വാർത്താ കണ്ണി ആരെങ്കിലും ഇടുമോ) ഡിജിറ്റൈസ് ചെയ്തു സൈറ്റിൽ ചേർക്കുന്നു എന്ന
> വാർത്ത വന്നു. വലിയ കൊലാഹലത്തതോടെ ഉത്ഘാടന മഹാമഹവും നടന്നു. പക്ഷെ നാൾ ഇന്നു
> വരെ ഈ പൊതുസഞ്ചയത്തിൽ ഉള്ള പുസ്തകങ്ങളുടെ കണ്ണി അവരുടെ സൈറ്റിൽ വന്നിട്ടില്ല.
> ഇതിനൊക്കെ ശെഷം ഇതിനെ കുറിച്ച് അന്വേഷിക്കാൻ ചെന്ന ഒരു വിക്കിപീഡിയനു
> ഇതുമായി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഒട്ടും നല്ലതല്ലാത്ത ഒരു സമീപനം ആണ്
> കിട്ടിയത്.
> - കേരള സാഹിത്യ അക്കാദമി സർക്കാർ പണം ചിലവഴിച്ച് നിരവധി
> പൊതുസഞ്ചയത്തിലുള്ള പുസ്ത്കങ്ങൾ സ്കാൻ ചെയ്ത് എടുത്തിട്ടുണ്ട്. ഇത്
> വിക്കിഗ്രന്ഥശാലയ്ക്കായി ലഭ്യമാക്കുന്നതിനെ കുറിച്ച് അന്വേഷിച്ച് തൃശൂർ
> അക്കാദമിയിൽ ചെന്ന മലയാളം വിക്കിമീഡിയർക്ക് വളരെ മോശമായ പ്രതികരണം ആണ്
> ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കൊല്ലം വിക്കിസംഗമോത്സവത്തിൽ വെച്ച്
> ഇതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ അക്കാദമി സെക്രട്ടറി ശ്രീ. ഗോപാലകൃഷ്ണൻ
> വിക്കിസംരംഭങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ തീരുമാനം എടുക്കാം എന്ന്
> സൂചിപ്പിച്ചെങ്കിലും 10 മാസങ്ങൾക്ക് ശെഷവും അത് യാതൊരു മുന്നേറ്റവും ഇല്ല.
>
> ഇതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത പല RTI ലേയും മറുപടികൾ ക്വോട്ട്
> ചെയ്യാതിരിക്കുക ആണ് ഭേദം. വകുപ്പുകൾ ഒക്കെ കുറച്ച് ജീവനക്കാരുടെ സാമ്രാജ്യവും
> കുടുംബസ്വത്തും ആയി പോയിരിക്കുക ആണ്.
>
> വേറെയും നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലും
> ബ്യൂറോക്രാറ്റുകളുടെ ഇതേ രീതിയിലുള്ള പ്രതികരണത്തിന്റെ ആവർത്തനം ആയതിനാൽ
> അതൊന്നും ഇനിയും പറയുന്നില്ല.
>
>
> ചുരുക്കത്തിൽ കേരളത്തിലെ സർക്കാർക്ക് ഇക്കാര്യത്തിൽ അവബോധം
> ഉണ്ടായില്ലെങ്കിൽ നമ്മളോ, നമ്മൾ ബന്ധപ്പെടുന്ന ജനപ്രതിനിധികളോ എന്ത്
> പ്രവർത്തനങ്ങൾ നടത്തിയിട്ടും കാര്യമില്ല. അല്ലെങ്കിൽ സർക്കാരിന്റെ വക പൊതുപണം
> ഉപയൊഗിച്ച് ഉണ്ടാക്കുന്ന സംഗതികൾ സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിക്കപ്പെടണം
> എന്ന ശക്തമായ രാഷ്ട്രീയ തീരുമാനം വരണം.
>
>
> പൊതുപണം ഉപയോഗിച്ച് നിർമ്മിക്കുന്ന എല്ലാ സർക്കാർ സൈറ്റുകളിലെയും
> ഉള്ളടക്കവും (രാജ്യസുരക്ഷയെ ബാധിക്കുന്നത് ഒഴിച്ച്) സ്വതന്ത്രലൈസസിൽ
> പ്രസിദ്ധീകരിക്കപ്പെടണം എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. അതിനായുള്ള വിവിധ
> ഇടപെടലുകൾ പല തരത്തിൽ നടത്തേണ്ടതുണ്ട്.
>
>
>
>
>
>
>
>
> 2013/2/10 kannan shanmugam <fotographerkannan(a)gmail.com>
>
>> *മലയാളം കംപ്യൂട്ടിംഗ് ശില്‍പ്പശാല റിപ്പോര്‍ട്ട്*
>>
>> ഐ.ടി മിഷന്റെയും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെയും
>> ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍
>> വച്ചു നടന്ന മലയാളം കംപ്യൂട്ടിംഗ് ശില്‍പ്പശാലയില്‍ കൊല്ലത്തു നിന്നും ഞാനും
>> അഖില്‍ കൃഷ്ണനും(user:Akhilan) വിക്കി സമൂഹത്തെ പ്രതിനിധീകരിച്ചു
>> പങ്കെടുക്കുകയുണ്ടായി.
>>
>>
>> രാവിലെ 10.00 ന് ശില്‍പ്പശാല ആരംഭിച്ചു. അറുപതോളം പേര്
>> പങ്കെടുത്തിരുന്നു. 12 പ്രസന്റേഷനുകളാണ് അവതരിപ്പിക്കപ്പെട്ടത്. ഡോ. കെ.
>> ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. IIITMK ഡയറക്ടര്‍ രാജശ്രീയുടെ പ്രധാന
>> അവതരണത്തിനു ശേഷം ICFOSS ഡയറക്ടര്‍ സതീഷ് ബാബു ICFOSSന്റെ സ്വതന്ത്ര
>> സോഫ്റ്റ്വെയര് ഇടപെടലുകളെക്കുറിച്ചും മലയാളം കംപ്യൂട്ടിങ് മേഖലയില്‍
>> കേരളത്തിലെ സജീവ ഗ്രൂപ്പകളെക്കുറിച്ചും പരാമര്‍ശിച്ചു സംസാരിച്ചു Latex
>> community,smc, വിക്കി സമൂഹം എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
>> അദ്ദേഹം സൂചിപ്പിച്ചു. പൊതു പണത്തില്‍ നിര്‍മ്മിക്കുന്ന എല്ലാ
>> ഉള്ളടക്കവും പൊതുസഞ്ചയത്തിലെത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
>>
>> ഡിറ്റി മാത്യു, സ്പെയ്സിലെ റെജു ജോസ്, അക്ഷയയിലെ റെജു ടോംലാല്‍, smc സെക്രട്ടറി
>> അനിവര്‍ തുടങ്ങിയവരുടെയും അവതരണങ്ങളുണ്ടായിരുന്നു. വിക്കി സംരംഭങ്ങളും
>> അവയുടെ മലയാളം ഇടപെടലുകളുമാണ് നമ്മുടെ അവതരണത്തിലുണ്ടായിരുന്നത്. കൂടുതല്‍
>> വിശദാംശങ്ങളിലേക്ക് കടക്കാതെ ഏറ്റവും അത്യാവശ്യമെന്ന് കരുതുന്ന മൂന്ന്
>> കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനായി ശ്രമിച്ചു.
>>
>>
>>
>> -
>>
>> സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ യൂണിക്കോഡ് മലയാളത്തിലാക്കി സ്വതന്ത്ര
>> അനുമതിയില്‍ പ്രസിദ്ധീകരിക്കുക.
>> -
>>
>> പൊതു പണത്തില്‍ നിര്‍മ്മിക്കുന്ന എല്ലാ ഉള്ളടക്കവും
>> പൊതുസഞ്ചയത്തിലാക്കുക.
>> -
>>
>> ഉള്ളടക്ക വികസനത്തില്‍, പ്രത്യേകിച്ച് വിക്കി ഗ്രന്ഥശാലയുടെയും
>> മറ്റും കാര്യത്തില്‍ സഹകരിക്കുക.
>>
>> ശില്‍പ്പശാലയുടെ അവസാനം രവിശങ്കര്‍.എസ്. നായര്‍ (അച്യുത് ശങ്കറിന്റെ
>> സഹോദരന്) അവതരണങ്ങളുടെ ഉള്ളടക്കം സംക്ഷിപ്തമായി വിശകലനം ചെയ്തു
>> സംസാരിച്ചു. ജയകുമാര്‍ സാറിന്റെ മറുപടിയില്‍ നമ്മള് ഉന്നയിച്ച മൂന്നു
>> കാര്യങ്ങളിലും (ICFOSS,SMC തുടങ്ങിയവരുടെയും പ്രധാന നിര്‍ദ്ദേശങ്ങളില്‍
>> ഇവ ഉള്‍പ്പെട്ടിരുന്നു.) ക്രിയാത്മകമായി ഇടപെടാമെന്നും അതിന് മലയാളം
>> സര്‍വകലാശാല നേതൃത്ത്വം നല്‍കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ വെബ്
>> സൈറ്റുകള്‍ പൊതുസഞ്ചയത്തിലാക്കണമെന്നുള്ള ആവശ്യം ഉചിതമായ വേദികളില്‍
>> ഉന്നയിക്കും. പ്രധാന എഴുത്തുകാരുടെ കൃതികള്‍ അവശ്യമെങ്കില്‍ ദക്ഷിണ
>> നല്കി പകര്‍പ്പവകാശ മുക്തമാക്കാന്‍ ശ്രമിക്കും. സര്വവിജ്ഞാനകോശമടക്കമുള്ള
>> സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ പൊതുസഞ്ചയത്തിലാവേണ്ടതിന്റെ ആവശ്യകതയും
>> സൂചിപ്പിച്ചു.
>>
>>
>> വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് ശില്‍പ്പശാല അവസാനിച്ചത്. ഇത്തരം
>> ശില്‍പ്പശാലകള്‍ തുടര്‍ന്നുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ
>> തയ്യാറെടുപ്പുകളില്ലായിരുന്നു. അടുത്ത ശില്‍പ്പശാലയ്ക്കു മുന്‍പേ
>> മലയാളം സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്യാനാകുന്ന
>> കാര്യങ്ങളാലോചിച്ച് തീരുമാനിക്കുക
>>
>> ഹിന്ദുവിലെ
റിപ്പോര്‍ട്ട്<http://www.thehindu.com/todays-paper/tp-national/tp-kerala…
>>
>> ജയകുമാര്‍ സാറിന്റെ ഉദ്ഘാടന
പ്രഭാഷണം<http://www.youtube.com/watch?v=SVZ5qPo6UNI&feature=youtu.be…
>>
>>
>> <http://www.youtube.com/watch?v=SVZ5qPo6UNI&feature=youtu.be>
>>
>> കണ്ണന് ഷണ്മുഖം
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: