മലയാളം കംപ്യൂട്ടിംഗ് ശില്‍പ്പശാല റിപ്പോര്‍ട്ട്

.ടി മിഷന്റെയും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വച്ചു നടന്ന മലയാളം കംപ്യൂട്ടിംഗ് ശില്‍പ്പശാലയില്‍ കൊല്ലത്തു നിന്നും ഞാനും അഖില്‍ കൃഷ്ണനും(user:Akhilan) വിക്കി സമൂഹത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയുണ്ടായി.


രാവിലെ 10.00 ന് ശില്‍പ്പശാല ആരംഭിച്ചു. അറുപതോളം പേര്‍ പങ്കെടുത്തിരുന്നു. 12 പ്രസന്റേഷനുകളാണ് അവതരിപ്പിക്കപ്പെട്ടത്. ഡോ. കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. IIITMK ഡയറക്ടര്‍ രാജശ്രീയുടെ പ്രധാന അവതരണത്തിനു ശേഷം ICFOSS ഡയറക്ടര്‍ സതീഷ് ബാബു ICFOSSന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇടപെടലുകളെക്കുറിച്ചും മലയാളം കംപ്യൂട്ടിങ് മേഖലയില്‍ കേരളത്തിലെ സജീവ ഗ്രൂപ്പകളെക്കുറിച്ചും പരാമര്‍ശിച്ചു സംസാരിച്ചു Latex community,smc, വിക്കി സമൂഹം എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. പൊതു പണത്തില്‍ നിര്‍മ്മിക്കുന്ന എല്ലാ ഉള്ളടക്കവും പൊതുസഞ്ചയത്തിലെത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

ഡിറ്റി മാത്യു, സ്പെയ്സിലെ റെജു ജോസ്, അക്ഷയയിലെ റെജു ടോംലാല്‍, smc സെക്രട്ടറി അനിവര്‍ തുടങ്ങിയവരുടെയും അവതരണങ്ങളുണ്ടായിരുന്നു. വിക്കി സംരംഭങ്ങളും അവയുടെ മലയാളം ഇടപെടലുകളുമാണ് നമ്മുടെ അവതരണത്തിലുണ്ടായിരുന്നത്. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാതെ ഏറ്റവും അത്യാവശ്യമെന്ന് കരുതുന്ന മൂന്ന് കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനായി ശ്രമിച്ചു.


ശില്‍പ്പശാലയുടെ അവസാനം രവിശങ്കര്‍.എസ്. നായര്‍ (അച്യുത് ശങ്കറിന്റെ സഹോദരന്‍) അവതരണങ്ങളുടെ ഉള്ളടക്കം സംക്ഷിപ്തമായി വിശകലനം ചെയ്തു സംസാരിച്ചു. ജയകുമാര്‍ സാറിന്റെ മറുപടിയില്‍ നമ്മള്‍ ഉന്നയിച്ച മൂന്നു കാര്യങ്ങളിലും (ICFOSS,SMC തുടങ്ങിയവരുടെയും പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഇവ ഉള്‍പ്പെട്ടിരുന്നു.) ക്രിയാത്മകമായി ഇടപെടാമെന്നും അതിന് മലയാളം സര്‍വകലാശാല നേതൃത്ത്വം നല്‍കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ പൊതുസഞ്ചയത്തിലാക്കണമെന്നുള്ള ആവശ്യം ഉചിതമായ വേദികളില്‍ ഉന്നയിക്കും. പ്രധാന എഴുത്തുകാരുടെ കൃതികള്‍ അവശ്യമെങ്കില്‍ ദക്ഷിണ നല്‍കി പകര്‍പ്പവകാശ മുക്തമാക്കാന്‍ ശ്രമിക്കും. സര്‍വവിജ്ഞാനകോശമടക്കമുള്ള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ പൊതുസഞ്ചയത്തിലാവേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു.


വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് ശില്‍പ്പശാല അവസാനിച്ചത്. ഇത്തരം ശില്‍പ്പശാലകള്‍ തുടര്‍ന്നുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ തയ്യാറെടുപ്പുകളില്ലായിരുന്നു. അടുത്ത ശില്‍പ്പശാലയ്ക്കു മുന്‍പേ മലയാളം സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങളാലോചിച്ച് തീരുമാനിക്കുക

ഹിന്ദുവിലെ റിപ്പോര്‍ട്ട്

ജയകുമാര്‍ സാറിന്റെ ഉദ്ഘാടന പ്രഭാഷണം


കണ്ണന്‍ ഷണ്‍മുഖം