"...ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സന്നദ്ധസംഘമായ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാഗത്തുനിന്നു്..."

ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടിതന്നെ പറഞ്ഞാൽ മതിയോ?

2013/2/10 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>
അറിവിലേയ്ക്കായി:
സ്വ.മ.കം-ത്തെ പ്രതിനിധീകരിച്ച് അനീഷ് അനില്‍കുമാര്‍, അനിവര്‍ അരവിന്ദ്, സൂരജ് കേനോത്ത് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. അവര്‍ സമര്‍പ്പിച്ച രേഖ ഇതോടൊപ്പം  ചേര്‍ക്കുന്നു.

രേഖ ഇവിടെ ലഭ്യമാണു്. http://smc.org.in/doc/malayalamuniversity-smc.pdf

സസ്നേഹം,
~ അഖിലൻ


2013, ഫെബ്രുവരി 10 2:09 PM ന്, Vaishak Kallore <vaikoovery@gmail.com> എഴുതി:

kseb http://www.kseb.in/  is under cc-by-sa 

Regards,
Vaishak Kallore
(via mobile)

On Feb 10, 2013 1:56 PM, "Shiju Alex" <shijualexonline@gmail.com> wrote:
സർക്കാർ സംരംഭങ്ങൾക്ക് പുറത്ത് നിരവധി സൈറ്റുകൾ സ്വതന്ത്രലൈസൻസിലേക്ക് മാറിയിട്ടുണ്ട്.

http://malayal.am/ ആണെന്ന് തോന്നുന്നു (എന്റെ അറിവിൽ) ഈ വിധത്തിൽ ആദ്യമായി സ്വതന്ത്രലൈസനിലേക്ക് മാറിയത്. മറ്റൊരു ഉദാഹരണം ദേശാഭിമാനി പത്രത്തിന്റെ വെബ്ബ് സൈറ്റ്. സ്വകാര്യ/അർദ്ധസർക്കാർ സംരംഭങ്ങളിൽ സ്വതന്ത്രലൈസൻസുകളുടെ പ്രാധാന്യം അറിയുന്നവർ ഉള്ളത് കൊണ്ടാവാം മലയാളത്തിൽ അതിനു് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ആ അവബോധം സർക്കാർ തലത്തിലേക്ക് കൂടെ ഇറങ്ങണം. 





2013/2/10 Shiju Alex <shijualexonline@gmail.com>
പഴയ ഐടി@സ്കൂൾ ഡയറക്ടർ ഇതിനു വേണ്ട നിരവധി സഹായങ്ങൾ ചെയ്തിരുന്നു എന്ന് നന്ദിയോടെ ഓർക്കുന്നു.

പഴയ ഐടി@സ്കൂൾ ഡയറക്ടറുടെ പേർ പറയാൻ വിട്ടു. പഴയ ഐടി@സ്കൂൾ ഡയറക്ടർ അൻവർ സാദത്ത്  എന്ന് തിരുത്തി വായിക്കുക.


ഷിജു




2013/2/10 Shiju Alex <shijualexonline@gmail.com>
സർക്കാർ സൈറ്റുകളുടെ ലൈസൻസ് സ്വതന്ത്രമാക്കാൻ നമ്മൾ 2007 തൊട്ട് ശ്രമിക്കുന്നതാണ്. പഴയ ഐടി@സ്കൂൾ ഡയറക്ടർ ഇതിനു വേണ്ട നിരവധി സഹായങ്ങൾ ചെയ്തിരുന്നു എന്ന് നന്ദിയോടെ ഓർക്കുന്നു. ഈ വിഷയവുംആയി ബന്ധപ്പെട്ട് പലരുമായുള്ള ചർച്ചയ്ക്കും അദ്ദേഹം മുൻകൈ എടുത്തിരുന്നു. ചർച്ചയ്ക്ക് മുൻകൈ എടുക്കുക മാത്രമല്ല ഇതിന്റെ പ്രാധാന്യം നന്നായി അറിയാവുന്നതിനാൽ തന്റെ വകുപ്പിൽ അത് പ്രാവർത്തികമാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ഉണ്ടായിരുന്ന സ്കൂൾ വിക്കിയുടെ ലൈസൻസ് സ്വതന്ത്രലൈസൻസ് ആക്കിയത് തന്നെ ഏറ്റവും വലിയ ഉദാഹരണം. 

സർക്കാർ സൈറ്റുകളൂടെ ലൈസൻസ് സ്വതന്ത്രമാക്കുന്നതുമായി ബന്ധപ്പെട്ട ഈ മേഖലയിൽ ഏറ്റവും വിപ്ലവകരമായ മുന്നേറ്റം നടന്നത് 2008-ൽ സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കിയത് ആയിരുന്നു. അത് പക്ഷെ ഇപ്പോൾ GFDL ലൈസൻസിൽ വന്ന മാറ്റങ്ങൾ മൂലം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ ആവില്ല എന്ന സ്ഥിതിയാണ്. ഈ വിഷയത്തിൽ തക്കതായ ഒരു പരിഹാരം സർവ്വവിജ്ഞാനകോശം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം.

സർക്കാർ സൈറ്റുകളുടെ ലൈസൻസ് സ്വതന്ത്രമാക്കാൻ പല ഇടപെടലുകളും വിക്കിപീഡിയർ  നടത്തിയിരുന്നു. 2010-ൽ അന്നത്തെ വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്ന എം.എ. ബേബിയുമായും ഈ വിഷയം പ്രധാനകാര്യമായി നമ്മൾ ഒരു നിവേദനം കൊടുത്തിരുന്നു. അതിനു പുറമേ മറ്റ് പല സർക്കാർ വിഭാഗങ്ങൾക്കും സമാനമായ നിവേദനം നമ്മൾ  നൽകിയിരുന്നു. ഏറ്റവും അവസാനമായി നിവേദനം നൽകിയത് 2012 നവംബറിൽ ഐ.ടി. സെക്രട്ടറി പി.എച്ച്. കുര്യന് ആയിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് വിവിധ ആളുകളുമായി ബന്ധപ്പെട്ട് സംസാരിച്ച അനുഭവത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത് രാഷ്ട്രീയ പ്രവർത്തകർക്ക് മിക്കവർക്കും ഇത് വളരെ ആവശ്യമാണ് എന്ന് ബോദ്ധ്യമുണ്ട് എന്നാണ്. പൊതുപണം ചിലവഴിച്ച് നിർമ്മിക്കുന്ന സംഗതികൾ പൊതുജനങ്ങൾക്ക് സ്വതന്ത്രമായി ഉപയൊഗിക്കാൻ ലഭ്യമാകണം എന്ന സാമാന്യയുക്തി ഞാൻ സംസാരിച്ച എല്ലാ രാഷ്ട്രീയക്കാരും (കക്ഷിഭേദമില്ലാതെ) വെച്ച് പുലർത്തുനുണ്ട്. ഈ സാമാന്യബോധത്തിന്റെ പ്രവർത്തനഫലമായി ആകാം കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി സൈറ്റുകൾ (രാഷ്ടീയകക്ഷികളുമായി ബന്ധപ്പെട്ടത്) സ്വതന്ത്രലൈസൻസിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അത് ഇപ്പോഴും തുടരുന്നും ഉണ്ട്.  

പക്ഷെ സർക്കാർ തലത്തിലേക്ക് വരുമ്പോൾ ഇതിനു തടസ്സം നിൽക്കുന്നത് ബ്യൂറോക്രാറ്റുകൾ ആണെന്ന് കാണുന്നു. (രാഷ്ടീയപ്രവർത്തകർ മിക്ക സംഗതികളുടെ തീരുമാനത്തിനും നടത്തിപ്പിനും ബ്യൂറൊക്രാറ്റുകളെ  ആശ്രയിക്കുന്നതിനാൽ പൊതുജനങ്ങളുടെ പല അഭ്യർത്ഥനകളും ബ്യൂറോക്രാറ്റുകൾ ബ്ലോക്ക് ചെയ്യുന്നത് മൂലം നടപ്പാകാതെ പോകുന്നു.  മിക്കസർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട സംഗതികൾ അവർ കുറച്ച് പേരുടെ കുടുംബസ്വത്ത് ആണെന്ന മിഥ്യാബോധമോ മറ്റോ ആണ്. ഇതുമായി ബന്ധപ്പെട്ട് 2 സംഗതികൾ ഏറ്റവും അടുത്തായി ഉണ്ടായി

  • കോഴിക്കോട് സർവ്വകലാശാല (ഹിസ്റ്ററി ഡിപ്പാർട്ട് മെന്റ് ആണെന്ന്  തോന്നുന്നു) അവരുടെ കൈയ്യിലുള്ള പൊതുസഞ്ചയത്തിൽ ഉള്ള പുസ്തകങ്ങൾ (ഇതിന്റെ വാർത്താ കണ്ണി ആരെങ്കിലും ഇടുമോ) ഡിജിറ്റൈസ് ചെയ്തു സൈറ്റിൽ ചേർക്കുന്നു എന്ന വാർത്ത വന്നു. വലിയ കൊലാഹലത്തതോടെ ഉത്ഘാടന മഹാമഹവും നടന്നു. പക്ഷെ നാൾ ഇന്നു വരെ ഈ പൊതുസഞ്ചയത്തിൽ ഉള്ള പുസ്തകങ്ങളുടെ കണ്ണി അവരുടെ സൈറ്റിൽ വന്നിട്ടില്ല.   ഇതിനൊക്കെ ശെഷം ഇതിനെ കുറിച്ച് അന്വേഷിക്കാൻ ചെന്ന ഒരു വിക്കിപീഡിയനു ഇതുമായി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഒട്ടും നല്ലതല്ലാത്ത ഒരു സമീപനം ആണ് കിട്ടിയത്.
  • കേരള സാഹിത്യ അക്കാദമി സർക്കാർ പണം ചിലവഴിച്ച്  നിരവധി പൊതുസഞ്ചയത്തിലുള്ള പുസ്ത്കങ്ങൾ സ്കാൻ ചെയ്ത് എടുത്തിട്ടുണ്ട്. ഇത് വിക്കിഗ്രന്ഥശാലയ്ക്കായി ലഭ്യമാക്കുന്നതിനെ കുറിച്ച് അന്വേഷിച്ച് തൃശൂർ അക്കാദമിയിൽ ചെന്ന മലയാളം വിക്കിമീഡിയർക്ക് വളരെ മോശമായ പ്രതികരണം ആണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കൊല്ലം വിക്കിസംഗമോത്സവത്തിൽ വെച്ച് ഇതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ അക്കാദമി സെക്രട്ടറി ശ്രീ. ഗോപാലകൃഷ്ണൻ വിക്കിസംരംഭങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ തീരുമാനം എടുക്കാം എന്ന് സൂചിപ്പിച്ചെങ്കിലും 10 മാസങ്ങൾക്ക് ശെഷവും അത് യാതൊരു മുന്നേറ്റവും ഇല്ല.
ഇതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത പല RTI ലേയും മറുപടികൾ ക്വോട്ട് ചെയ്യാതിരിക്കുക ആണ് ഭേദം. വകുപ്പുകൾ ഒക്കെ കുറച്ച് ജീവനക്കാരുടെ സാമ്രാജ്യവും കുടുംബസ്വത്തും ആയി പോയിരിക്കുക ആണ്. 

വേറെയും നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലും ബ്യൂറോക്രാറ്റുകളുടെ ഇതേ രീതിയിലുള്ള പ്രതികരണത്തിന്റെ ആവർത്തനം ആയതിനാൽ അതൊന്നും ഇനിയും പറയുന്നില്ല. 


ചുരുക്കത്തിൽ കേരളത്തിലെ സർക്കാർക്ക് ഇക്കാര്യത്തിൽ അവബോധം ഉണ്ടായില്ലെങ്കിൽ നമ്മളോ, നമ്മൾ ബന്ധപ്പെടുന്ന ജനപ്രതിനിധികളോ എന്ത് പ്രവർത്തനങ്ങൾ നടത്തിയിട്ടും കാര്യമില്ല.  അല്ലെങ്കിൽ സർക്കാരിന്റെ വക പൊതുപണം ഉപയൊഗിച്ച് ഉണ്ടാക്കുന്ന സംഗതികൾ സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിക്കപ്പെടണം എന്ന ശക്തമായ രാഷ്ട്രീയ തീരുമാനം വരണം.


പൊതുപണം ഉപയോഗിച്ച് നിർമ്മിക്കുന്ന എല്ലാ സർക്കാർ സൈറ്റുകളിലെയും ഉള്ളടക്കവും (രാജ്യസുരക്ഷയെ ബാധിക്കുന്നത് ഒഴിച്ച്) സ്വതന്ത്രലൈസസിൽ പ്രസിദ്ധീകരിക്കപ്പെടണം എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. അതിനായുള്ള വിവിധ ഇടപെടലുകൾ പല തരത്തിൽ നടത്തേണ്ടതുണ്ട്.


 





2013/2/10 kannan shanmugam <fotographerkannan@gmail.com>

മലയാളം കംപ്യൂട്ടിംഗ് ശില്‍പ്പശാല റിപ്പോര്‍ട്ട്

.ടി മിഷന്റെയും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വച്ചു നടന്ന മലയാളം കംപ്യൂട്ടിംഗ് ശില്‍പ്പശാലയില്‍ കൊല്ലത്തു നിന്നും ഞാനും അഖില്‍ കൃഷ്ണനും(user:Akhilan) വിക്കി സമൂഹത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയുണ്ടായി.


രാവിലെ 10.00 ന് ശില്‍പ്പശാല ആരംഭിച്ചു. അറുപതോളം പേര്‍ പങ്കെടുത്തിരുന്നു. 12 പ്രസന്റേഷനുകളാണ് അവതരിപ്പിക്കപ്പെട്ടത്. ഡോ. കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. IIITMK ഡയറക്ടര്‍ രാജശ്രീയുടെ പ്രധാന അവതരണത്തിനു ശേഷം ICFOSS ഡയറക്ടര്‍ സതീഷ് ബാബു ICFOSSന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇടപെടലുകളെക്കുറിച്ചും മലയാളം കംപ്യൂട്ടിങ് മേഖലയില്‍ കേരളത്തിലെ സജീവ ഗ്രൂപ്പകളെക്കുറിച്ചും പരാമര്‍ശിച്ചു സംസാരിച്ചു Latex community,smc, വിക്കി സമൂഹം എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. പൊതു പണത്തില്‍ നിര്‍മ്മിക്കുന്ന എല്ലാ ഉള്ളടക്കവും പൊതുസഞ്ചയത്തിലെത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

ഡിറ്റി മാത്യു, സ്പെയ്സിലെ റെജു ജോസ്, അക്ഷയയിലെ റെജു ടോംലാല്‍, smc സെക്രട്ടറി അനിവര്‍ തുടങ്ങിയവരുടെയും അവതരണങ്ങളുണ്ടായിരുന്നു. വിക്കി സംരംഭങ്ങളും അവയുടെ മലയാളം ഇടപെടലുകളുമാണ് നമ്മുടെ അവതരണത്തിലുണ്ടായിരുന്നത്. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാതെ ഏറ്റവും അത്യാവശ്യമെന്ന് കരുതുന്ന മൂന്ന് കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനായി ശ്രമിച്ചു.


  • സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ യൂണിക്കോഡ് മലയാളത്തിലാക്കി സ്വതന്ത്ര അനുമതിയില്‍ പ്രസിദ്ധീകരിക്കുക.

  • പൊതു പണത്തില്‍ നിര്‍മ്മിക്കുന്ന എല്ലാ ഉള്ളടക്കവും പൊതുസഞ്ചയത്തിലാക്കുക.

  • ഉള്ളടക്ക വികസനത്തില്‍, പ്രത്യേകിച്ച് വിക്കി ഗ്രന്ഥശാലയുടെയും മറ്റും കാര്യത്തില്‍ സഹകരിക്കുക.

ശില്‍പ്പശാലയുടെ അവസാനം രവിശങ്കര്‍.എസ്. നായര്‍ (അച്യുത് ശങ്കറിന്റെ സഹോദരന്‍) അവതരണങ്ങളുടെ ഉള്ളടക്കം സംക്ഷിപ്തമായി വിശകലനം ചെയ്തു സംസാരിച്ചു. ജയകുമാര്‍ സാറിന്റെ മറുപടിയില്‍ നമ്മള്‍ ഉന്നയിച്ച മൂന്നു കാര്യങ്ങളിലും (ICFOSS,SMC തുടങ്ങിയവരുടെയും പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഇവ ഉള്‍പ്പെട്ടിരുന്നു.) ക്രിയാത്മകമായി ഇടപെടാമെന്നും അതിന് മലയാളം സര്‍വകലാശാല നേതൃത്ത്വം നല്‍കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ പൊതുസഞ്ചയത്തിലാക്കണമെന്നുള്ള ആവശ്യം ഉചിതമായ വേദികളില്‍ ഉന്നയിക്കും. പ്രധാന എഴുത്തുകാരുടെ കൃതികള്‍ അവശ്യമെങ്കില്‍ ദക്ഷിണ നല്‍കി പകര്‍പ്പവകാശ മുക്തമാക്കാന്‍ ശ്രമിക്കും. സര്‍വവിജ്ഞാനകോശമടക്കമുള്ള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ പൊതുസഞ്ചയത്തിലാവേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു.


വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് ശില്‍പ്പശാല അവസാനിച്ചത്. ഇത്തരം ശില്‍പ്പശാലകള്‍ തുടര്‍ന്നുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ തയ്യാറെടുപ്പുകളില്ലായിരുന്നു. അടുത്ത ശില്‍പ്പശാലയ്ക്കു മുന്‍പേ മലയാളം സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങളാലോചിച്ച് തീരുമാനിക്കുക

ഹിന്ദുവിലെ റിപ്പോര്‍ട്ട്

കണ്ണന്‍ ഷണ്‍മുഖം




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l