പഠനശിബിരം ധാരാളം അങ്ങോളം ഇങ്ങോളം നടക്കട്ടെ. അതിലൂടെ കൂടുതല്‍ പേര് മലയാളം
വിക്കികളെ കുറിച്ച് അറിയട്ടെ. ഇന്ത്യക്കകത്തും പുറത്തും പഠനശിബിരം ധാരാളം
നടക്കണം (ഇന്ത്യന്‍ ഭാഷകളില്‍ തമിഴ് വിക്കിപീഡിയര്‍ മാത്രമെ ഇതു് വരെ
ഇന്ത്യക്ക് പുറത്ത് പഠനശിബിരം നടത്തിയിട്ടുള്ളൂ)
പഠനശിബിരം പോലുള്ള വിക്കിപ്രചരണളില് താല്പര്യമുള്ള മലയാളം വിക്കിപീഡിയര്‍ വളരെ
കുറവാണു്. വിക്കിപ്രചരണത്തില് പരിചയസമ്പന്നരായ വിക്കിയന്മാര്‍ ചെര്ന്നാലെ
വിവിധ ഇടങ്ങളില്‍ പഠനശിബിരം നടത്താന്‍ സാധിക്കൂ. പഠനശിബിരത്തിലൂടെ വിക്കി
പരിചയപ്പെടുത്തി കൊടുക്കുന്ന എല്ലാവരും വിക്കിയില്‍ എത്തി എഡിറ്റ് ചെയ്യണം
എന്ന് ശഠിക്കാന്‍ പറ്റില്ല.
10 പേര്‍ക്ക് മലയാളം വിക്കികളെ പരിചയപ്പെടുത്തി കൊടുക്കുമ്പോള്‍, അതിലെ ഒരാള്‍
എങ്കിലും മലയാളം വിക്കി എഡിറ്റര്‍ ആയി മാറിയാല്‍ ആ പഠനശിബിരം വിജയിച്ചു എന്ന്
ഞാന്‍ പറയും. ബാക്കി ഉള്ള 9 പേര്‍ക്കും വിക്കി എന്താണെന്നെകിലും മനസ്സിലാക്കി
കൊടുക്കാന്‍ സാധിച്ചു എന്ന നേട്ടവും ഉണ്ടു്.
വിക്കി എഡിറ്റര്‍മാര്‍ ആകാതെ പൊയ മറ്റു് 9 പേരും
- വിക്കിയില്‍ എഴുതിയാല്‍ മാസം എത്രരൂപ കിട്ടും?
- കഥകള്‍/കവിതകള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കാമോ?
- വിക്കിപീഡിയക്ക് പുറമേയുള്ള വിക്കി സംരംഭങ്ങള്‍
തുടങ്ങിയ ചൊദ്യങ്ങള്‍/സംശയങ്ങള്‍ പിനീട് ഉന്നയിക്കില്ലല്ലോ. മാത്രമല്ല ആ അറിവ്
മറ്റുള്ളവര്‍ക്കും പകര്‍ന്ന് കൊടുക്കാന്‍ അവര്‍ക്കാകുകയും ചെയ്യും
പഠശിബിരം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു പ്രത്യേക കാര്യം, എല്ലാ ശ്രദ്ധയും
വിക്കിപീഡിയയില്‍ മാത്രം കേന്ദ്രീകരിക്കരുത് എന്നതാണു്. മലയാളഭ്സ്ഷയെ
സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യം ഉള്ളതാണു് വിക്കിഗ്രന്ഥശാലയും,
വിക്കിനിഘണ്ടുവും, പിന്നെ ഒരു പരിധി വരെ വിക്കിചൊല്ലുകളും.വിക്കിഗ്രന്ഥശാല,
വിക്കിനിഘണ്ടു പദ്ധതികള്‍ക്ക്, പഠനശിബിരത്തില്‍ വിക്കിപീഡിയക്ക് ഒപ്പമോ അതിനു്
മെലെയോ പ്രാധാന്യം കൊടുത്ത് താല്പര്യമുള്ള കുറച്ച് പേരെ അതിലെക്ക്
ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് മലയാളഭാഷയുമായി ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്നവരെ.
എന്തായാലും മലയാളികള്‍ ഉള്ള ഇടത്തൊക്കെയും മലയാളം വിക്കിപദ്ധതികളെക്കുറിച്ചുള്ള
അറിവ് ചെന്നത്തട്ടെ. മധുരയിലെ പരിപാടിക്ക് എല്ലാവിധ ആശംസകളും
ഷിജു
2010/9/16 Habeeb | ഹബീബ് <lic.habeeb(a)gmail.com>
മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ വച്ച് മലയാളം വിക്കിപീഡിയ പഠനശിബിരം
നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏവറേയും സന്തോഷപൂർവ്വം
അറിയിച്ചുകൊള്ളുന്നു. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലെ മലയാള ഗവേഷണ വിഭാഗവും,
മധുരയിലെ മലയാളി സമൂഹവുമാണ് ഇതിനു പിന്നിൽ.
Dr. M. Sanalkumaran (Professor & Head, Chairperson), Dr. Sreekumari . (Professor),
Dr. T. Githesh (Assistant Professor) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം
നൽകുന്നു.
തിയതി : 21.09.2010
സ്ഥലം : കാമരാജ് യൂണിവേഴ്സിറ്റി സ്സെന്റർ, മധുര, തമിഴ്നാട്.
പഠനശിബിരം പാലക്കാട് നടന്ന സമയത്തു തന്നെ അവർ താല്പര്യം
അറിയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് തിയതി തീരുമാനിച്ചത്.
വിക്കിയിൽ ശിബിരം താൾ ഉണ്ടാക്കി ഉടനെ തന്നെ ഇവിടെ ലിങ്ക് ഇടാം.
ഏവരേയും ശിബിരത്തിലേക്ക് സ്വാഗതം ചെയ്യുന്നു
ഹബീബ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l