കർണാടകം, കേരളം, ഇപ്പോൾ തമിഴ് നാടും. മലയാളം വിക്കി പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്. അഭിനന്ദനങ്ങൾ.

 പഠനശിബിരം നടത്തുന്നവർ പഠനശിബിരത്തിൽ പങ്കെടുത്ത പഠിതാക്കളെ എങ്ങനെ വിക്കിപീഡിയയിലോ സഹോദര സംരഭങ്ങളിലോ നില നിർത്താം എന്ന കാര്യം കൂടി ആലോചിക്കേണ്ടതാണ്. ആ രീതിയിൽ പരിശോധിക്കുമ്പോൾ ഇതു വരെ നടത്തിയ പഠനശിബിരങ്ങളിൽ എത്ര എണ്ണം വിജയിച്ചു എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. പഠനശിബിരത്തിൽ പങ്കെടുക്കുന്നവരിൽ ഒരു ചെറിയ ന്യൂനപക്ഷം ആദ്യം വിക്കിയിൽ വന്ന് ഒന്നോ രണ്ടോ ലേഖനങ്ങൾ എഴുതുകയും, തിരുത്തലുകൾ വരുത്തുകയും ചെയ്യുകയും തുടർന്ന് വന്ന വഴിയേ തന്നെ തിരിച്ചു പോകുന്നതും എന്തു കൊണ്ടാണെന്ന് നമ്മൾ പരിശോധിക്കുകയും, അതു തടയുന്നതിനുള്ള മാർഗ്ഗങ്ങൾ കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഇങ്ങനെ നടത്തപ്പെടുന്ന വ്യായാമങ്ങളെല്ലാം വെള്ളത്തിലെ വര പോലെ ആകുകയേ ഉള്ളൂ.

അനൂപ്

2010/9/16 Simy Nazareth <simynazareth@gmail.com>
great!

2010/9/16 V K Adarsh <adarshpillai@gmail.com>

അവിടെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിട്യൂട്ടിലും കുറച്ചധികം മലയാളികള്‍ ഉണ്ട്.
പരിപാടികള്‍ക്ക് എല്ലാ ആശംസകളും

വി. കെ ആദര്‍ശ്

2010/9/16 Habeeb | ഹബീബ് <lic.habeeb@gmail.com>

മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ വച്ച് മലയാളം വിക്കിപീഡിയ പഠനശിബിരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏവറേയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലെ മലയാള ഗവേഷണ വിഭാഗവും, മധുരയിലെ മലയാളി സമൂഹവുമാണ് ഇതിനു പിന്നിൽ.

Dr. M. Sanalkumaran  (Professor & Head, Chairperson), Dr. Sreekumari . (Professor), Dr. T. Githesh (Assistant Professor) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


തിയതി : 21.09.2010
സ്ഥലം : കാമരാജ് യൂണിവേഴ്സിറ്റി സ്സെന്റർ, മധുര, തമിഴ്നാട്.

പഠനശിബിരം പാലക്കാട് നടന്ന സമയത്തു തന്നെ അവർ താല്പര്യം അറിയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് തിയതി തീരുമാനിച്ചത്.  

വിക്കിയിൽ ശിബിരം താൾ ഉണ്ടാക്കി ഉടനെ തന്നെ ഇവിടെ ലിങ്ക് ഇടാം.

ഏവരേയും ശിബിരത്തിലേക്ക് സ്വാഗതം ചെയ്യുന്നു


ഹബീബ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sincerely yours

V K Adarsh
http://twitter.com/vkadarsh
http://facebook.com/vkadarsh

+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop P
www.anoopp.in