ഇത് അനാവശ്യചര്ച്ചയാണ്. ഒന്നാമത്, അങ്ങനെയൊരു പേര് നിലവിലിരുന്നു എന്നുറപ്പില്ല. ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല. ഇനി അഥവാ അങ്ങനെയൊരു പേരുണ്ട് എന്നു തന്നെ വയ്ക്കുക. എങ്കില്‍പ്പോലും വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല. കാരണം, എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍ (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്. അങ്ങേയറ്റം പോയാല്‍ "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്." എന്നൊരു വാക്യം ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ അവലംബം ഉണ്ടെങ്കില്‍ മാത്രം. അല്ലാതെ വിക്കിപ്പീഡിയ ഒരു ജ്ഞാനസ്നാനത്തൊട്ടിയല്ല.
On 10/25/12, Akhil Krishnan S mail@akhilan.in wrote:
സംസ്ഥാന പാതകള്‍ എന്നതും ദേശീയ പാതകള്‍ എന്നതും ആ നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം പാതകളെ സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ വേറേയും സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%95%E0%B5%BE)
നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം വിളിക്കുന്നതാണ്. ഒരു പക്ഷേ ഇത് രാജാ കേശവദാസന് ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം.
2012/10/25 Vaishak Kallore vaikoovery@gmail.com
സംസ്ഥാന പാതയും, ദേശീയ പാതയും അല്ലേ കൂടുതൽ ഉപയോഗത്തിലുള്ളത്? :-/
On Thu, Oct 25, 2012 at 1:19 PM, Prince Mathew mr.princemathew@gmail.comwrote:
We should not make new names. We can use a particular name only if it is already used widely.
On 10/25/12, Adarsh VK adarshpillai@gmail.com wrote:
State high way - Samsthana Patha National Highway - Deseeya Patha
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l