സുഹൃത്തുക്കളേ,
വിക്കിമീഡിയ ഫൗണ്ടേഷൻ ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകൾ വഴി വിക്കിപീഡിയ
ഉപയോഗിക്കുന്നതിനായി ഒരു അപ്ലിക്കേഷൻ നിർമ്മിച്ചിട്ടുണ്ട്. വിക്കിപീഡിയ എന്നു
പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷനിൽ മലയാളമടക്കം ഒട്ടു മിക്ക ഭാഷകളിലെയും
വിക്കിപീഡിയ ആക്സസ് ചെയ്യാം.
ആൻഡ്രോയ്ഡ് മാർക്കറ്റിൽ
വിക്കിപീഡിയ<https://market.android.com/details?id=org.wikipedia>എന്ന
കണ്ണിയിൽ നിന്ന് ഈ അപ്ലിക്കേഷൻ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാവുന്ന ആർക്കും
സൗജന്യമായി ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാവുന്നതാണ്. അതിലെ ഭാഷ
മലയാളമാക്കുന്നതിനു് സെറ്റിംഗ്സിൽ പോയി Language എന്നതിൽ മലയാളം
തെരഞ്ഞെടുത്താൽ മതി.( നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ മലയാളം വായിക്കുവാൻ
സാധിക്കുമെങ്കിൽ മാത്രമേ ഈ അപ്ലിക്കേഷൻ വഴിയും മലയാളം വായിക്കാൻ
സാധിക്കുകയുള്ളൂ. )
എന്റെ മൊബൈലിൽ മലയാളം വിക്കിപീഡിയ പ്രവർത്തിപ്പിച്ചിരിക്കുന്നതിന്റെ
സ്ക്രീൻഷോട്ട് ഇവിടെ <http://twitpic.com/8aeyo2/full> ലഭ്യമാണ്.
എല്ലാവരോടും ഈ അപ്ലിക്കേഷൻ ഉപയോഗിച്ചു നോക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ
ഫൗണ്ടേഷൻ മൊബൈൽ ടീമിനെ അറിയിക്കുവാനും താൽപര്യപ്പെടുന്നു.യു.ആർ.എൽ. :
http://meta.wikimedia.org/wiki/Mobile_Projects/WikipediaMobileAndroidFeedba…
ശ്രദ്ധിക്കുക: ആൻഡ്രോയ്ഡ് അല്ലാത്ത മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക്
http://ml.m.wikipedia.org/ എന്ന വിലാസം വഴി മലയാളം വിക്കിപീഡിയ എടുക്കാൻ
സാധിക്കാവുന്നതാണ്.
അനൂപ്