സുഹൃത്തുക്കളേ,

വിക്കിമീഡിയ ഫൗണ്ടേഷൻ ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകൾ വഴി വിക്കിപീഡിയ ഉപയോഗിക്കുന്നതിനായി ഒരു അപ്ലിക്കേഷൻ നിർമ്മിച്ചിട്ടുണ്ട്. വിക്കിപീഡിയ എന്നു പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷനിൽ മലയാളമടക്കം ഒട്ടു മിക്ക ഭാഷകളിലെയും വിക്കിപീഡിയ ആക്സസ് ചെയ്യാം.

ആൻഡ്രോയ്ഡ് മാർക്കറ്റിൽ വിക്കിപീഡിയ എന്ന കണ്ണിയിൽ നിന്ന് ഈ അപ്ലിക്കേഷൻ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാവുന്ന ആർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാവുന്നതാണ്. അതിലെ ഭാഷ മലയാളമാക്കുന്നതിനു് സെറ്റിംഗ്സിൽ പോയി Language എന്നതിൽ മലയാളം തെരഞ്ഞെടുത്താൽ മതി.( നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ മലയാളം വായിക്കുവാൻ സാധിക്കുമെങ്കിൽ മാത്രമേ ഈ അപ്ലിക്കേഷൻ വഴിയും മലയാളം വായിക്കാൻ സാധിക്കുകയുള്ളൂ. )

എന്റെ മൊബൈലിൽ മലയാളം വിക്കിപീഡിയ പ്രവർത്തിപ്പിച്ചിരിക്കുന്നതിന്റെ സ്ക്രീൻഷോട്ട് ഇവിടെ ലഭ്യമാണ്.

എല്ലാവരോടും ഈ അപ്ലിക്കേഷൻ ഉപയോഗിച്ചു നോക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ ഫൗണ്ടേഷൻ മൊബൈൽ ടീമിനെ അറിയിക്കുവാനും താൽപര്യപ്പെടുന്നു.യു.ആർ.എൽ. : http://meta.wikimedia.org/wiki/Mobile_Projects/WikipediaMobileAndroidFeedback

ശ്രദ്ധിക്കുക: ആൻഡ്രോയ്ഡ് അല്ലാത്ത മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് http://ml.m.wikipedia.org/ എന്ന വിലാസം വഴി മലയാളം വിക്കിപീഡിയ എടുക്കാൻ സാധിക്കാവുന്നതാണ്.

അനൂപ്