അളക്കും തോറും വളരുന്ന മലയാളം വിക്കിപ്പീഡിയ അത്ഭുതം തന്നെ!!
എങ്കിലും, അറിയാതെ നടക്കുന്നതല്ലേ ആരോഗ്യകരമായ വളർച്ച? എന്നും രാവിലെ എഴുന്നേറ്റ് പൊക്കം
അളന്നു നോക്കുന്ന കുട്ടിയുടെ മനോഭാവം മലയാളം വിക്കിപ്പീഡിയന്മാർ ഉപേക്ഷിക്കണം.
ജോർജുകുട്ടിDate: Thu, 7 Feb 2013 16:52:28 +0800
From: drajay1976(a)yahoo.com
To: wikiml-l(a)lists.wikimedia.org; drajay1976(a)yahoo.com
Subject: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
നമസ്കാരം..
2013 ജനുവരി മാസത്തിൽ അവശ്യ ആർട്ടിക്കിളുകളുടെ പൂർണ്ണത അളവുകോലായുള്ള പട്ടികയിൽ മലയാളം
വിക്കിപ്പീഡിയ നേടിയ വളർച്ച honourable mention -ന് അർഹമായി.
ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളർച്ചയുടെ വിശദാംശങ്ങൾ ഈ താളിൽ ഒരു
പട്ടികയായി
ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നേട്ടങ്ങൾ:
1. നമ്മുടെ റാങ്ക് 42
ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.
2. ഇല്ലാത്ത 32 താളുകൾ പുതുതായി നിർമിക്കപ്പെട്ടു.
3. 735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റിൽ താഴെ വലിപ്പമുള്ളത്) 744 ആയി മാറി.
4. ഇടത്തരം താളുകൾ (10000-നും 30000-നും ഇടയിൽ ബൈറ്റ് വലിപ്പമുള്ളത്) 156 എണ്ണമുണ്ടായിരുന്നത്
175 എണ്ണമായി വർദ്ധിച്ചു.
5. വലിയ താളുകൾ (30000 ബൈറ്റിനു മുകളിൽ വലിപ്പമുള്ളത്) 77-ൽ നിന്ന് 81 ആയി മാറി.
1.34 പോയിന്റ് വളർച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം വിക്കിപ്പീഡിയയ്ക്ക്
ഇതിനേക്കാൾ കൂടുതൽ വളർച്ച 2011 മാർച്ച് മാസത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോർ
24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).
ഈ പട്ടികയിലെ ഓരോ താളുകളായി
മെച്ചപ്പെടുത്തിയാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അൻപത് പോയിന്റുകൂടി വളരാൻ സാധിച്ചാൽ
ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം സ്ഥാനത്തെത്താം.
അജയ് ബാലചന്ദ്രൻ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l