അളക്കും തോറും വളരുന്ന മലയാളം വിക്കിപ്പീഡിയ അത്ഭുതം തന്നെ!!
എങ്കിലും, അറിയാതെ നടക്കുന്നതല്ലേ ആരോഗ്യകരമായ വളർച്ച?
എന്നും രാവിലെ എഴുന്നേറ്റ് പൊക്കം അളന്നു നോക്കുന്ന കുട്ടിയുടെ മനോഭാവം മലയാളം വിക്കിപ്പീഡിയന്മാർ ഉപേക്ഷിക്കണം. 
 
ജോർജുകുട്ടി

Date: Thu, 7 Feb 2013 16:52:28 +0800
From: drajay1976@yahoo.com
To: wikiml-l@lists.wikimedia.org; drajay1976@yahoo.com
Subject: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.

നമസ്കാരം..

2013 ജനുവരി മാസത്തിൽ അവശ്യ ആർട്ടിക്കിളുകളുടെ പൂർണ്ണത അളവുകോലായുള്ള പട്ടികയിൽ മലയാളം വിക്കിപ്പീഡിയ നേടിയ വളർച്ച honourable mention -ന് അർഹമായി. 

ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളർച്ചയുടെ വിശദാംശങ്ങൾ ഈ താളിൽ ഒരു പട്ടികയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നേട്ടങ്ങൾ:

1. നമ്മുടെ റാങ്ക് 42 ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.

2. ഇല്ലാത്ത 32 താളുകൾ പുതുതായി നിർമിക്കപ്പെട്ടു.

3. 735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റിൽ താഴെ വലിപ്പമുള്ളത്) 744 ആയി മാറി.

4. ഇടത്തരം താളുകൾ (10000-നും 30000-നും ഇടയിൽ ബൈറ്റ് വലിപ്പമുള്ളത്) 156 എണ്ണമുണ്ടായിരുന്നത് 175 എണ്ണമായി വർദ്ധിച്ചു.

5. വലിയ താളുകൾ (30000 ബൈറ്റിനു മുകളിൽ വലിപ്പമുള്ളത്) 77-ൽ നിന്ന് 81 ആയി മാറി. 



1.34 പോയിന്റ് വളർച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം വിക്കിപ്പീഡിയയ്ക്ക് ഇതിനേക്കാൾ കൂടുതൽ വളർച്ച 2011 മാർച്ച് മാസത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോർ 24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).

ഈ പട്ടികയിലെ ഓരോ താളുകളായി മെച്ചപ്പെടുത്തിയാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അൻപത് പോയിന്റുകൂടി വളരാൻ സാധിച്ചാൽ ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം സ്ഥാനത്തെത്താം.



അജയ് ബാലചന്ദ്രൻ

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l