ദാ ഇബടെ ഇട്ടിട്ടുണ്ട്. -
http://2x3idiots.blogspot.com/2010/07/blog-post.html
On 7/10/10, Habeeb | ഹബീബ് <lic.habeeb(a)gmail.com> wrote:
>
> ബസ്സിലും, ബ്ലോഗിലും ഉപയോഗിക്കുന്നതിനുള്ള സൌകര്യത്തിനായി, വിക്കി
> അക്കാഡമിയുടെ നോട്ടീസിന്റെ ടെക്സ്റ്റ് താഴെ നല്കുന്നു. ഈ സന്ദേശം എലാവരിലും
> എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. -- ഹബീബ്
>
> ഗവ. വിക്ടോറിയ കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ
>
> മലയാളം വിക്കിപീഡിയ
>
> പഠനശിബിരം
>
> മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി,
> പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മുതല്‍ 1
> മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു.
>
> എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക
> എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്. വളരെ
> ചുരുങ്ങിയ സമയം കൊണ്ട്ക ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ
> വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ
> ആരംഭം. വിവിധ വിഷയങ്ങളിലായി 13,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം
> വിക്കിപീഡിയയിലുണ്ട്.
>
> കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും
> അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്. മലയാളം വിക്കി
> സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി പ്രവര്‍ത്തനങ്ങളില്‍
> പങ്കാളികളാക്കുകയുമാണ് പഠനശിബിരത്തിന്റെ ലക്ഷ്യം.
>
> വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ
> പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം ടൈപ്പിങ്ങ്
> തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍
> ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്പരരുമായ
> ഏവരേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
>
> പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ mlwikiacademy(a)gmail.com എന്ന ഇ-മെയില്‍
> വിലാസത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുക.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: