വിക്കിമീഡിയ കോമൺസിലേക്ക്
<http://commons.wikimedia.org/wiki/Main_Page>ചിത്രങ്ങൾ അപ്ലോഡ്
ചെയ്യുന്നവർ ചിത്രത്തെക്കുറിച്ചുള്ള വിവരണം എന്ന ഭാഗത്ത്
മറ്റു വിവരങ്ങളോടൊപ്പം {{*Malayalam loves Wikimedia event -
2<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B…
*}} എന്നോ *{{MLW2}}* എന്നോ കൂടി ചേർക്കാൻ മറക്കല്ലേ..
2012/2/15 Anoop <anoop.ind(a)gmail.com>
സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ
പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ച
വിവരം സസന്തോഷം അറിയിക്കട്ടെ.
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 2 എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി
വിക്കിമീഡിയരുടെ വാർഷിക സമ്മേളനമായ വിക്കിസംഗമോത്സവം -
2012<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E…
*60 ദിവസ പ്രചാരണവുമായി* ബന്ധപ്പെട്ട് 2012 ഫെബ്രുവരി 15 മുതൽ 2012 ഏപ്രിൽ
15 വരെയാണ് നടത്താൻ ഉദ്ദേശിക്കുന്നത്.
ഈ പദ്ധതിയുടെ ഒന്നാം പതിപ്പ് ഗംഭീര വിജയമാക്കി തീർത്ത എല്ലാവരോടും ഈ
അവസരത്തിൽ ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം രണ്ടാം പതിപ്പിലും
സജീവമായി പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുകയാണ്. താൽപര്യമുള്ള ഏതൊരാൾക്കും ഈ
പരിപാടിയിൽ അവരവരുടെ പേരു ചേർത്തു കൊണ്ട് അംഗമാകാവുന്നതാണ്.
രണ്ടാം പതിപ്പിലെ ലക്ഷ്യങ്ങൾ
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
ചിത്രങ്ങൾ
- ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം
വിക്കിപീഡിയയിൽ മാത്രമേ അപ്ലോഡ് ചെയ്യാവൂ)
ഈ പദ്ധതിയിൽ ചേർന്ന് ചിത്രങ്ങളിലൂടെ വിക്കിമീഡിയയെ സ്നേഹിക്കാൻ
ആഗ്രഹിക്കുന്നവർ ഈ താളിൽ ഒപ്പു വെക്കുക
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2>
.
സഹായം ആവശ്യമുള്ളവർ help(a)mlwiki.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുകയോ
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
ചെയ്യുക.
ഈ മെയിൽ സമാന സ്വഭാവമുള്ള മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കയക്കുവാനും,
നിങ്ങളുടെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ തുടങ്ങിയവയിൽ അപ്ഡേറ്റ്
ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.
അനൂപ്
--
With Regards,
Anoop
Press *ENTER* to look up in Wiktionary or *CTRL+ENTER* to look up in
Wikipedia