*മലയാളം വിക്കിയില്‍ 30,000 ലേഖനങ്ങള്‍ തികക്കാനായി എന്തു
ചെയ്യാമെന്നാലോചിച്ചു നോക്കി.. മതവും രാഷ്ട്രീയവും പൊതുവിജ്ഞാനകോശത്തിന്
അത്യാവശ്യമുള്ള കാര്യങ്ങളല്ലെന്ന് തോന്നി... മാത്രമല്ല പക്ഷപാതം തുടങ്ങിയ
ചീത്തപ്പേരുകള്‍ വേറെ... *
*
*
*എന്തായാലും വാടകവീട്ടിലെ അസൗകര്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഞാന്‍
കനകക്കുന്ന് കൊട്ടാരത്തിന്റെ ഇംഗ്ലീഷ് ലേഖനം എടുത്തു നോക്കിയപ്പോള്‍ അതിന്റെ
മലയാളം ഇതു വരെ ചെയ്തില്ലെന്നു കണ്ടു.. ക്ലിക്ക്... ഇനി 30,000 തികയ്ക്കാന്‍
കൊട്ടാരങ്ങളും അപ്പൂട്ടന്മാരും തന്നെ ആകാമെന്നു തീരുമാനിച്ചു...*
*
*
*അഭിപ്രായ വ്യത്യാസങ്ങളുണ്ടാക്കിയേക്കാവുന്ന ലേഖനങ്ങളാകുമ്പോള് .. പകുതി സമയം
തര്‍ക്കിച്ചു തീരുമോ എന്നു തോന്നിയതു കൊണ്ടാണ് റൂട്ട് മാറ്റിയത്.. ഇപ്പോള്‍
എണ്ണം തികയ്ക്കുന്നതിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ*
*
*
*- ഇരുമൊഴി*