മലയാളം വിക്കിയില്‍ 30,000 ലേഖനങ്ങള്‍ തികക്കാനായി എന്തു ചെയ്യാമെന്നാലോചിച്ചു നോക്കി.. മതവും രാഷ്ട്രീയവും പൊതുവിജ്ഞാനകോശത്തിന് അത്യാവശ്യമുള്ള കാര്യങ്ങളല്ലെന്ന് തോന്നി... മാത്രമല്ല പക്ഷപാതം തുടങ്ങിയ ചീത്തപ്പേരുകള്‍ വേറെ... 

എന്തായാലും വാടകവീട്ടിലെ അസൗകര്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഞാന്‍ കനകക്കുന്ന് കൊട്ടാരത്തിന്റെ ഇംഗ്ലീഷ് ലേഖനം എടുത്തു നോക്കിയപ്പോള്‍ അതിന്റെ മലയാളം ഇതു വരെ ചെയ്തില്ലെന്നു കണ്ടു.. ക്ലിക്ക്... ഇനി 30,000 തികയ്ക്കാന്‍ കൊട്ടാരങ്ങളും അപ്പൂട്ടന്‍മാരും തന്നെ ആകാമെന്നു തീരുമാനിച്ചു...

അഭിപ്രായ വ്യത്യാസങ്ങളുണ്ടാക്കിയേക്കാവുന്ന ലേഖനങ്ങളാകുമ്പോള്‍ .. പകുതി സമയം തര്‍ക്കിച്ചു തീരുമോ എന്നു തോന്നിയതു കൊണ്ടാണ് റൂട്ട് മാറ്റിയത്.. ഇപ്പോള്‍ എണ്ണം തികയ്ക്കുന്നതിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ

- ഇരുമൊഴി