ചിത്രത്തിൽ ആരൊക്കെ എന്നതിനല്ല, ചിത്രം ഏത് വർഷം എടുത്തു എന്നതിനനുസരിച്ചാണ്
പകർപ്പവകാശം. ഈ ചിത്രം 1909 ഇൽ എടുത്തതാണെന്ന് ആ ചിത്രത്തിന്റെ താളിൽ തന്നെ
ഉണ്ട്. പക്ഷെ അതിനെന്ത് തെളിവാണ് ഉള്ളത് എന്നതാണ് പ്രശ്നം.
കേരള സാഹിത്യ അക്കാദമിയിൽ നിന്നോ മറ്റോ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള
എഴുത്തോ ഇ-മെയിലോ ലഭിക്കാൻ സാധ്യതയുണ്ടോ?
- ശ്രീജിത്ത് കെ.
On Mon, Apr 2, 2012 at 5:33 PM, manoj k <manojkmohanme03107(a)gmail.com>wrote;wrote:
ഭാരതവിലാസം സഭയയുടെ കേരള സാഹിത്യ അക്കാദമിയിലെ
ഭിത്തിയില്‍ നിന്നുള്ള ചിത്രം.
http://commons.wikimedia.org/wiki/File:Kerala_Sahitya_Akademi_DSC_8800.JPG
ഇതില്‍ ജീവിച്ചിരുന്നവരൊക്കെ മരിച്ചിട്ട് 60 വര്‍ഷം പൂര്‍ത്തിയാക്കിയവരാണ്.
അതുകൊണ്ട് പകര്‍പ്പാവകാശപ്രശ്നം ഇല്ല.
2. File:ഭാരത വിലാസം
സഭ.jpg<http://commons.wikimedia.org/wiki/File:%E0%B4%AD%E0%B4%BE%E0%B4%B…
ഈ ചിത്രം ഭാരതവിലാസം
സഭ<http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%…
ഉത്ഘാടനം
ചെയ്യപ്പെട്ട 1909 എന്ന വർഷം എടുത്തതാണെന്ന് അവിടെ
വ്യക്തമായിപ്പറഞ്ഞിട്ടുണ്ടെങ്കിലും അതിന് തെളിവ് ചോദിച്ചുകൊണ്ടാണ് മായ്ക്കാൻ
നിർദ്ദേശിച്ചിരിക്കുന്നത്. മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത
ചിത്രമായിരുന്ന ഈ ചിത്രം ഇതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ പ്രാധ്യാന്യം മൂലം
വളരെ അമൂല്യമായ ഒന്നാണ്. മറ്റൊരു അഡ്മിന്റെ സംവാദം താളിൽ [[
User_talk:Jameslwoodward#Advice_required<http://commons.wikimedia.org/wi…
വിശദമായിത്തന്നെ ഇക്കാര്യം ഞാൻ സമർത്ഥിച്ചുവെങ്കിലും ഓണലൈൻ ലിങ്ക് തന്നെ
വേണമെന്ന വാദം തുടരുകയാണ് ഈ എഡിറ്റർ.
ഇങ്ങനെ അമൂല്യമായ ചിത്രങ്ങൾ കോമൺസിൽ നിന്ന് നമ്മൾ ശ്രദ്ധിക്കാത്തതുകൊണ്ട്
മായ്ക്കപ്പെടുന്നു. ഇതിങ്ങനെ തുടരുന്നത് നമ്മുടെ വിക്കിപദ്ധതിയുടെ
വളർച്ചയ്ക്ക് തന്നെ വലിയൊരു തടസ്സമാണ്. ഇക്കാര്യത്തിൽ നമ്മൾ സജീവരായേ പറ്റൂ. ഈ
ചിത്രങ്ങളെക്കുറിച്ചോ അവ പ്രസിദ്ധീകരിച്ച വർഷത്തെക്കുറിച്ചോ അറിവുള്ളവർ
മായ്ക്കാനുള്ള ചർച്ച നടക്കുന്ന താളിലെ ചർച്ചയിൽ പങ്കെടുക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.
സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.
- ശ്രീജിത്ത് കെ.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l