വിശ്വപ്രഭ പറഞ്ഞ ചെടി എന്റെ വീടിനടുത്തെല്ലാം(പാലക്കാട്) അറിയപ്പെടുന്നതു്
പോത്ത എന്ന പേരിലും കുളിക്കാന്‍ ഉപയോഗിക്കുന്ന ആ കായ് പോത്തങ്ങ എന്ന പേരിലും
ആണു്. വിശ്വപ്രഭ പറഞ്ഞപോലെ പുഴവക്കതാണു് ധാരാളം ഇതു കണ്ടിട്ടുള്ളതു്.
ചിത്രത്തില്‍ കാണുന്നതു് പീച്ചിങ്ങ എന്ന പേരിലാണു് ഞാന്‍ അറിയുന്നതു്.
വീട്ടുതൊടികളില്‍ കൃഷിചെയ്തു് പച്ചക്കറിയായി ഉപയോഗിക്കാറുണ്ടു്. (എന്റെ
വീട്ടില്‍ കൃഷിചെയ്തിരുന്നു). സാമ്പാര്‍ , തോരന്‍/ഉപ്പേരി എന്നിവ
ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ടു്.
തമിഴ്നാട്ടിലെ പച്ചക്കറിക്കടകളില്‍ ഇതു് വില്ക്കാന് വെച്ചിരിക്കുന്നതു്
കണ്ടിട്ടുണ്ടു്. തമിഴിലെ പേരറിയില്ല.
-സന്തോഷ്
On Wed, April 27, 2011 1:32 pm, ViswaPrabha (വിശ്വപ്രഭ) wrote:
ഇതു പീച്ചിങ്ങയല്ല.
തൃശ്ശൂർ- പീച്ചിങ്ങച്ചെടി ധാരാളം വെള്ളം ഉള്ളിടത്ത് മുകളിലേക്കു
തഴച്ചുപടരുന്ന
ഒരു വൈൽഡ് ക്രീപ്പർ ആണു്. അതിന്റെ ഉഗ്രമായ കയ്പ്പുള്ള, മിനുസവും
തിളക്കവുമുള്ള
നീണ്ടുരുണ്ട (15-20 cm നീളം, 3-5 cm dia) കായ് (pod) കുളിക്കുന്നതിനു്
സ്ക്രബ്ബറായിമാത്രമാണു് ഉപയോഗിക്കുക. പച്ചക്കറിയായി ഉപയോഗിക്കുന്നതു
കേട്ടിട്ടില്ല് കയ്പ്പ് നോക്കുമ്പോൾ അങ്ങനെ ആലോചിക്കാനേ പറ്റില്ല.
പുഴക്കരെയാണു് കൂടുതലും കാണപ്പെടാറു്.
പീച്ചിങ്ങയ്ക്കകത്തെ ചകിരി തെങ്ങിഞ്ചകിരി പോലെത്തന്നെ ദൃഢവും എന്നാൽ കൂടുതൽ
ഭംഗിയായി പ്രത്യേക പാറ്റേണിൽ വിന്യസിച്ചിരിക്കുന്നതുമാണു്.
ചിത്രത്തിലുള്ള കായ്ക്കും ഇതേ ഗുണങ്ങളുണ്ടോ?