2012/10/31 Prince Mathew <mr.princemathew(a)gmail.com
<mailto:mr.princemathew@gmail.com>>
Are they against unicode? What is the exact problem?
you can find some details here :
https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY
On 10/31/12, sugeesh | സുഗീഷ് * <sajsugeesh(a)gmail.com
<mailto:sajsugeesh@gmail.com>> wrote:
ഇതിനൊക്കെ സഭ്യമായ രീതിയിൽ മറുപടി നൽകാൻ കഴിവില്ല..
അതിനാൽ മലയാള ഭാഷയുടെ ഈ
അവസ്ഥയെ ഓർത്ത് സഹതപിക്കുന്നു.. അത്രമാത്രം....
2012/10/30 manoj k <manojkmohanme03107(a)gmail.com
<mailto:manojkmohanme03107@gmail.com>>
> Manoramaonline Tuesday, October 30, 2012
>
<http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12718897&programId=1073753760&channelId=-1073751706&BV_ID=%40%40%40&tabId=11>
> തിരുവനന്തപുരം: ഒക്ടോബര്‍ 30, 31, നവംബര്‍
ഒന്ന് തീയതികളില്‍ തലസ്ഥാനത്ത്
> വിശ്വമലയാള സമ്മേളനവും നവംബര്‍ ഒന്നിനു തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ
> ഉദ്ഘാടനവും നടക്കുമ
> ്പോള്‍ വിവാദങ്ങളും പിന്നാലെ കൂടിയിയിരിക്കുന്നു. സര്‍ക്കാരിന്റെ സാംസ്കാരിക
> വകുപ്പും സാഹിത്യ അക്കാദമിയും ചേര്‍ന്നു നടത്തുന്ന വിശ്വ മലയാള സമ്മേളനം
> സംഘാടനത്തിലെ അബദ്ധ- പിഴവുകള്‍ കൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. പറ്റിയ
> തെറ്റുകള്‍ക്ക് പത്ര സമ്മേളനം വിളിച്ചു വകുപ്പുമന്ത്രി മാപ്പു പറഞ്ഞു.
>
> മലയാള സാഹിത്യത്തിലെ പ്രമുഖരുടെ താല്‍ക്കാലിക പ്രതിമകള്‍ സമ്മേളനത്തിന്റെ
> ഭാഗമായി തിരുവനന്തപുരത്ത് പല സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ സി. വി രാമന്
> പിള്ള സി.വി രാമനായി. ബഞ്ചമിന് ബെയിലി മതപരിവര്‍ത്തകനായി. മുപ്പത്തിയേഴാം
> വയസില്‍ ഇഹലോകവാസം വെടിഞ്ഞ ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രതിമയില്‍ എഴുപതുകാരനായി.
> ആറു മാസം മുമ്പു മരിച്ചയാളിന്റെ പേര് സമ്മേളന ബ്രോഷറില്‍ പ്രസംഗകരുടെ
> പട്ടികയില്‍ ഇടം പിടിച്ചു. ഇതു കൂടാതെ അടിക്കുറിപ്പുകളില്‍ പലവിധ ശൈലീ പ്രയോഗ
> പിഴവുകളും അക്ഷരത്തെറ്റുകളും കടന്നുകൂടി. സംഘാടനത്തിലെ പിഴവുകളും ചിലരുടെ
> സ്വകാര്യതാത്പര്യങ്ങളും സമ്മേളനത്തിന്റെ നിറം കെടുത്തിയതിനാല്‍ തങ്ങള്‍
> സഹകരിക്കുന്നില്ലെന്ന് സാഹിത്യ അക്കാദമിയിലെ അഞ്ചംഗങ്ങള്‍
> പ്രസ്താവനയുമിറക്കി.
>
> ഈ വിവാദങ്ങള്‍ക്കപ്പുറം മലയാള ഭാഷയെ തന്നെ ഗുരുതരമായി ബാധിക്കുന്ന പദ്ധതിയാണ്
> മലയാളത്തനിമ എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വമലയാള
> സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മലയാള
> ഭാഷാ
> കംപ്യൂട്ടിങ്ങിന്റെ പേരില്‍ കോടികള്‍ ചെലവാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി
> ലോകമാകെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഇന്റര്‍നെറ്റ് ഭാഷാ വിനിമയ
> സംവിധാനമായ യൂണികോഡിനും സംസ്ഥാന സര്‍ക്കാര്‍ തന്നെ
> നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐ ടി അറ്റ് സ്കൂള്‍ പദ്ധതിക്കും
> കടകവിരുദ്ധമാണെന്ന് ഈ മേഖലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു
> ചുവടുപിടിച്ചു കൊണ്ടുള്ള ഭാഷാഗവേഷണമാണ് പുതിയ മലയാളം സര്‍വകലാശാലയിലും
> വരുന്നതെന്ന് നിയുക്ത വൈസ് ചാന്‍സലറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതായി ഇവര്‍
> ചൂണ്ടിക്കാട്ടുന്നു.
>
> ലോക വ്യാപകമായി വിക്കിപീഡിയയും ഗൂഗിളും മോസില്ലയും മാക്കിന്റോഷുമൊക്കെ
> സ്വീകരിച്ച ഭാഷാകമ്പ്യൂട്ടിങ്ങിനു നിരക്കാത്തതാണ് നമ്മുടെ ഭാഷാ
> ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയെന്ന് മലയാളം കംപ്യൂട്ടിങ്ങില്‍ ഏറെ പ്രചാരം
> നേടിയ ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമായ രചന വികസിപ്പിച്ചെടുത്ത കെ.എച്ച്
> ഹുസൈന് ചൂണ്ടിക്കാട്ടി. ഐ ടി സ്കൂള്‍ പദ്ധതിയില്‍ നമ്മുടെ 13 ലക്ഷം
> കുട്ടികള്‍ നാലു വര്‍ഷമായി പഠിച്ചു വരുന്ന ഭാഷാ കംപ്യൂട്ടിങ്ങിനും നിരക്കാത്ത
> പദ്ധതിയാണിതെന്നും ഹുസൈന് ചൂണ്ടിക്കാട്ടി. ഇതു തലതിരിഞ്ഞ ഭാഷാഗവേഷണ
> പ്രവര്‍ത്തനമാണെന്നും ഗൌരവമായ ഇടപെടലിലൂടെ നേര്‍വഴിക്കു തിരിച്ചു വിടണമെന്നും
> അദ്ദേഹം ആവശ്യപ്പെട്ടു.
>
> ഇതിനു സമാനമായ തല തിരിഞ്ഞ ഭാഷാ കംപ്യൂട്ടിങ് നടന്നതു ജര്‍മന്‍
> ഭാഷയിലായിരുന്നു- വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിലെ അബദ്ധം മനസിലാക്കി ജര്‍മനി
> പിന്നീടത് ഉപേഷിക്കുകായായിരുന്നു. ഇന്റര്‍നെറ്റ്- ഓണ്‍ലൈന്‍
> സംവിധാനങ്ങളെല്ലാം
> യൂണികോഡിലേക്ക് മാറുന്ന അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരും അതിന്റെ വിവിധ
> വകുപ്പുകളും യൂണികോഡിനെ തന്നെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍
> ഇതൊന്നും പരിഗണിക്കാതെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പുതിയ മലയാളം
> സര്‍വകലാശാലയും അതിനു നേരെ വിരുദ്ധമായ രീതിയില്‍ മുന്നോട്ടു പോകുന്നത്
> ചിലരുടെ
> നിക്ഷിപ്ത താത്പര്യങ്ങള്‍ മൂലമാണെന്ന് ആക്ഷേപം ഉയരുന്നു
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.wikimedia.org>
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.wikimedia.org>
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
---
Regards,
Hrishi | Stultus
http://stultus.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l