ദാ ഇബടെ ഇട്ടിട്ടുണ്ട്. - http://2x3idiots.blogspot.com/2010/07/blog-post.html
On 7/10/10, Habeeb | ഹബീബ് lic.habeeb@gmail.com wrote:
ബസ്സിലും, ബ്ലോഗിലും ഉപയോഗിക്കുന്നതിനുള്ള സൌകര്യത്തിനായി, വിക്കി അക്കാഡമിയുടെ നോട്ടീസിന്റെ ടെക്സ്റ്റ് താഴെ നല്കുന്നു. ഈ സന്ദേശം എലാവരിലും എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.* *-- ഹബീബ്**
*ഗവ. വിക്ടോറിയ കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ*
*മലയാളം വിക്കിപീഡിയ*
*പഠനശിബിരം* *മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി, പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു.*
*എ**ല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട്**ക** ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ ആരംഭം. വിവിധ വിഷയങ്ങളിലായി 13,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം വിക്കിപീഡിയയിലുണ്ട്. *
കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും
അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്. ** **മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയുമാണ് പഠനശിബിരത്തിന്റെ ലക്ഷ്യം. *
വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ
പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം ടൈപ്പിങ്ങ് തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്പരരുമായ ഏവരേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.*
*പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ mlwikiacademy@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l