ദാ ഇബടെ ഇട്ടിട്ടുണ്ട്. -  http://2x3idiots.blogspot.com/2010/07/blog-post.html


On 7/10/10, Habeeb | ഹബീബ് <lic.habeeb@gmail.com> wrote:

ബസ്സിലും, ബ്ലോഗിലും ഉപയോഗിക്കുന്നതിനുള്ള സൌകര്യത്തിനായി, വിക്കി അക്കാഡമിയുടെ നോട്ടീസിന്റെ ടെക്സ്റ്റ് താഴെ നല്‍കുന്നു. ഈ സന്ദേശം എലാവരിലും എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. -- ഹബീബ്


ഗവ. വിക്ടോറിയ കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ

മലയാളം വിക്കിപീഡിയ

പഠനശിബിരം

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി, പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു.

ല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ ആരംഭം. വിവിധ വിഷയങ്ങളിലായി 13,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം വിക്കിപീഡിയയിലുണ്ട്.

       കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്.  മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയുമാണ്  പഠനശിബിരത്തിന്റെ ലക്ഷ്യം.

       വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം ടൈപ്പിങ്ങ് തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്പരരുമായ ഏവരേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ mlwikiacademy@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുക. 


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi