പാഠപുസ്തക
അച്ചടിയിലെ ഇപ്പോഴത്തെ ദൗര്‍ലഭ്യവും കെടുകാര്യസ്ഥതയും
വരെ ഇതുവഴി ഒഴാവായേക്കാം.
പക്ഷേ, അക്ഷരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിയിരുന്നില്ലേ
എന്ന്
സംശയം...
സുജിത്ത്
2013, നവംബർ 13 9:50 PM ന്, sunu <suneeshtr(a)gmail.com> എഴുതി:
> ഇന്നത്തെ *Mathrubhumi Newspaper ഇല്.*
> പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്ക് തിരിച്ചുപോകുന്നു
>
>
>
http://www.mathrubhumi.com/online/malayalam/news/story/2613473/2013-11-13/k…
>
>
> 2013/11/13 manoj k <manojkmohanme03107(a)gmail.com>
>
>> വാര്‍ത്ത മുമ്പേ അറിഞ്ഞിരുന്നു :)
>>
>> പുസ്തകത്തിന്റെ ലൈസന്‍സിങ്ങ് ക്രിയേറ്റീവ് കോമണ്‍സ് ആകുന്നത്
എന്തുകൊണ്ടും
>> ഉപകാരപ്രദമാണ്. പല പുതിയ എഴുത്തുകാരുടേയും
കൃതികള്‍, നിലവില്‍
>> പകര്‍പ്പാവകാശ
>> കാലാവധി കഴിയാത്തതവ ഗ്രന്ഥശാലയിലേക്ക് എത്തിയ്ക്കാം.
>>
>> ഇതുപോലുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പൊതുപണം ഉപയോഗിക്കുന്ന
>> സ്ഥാപങ്ങളുടെ പ്രസിദ്ധീകരണങ്ങളെല്ലാം നാട്ടുകാര്‍ക്ക് ആട്രിബ്യൂഷനോടെ
>> എടുത്ത്
>> സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്നതാവണം.
>>
>> 2013/11/13 Anivar Aravind <anivar.aravind(a)gmail.com>
>>
>>> പ്രിയസുഹൃത്തുക്കളേ ,
>>>
>>> ഒരു സന്തോഷവാര്‍ത്തയുണ്ട് .
>>> ഞങ്ങള്‍ ചില സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍
>>> അടുത്തകാലത്തായി SCERT യെ പുതിയ കേരള പാഠപുസ്തകങ്ങള്‍ യൂണിക്കോഡ്
>>> അധിഷ്ഠിതമായി
>>> തയ്യാറാക്കാന്‍ സഹായിച്ചിരുന്നു .
>>>
>>> ഇതിന്റെ അല്പം പശ്ചാത്തലം ചേര്‍ക്കുന്നു
>>>
>>> ഇന്ന് പാഠപുസ്തകങ്ങളുടെ അച്ചടി കുത്തക സോഫ്റ്റ്വെയറായ പേജ് മേക്കറിലാണ്
>>> നടക്കുന്നതു് . ഇതു് ഒട്ടനവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ പുസ്തകങ്ങളുടെ
>>> നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ട് . ഒരു മാറ്റം ഉണ്ടായാല്‍ അച്ചടി 2
>>> മാസത്തോളം വൈകല്‍ ഒരു ഭാഗത്ത് . ഇറങ്ങിയ പുസ്തകം കാഴ്ചാശേഷിക്കുറവുള്ള
>>> വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലിലാക്കി എത്തിക്കുമ്പോള്‍ മിക്കവാറും
>>> ജനുവരിയോ
>>> ഫെബ്രുവരിയോ ആവും ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ സ്പെഷല്‍
>>> എജ്യുക്കേഷനുമായി
>>> ബന്ധപ്പെട്ട ഒരു യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു . അതില്‍ ഉണ്ടായിരുന്ന
>>> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാഗത്തുനിന്നടക്കമുള്ള സാങ്കേതിക
>>> വിദഗ്ധര്‍ എന്തുകൊണ്ട് പുസ്തകങ്ങളുടെ അച്ചടിയും തയ്യാറാക്കലും
യൂണിക്കോഡ്
>>> അധിഷ്ഠിതമായി മാറ്റിക്കൂടാ
എന്നന്വേഷിക്കുകയുണ്ടായി . അപ്പോള്‍
>>> പുസ്തകങ്ങള്‍
>>> അച്ചടി പുസ്തകങ്ങളോടൊപ്പം പിഡിഎഫും ഇപബും ആയി ലഭ്യമാക്കാനാവുമെന്നും
>>> ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്വെയറുകളുപയോഗിച്ച് മലയാളമടക്കമുള്ള
>>> പുസ്തകങ്ങള്‍ സമയ വൈകലില്ലാതെ കാഴ്ചാശേഷിക്കുറവുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
>>> ലഭ്യമാവുമയും ചെയ്യും . സ്വതന്ത്ര
സോഫ്റ്റ്വെയറുപയോഗിച്ച് തയ്യാറാക്കുക
>>> എന്നതു മാത്രമല്ല ആക്സസിബിലിറ്റി രംഗത്തെ ഇസ്പീക്ക് അടക്കമുള്ള
>>> സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ്
>>> ബുക്ക്
>>> ലഭ്യമാകുക എന്ന വിപ്ലവകരമായ മാറ്റമാണ് ഇതിന്റെ ഭാഗമായി
>>> നടക്കാനിരിക്കുന്നതു് .
>>>
>>> സായാഹ്ന ഫൌണ്ടേഷനിലെ സി.വി രാധാകൃഷ്ണന് (റിവര്‍ വാലി ടെക്നോളജി )
>>> അടക്കമുള്ള ടെക് പബ്ലിഷിങ്ങിലെ ഗുരുസ്ഥാനീയരെയും കൃഷ്ണന്
>>> മാഷിനെപ്പോലുള്ളവരെയും ഇതിനായി ഞങ്ങള്‍ എസ് സി ആര് ടി ജീവനക്കാരുടെ
>>> പരിശീലനത്തിനായി ബന്ധിപ്പിച്ചു കൊടുക്കുകയും ജിനേഷിന്റെ ഓര്‍മ്മപുസ്തകം
>>> XeTeX
>>> അധിഷ്ഠിതമാക്കി തയ്യാറാക്കിയ അനുഭവം ഉപയോഗിച്ച് ഞങ്ങള്‍ അതില്‍
>>> സഹായിക്കാമെന്നേല്‍ക്കുകയും ചെയ്തു . പരിശീലനം വൈകിയപ്പോള്‍
>>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിലെ ഋഷികേശിനെ ടെക്ക് ടൈപ്പ് സെറ്റീങ്ങ്
>>> പരിശീലനത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു .
>>>
>>> 5,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍
>>> ഇങ്ങനെ തയ്യാറാക്കിയിരിക്കുന്നതു് . ചുരുക്കത്തില്‍ ഇതൊരു SCERT യുടെ
>>> ഇന്‍ഫ്രാസ്ട്രക്ചര്‍ ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റാണ്.
>>> സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് ടെക്നോളജി മെറിറ്റിന്റെ മാത്രം
>>> അടിസ്ഥാനത്തില്‍ നടക്കുന്ന ഡോ. പി.കെ തിലക് നേതൃത്വം നല്കുന്ന ഈ
>>> പ്രൊജക്റ്റിന്റെ ഗുണഭോക്താക്കള്‍ കാഴ്ചാശേഷിക്കുറവുള്ള
വിദ്യാര്‍ത്ഥികളും
>>> കേരളത്തിലെ വിദ്യാര്‍ത്ഥികളും ആണ് .
>>>
>>> ഇതോടൊപ്പം ഈ പുസ്തകങ്ങള്‍ സ്വതന്ത്രലൈസന്സുകളിലാക്കാന് ഒരു
>>> നിര്‍ദ്ദേശവും
>>> മുന്നോട്ടുവെച്ചിരുന്നു . പുസ്തകങ്ങള്‍ സ്വതന്ത്രസോഫ്റ്റ്വെയര്
>>> അടിസ്ഥാനമാക്കി തയ്യാറാക്കുന്നതും അതുപോലെ സ്വതന്ത്രലൈസന്‍സ്
ചെയ്യുന്നതും
>>> അടങ്ങിയ ഈ നിര്‍ദേശങ്ങള്‍ ഇന്നു നടന്ന
കരിക്കുലം കമ്മീറ്റിയില്‍
>>> അംഗീകരിക്കപ്പെട്ടു . ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ഷെയര്‍
എലൈക്ക്
>>> ലൈസന്‍സ് 3.0 ഉപയോഗിക്കാന്‍ ആണു
നിര്‍ദ്ദേശിച്ചിരിക്കുന്നതു് .
>>> തീരുമാനമായിട്ടുണ്ടെങ്കിലും ഈ മീറ്റ്ങ്ങിന്റെ മിനിറ്റ്സ് വരും വരെ
>>> കാക്കേണ്ടതുണ്ട് . ഒപ്പം ഒരു എക്സ്പര്‍ട്ട് കമ്മീറ്റി കൂടി
അന്തിമാംഗീകാരം
>>> നല്‍കാനുണ്ട് .
>>>
>>> SCERT ഡയറക്ടറും ഈ തീരുമാനത്തിനു മുന്‍കൈ ഡോ. പികെ. തിലകും ഇതില്‍
എല്ലാ
>>
അഭിനന്ദനവും അര്‍ഹിക്കുന്നു. ഒപ്പം ഉറച്ച പിന്തുണ നല്കിയ
>> പൊതുവിദ്യാഭ്യാസ
>> ഡയറക്ടര്‍ ബിജു പ്രഭാകര്‍ IAS ഉം .
>> സ്വതന്ത്ര സോഫ്റ്റ്വെയര് രംഗത്തുളവര്ക്കും
>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനും , മലയാളം വിക്കിപ്രവര്‍ത്തകര്‍ക്കും
>> ക്രിയേറ്റീവ് കോമണ്‍സ് പ്രസ്ഥാനത്തിനും വിജ്ഞാനം
>> സ്വതന്ത്രമാക്കണമെന്നാഗ്രഹിക്കുന്നവര്ക്കും എല്ലാം സന്തോഷം നല്കുന്ന
>> വാര്‍ത്തയാണിത് . അതിനാല്‍ ഇപ്പോഴേ ചൂടോടെ പങ്കുവെക്കുന്നു .
>>
>> മിനിറ്റ്സ് തലതിരിഞ്ഞുപോവില്ലെന്നും പ്രതീക്ഷിക്കുന്നു
>>
>> അനിവര്‍ അരവിന്ദ്
>> സെക്രട്ടറി
>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
>> http:.//smc.org.in
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project:
https://savannah.nongnu.org/projects/smc
>> Web:
http://smc.org.in | IRC : #smc-project @ freenode
>> discuss(a)lists.smc.org.in
>>
http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project:
https://savannah.nongnu.org/projects/smc
> Web:
http://smc.org.in | IRC : #smc-project @ freenode
> discuss(a)lists.smc.org.in
>
http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: