പകര്‍പ്പവകാശം SCERT-യ്ക്കുതന്നെയാവുമല്ലോ.

Copyright (C) 2013 SCERT
Published under CC-BY-SA

പകര്‍പ്പവകാശം പ്രാഥമികമായി എഴുത്തുകാര്‍ക്കാണ്. അവര്‍ അത് CC - BY - SA യിലാക്കുന്നുവെന്ന് പ്രഖ്യാപിച്ച് അവര്‍ SCERT ക്ക് എഴുതിക്കൊടുത്താല്‍ അതിന്റെ അടിസ്ഥാനത്തില്‍ പുസ്തകം  CC - BY - SA യില്‍ പ്രസിദ്ധീകരിക്കുന്നു എന്ന് പ്രഖ്യാപിച്ച് SCERT ക്ക് പുസ്തകം ഇറക്കാം.

അപ്പോള്‍ പ്രത്യേകമായി പറഞ്ഞിട്ടില്ലെങ്കില്‍ പുസ്തകത്തിന്റെ ഉള്ളടക്കവും രൂപകല്‍പ്പനയുമുള്‍പ്പെടെ ക്രിയേറ്റീവ് കോമണ്‍സില്‍ ആകും.

SCERT യും എഴുത്തുകാരും തമ്മില്‍ പുസ്തകത്തിന്റെ പകര്‍പ്പവകാശം സംബന്ധിച്ച് ആജീവനാന്തകരാറില്‍ ഏര്‍പ്പെട്ടിട്ടില്ലായെങ്കില്‍ പകര്‍പ്പവകാശം എഴുത്തുകാര്‍ക്ക് തന്നെയാവും.

ക്രിയേറ്റീവ് കോമണ്‍സില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ പിന്നെ നിലനില്‍ക്കുന്ന പകര്‍പ്പവകാശം, ഇപ്രകരാമായിരിക്കും:
  • ആ പുസ്തകത്തിന്റെ മറ്റൊരു പതിപ്പോ, പുനരുപയോഗമോ ആരെങ്കിലും ഏതെങ്കിലും വിധത്തില്‍ നടത്തുന്നപക്ഷം എഴുത്തുകാരന് (പകര്‍പ്പവകാശ ഹോള്‍ഡര്‍ക്ക്) കടപ്പാട് രേഖപ്പെടുത്തിയേ ചെയ്യാന്‍പാടുള്ളു.
  • അത്തരത്തില്‍ ചെയ്യുന്ന പുതിയ സൃഷ്ടി (അച്ചടി മുതലായവ) പരമ്പരാഗത പര്‍പ്പവകാശത്തിലാണെന്ന് ചെയ്യുന്നയാള്‍ക്ക് പ്രഖ്യാപിക്കാന്‍ കഴിയില്ല. അതും CC - BY - SA യിലാക്കണം.
ഈ പ്രധാന രണ്ട് പകര്‍പ്പവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ സൃഷ്ടാവിന് / പകര്‍പ്പവകാശ ഹോള്‍ഡര്‍ക്ക് ലംഘനത്തിനെതിരെ കേസിന് പോകാം.

അതായത് ഭാവിയില്‍ ആര്‍ക്കും പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്യാന്‍ കഴിയും സൃഷ്ടാവിനും SCERT ക്കും കടപ്പാട് രേഖപ്പെടുത്തുക നിര്‍ബന്ധമായിരിക്കും എന്ന് ചുരുക്കം.

സുജിത്ത്



 
ണ്.
> പാഠപുസ്തക അച്ചടിയിലെ ഇപ്പോഴത്തെ ദൗര്‍ലഭ്യവും കെടുകാര്യസ്ഥതയും
> വരെ ഇതുവഴി ഒഴാവായേക്കാം.
>
> പക്ഷേ, അക്ഷരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിയിരുന്നില്ലേ എന്ന്
> സംശയം...
>
> സുജിത്ത്
>
>
> 2013, നവംബർ 13 9:50 PM ന്, sunu <suneeshtr@gmail.com> എഴുതി:
>
>> ഇന്നത്തെ *Mathrubhumi Newspaper ഇല്‍.*
>> പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്ക് തിരിച്ചുപോകുന്നു
>>
>>
>> http://www.mathrubhumi.com/online/malayalam/news/story/2613473/2013-11-13/kerala
>>
>>
>> 2013/11/13 manoj k <manojkmohanme03107@gmail.com>
>>
>>> വാര്‍ത്ത മുമ്പേ അറിഞ്ഞിരുന്നു :)
>>>
>>> പുസ്തകത്തിന്റെ ലൈസന്‍സിങ്ങ് ക്രിയേറ്റീവ് കോമണ്‍സ് ആകുന്നത് എന്തുകൊണ്ടും
>>> ഉപകാരപ്രദമാണ്. പല പുതിയ എഴുത്തുകാരുടേയും കൃതികള്‍, നിലവില്‍
>>> പകര്‍പ്പാവകാശ
>>> കാലാവധി കഴിയാത്തതവ ഗ്രന്ഥശാലയിലേക്ക് എത്തിയ്ക്കാം.
>>>
>>> ഇതുപോലുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പൊതുപണം ഉപയോഗിക്കുന്ന
>>> സ്ഥാപങ്ങളുടെ പ്രസിദ്ധീകരണങ്ങളെല്ലാം നാട്ടുകാര്‍ക്ക് ആട്രിബ്യൂഷനോടെ
>>> എടുത്ത്
>>> സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്നതാവണം.
>>>
>>> 2013/11/13 Anivar Aravind <anivar.aravind@gmail.com>
>>>
>>>>  പ്രിയസുഹൃത്തുക്കളേ ,
>>>>
>>>> ഒരു സന്തോഷവാര്‍ത്തയുണ്ട് .
>>>> ഞങ്ങള്‍ ചില സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍
>>>> അടുത്തകാലത്തായി SCERT യെ പുതിയ കേരള പാഠപുസ്തകങ്ങള്‍ യൂണിക്കോഡ്
>>>> അധിഷ്ഠിതമായി
>>>> തയ്യാറാക്കാന്‍ സഹായിച്ചിരുന്നു .
>>>>
>>>> ഇതിന്റെ അല്പം പശ്ചാത്തലം ചേര്‍ക്കുന്നു
>>>>
>>>> ഇന്ന് പാഠപുസ്തകങ്ങളുടെ അച്ചടി കുത്തക സോഫ്റ്റ്‌വെയറായ പേജ് മേക്കറിലാണ്
>>>> നടക്കുന്നതു് . ഇതു് ഒട്ടനവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ പുസ്തകങ്ങളുടെ
>>>> നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ട് . ഒരു മാറ്റം ഉണ്ടായാല്‍ അച്ചടി 2
>>>> മാസത്തോളം വൈകല്‍ ഒരു ഭാഗത്ത് . ഇറങ്ങിയ പുസ്തകം കാഴ്ചാശേഷിക്കുറവുള്ള
>>>> വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലിലാക്കി എത്തിക്കുമ്പോള്‍ മിക്കവാറും
>>>> ജനുവരിയോ
>>>> ഫെബ്രുവരിയോ ആവും ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ സ്പെഷല്‍
>>>> എജ്യുക്കേഷനുമായി
>>>> ബന്ധപ്പെട്ട ഒരു യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു . അതില്‍ ഉണ്ടായിരുന്ന
>>>> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാഗത്തുനിന്നടക്കമുള്ള സാങ്കേതിക
>>>> വിദഗ്ധര്‍ എന്തുകൊണ്ട് പുസ്തകങ്ങളുടെ അച്ചടിയും തയ്യാറാക്കലും യൂണിക്കോഡ്
>>>> അധിഷ്ഠിതമായി മാറ്റിക്കൂടാ എന്നന്വേഷിക്കുകയുണ്ടായി . അപ്പോള്‍
>>>> പുസ്തകങ്ങള്‍
>>>> അച്ചടി പുസ്തകങ്ങളോടൊപ്പം പിഡിഎഫും ഇപബും ആയി ലഭ്യമാക്കാനാവുമെന്നും
>>>> ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മലയാളമടക്കമുള്ള
>>>> പുസ്തകങ്ങള്‍ സമയ വൈകലില്ലാതെ കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക്
>>>> ലഭ്യമാവുമയും ചെയ്യും . സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ച് തയ്യാറാക്കുക
>>>> എന്നതു മാത്രമല്ല ആക്സസിബിലിറ്റി രംഗത്തെ ഇസ്പീക്ക് അടക്കമുള്ള
>>>> സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ്
>>>> ബുക്ക്
>>>> ലഭ്യമാകുക എന്ന വിപ്ലവകരമായ മാറ്റമാണ് ഇതിന്റെ ഭാഗമായി
>>>> നടക്കാനിരിക്കുന്നതു് .
>>>>
>>>> സായാഹ്ന ഫൌണ്ടേഷനിലെ സി.വി രാധാകൃഷ്ണന്‍ (റിവര്‍ വാലി ടെക്നോളജി )
>>>> അടക്കമുള്ള ടെക് പബ്ലിഷിങ്ങിലെ ഗുരുസ്ഥാനീയരെയും കൃഷ്ണന്‍
>>>> മാഷിനെപ്പോലുള്ളവരെയും ഇതിനായി ഞങ്ങള്‍ എസ് സി ആര്‍ ടി ജീവനക്കാരുടെ
>>>> പരിശീലനത്തിനായി ബന്ധിപ്പിച്ചു കൊടുക്കുകയും ജിനേഷിന്റെ ഓര്‍മ്മപുസ്തകം
>>>> XeTeX
>>>> അധിഷ്ഠിതമാക്കി തയ്യാറാക്കിയ അനുഭവം ഉപയോഗിച്ച് ഞങ്ങള്‍ അതില്‍
>>>> സഹായിക്കാമെന്നേല്‍ക്കുകയും ചെയ്തു . പരിശീലനം വൈകിയപ്പോള്‍
>>>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിലെ ഋഷികേശിനെ ടെക്ക് ടൈപ്പ് സെറ്റീങ്ങ്
>>>> പരിശീലനത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു .
>>>>
>>>> 5,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളാണ്  പരീക്ഷണാടിസ്ഥാനത്തില്‍
>>>> ഇങ്ങനെ തയ്യാറാക്കിയിരിക്കുന്നതു് . ചുരുക്കത്തില്‍ ഇതൊരു  SCERT യുടെ
>>>> ഇന്‍ഫ്രാസ്ട്രക്ചര്‍ ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റാണ്.
>>>> സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് ടെക്നോളജി മെറിറ്റിന്റെ മാത്രം
>>>> അടിസ്ഥാനത്തില്‍ നടക്കുന്ന ഡോ. പി.കെ തിലക് നേതൃത്വം നല്‍കുന്ന ഈ
>>>> പ്രൊജക്റ്റിന്റെ ഗുണഭോക്താക്കള്‍ കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികളും
>>>> കേരളത്തിലെ വിദ്യാര്‍ത്ഥികളും ആണ് .
>>>>
>>>> ഇതോടൊപ്പം ഈ പുസ്തകങ്ങള്‍ സ്വതന്ത്രലൈസന്‍സുകളിലാക്കാന്‍ ഒരു
>>>> നിര്‍ദ്ദേശവും
>>>> മുന്നോട്ടുവെച്ചിരുന്നു . പുസ്തകങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>>>> അടിസ്ഥാനമാക്കി തയ്യാറാക്കുന്നതും അതുപോലെ സ്വതന്ത്രലൈസന്‍സ് ചെയ്യുന്നതും
>>>> അടങ്ങിയ ഈ നിര്‍ദേശങ്ങള്‍ ഇന്നു നടന്ന കരിക്കുലം കമ്മീറ്റിയില്‍
>>>> അംഗീകരിക്കപ്പെട്ടു . ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ഷെയര്‍ എലൈക്ക്
>>>> ലൈസന്‍സ് 3.0 ഉപയോഗിക്കാന്‍ ആണു നിര്‍ദ്ദേശിച്ചിരിക്കുന്നതു്  .
>>>> തീരുമാനമായിട്ടുണ്ടെങ്കിലും ഈ മീറ്റ്ങ്ങിന്റെ മിനിറ്റ്സ് വരും വരെ
>>>> കാക്കേണ്ടതുണ്ട് . ഒപ്പം ഒരു എക്സ്പര്‍ട്ട് കമ്മീറ്റി കൂടി അന്തിമാംഗീകാരം
>>>> നല്‍കാനുണ്ട് .
>>>>
>>>> SCERT ഡയറക്ടറും  ഈ തീരുമാനത്തിനു മുന്‍കൈ ഡോ. പികെ. തിലകും ഇതില്‍ എല്ലാ
>>>> അഭിനന്ദനവും അര്‍ഹിക്കുന്നു. ഒപ്പം  ഉറച്ച പിന്തുണ നല്‍കിയ
>>>> പൊതുവിദ്യാഭ്യാസ
>>>> ഡയറക്ടര്‍  ബിജു പ്രഭാകര്‍ IAS ഉം .
>>>>  സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്തുളവര്‍ക്കും
>>>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനും , മലയാളം വിക്കിപ്രവര്‍ത്തകര്‍ക്കും
>>>> ക്രിയേറ്റീവ് കോമണ്‍സ് പ്രസ്ഥാനത്തിനും വിജ്ഞാനം
>>>> സ്വതന്ത്രമാക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും എല്ലാം സന്തോഷം നല്‍കുന്ന
>>>> വാര്‍ത്തയാണിത് . അതിനാല്‍ ഇപ്പോഴേ ചൂടോടെ പങ്കുവെക്കുന്നു .
>>>>
>>>> മിനിറ്റ്സ് തലതിരിഞ്ഞുപോവില്ലെന്നും പ്രതീക്ഷിക്കുന്നു
>>>>
>>>> അനിവര്‍ അരവിന്ദ്
>>>> സെക്രട്ടറി
>>>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
>>>> http:.//smc.org.in
>>>>
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss@lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss@lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841