സുഹത്തുക്കളേ....
കോഴിക്കോട് ഫറൂഖ് കോളേജിലെ ബിരുദ മലയാളം വിഭാഗം ഒരു വിക്കിപഠനം ശിബിരം
നടത്താൻ താത്പ്പര്യപ്പെടുന്നു.2015 ജൂലൈ മാസത്തിലെ 28,29,30 എന്നീ
തീയതികളിൽ ഏതെങ്കിലും ഒരു ദിവസമാണ് പഠന ശിബിരം നടത്താൻ
ആഗ്രഹിക്കുന്നത്.വിക്കിസംരഭങ്ങളെ പരിചയപ്പെടൽ,മലയാളം
ടൈപ്പിംഗ്,എഡിറ്റിംഗ്,ലേഖനം തയ്യാറാക്കൽ തുടങ്ങിയ മേഖലകളിലെ പരിജ്ഞാനമാണ്
കോളേജിലെ മലയാളം വിഭാഗം പ്രതീക്ഷിക്കുന്നത്.വിദ്യാർഥികളുടെ
താൽപ്പര്യപ്രകാരം തുടർ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും
ഉദ്ദേശിക്കുന്നു.വിക്കി പഞ്ചായത്തില്‍ താള്
ആരംഭിച്ചിരിക്കുന്നു.ഇക്കാര്യത്തിൽ മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ
നിർദേശങ്ങൾ,സഹായങ്ങൾ പ്രതീക്ഷിക്കുന്നു.
___________
അക്ബര്‍ അലി