*2009 ജനുവരി മാസം* അവസാനിച്ചപ്പോള്‍ മലയാളം വിക്കിപീഡിയയിലെ
സ്ഥിതിവിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ
ജേക്കബ് തയ്യാറാക്കിയ വിക്കിപീഡിയയുടെ സ്ഥിതി വിവരക്കണക്കുകളുടെ പട്ടികയില്‍
നിന്നും അല്ലാതെയും കണ്ടെത്തിയതുമായ വിവരങ്ങളാണു് ഇതില്‍.
- 2009 ജനുവരി മാസം മലയാളം വിക്കിപീഡിയയില്‍ 332 ലേഖനങ്ങള്‍ പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2009 ജനുവരി 31-നു മലയാളം വിക്കിപീഡിയയില്‍ *
8854* ലേഖനങ്ങള്‍ ഉണ്ട്.
ഈയടുത്തായി സിനിമാ നടിമാരുടെ/നടന്മാരെക്കുറിച്ചുള്ള ജീവചരിത്ര ലേഖനങ്ങളാണു
പുതിയ ലേഖനങ്ങള്‍ എന്ന പേരില്‍ തുടങ്ങുന്നവയില്‍ ബഹുഭൂരിപക്ഷവും. ലേഖനങ്ങളുടെ
എണ്ണം കൂട്ടി മറ്റു വിക്കിപീഡിയകളോടു മത്സരിക്കുക എന്ന ഉദ്ദേശമാവാം ഇതിന്റെ
പിന്നില്‍. *ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഇത്ര ലേഖനം പൂര്‍ത്തിയാക്കിയാല്‍
വിക്കിയില്‍ ലേഖനം എഴുതുന്നവര്‍ക്ക് പ്രത്യേക സമ്മാനം ഒന്നും ലഭിക്കാന്‍
പോകുന്നില്ല എന്നൊര്‍ക്കുക*.
സിനിമാ നടി/നടന്മാരുടെ ലേഖനങ്ങള്‍ക്കു ആനുപാതികമായി മറ്റു വൈജ്ഞാനികസ്വഭാവമുള്ള
ലേഖനങ്ങള്‍ വരുന്നില്ല എന്നതു് വിക്കിയുടെ നിലവാരം കുറയാനെ സഹായിക്കൂ. നമ്മുടെ
വിക്കിപീഡിയ ഒരു ജീവചരിത്രപീഡിയ (അതും കടന്ന് ഒരു സിനിമാപീഡിക) ആയി പോകരുത്.
ലേഖനങ്ങളുടെ എണ്ണത്തിലല്ല ഗുണത്തില്‍ തന്നെയാണു് നമ്മള് ശ്രദ്ധിക്കേണ്ടതു്.
നമ്മുടെ വിക്കിക്കു അങ്ങനെ ഒരു നിലവാരമുണ്ട്. അതു് കൊണ്ടാണു് നമ്മളേക്കാള്‍
കൂടുതല്‍ ലേഖനങ്ങള്‍ ഉള്ള തമിഴനും തെലുഗനും ഒക്കെ നമ്മുടെ വിക്കിയുടെ നിലാവരം
എങ്ങനെ ഇത്ര ഉയര്‍ന്നു നില്ക്കുന്നു എന്ന ചോദ്യവുമായി ഇടയ്ക്കിടയ്ക്ക് നമ്മളെ
സമീപിക്കുന്നതും ഉപദേശങ്ങള്‍ തേടുന്നതും. വിക്കിയുടെ നിലവാരം ഉയര്‍ന്നു
നില്ക്കാന് സിനിമാ നടി/നടന്മാരുടെ ലേഖനങ്ങള്‍ക്കു ആനുപാതികമായി മറ്റു
വൈജ്ഞാനികസ്വഭാവമുള്ള ലേഖനങ്ങള്‍ വന്നേ തീരൂ.
- പേജ് ഡെപ്ത് 138ല്‍ നിന്നു 140 ആയി ഉയര്‍ന്നു. പേജ് ഡെപ്ത്തില്‍
നമ്മള് ലോക വിക്കിപീഡിയകളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നു. ഇംഗ്ലീഷും
(413) ഹീബ്രുവും (177) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: *3,07,500*. *ജനുവരി മാസം 17ആം തീയതി*
മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം 3 ലക്ഷം കവിഞ്ഞു. *2009 ജനുവരി
മാസം* മലയാളം വിക്കിപീഡിയയില്‍ 16,000 എഡിറ്റുകള്‍ ആണ് നടന്നത്.
- ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *8826*. 2009
ജനുവരി മാസത്തില്‍ ഏതാണ്ട് 510ഓളം പേരാണു പുതുതായി അംഗത്വമെടുത്തത്.
ഹിന്ദി വിക്കിപീഡിയയിലെ രജിസ്റ്റേര്‍ഡ് ഉപയൊക്താക്കളുടെ എണ്ണം 2009 ജനുവരി
മാസത്തില്‍ 10,000 കവിഞ്ഞു. ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍
രജിസ്റ്റേര്‍ഡ് ഉപയൊക്താക്കള്‍ മലയാളത്തിലാണു്. നമ്മുടെ തൊട്ടുപിറകേ 8600
ഉപയോക്താക്കളുമായി തെലുഗ് വിക്കിപീഡിയ ഉണ്ട്.
- ഇതുവരെ വിക്കിയില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം:5552. 2009 ജനുവരി
മാസത്തില്‍ 69 ഓളം ചിത്രങ്ങള്‍ മാത്രമാണു് വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെട്ടത്.
ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.
2009 ജനുവരിയില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും: കഴിഞ്ഞ 3
മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 6 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 9 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 12 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 18 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് യഥാര്‍ത്ഥം *8760* *8832* *8891
* *8812* *8880* *8854*
നവീകരിച്ച forecast
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 6 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക്
പിന്തുടര്ന്നാല് കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ
18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് ഫെബ്രുവരി 2009 9157 9099 9168
9139 9132 മാര്‍ച്ച് 2009 9479 9358 9439 9454 9390 ഏപ്രില്‍ 2009 9788 9643
9724 9760 9669 മേയ് 2009 *10106* 9931 9999 *10049* 9953 ജൂണ്‍ 2009 10418 *
10202* *10281* 10326 *10238* ജൂലൈ 2009 10734 10466 10581 10616 10529 ഓഗസ്റ്റ്
2009 11047 10749 10882 10900 10832 സെപ്റ്റംബര്‍ 2009 11362 11028 11167
11191 11131 ഒക്ടോബര്‍ 2009 11676 11301 11447 11496 11422 നവംബര്‍ 2009
11991 11574 11800 11757 11702 ഡിസംബര്‍ 2009 12305 11851 12023 12091
11974 ജനുവരി
2010 12620 12128 12314 12379 12256
നിലവിലുള്ള വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് *മേയ് അവസാനം-ജൂണ്‍
ആദ്യത്തോടുകൂടി* വിക്കിയില്‍ പതിനായിരത്തിനുമേല്‍ താളുകള്‍ ഉണ്ടായിരിക്കും.
ഷിജു