സുഹൃത്തുക്കളേ,
മലയാളം വിക്കി സംരഭങ്ങളെ സംബന്ധിച്ചെടുത്തോളം സംഭവബഹുലമായ ഒരു വർഷമായിരുന്നു 2011. മലയാളത്തിലെ വിക്കിപാഠശാല http://ml.wikibooks.org/wiki/Main_Pageഒഴികെയുള്ള വിക്കിസംരഭങ്ങളിൽ സജീവ ഉപയോക്താക്കൾ കൂടിയതും, നിരവധി പദ്ധതികളിലൂടെയും മറ്റും നിലവാരമുള്ള ലേഖനങ്ങൾ സൃഷ്ടിക്കുവാനും, പത്തോളം പഠനശിബിരങ്ങളും, പ്രവർത്തനസംഗമവും, പത്താം വാർഷികവും നടത്തുവാനും നമുക്ക് 2011-ൽ സാധിച്ചു.
2011-ൽ മലയാളം വിക്കിപീഡിയhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE, വിക്കി ഗ്രന്ഥശാലhttp://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE, വിക്കി നിഘണ്ടു http://ml.wiktionary.org/wiki/Main_Page, വിക്കി ചൊല്ലുകൾhttp://ml.wikiquote.org/wiki/Main_Pageഎന്നീ വിക്കി സംരഭങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് ഒരു വാർഷിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വാർഷിക റിപ്പോർട്ട് മലയാളം വിക്കിപീഡിയയിൽ ഇവിടെ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95_%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D/2011/All_projectsകാണാം.
എല്ലാവരോടും ഈ വാർഷിക റിപ്പോർട്ട് സന്ദർശിക്കുവാനും അഭിപ്രായങ്ങൾ അറിയിക്കുവാനും അഭ്യർത്ഥിക്കുന്നു.
ഈ റിപ്പോർട്ട് തയ്യാറാക്കുവാൻ സഹായിച്ച ഓരോരുത്തരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.
നന്ദി അനൂപ്