സുഹൃത്തുക്കളേ,

മലയാളം വിക്കി സംരഭങ്ങളെ സംബന്ധിച്ചെടുത്തോളം സംഭവബഹുലമായ ഒരു വർഷമായിരുന്നു 2011. മലയാളത്തിലെ വിക്കിപാഠശാല ഒഴികെയുള്ള വിക്കിസംരഭങ്ങളിൽ സജീവ ഉപയോക്താക്കൾ കൂടിയതും, നിരവധി പദ്ധതികളിലൂടെയും മറ്റും നിലവാരമുള്ള ലേഖനങ്ങൾ സൃഷ്ടിക്കുവാനും, പത്തോളം പഠനശിബിരങ്ങളും, പ്രവർത്തനസംഗമവും, പത്താം വാർഷികവും  നടത്തുവാനും നമുക്ക് 2011-ൽ സാധിച്ചു.

2011-ൽ മലയാളം വിക്കിപീഡിയ, വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകൾ എന്നീ വിക്കി സംരഭങ്ങളിൽ  നടന്ന പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് ഒരു വാർഷിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വാർഷിക റിപ്പോർട്ട് മലയാളം വിക്കിപീഡിയയിൽ ഇവിടെ കാണാം.

എല്ലാവരോടും ഈ വാർഷിക റിപ്പോർട്ട് സന്ദർശിക്കുവാനും അഭിപ്രായങ്ങൾ അറിയിക്കുവാനും അഭ്യർത്ഥിക്കുന്നു.

ഈ റിപ്പോർട്ട് തയ്യാറാക്കുവാൻ സഹായിച്ച ഓരോരുത്തരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.

നന്ദി
അനൂപ്