അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായി വരുന്നു.
ഇനി പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍ എത്തിക്കുക എന്നതായിക്കണം
ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു സ്വാഗത ഫലകം
വരുന്നുണ്ടല്ലോ...
അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം വന്നിരുന്നു.. അതൊന്ന്
പൂര്‍ത്തിയാക്കിക്കൂടേ...?
ആ സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ മുഴുവന്‍പേരുടെയും
സംവാദത്താളില്‍
പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി "ബോട്ട്"
ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു...
നാളെ ആ പണി തുടങ്ങാനാകുമോ...?
Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
* വിക്കിസംഗമോത്സവം 2012*
ചങ്ങാതിമാരെ,
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ
*വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>
*
2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച്
നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.
മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി
പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് വിദഗ്ധര്‍ എന്നിവരുടെ
വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവര്‍ക്ക്, പരസ്പരം നേരില്‍
കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും
മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ
പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള
പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍,
ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍
തുടങ്ങിയ
വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ
കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം
നടത്തുന്നതിനും മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും
ഇതൊരവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
* കാണുക.
സംഗമോത്സവത്തില്‍, വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക
വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ
പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്,
പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും. പരിപാടികളുടെ
വിശദാംശങ്ങള്‍ അറിയുവാന്‍ *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
* കാണുക.
മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ നടത്താം.
ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ *ഈ താള്
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
*കാണുക. *അവശ്യ
പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
* എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
അവതരണങ്ങള്‍ സമര്‍പ്പിക്കുക.
സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍
താല്പര്യമുണ്ടെങ്കില് *ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
* പേര് ചേര്‍ക്കുക. മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
*നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.
സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍
ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
*രജിസ്ട്രേഷന്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
* താളില്‍ വിശദവിവരങ്ങള്‍ കാണാം.
നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ 28, 29 തീയതികളില്‍
കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള
താല്പര്യം ഇന്നുതന്നെ *ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
* രേഖപ്പെടുത്തുമല്ലോ...
User:Rameshng
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841