എല്ലാ ഉപയോക്താക്കളുടെയും സംവാദത്താളുകളിൽ വേണമെങ്കിൽ പെട്ടെന്ന് ചെയ്യാൻ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന വെക്കണോ? ബോട്ടല്ലാത്തവർ, കഴിഞ്ഞ ഒരു വർഷത്തിൽ തിരുത്ത് വരുത്തിയവർ അങ്ങനെയെന്തെങ്കിലും?

2012/3/14 Adv. T.K Sujith <tksujith@gmail.com>
അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായി വരുന്നു.
ഇനി പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍ എത്തിക്കുക എന്നതായിക്കണം
ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു സ്വാഗത ഫലകം ഇവിടെ തയ്യാറായി വരുന്നുണ്ടല്ലോ...
അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം വന്നിരുന്നു.. അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...?

ആ സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ മുഴുവന്‍പേരുടെയും സംവാദത്താളില്‍
പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി "ബോട്ട്" ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു...
നാളെ ആ പണി തുടങ്ങാനാകുമോ...?


 


Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്

വിക്കിസംഗമോത്സവം 2012

ചങ്ങാതിമാരെ,
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം
2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച്
നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.

മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന  സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012.  ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും  വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും  ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ
വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും  വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും  മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ താള്‍ കാണുക.

സംഗമോത്സവത്തില്‍, വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം  വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്‍, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും.  പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ ഈ താള്‍ കാണുക.


മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ നടത്താം.
ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ ഈ താള്‍ കാണുക. അവശ്യ പ്രബന്ധങ്ങള്‍ എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
ഈ താളില്‍ നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക.

സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍
താല്പര്യമുണ്ടെങ്കില്‍ ഈ താളില്‍  പേര് ചേര്‍ക്കുക.  മറ്റ് സമിതികളിലും നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.

സംഗമോത്സവത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് 300 രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
രജിസ്ട്രേഷന്‍ താളില്‍ വിശദവിവരങ്ങള്‍ കാണാം.


നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ ഈ താളില്‍ രേഖപ്പെടുത്തുമല്ലോ...

User:Rameshng


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l





--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l