സുഹൃത്തുക്കളേ,
മലയാളം വിക്കി സംരഭങ്ങളെക്കുറിച്ച് ഇപ്പോൾ വിവിധ മാദ്ധ്യമങ്ങളിൽ വാർത്തകൾ
വരാറുണ്ടല്ലോ. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അത്തരം വാർത്തകളുടെ കണ്ണികൾ
ക്രോഡീകരിക്കുന്നതിനു വേണ്ടി ഒരു താൾ
വിക്കിപീഡിയ:വിക്കിവാർത്തകൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%…
പേരിൽ വിക്കിപീഡീയയിൽ സൃഷ്ടിച്ചിട്ടുണ്ട്. (തൽക്കാലം ഇങ്ങനെ ഒരു
തലക്കെട്ട് നൽകി എന്നേയുള്ളൂ. ഇതിലും നല്ല പേരുകൾ ഉണ്ടെങ്കിൽ നിർദ്ദേശിക്കുക)
ഇത്തരം ഒരു താൾ ക്രമീകരിക്കുന്നതു വാർഷിക കണക്കെടുപ്പ് വേളയിലും, വിക്കിപത്രിക
പോലുള്ളവ പ്രസിദ്ധീകരിക്കുന്ന വേളയിലും നമുക്ക് തീർച്ചയായും ഉപകരിക്കും. ഈ
താളിൽ കൂടുതൽ കണ്ണികൾ ചേർക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും
മലയാളം വിക്കി സംരഭങ്ങളെക്കുറിച്ച് വിവിധ മാദ്ധ്യമങ്ങളിൽ വാർത്ത കാണുമ്പോൾ അവ
അപ്പപ്പോൾ ചേർക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ വാർത്തകളുടെ കണ്ണികൾ നൽകുക മാത്രമേ ചെയ്യുന്നുള്ളൂ.
വാർത്തകളുടെ പകർപ്പവകാശം അതാതു മാദ്ധ്യമങ്ങൾക്കു മാത്രമാണ്. ബ്ലോഗ്, സോഷ്യൽ
നെറ്റ്വർക്കിംസ് സൈറ്റുകൾ പോലുള്ള സൈറ്റുകളിലെ കണ്ണികൾ ഇവിടെ ചേർക്കേണ്ടതില്ല.
അനൂപ്