സുഹൃത്തുക്കളേ,
മലയാളം വിക്കി സംരഭങ്ങളെക്കുറിച്ച് ഇപ്പോൾ വിവിധ മാദ്ധ്യമങ്ങളിൽ വാർത്തകൾ വരാറുണ്ടല്ലോ. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അത്തരം വാർത്തകളുടെ കണ്ണികൾ ക്രോഡീകരിക്കുന്നതിനു വേണ്ടി ഒരു താൾ വിക്കിപീഡിയ:വിക്കിവാർത്തകൾhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B5%BEഎന്ന പേരിൽ വിക്കിപീഡീയയിൽ സൃഷ്ടിച്ചിട്ടുണ്ട്. (തൽക്കാലം ഇങ്ങനെ ഒരു തലക്കെട്ട് നൽകി എന്നേയുള്ളൂ. ഇതിലും നല്ല പേരുകൾ ഉണ്ടെങ്കിൽ നിർദ്ദേശിക്കുക)
ഇത്തരം ഒരു താൾ ക്രമീകരിക്കുന്നതു വാർഷിക കണക്കെടുപ്പ് വേളയിലും, വിക്കിപത്രിക പോലുള്ളവ പ്രസിദ്ധീകരിക്കുന്ന വേളയിലും നമുക്ക് തീർച്ചയായും ഉപകരിക്കും. ഈ താളിൽ കൂടുതൽ കണ്ണികൾ ചേർക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും മലയാളം വിക്കി സംരഭങ്ങളെക്കുറിച്ച് വിവിധ മാദ്ധ്യമങ്ങളിൽ വാർത്ത കാണുമ്പോൾ അവ അപ്പപ്പോൾ ചേർക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ വാർത്തകളുടെ കണ്ണികൾ നൽകുക മാത്രമേ ചെയ്യുന്നുള്ളൂ. വാർത്തകളുടെ പകർപ്പവകാശം അതാതു മാദ്ധ്യമങ്ങൾക്കു മാത്രമാണ്. ബ്ലോഗ്, സോഷ്യൽ നെറ്റ്വർക്കിംസ് സൈറ്റുകൾ പോലുള്ള സൈറ്റുകളിലെ കണ്ണികൾ ഇവിടെ ചേർക്കേണ്ടതില്ല.
അനൂപ്