കുറച്ചു കാലമായി ഞാൻ ജ്യോതിശ്ശാസ്ത്രകവാടം പരിപാലിച്ചു പോരികയാണ്. ഇതിലെ തെരഞ്ഞെടുത്ത ചിത്രം ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് ഏകപക്ഷീയമായി തെരഞ്ഞെടുക്കുകയാണ് ചെയ്തിരുന്നത്. ഇതു ശരിയായ ഒരു കീഴ്വഴക്കമല്ല എന്നു തോന്നിയതുകൊണ്ട് അഭിപ്രായ സമന്വയത്തിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു ശ്രമം ഇവിടെhttp://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%82:%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BEതുടങ്ങിയിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രം പദ്ധതിയിൽ അംഗങ്ങളായവരെങ്കിലും ഇതിനായുള്ള വോട്ടെടുപ്പിലും ചിത്രങ്ങൾ നിർദ്ദേശിക്കുന്നതിലും പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഭൂരിപക്ഷാഭിപ്രായപ്രകാരം ചിത്രങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്. മറ്റു മാനദണ്ഡങ്ങൾ--വേണമെങ്കിൽ-- ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതുമാണ്.