കുറച്ചു കാലമായി ഞാൻ ജ്യോതിശ്ശാസ്ത്രകവാടം പരിപാലിച്ചു പോരികയാണ്. ഇതിലെ തെരഞ്ഞെടുത്ത ചിത്രം ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് ഏകപക്ഷീയമായി തെരഞ്ഞെടുക്കുകയാണ് ചെയ്തിരുന്നത്. ഇതു ശരിയായ ഒരു കീഴ്വഴക്കമല്ല എന്നു തോന്നിയതുകൊണ്ട് അഭിപ്രായ സമന്വയത്തിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു ശ്രമം ഇവിടെ തുടങ്ങിയിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രം പദ്ധതിയിൽ അംഗങ്ങളായവരെങ്കിലും ഇതിനായുള്ള വോട്ടെടുപ്പിലും ചിത്രങ്ങൾ നിർദ്ദേശിക്കുന്നതിലും പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഭൂരിപക്ഷാഭിപ്രായപ്രകാരം ചിത്രങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്. മറ്റു മാനദണ്ഡങ്ങൾ--വേണമെങ്കിൽ-- ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതുമാണ്.