സുഹൃത്തുക്കളേ,
വിക്കിമീഡിയ-എൽ.ജി.ബി.ടി പഠനശിബിരം കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിൽ
വച്ച് നവംബർ 29-ന് നടക്കുന്നു. വിക്കിമീഡിയയിലോ, എൽ.ജി.ബി.ടി വിഷയങ്ങളിലോ
താല്പര്യമുള്ള ആർക്കും ഈ പഠനശിബിരത്തിൽ പങ്കെടുക്കാവുന്നതാണ്.
മലയാളം, ഇംഗ്ലിഷ് വിക്കിപീഡിയയിൽ എൽ.ജി.ബി.ടി
<https://ml.wikipedia.org/wiki/%E0%B4%8E%E0%B5%BD%E0%B4%9C%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%9F%E0%B4%BF>.
സംബന്ധമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ നിർമ്മിക്കുകയും, വികസിപ്പിക്കുകയുമാണ്
പഠനശിബിരത്തിന്റെ ലക്ഷ്യം. കൂടാതെ, തുടക്കക്കാർക്കു വേണ്ടി വിക്കിപീഡിയ
തിരുത്തുന്നതിനെ സംബന്ധിച്ചുള്ള ക്ലാസുകളും നടത്തും. വിക്കിപീഡിയയുടെ
സഹോദരസംരംഭങ്ങൾക്ക് ആമുഖവും നൽകും. താല്പര്യമുള്ള എല്ലാ വിക്കിമീഡിയരും ഈ
പഠനശിബിരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ പഠനശിബിരത്തിന് പരിശീലകരെ ആവശ്യമുണ്ട്. താല്പര്യമുള്ള വിക്കിമീഡിയർ
എനിക്കോ, പരിപാടിയുടെ സംഘാടകനായ ജിജോയ്ക്കോ (jijokuriakose2000(a)gmail.com)
മെയിലയയ്ക്കുകയോ പദ്ധതി താളിൽ പേരു ചേർക്കുകയോ ചെയ്യുക.
പദ്ധതി താൾ ഇവിടെ
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%8E%E0%B5%BD.%E0%B4%9C%E0%B4%BF.%E0%B4%AC%E0%B4%BF.%E0%B4%9F%E0%B4%BF_%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82>
കാണാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് താളിൽ പേരു
ചേർക്കുമല്ലോ.
-നത
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs :
*nethahussain.blogspot.com
<http://nethahussain.blogspot.com>swethaambari.wordpress.com
<http://swethaambari.wordpress.com>*
Show replies by date