സുഹൃത്തുക്കളേ,

     വിക്കിമീഡിയ-എൽ.ജി.ബി.ടി പഠനശിബിരം കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിൽ വച്ച് നവംബർ 29-ന് നടക്കുന്നു. വിക്കിമീഡിയയിലോ, എൽ.ജി.ബി.ടി വിഷയങ്ങളിലോ താല്പര്യമുള്ള ആർക്കും ഈ പഠനശിബിരത്തിൽ പങ്കെടുക്കാവുന്നതാണ്.

 മലയാളം, ഇംഗ്ലിഷ് വിക്കിപീഡിയയിൽ എൽ.ജി.ബി.ടി. സംബന്ധമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ നിർമ്മിക്കുകയും, വികസിപ്പിക്കുകയുമാണ് പഠനശിബിരത്തിന്റെ ലക്ഷ്യം. കൂടാതെ, തുടക്കക്കാർക്കു വേണ്ടി വിക്കിപീഡിയ തിരുത്തുന്നതിനെ സംബന്ധിച്ചുള്ള ക്ലാസുകളും നടത്തും. വിക്കിപീഡിയയുടെ സഹോദരസംരംഭങ്ങൾക്ക് ആമുഖവും നൽകും. താല്പര്യമുള്ള എല്ലാ വിക്കിമീഡിയരും ഈ പഠനശിബിരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

   ഈ പഠനശിബിരത്തിന് പരിശീലകരെ ആവശ്യമുണ്ട്. താല്പര്യമുള്ള വിക്കിമീഡിയർ എനിക്കോ, പരിപാടിയുടെ സംഘാടകനായ ജിജോയ്ക്കോ (jijokuriakose2000@gmail.com) മെയിലയയ്ക്കുകയോ പദ്ധതി താളിൽ പേരു ചേർക്കുകയോ ചെയ്യുക.

പദ്ധതി താൾ ഇവിടെ കാണാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് താളിൽ പേരു ചേർക്കുമല്ലോ.

-നത

--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com