പ്രിയരെ, വിക്കിസംഗമോത്സവത്തിന്റെ അറിയിപ്പ് നേരത്തേ അയച്ചിരുന്നത് ശ്രദ്ധിക്കുമല്ലോ.. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുവാനുണ്ട്.
സന്നദ്ധതയുള്ളവര്‍ മുന്നോട്ടുവരുമല്ലോ.
- പദ്ധതി താള് ആരംഭിക്കണം. ആരോ ഒരാള്‍ ഇവിടെhttps://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2013ഒരെണ്ണം തുടങ്ങി വെച്ചിട്ടുണ്ട്. അത് ഇതുപോലെ
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012ആക്കി മാറ്റണം. താളിലെ നിറത്തിലടക്കം മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും. തീയതി 2013 ഡിസംബര്‍ 21, 22 എന്നും സ്ഥലം നഗരചത്വരം, ആലപ്പുഴ എന്നും ഇടാവുന്നതാണ്. - ഈ താളിന്റെ ഇംഗ്ലീഷ് താളും ആരംഭിക്കണം. - രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കണം. - പരിപാടികള്‍ എന്തൊക്കെ വേണം എന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവണം. - സംഘാടക സമിതി രൂപീകരിക്കണം. അവയില്‍ ആരൊക്കെ ഏതൊക്കെ ചുമതലകള്‍ വഹിക്കുമെന്ന് സ്വയം നിര്‍ദ്ദേശിക്കണം. - പോസ്റ്റര്‍, നോട്ടീസ്, ടീ ഷര്‍ട്ട്, കൈപ്പുസ്തകം തുടങ്ങിയവയുടെ പണികള്‍ ഉടന്‍ ആരംഭിക്കണം. - വിശിഷ്ടാതിഥികളായി ആരെയൊക്കെ വിളിക്കണം എന്ന് തീരുമാനിക്കണം. - കഴിഞ്ഞ വര്‍ഷത്തെ താളിന്റെ സംവാദം താളുകള്‍ കൂടുതല്‍ അറിവിലേക്കായി കാണുക. ഉദാഹരണംhttps://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE - ഇങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുവാനുണ്ട്. - ആലപ്പുഴയിലുള്ള / ആലപ്പുഴയില്‍ നിന്നുമുള്ള വിക്കിമീഡിയരുടെ വിവരങ്ങള്‍ ഇവിടെ പങ്കുവെയ്കുമല്ലോ..
സ്നേഹപൂര്‍വ്വം സുജിത്ത്
2013, ഒക്ടോബർ 6 8:08 AM ന്, Adv. T.K Sujith tksujith@gmail.com എഴുതി:
പ്രിയ സുഹൃത്തുക്കളെ, ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം ആലപ്പുഴയില്‍ നടത്തുവാന്‍ ആലോചിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
2013 ഡിസംബര്‍ 21 ശനിയാഴ്ച മലയാളം വിക്കിപീഡിയയുടെ പതിനൊന്നാം പിറന്നാള്‍ സമ്മേളനവും പൊതുപരിപാടിയും നടത്തുക അടുത്ത ദിവസം, ഡിസംബര്‍ 22 ഞായറാഴ്ച വിക്കിമീഡിയരുടെ ഒത്തുചേരലും നടത്തുക എന്നതാണ് ഇപ്പോള്‍ ആലോചിച്ചുവരുന്നത്.
മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള മലയാളം വിക്കിമീഡിയര്‍ അന്നേദിവസം ആലപ്പുഴയില്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സദയം അറിയിക്കുക. ഇതിനായുള്ള പദ്ധതി താള് ആരംഭിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ *വിക്കിതാള്‍https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012
- മാതൃകയാക്കാവുന്നതാണ്.
*പ്രത്യേക അഭ്യര്‍ത്ഥന*
ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള വിക്കിമീഡിയര്‍, അവര്‍ക്ക് താല്പര്യമെങ്കില്, താഴെ കാണുന്ന വര്‍ഗ്ഗമോ ഉപയോക്തൃപ്പെട്ടിയോ അവരുടെ ഉപയോക്തൃതാളില്‍ ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. ആലപ്പുഴയിലെ വിക്കിമീഡിയരുടെ സഹകരണം പരിപാടിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്നറിയാമല്ലോ...
[[വര്‍ഗ്ഗം:ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വിക്കിപീഡിയര്‍]] {{ഫലകം:User District|ആലപ്പുഴ}}
സസ്നേഹം,
സുജിത്ത് [[User:Adv.tksujith]]
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841