മലയാളം വിക്കിപീഡിയയുടെ കൊല്ലം ജില്ലയിലെ പത്താം വാര്‍ഷികാഘോഷം നാളെ (ഡിസംബര്‍ 21) ഉച്ച കഴിഞ്ഞ് അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കളില്‍ വച്ച് നടത്തുന്നു. ഉടന്‍ തന്നെ (ജനുവരി ആദ്യവാരം) വിക്കിവിദ്യാഭ്യാസപദ്ധതിക്ക് സമാപനം കുറിച്ച് കൊണ്ട് ഒരു ചടങ്ങ് വിപുലമായി നടത്തേണ്ടതിനാല്‍ കാര്യമായ ആഘോഷപദ്ധതികള് ഒന്നും ഇപ്പോള്‍ നടത്തുന്നില്ല. രാവിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് പരീക്ഷ ഉണ്ട്. അതിനാലാണ് ഉച്ചയ്ക്ക് ശേഷം തിരഞ്ഞെടുത്തത്. വിദ്യാഭ്യാസപദ്ധതിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ഒരു വിക്കി ക്വിസ്സ്, കേക്കു മുറിക്കല്‍, സമ്മാനദാനം എന്നിവയാണ് പ്രാധാനപരിപാടിയായി ഉദ്ദേശിച്ചിരിക്കുന്നത്.
*~ അഖിലന്* *
അവിടെ കുട്ടികളോടൊപ്പം കുറച്ചു നേരം വിക്കിക്കഥകളും മലയാളം വിക്കി സമൂഹം നൽകുന്ന പിറന്നാൾ സമ്മാനവുമൊക്കെ കുട്ടികളെ കാണിക്കുക. അവരേക്കൊണ്ടെല്ലാം ഓരോ തിരുത്തലുകൾ എങ്കിലും നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. കുട്ടികളേ കൂടാതെ ആ സ്കൂളിലെ അദ്ധ്യാപരും വിക്കിപ്പിറന്നാളിൽ ആശംസയർപ്പിക്കാൻ ഉണ്ടാകും. അവരേക്കൂടി വിക്കി കുടുംബത്തിൽ അംഗമാക്കുക എന്നതും ഒരു ലക്ഷ്യമായി കരുതുന്നു. അവർക്കുണ്ടാകുന്ന സംശയങ്ങൾ തീർക്കാൻ സതീഷ് മാഷിനേക്കൂടാതെ, കിരൺ ഗോപി, അഖിൽ കൃഷ്ണൻ എന്നിവരും അവരുടെ സഹായി ആയി ഞാനും ഉണ്ടാകും. കണ്ണന്മാഷിനു വരാൻ പറ്റുമെങ്കിൽ അദ്ദേഹവും എത്തുമെന്നും കരുതുന്നു..
2012/12/20 Akhil Krishnan S mail@akhilan.in
മലയാളം വിക്കിപീഡിയയുടെ കൊല്ലം ജില്ലയിലെ പത്താം വാര്‍ഷികാഘോഷം നാളെ (ഡിസംബര്‍ 21) ഉച്ച കഴിഞ്ഞ് അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കളില്‍ വച്ച് നടത്തുന്നു. ഉടന്‍ തന്നെ (ജനുവരി ആദ്യവാരം) വിക്കിവിദ്യാഭ്യാസപദ്ധതിക്ക് സമാപനം കുറിച്ച് കൊണ്ട് ഒരു ചടങ്ങ് വിപുലമായി നടത്തേണ്ടതിനാല്‍ കാര്യമായ ആഘോഷപദ്ധതികള് ഒന്നും ഇപ്പോള്‍ നടത്തുന്നില്ല. രാവിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് പരീക്ഷ ഉണ്ട്. അതിനാലാണ് ഉച്ചയ്ക്ക് ശേഷം തിരഞ്ഞെടുത്തത്. വിദ്യാഭ്യാസപദ്ധതിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ഒരു വിക്കി ക്വിസ്സ്, കേക്കു മുറിക്കല്‍, സമ്മാനദാനം എന്നിവയാണ് പ്രാധാനപരിപാടിയായി ഉദ്ദേശിച്ചിരിക്കുന്നത്.
*~ അഖിലന്*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l