മലയാളം  വിക്കിപീഡിയയുടെ കൊല്ലം ജില്ലയിലെ പത്താം വാര്‍ഷികാഘോഷം നാളെ (ഡിസംബര്‍ 21) ഉച്ച കഴിഞ്ഞ് അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കളില്‍ വച്ച് നടത്തുന്നു.  ഉടന്‍ തന്നെ (ജനുവരി ആദ്യവാരം) വിക്കിവിദ്യാഭ്യാസപദ്ധതിക്ക് സമാപനം കുറിച്ച് കൊണ്ട് ഒരു ചടങ്ങ് വിപുലമായി നടത്തേണ്ടതിനാല്‍ കാര്യമായ ആഘോഷപദ്ധതികള്‍ ഒന്നും ഇപ്പോള്‍ നടത്തുന്നില്ല. രാവിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് പരീക്ഷ ഉണ്ട്. അതിനാലാണ് ഉച്ചയ്ക്ക് ശേഷം തിരഞ്ഞെടുത്തത്. വിദ്യാഭ്യാസപദ്ധതിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ഒരു വിക്കി ക്വിസ്സ്, കേക്കു മുറിക്കല്‍, സമ്മാനദാനം എന്നിവയാണ് പ്രാധാനപരിപാടിയായി ഉദ്ദേശിച്ചിരിക്കുന്നത്.

വിക്കി താള്‍ ഇവിടെ

~ അഖിലന്‍