പ്രിയരെ,
മലയാളം വിക്കിപീഡിയ ഇന്ന് ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. *ഇന്ന്
(2010 നവംബർ 10-നു്) മലയാളം വിക്കിപീഡിയയിൽ 15,000 ലേഖനങ്ങൾ
പൂർത്തിയായിരിക്കുന്നു*. 2002 ഡിസംബർ 21-ന് ആരംഭിച്ച മലയാളം വിക്കിപീഡിയ
ഏതാണ്ട് എട്ട് വർഷങ്ങൾ കൊണ്ടാണ് 15000 ലേഖനങ്ങൾ എന്ന നേട്ടം കൈവരിച്ചത്. കാവന്നൂർ
ഗ്രാമപഞ്ചായത്ത്<http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5…
ലേഖനമാണ് 1500-ആമത്തെ ലേഖനം.
ഈ അവസരത്തിൽ മലയാളം വിക്കി പ്രവർത്തകർ തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം
ചേർക്കുന്നു. ഇതിന്റെ ഒരു പതിപ്പ് മലയാളം വിക്കിപീഡിയയിലും
ലഭ്യമാണ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%…
പത്രക്കുറിപ്പ് മറ്റു ഓൺലൈൻ സമൂഹങ്ങളിലേക്കും നിങ്ങളുടെ പത്ര മാദ്ധ്യമ
സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുവാൻ താല്പര്യപ്പെടുന്നു.
അനൂപ്