2011 ജനുവരി 15-നു് വിക്കിപീഡിയയുടെ പത്താം
വാർഷികം<http://ten.wikipedia.org/wiki/Main_Page>ആണെന്നറിയാമല്ലോാമല്ലോ.
ലോകമെമ്പാടും നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ
ജില്ലയിലും ഒരു പരിപാടി നടത്തുവാൻ
തീരുമാനിച്ചിരിക്കുന്നു<http://ten.wikipedia.org/wiki/Kannur>ur>.
കണ്ണൂർ ടൗണിൽ കാൽടെക്സിനടുത്തുള്ള കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ 2011
ജനുവരി 15 ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് പരിപാടി
നടത്തുന്നത്. കാൽടെക്സിലുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്ത ബിൽഡിങ്ങ് ആണ്
ജില്ലാ ലൈബ്രറി
കൗൺസിലിന്റേത്.<http://wikimapia.org/#lat=11.8770103&lon=75.3740457&a…
*കാര്യപരിപാടികൾ*
- വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും. മലയാളം വിക്കിപീഡിയയുടെ എട്ടാം
വാർഷികാഘോഷവും
- വിക്കിപീഡിയയുമായും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട
വിഷയത്തെക്കുറിച്ചു വിഷയത്തിൽ അവഗാഹമുള്ളവരും, വിക്കിപീഡിയരും പൊതു ജനങ്ങളും
പങ്കെടുക്കുന്ന ക്ലാസും ചർച്ചയും
- മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ
- മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം,
- മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്നീവിഷയങ്ങളിൽ
നടത്തുന്ന ക്ലാസ്
- സദസ്സിന്റെ സംശയങ്ങൾക്കുള്ള മറുപടി
- വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ
കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുന്നതിനും, പേര് രജിസ്റ്റർ
ചെയ്യുന്നതിനും വിക്കിപീഡിയയിലെ താൾ
സന്ദർശിക്കുക<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0…
.
ഈ പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.
അനൂപ്