2011 ജനുവരി 15-നു് വിക്കിപീഡിയയുടെ പത്താം വാർഷികം ആണെന്നറിയാമല്ലോ. ലോകമെമ്പാടും നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ ജില്ലയിലും ഒരു പരിപാടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കണ്ണൂർ ടൗണിൽ കാൽടെക്സിനടുത്തുള്ള കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ 2011 ജനുവരി 15 ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് പരിപാടി നടത്തുന്നത്. കാൽടെക്സിലുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്ത ബിൽഡിങ്ങ് ആണ് ജില്ലാ ലൈബ്രറി കൗൺസിലിന്റേത്.

കാര്യപരിപാടികൾ
കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുന്നതിനും, പേര് രജിസ്റ്റർ ചെയ്യുന്നതിനും  വിക്കിപീഡിയയിലെ താൾ സന്ദർശിക്കുക.

ഈ പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.

അനൂപ്