2011 ജനുവരി 15-നു് വിക്കിപീഡിയയുടെ പത്താം വാർഷികംhttp://ten.wikipedia.org/wiki/Main_Pageആണെന്നറിയാമല്ലോ. ലോകമെമ്പാടും നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ ജില്ലയിലും ഒരു പരിപാടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നുhttp://ten.wikipedia.org/wiki/Kannur. കണ്ണൂർ ടൗണിൽ കാൽടെക്സിനടുത്തുള്ള കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ 2011 ജനുവരി 15 ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് പരിപാടി നടത്തുന്നത്. കാൽടെക്സിലുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്ത ബിൽഡിങ്ങ് ആണ് ജില്ലാ ലൈബ്രറി കൗൺസിലിന്റേത്.http://wikimapia.org/#lat=11.8770103&lon=75.3740457&z=19&l=0&m=b
*കാര്യപരിപാടികൾ*
- വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും. മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും
- വിക്കിപീഡിയയുമായും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചു വിഷയത്തിൽ അവഗാഹമുള്ളവരും, വിക്കിപീഡിയരും പൊതു ജനങ്ങളും പങ്കെടുക്കുന്ന ക്ലാസും ചർച്ചയും
- മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ
- മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം,
- മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്നീവിഷയങ്ങളിൽ നടത്തുന്ന ക്ലാസ്
- സദസ്സിന്റെ സംശയങ്ങൾക്കുള്ള മറുപടി
- വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ
കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുന്നതിനും, പേര് രജിസ്റ്റർ ചെയ്യുന്നതിനും വിക്കിപീഡിയയിലെ താൾ സന്ദർശിക്കുകhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC .
ഈ പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.
അനൂപ്
വിക്കിപീഡിയയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടമെന്നനിലയ്ക്ക് തുടര്പരിശീലനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതല്ലേ ?
2011/1/5 T.G. Surendran tgsurendran@gmail.com
വിക്കിപീഡിയയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടമെന്നനിലയ്ക്ക് തുടര്പരിശീലനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതല്ലേ ?
ചോദ്യം വ്യക്തമായി മനസിലായില്ല.
ആദ്യത്തെ പരിശീലന പരിപാടിയില്‍ നമ്മള് പഠിപ്പിക്കാതിരുന്ന കാര്യങ്ങള്‍ ആണ് ഉദ്ദേശിച്ചത് എന്ന് കരുതുന്നു. അങ്ങിനെ എങ്കില്‍ ഇതൊരു നല്ല നിര്‍ദ്ദേശം തന്നെ. ഈ ക്ലാസ്സില്‍ എന്തൊക്കെയാണ് പഠിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. അതോടൊപ്പം തന്നെ വിക്കിയില്‍ ഇത് വരെ നിങ്ങള്‍ തിരുത്തലുകള്‍ നടത്തിയപ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടു നേരിട്ടു അല്ലെങ്കില്‍ ഇപ്പോഴും നേരിടുന്നു എന്ന കാര്യവും മനസ്സിലാക്കി അത് പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണ്.
- ശ്രീജിത്ത് കെ
2011/1/5 Anoop anoop.ind@gmail.com
2011/1/5 T.G. Surendran tgsurendran@gmail.com
വിക്കിപീഡിയയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടമെന്നനിലയ്ക്ക് തുടര്പരിശീലനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതല്ലേ ?
ചോദ്യം വ്യക്തമായി മനസിലായില്ല.
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l