മലയാളം വിക്കിപീഡിയ 2009 ജൂണ്‍ 1 നു്, *10,000* ലേഖനങ്ങള്‍ എന്ന കടമ്പ പിന്നിട്ട വിവരം ഇതിനകം എല്ലാവരും അറിഞ്ഞിരിക്കുകമല്ലോ. 10,000 ലെഖനത്തിലേക്കു് കുതിക്കുവാന്‍ ആവശ്യമായ നിരവധി പ്രവര്‍ത്തങ്ങള്‍ 2009 മെയ് മാസം നടന്നു. ആ പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്ത വിവരണമാണു് ഇതു്.
2009 മെയ് മാസം അവസാനിച്ചപ്പോള്‍, മലയാളം വിക്കിപീഡിയയുടെ സ്ഥിതിവിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ ജേക്കബ് തയ്യാറാക്കിയ വിക്കിപീഡിയയുടെ സ്ഥിതിവിവരക്കണക്കുകളുടെ പട്ടികയില്‍ നിന്നും, അല്ലാതെയും ശെഖരിച്ച വിവരങ്ങളാണു് ഇതില്‍.
- 2009 മെയ് മാസം മലയാളം വിക്കിപീഡിയയില്‍ 494 ലേഖനങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2009 മെയ് മാസം അവസാനിക്കുമ്പോള്‍ മലയാളം വിക്കിപീഡിയയില്‍ *9972* ലേഖനങ്ങള്‍ ആയിരുന്നു. 2009 ജൂണ്‍ ഒന്നാം തീയതി ആദ്യത്തെ ചില മണിക്കൂറുകളില്‍ അതു് *10,001* അയി ഉയര്ന്നു് ,പതിനായിരം ലെഖനങ്ങള്‍ എന്ന കടമ്പ പിന്നിട്ടു. ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഈ കടമ്പ പിന്നിടുന്ന എഴാമത്തെ വിക്കിപീഡിയ ആണു് മലയാളം വിക്കിപീഡിയ.
- പേജ് ഡെപ്ത് 147ല്‍ നിന്നു *150* ആയി ഉയര്‍ന്നു. *പക്ഷെ പേജ് ഡെപ്ത്തില്‍ നമ്മള് ലോക വിക്കിപീഡിയകളില്‍ (കുറഞ്ഞതു് 1000 ലെഖനമെങ്കിലും ഉള്ള വിക്കിപീഡിയകളില്‍) നാലാം സ്ഥാനത്തേക്കു് തള്ളപ്പെട്ടിട്ടുണ്ടു്. *പേജു് ഡെപ്ത്ത് 161 ഉള്ള സിംഹാളീസു് വിക്കിപീഡിയ ആണു് ഇപ്പോള്‍ മൂന്നാം സ്ഥാനത്തു്. ഇംഗ്ലീഷു് (429) ഹീബ്രു (183) സിംഹള (161) എന്നീ വിക്കിപീഡിയകള്‍ ആണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പക്ഷെ ഇന്ത്യന്‍ വിക്കിപീഡിയകളില്‍ നമ്മള് തന്നെയാണു് ബഹുദൂരം മുന്പില്.നമ്മുടെ തൊട്ടു് പിറകിലുള്ള ബംഗാളി വിക്കിയുടെ പെജു് ഡെപ്ത്തു് 55 മാത്രമാണു്.
- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: *3,68,310*. 2009 മെയ് മാസം മലയാളം വിക്കിപീഡിയയില്‍ *25,405* എഡിറ്റുകള്‍ ആണ് നടന്നത്. വിക്കിയില്‍ ഏറ്റവും കൂടുതല്‍ എഡിറ്റു് നടന്ന മാസങ്ങളില്‍ ഒന്നാണു് 2009 മെയ്.
- ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *10,547*. 2009 മെയ് മാസത്തില്‍ ഏതാണ്ട് 429ഓളം പേരാണു പുതുതായി അംഗത്വമെടുത്തത്. 15,233 രജിസ്റ്റേര്‍ഡ് ഉപയൊക്താക്കളുമായി ഹിന്ദി വിക്കിപീഡിയ ആണു് ഇന്ത്യന്‍ ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ ഉപയോക്താക്കളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തു്. ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റേര്‍ഡ് ഉപയൊക്താക്കള്‍ മലയാളത്തിലാണു്. നമ്മുടെ തൊട്ടുപിറകേ 9989 ഉപയോക്താക്കളുമായി തെലുഗ് വിക്കിപീഡിയ ഉണ്ട്.
- ഇതുവരെ വിക്കിയില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം:*5836*. 2009 മെയ് മാസത്തില്‍ 100 ഓളം ചിത്രങ്ങളാണു് മലയാളം വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെട്ടത്. ലൈസന്‍സു് ഇല്ലാത്ത/ലൈസന്‍സു് ശരിയായി ചേര്‍ക്കാത്ത നിരവധി ചിത്രങ്ങള്‍ 2009 മെയ് മാസം മലയാളം വിക്കിപീഡിയയില്‍ നിന്നു് ഒഴിവാക്കപ്പെട്ടു. ലോകവിക്കിപീഡിയകളില് ചിത്രങ്ങളുടെ ലൈസന്‍സിനു് പ്രാധാന്യം കൊടുക്കുകയും, ചിത്രങ്ങളെല്ലാം സൂക്ഷനിരീക്ഷണത്തിനു് വിധേയമാക്കുകയും ചെയ്യുന്ന അപൂര്‍വ്വം വിക്കിപീഡിയകളില്‍ ഒന്നാണു് മലയാളം വിക്കിപീഡിയ. *അതേ പോലെ മലയാളം വിക്കിപീഡിയകളീലെ ലേഖനത്തിനു് അനുയോജ്യമായ ചിത്രങ്ങള്‍ സ്വയമെടുത്തും, വരച്ചും വ്യക്തമായ ലൈസന്സൊടെ വിക്കിപീഡിയയിലെക്കു് അപ്ലോഡു് ചെയ്യുന്ന നല്ല ഒരു ഉപയോക്തൃസമൂഹവും നമുക്കുണ്ടു്*.
ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.
2009 മെയ് മാസം പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് യഥാര്‍ത്ഥം 9737 9767 9792 9877 9868 *10001*
നവീകരിച്ച forecast കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് ജൂണ്‍ 2009 10344 10149 10121 10164 10172 ജൂലൈ 2009 10787 10429 10397 10428 10454 ഓഗസ്റ്റ് 2009 11164 10748 10675 10686 10749 സെപ്റ്റംബര്‍ 2009 11585 11057 10943 10949 11041 ഒക്ടോബര്‍ 2009 11976 11342 11215 11228 11323 നവംബര്‍ 2009 12387 11596 11507 11506 11594 ഡിസംബര്‍ 2009 12785 11916 11786 11777 11857 ജനുവരി 2010 13192 12208 12048 12051 12131 ഫെബ്രുവരി 2010 13593 12491 12294 12339 12402 മാര്‍ച്ച് 2010 13997 12777 12590 12614 12678 ഏപ്രില്‍ 2010 14399 13070 12863 12875 12965 മേയ് 2010 14803 13366 13135 13126 13251 ജൂണ്‍ 2010 *15206* 13650 13408 13413 13532 Shiju Alex