ഇപ്പോൾ പ്രത്യേക താൾ ഉണ്ടാക്കി പറഞ്ഞിട്ടില്ലെങ്കിലും, http://malayal.am/%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%... നിബന്ധനകൾ http://malayal.am/terms-of-service ഇവിടെയും ബാധകമാണൂ്. ദേശാഭിമാനിക്ക് പൂർണ്ണമായി അവകാശമുള്ള സംഗതികൾ യഥാർത്ഥത്തിൽ സ്വതന്ത്രമാവുകയുള്ളൂ. അതിനാൽ ചിത്രങ്ങളും ലെഖനങ്ങളും സൂക്ഷിച്ച് വേണം പുനരുപയോഗിക്കാൻ.
2011/5/12 Anoop anoop.ind@gmail.com
പറഞ്ഞില്ലെങ്കിലും അതൊരു പ്രശ്നമാണല്ലോ. ഉദാഹരണത്തിനു ദേശാഭിമാനിയിലെ ഗുഡ്ബൈ ടു സ്ട്രെസ്! http://www.deshabhimani.com/newscontent.php?id=10066 എന്ന ലേഖനത്തോടൊപ്പം ചേർത്തിരിക്കുന്ന ചിത്രം നോക്കുക. ഇതേ ചിത്രം തന്നെ www.family-wellness.com എന്ന സൈറ്റിൽ ഇവിടെhttp://www.family-wellness.com/stress-stress-go-away/ലഭ്യമാണ്. ദേശാഭിമാനിയിലെ ചിത്രം ക്രിയേറ്റീവ് കോമൺസ് ആണെന്നു പറഞ്ഞ് വിക്കിയിൽ ഉപയോഗിക്കാൻ പറ്റുമോ?
2011/5/12 Sreejith K. sreejithk2000@gmail.com
മറ്റ് വാർത്താ ഏജൻസികളുടെ പക്കൽ നിന്നാണ് ചിത്രങ്ങൾ എന്ന് ദേശാഭിമാനി എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
2011/5/12 ajaykuyiloor ajaykuyiloor@gmail.com
ദേശാഭിമാനി ഉപയോഗിക്കുന്ന പല ചിത്രങ്ങളും ഒരു പക്ഷെ മറ്റ് വാര്‍ത്ത ഏജന്‍സികളുടെ പക്കല്‍ നിന്നായിരിക്കാം. അതിന്റെ ലൈസന്‍സ് അപ്പോഴും അതാത് ഏജന്‍സിക്ക് തന്നെ ആയിരിക്കാന്‍ ആണ് സാധ്യത. അപ്പോള്‍ ദേശാഭിമാനിയുടെ സ്വതന്ത്ര ലൈസന്‍സ് പരിധിയില്‍ വരുമോ?
2011/5/12 Sreejith K. sreejithk2000@gmail.com
ലൈസൻസിന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ല. എന്റെ തെറ്റ്.
ഇനി വിക്കിയിലേയ്ക്ക് വിലപ്പെട്ട പല ചിത്രങ്ങളും ദേശാഭിമാനിയിൽ നിന്ന് എടുക്കാൻ കഴിയുമെന്നത് വളരെ ആശ്വാസം പകരുന്നു. ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ.
- ശ്രീജിത്ത് കെ
2011/5/12 Shiju Alex shijualexonline@gmail.com
അഭിനന്ദനങ്ങൾ.
ഒരു ദിനപത്രം *സ്വതന്ത്ര ലൈസൻസിൽ (കോപ്പിലെഫ്റ്റ്)* പുറത്തിറക്കുന്നത് ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കണം.
സ്വതന്ത്രസൊഫ്റ്റ്വെയർ പ്രസ്ഥാനത്തേയും, മലയാളം വിക്കിയുടെ പ്രവർത്തനങ്ങളെയും,ഇത് പല വിധത്തിൽ സഹായിക്കും എന്ന് കരുതുന്നു. ഒപ്പം കേരളത്തിലെ മറ്റ് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇത് മാതൃകയായി തീരും എന്നും കരുതുന്നു. ദേശാഭിമാനി ഈയടുത്ത് യൂണിക്കോഡ് മലയാളത്തിലേക്ക് മാറി എന്നത് കൂടെ ഇവിടെ സ്മരിക്കാവുന്ന കാര്യമാണു്.
ഷിജു
2011/5/12 Sivahari Nandakumar sivaharivkm@gmail.com
ദേശാഭിമാനി വെബ്സൈറ്റ് ക്രീയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍. ഒരു പക്ഷേ മലയാളത്തിലാദ്യം. ദേശാഭിമാനിക്ക് അഭിനന്ദനങ്ങള്‍ http://www.deshabhimani.com/ -- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l