ഇവിടെ വല്ലതും കാര്യമായിട്ട് നടക്കുമെന്ന് കണ്ണൻ മാഷിനു തോന്നുന്നുണ്ടോ?? ആ വക്കീലല്ലാതെ കാര്യമായി ആ താളിൽ ആരു കൈവെച്ചു?? ഞാൻ വെച്ചിട്ടില്ല..
On 6/3/13, kannan shanmugam fotographerkannan@gmail.com wrote:
ഈയാഴ്ചയെങ്കിലും ഇത് ജയകുമാര്‍ സാറിനെ ഏല്‍പ്പിക്കാനായില്ലെങ്കില്‍ നമ്മളുദ്ദേശിക്കുന്ന ഫലം ചെയ്യില്ല. ഏറ്റവും അത്യാവശ്യമായി ഉന്നയിക്കേണ്ടുന്ന, അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന രണ്ടോ മൂന്നോ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഒരു നിര്‍ദ്ദേശം നമുക്ക് ബുധനാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. വിശദമായ കര്‍മ്മ പദ്ധതി പുറകേ നല്‍കാം. ജൂണ്‍ അവസാന വാരത്തോടെ മലയാളം സര്‍വ്വകലാശാലയില്‍ ക്ലാസുകള്‍ ആരംഭിക്കും. അതുമായി ബന്ധപ്പെട്ട് നമുക്കു വല്ലതും ചെയ്യാനുണ്ടെങ്കില്‍ അതും ഇപ്പോഴെ ആലോചിക്കേണ്ടേ ? നല്കേണ്ടുന്ന നിവേദനത്തില്‍ ഉന്നയിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്. :
സർക്കാർ വെബ്സൈറ്റുകൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിലെ ഉള്ളടക്കം മലയാളഭാഷയിലും പൊതുസഞ്ചയത്തിലും ലഭ്യമാക്കുക. സർവ്വവിജ്ഞാനകോശം നിലവിൽ സ്വതന്ത്രലൈസൻസിൽ ആണെങ്കിലും ലൈസൻസിങ്ങിന്റെ നൂലാമാലകൾ മൂലം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. അതിനാൽ അതിന്റെ ലൈസൻസ് പൊതുസഞ്ചയത്തിൽ ആക്കണം എന്ന് അഭ്യർത്ഥിക്കുന്നു
- നിലവിൽ ഐടി@സ്കൂളിന്റെ പാഠ്യപദ്ധതിയിൽ മലയാളം ടൈപ്പിങ്ങ്, മലയാളം
യൂണിക്കോഡ്, മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കിസംരംഭങ്ങൾ ഇതൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സിലബസ് അതിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടു പൊവുകയും പ്ല്സ് ടൂ, കോളേജ് തലങ്ങളിലെ വിവിധ ക്ലാസ്സുകളിൽ ഇത് സിലബസ്സിന്റെ ഭാഗമാക്കുകയും ചെയ്യുക. മലയാളം വിക്കിപീഡിയ (മറ്റ് മലയാളം വിക്കിസംരംഭങ്ങളും) എഡിറ്റ് ചെയ്യുക എന്നത് വിവിധ ക്ലാസ്സുകളിലെ മലയാളം സിലബസ്സിന്റെ ഭാഗമാക്കുക.
- പൊതുഖജനാവിലെ പണമുപയോഗിച്ച് സർക്കാർ ഡിജിറ്റൈസ് ചെയ്തിരിക്കുന്ന
പ്രമാണങ്ങളുടെ ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കുക. (ഷിജു പറഞ്ഞത്)
മറ്റെന്തെങ്കിലുമുള്ളത് കൂട്ടിച്ചേര്‍ത്ത് ഇന്നു രാത്രിക്കുള്ളില്‍ ഡോക്യുമെന്റാക്കുമോ ? പൂര്‍ത്തിയാകുമെങ്കില്‍ ബുധനോ വ്യാഴമോ തിരുവനന്തപുരത്ത് അദ്ദേഹത്തെ കണ്ട് കൊടുക്കാം. ആ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ആരെങ്കിലുമുണ്ടോ ?