മീഡിയവിക്കി സോഫ്റ്റ്വെയറില് ഈയടുത്ത് വിക്കിതാളുകള്‍ പി.ഡി.എഫ്. ആക്കി മാറ്റാനുള്ള സംവിധാനം കൂട്ടിച്ചേര്‍ത്തിരുന്നു. അതുപയോഗിച്ച് ഒരു വിക്കിതാള്‍ പി.ഡി.എഫ് ആക്കി മാറ്റാന്‍ സാധിക്കും.
ഈ സംവിധാനം മലയാളം വിക്കിപീഡിയയില്‍ ഇതു് വരെ ഒരുക്കിയിട്ടില്ല. പക്ഷെ * വിക്കിഗ്രന്ഥശാല* http://ml.wikisource.orgയിലും മറ്റും ഈ സംവിധാനം ഉപയോഗിച്ച് വിക്കിതാളുകള്‍ പി.ഡി.എഫ് ആക്കി മാറ്റാം. ആ സംവിധാനം ഉപയോഗിച്ച് വിക്കിഗ്രന്ഥശാലയില്‍ ഇതിനകം ചേര്‍ത്തിട്ടുള്ള കേരളപാണിനീയത്തിലെhttp://ml.wikisource.org/wiki/Keralapaniniyam *മലയാളദേശവും ഭാഷയുംhttp://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82/%E0%B4%AA%E0%B5%80%E0%B4%A0%E0%B4%BF%E0%B4%95/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%82 * എന്ന അദ്ധ്യായത്തിന്റെ പി.ഡി.എഫ് ആണു് ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നതു്.
ആ താളില്‍ നോക്കിയില്‍ വിക്കിയിലെ സംവിധാനം ഉപയോഗിച്ചുണ്ടാക്കിയ പി.ഡി.എഫില്‍, *മലയാളം റെന്‍ഡറിങ്ങില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടെന്നു് കാണാം*. പിഡിഎഫിന്റെ മെറ്റാഡാറ്റാ നോക്കിയതില്‍ നിന്നു് *ReportLab* (www.reportlab.com) എന്ന ആപ്ലിക്കേഷനുപയോഗിച്ചാണു് പി.ഡി.എഫ് ഉണ്ടാക്കിയിരിക്കുന്നതു് എന്ന് കാണുന്നു.
വിക്കിയിലെ താള് പി.ഡി.എഫ്ആക്കുന്ന ആപ്ലിക്കെഷനിലെ മലയാളം റെന്ഡറിംങ്ങിലെ ഈ വിധത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍, ഈ കാര്യത്തെ കുറിച്ച് അവബോധവും അറിവും ഉള്ള ഉപയോക്താക്കള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
ആശംസകളോടെ
ഷിജു